കിസ്സെഞ്ചര്‍ വഴി ഇനി ചുംബനങ്ങള്‍ കൈമാറാം

Posted By:

കിസ്സെഞ്ചര്‍ വഴി ഇനി ചുംബനങ്ങള്‍ കൈമാറാം

മനുഷ്യന്‍ ഒരു അത്ഭുത പ്രതിഭാസമാണ്.  അവന്റെ ചിന്തകള്‍ എപ്പോള്‍ എങ്ങോട്ടു പോകും എന്നു പറയാന്‍ പറ്റില്ല.  അവന്റെ ഭാവന വികസിക്കുന്നതിനനുസരിച്ച് പുതിയ സാങ്കേതികവിദ്യകള്‍ വികസിക്കപ്പെടുകയും മനുഷ്യന്റെ സൗകര്യങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു.

ഇത്തരത്തിലുള്ള ഒരു കണ്ടുപിടുത്തമാണ് ലോകത്തിന്റെ രണ്ടറ്റത്തു നില്‍ക്കുന്നവര്‍ തമ്മില്‍ കണ്ടുകൊണ്ടു സംസാരിക്കുന്ന ഓണ്‍ലൈന്‍ വീഡിയോ ചാറ്റ്.  എത്ര ദൂരെയാണെങ്കിലും പ്രിയപ്പെട്ടവരുടെ മനസ്സുകള്‍ തമ്മില്‍ അടുപ്പിക്കുന്നതില്‍ ഈ സാങ്കേതികവിദ്യ വഹിക്കുന്ന പങ്കി വലരെ വലുതാണ്.

ഇപ്പോഴിതാ മനസ്സുകള്‍ തമ്മില്‍ മാത്രമല്ല, ശാരീരികമായും പ്രിയപ്പെട്ടവരെ അടുപ്പിക്കാന്‍ തികച്ചും നൂതനമായ ഒരു സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുന്നു.  കിസ്സെഞ്ചര്‍ എന്നു പേരിട്ടിരിക്കുന്ന ഈ പുതിയ ഉപകരണം രണ്ടു വ്യത്യസ്ത സ്ഥലങ്ങളില്‍ നില്‍ക്കുന്നവരെ പ്രണയിനികളോ, ദമ്പതികളോ ആവട്ടെ, പരസ്പരം ചുംബനങ്ങള്‍ കൈമാറാന്‍ സഹായിക്കുന്നു!

സ്‌മൈലികളിലൂടെയും, ശബ്ദങ്ങളിലൂടെയും കൈമാറിക്കൊണ്ടിരുന്ന ചുംബനം യഥാര്‍ത്ഥത്തില്‍ അനുഭവിപ്പിക്കാന്‍ സഹായിക്കുന്നു കിസ്സെഞ്ചര്‍.  ഇതെങ്ങനെ എന്നാവും ഇപ്പോള്‍ അത്ഭുതപ്പെടുന്നത്.

ദൂരെ നിന്നും ചുംബനങ്ങള്‍ കൈമാറാന്‍ സഹായിക്കുന്ന ഒരു ജോഡി റോബോട്ടുകള്‍ അടങ്ങിയതാണ് കിസ്സെഞ്ചര്‍.  പന്തിന്റെ ആകൃതിയുള്ള ഈ റോബോട്ടുകള്‍ക്ക് വലിയ സിലിക്കണ്‍ അധരങ്ങളുണ്ട്.

രണ്ട് റോബോട്ടുകളിലെയും ചുണ്ടുകള്‍ ഡിജിറ്റല്‍ ആയി ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ടാവും.  അതിനാല്‍ എവിടെയോ ഇരുന്നു ഒരാള്‍ പ്രിയപ്പെട്ടവനെയോ, പ്രിയപ്പെട്ടവളെയോ ചുംബിക്കുമ്പോള്‍ ആ ചുംബനം അതുപോലെ ഈ സിലിക്കണ്‍ ചുണ്ടുകള്‍ വഴി തത്സമയം അനുഭവിപ്പിക്കാന്‍ കഴിയുന്നു.

ശാസ്ത്രത്തിന്റെ ഒരു വളര്‍ച്ചയേ എന്നു അതിശയിക്കുകയല്ലാതെ ഒന്നും ചെയ്യാനില്ല.  സിങ്കപ്പൂരിലെ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ കേയോ-എന്‍യുഎസ് ക്യൂട്ട് സെന്ററിലെ ഗവേഷകനായ ഹൂമാന്‍ സമാനി ആണ് കിസ്സഞ്ചര്‍ എന്ന ഈ അത്ഭുത ഉപകരണം വികസിപ്പിച്ചെടുത്തത്.

വിരഹിണികള്‍ക്ക് ഒരു ആശ്വാസമാകും കിസ്സെഞ