പുതിയൊരു ആരംഭത്തിനായി ടിക്‌ടോക്കും കേരള ടൂറിസവും കൈകോർക്കുന്നു

|

ടിക്‌ടോക്കും കേരള ടൂറിസവും ഇനി ഒരേ തിരശ്ശിലയിൽ. ഈ പ്രചാരണത്തിന്‍റെ ഭാഗമായി കേരള ടൂറിസം ടിക്‌ടോക്കില്‍ ഔദ്യോഗിക അക്കൗണ്ട് ആരംഭിച്ചിരിക്കുകയാണ്. കേരളത്തിലെ പ്രധാന സഞ്ചാര കേന്ദ്രങ്ങളില്‍ ഉള്‍പ്പെടുന്ന സ്ഥലങ്ങളില്‍ ടിക് ടോക്കില്‍ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുള്ളതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് പാലക്കാട് ജില്ലയാണ്. റിപ്പോർട്ടുകൾ പറയുന്നത്, 3.55 കോടി കാഴ്ചക്കാരാണ് പാലക്കാടിനുള്ളതെന്നാണ്.

പുതിയൊരു ആരംഭത്തിനായി ടിക്‌ടോക്കും കേരള ടൂറിസവും കൈകോർക്കുന്നു

 

ലോകത്തെ പ്രധാന ഹ്രസ്വ മൊബൈല്‍ വീഡിയോ ആപ്പായ ടിക്‌ടോക്ക് ആഗോള ഇന്‍-ആപ്പായ ടിക്‌ടോക്ക് ട്രാവല്‍ ക്യാമ്പയ്‌ന്‍റെ ഇന്ത്യന്‍ പതിപ്പ് പ്രഖ്യാപിച്ചിട്ടുമുണ്ട്. 'യെ മേരാ ഇന്ത്യ' എന്ന പ്രാദേശിക ഇന്‍-ആപ്പ് പ്രചാരണത്തില്‍ ഇന്ത്യയെ പ്രധാന ആഗോള യാത്രാ ലക്ഷ്യസ്ഥാനമായി അവതരിപ്പിച്ച് ടിക്‌ടോക്ക് ഉപയോക്താക്കളെയെല്ലാം അവരുടെ യാത്രാ അനുഭവങ്ങള്‍ ലോകവുമായി പങ്കുവയ്ക്കാനായി ക്ഷണിക്കുകയാണ് പ്രധാന ലക്ഷ്യം.

കേരള ടൂറിസം

കേരള ടൂറിസം

ഇതിന്‍റെ പ്രചാരണത്തിന്റെ ഭാഗമായാണ് കേരള ടൂറിസം ടിക്‌ടോക്കില്‍ ഔദ്യോഗിക അക്കൗണ്ട് നിർമിച്ചിരിക്കുകയാണ്. പാലക്കാട് കഴിഞ്ഞാൽ പിന്നെ വയനാടിനാണ് രണ്ടാം സ്ഥാനം.3.29 കോടി കാഴ്ച്ചക്കാര്‍. മൂന്നാര്‍- 3.28 കോടി കാഴ്ച്ചക്കാരും കോവളം- 29 ലക്ഷം കാഴ്ച്ചക്കാരും തേക്കടി- 13 ലക്ഷം കാഴ്ച്ചക്കാരും എന്നിങ്ങനെയാണ് യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലായുള്ളത്.

 കേരള ടൂറിസം ഡയറക്ടര്‍ പി ബാല കിരണ്‍

കേരള ടൂറിസം ഡയറക്ടര്‍ പി ബാല കിരണ്‍

ഇന്ത്യയില്‍ ഏറ്റവും അധികം കാഴ്ചക്കാരുള്ളത് താജ്മഹലിനാണ്, 7.92 കോടി കാഴ്ചക്കാര്‍, രണ്ടാം സ്ഥാനം സുവര്‍ണ്ണക്ഷേത്രത്തിനാണ്- 6.76 കോടിയാണത്. ഹിമാലയം- 2.26 കോടി, റെഡ്‌ഫോര്‍ട്ട്- 1.36 കോടി, ഗേറ്റ് വേ ഓഫ് ഇന്ത്യ- 90 ലക്ഷം എന്നിങ്ങനെ യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലായുള്ളത്. കേരള ടൂറിസത്തിന്‍റെതായുള്ള ട്രാവല്‍ ഹാഷ്ടാഗുകള്‍ക്ക് ഇതിനകം ടിക്‌ടോക്കില്‍ ലക്ഷക്കണക്കിന് വ്യൂവേഴ്‌സ് ഉണ്ടെന്നത് ഏറെ പ്രോത്സാഹനം നൽകുന്നതാണെന്ന് കേരള ടൂറിസം ഡയറക്ടര്‍ പി ബാല കിരണ്‍ പറഞ്ഞു.

ടിക്‌ടോക്ക്
 

ടിക്‌ടോക്ക്

ടിക്‌ടോക്കുമായി കൈകോര്‍ക്കാൻ ഇതിനേക്കാള്‍ നല്ല സമയമില്ല, ടിക്‌ടോക്കിന്റെ ആഗോള വ്യാപ്തി കേരളത്തിന്റെ എണ്ണമറ്റ കാഴ്ചകള്‍ ലോകത്തിന് മുന്നില്‍ എത്തിക്കാനും അതുവഴി കേരളം സന്ദര്‍ശിക്കാന്‍ നിരവധി പേര്‍ക്ക് പ്രേരണയാകാനും സാധിക്കും. മാത്രമല്ല, ഇവിടെയെത്തി അവരുടെ അനുഭവങ്ങള്‍ ടിക്‌ടോക്ക് വീഡിയോകളിലൂടെ പങ്കുവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കുയുണ്ടായി.

മനോഹരമായ പ്രകൃതി

മനോഹരമായ പ്രകൃതി

ടിക്‌ടോക് പ്രചാരണം ഇന്ത്യയില്‍ ആരംഭിക്കാൻ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണെന്നും ഇന്ത്യ സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുള്ള മനോഹരമായ പ്രകൃതിഭംഗിയും വര്‍ണാഭമായ സംസ്‌കാരവും അവിസ്മരണീയമായ വിനോദ അനുഭവങ്ങളും വീഡിയോയിലൂടെ ലോകം മുഴുവനും എത്തുന്നതോടെ രാജ്യത്തെ ടൂറിസത്തിന് ഉത്തേജകമേകുകയാണ് ലക്ഷ്യമെന്നും ടിക്‌ടോക് (ഇന്ത്യ) സെയില്‍സ് ആന്‍ഡ് പാര്‍ട്‌നര്‍ഷിപ്പ്‌സ് ഡയറക്ടര്‍ സച്ചിന്‍ ശര്‍മ അഭിപ്രായപ്പെട്ടു.

സഞ്ചാരികള്‍

സഞ്ചാരികള്‍

ടിക് ടോക്ക് യാത്രാ നിമിഷങ്ങൾ പ്രദർശിപ്പിക്കുന്നു, കൂടാതെ 400,000 വീഡിയോകളുള്ള മൊത്തം 1.7 ബില്യൺ കാഴ്‌ചകൾ ക്ലെയിം ചെയ്യുന്നു, അവ സ്രഷ്‌ടാക്കൾ മുതൽ പ്രകൃതിയുമായി വിവിധ രീതികളിൽ സംവദിക്കുന്നു, തെരുവ് ഭക്ഷണം രുചിക്കൽ, വ്യത്യസ്ത സംസ്കാരങ്ങളിൽ മുഴുകുന്നത് വരെ അതുല്യമായ പ്രാദേശിക അനുഭവങ്ങളിൽ അവരുടെ കൈ കടത്തുന്നു.

Most Read Articles
Best Mobiles in India

Read more about:
English summary
TikTok has been showcasing travel moments, and claims a total of over 1.7 billion views for its travel hashtag with over 400,000 videos, which range from creators interacting with nature in various ways, to immersing themselves in different cultures such as tasting street food, to trying their hand at uniquely local experiences.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X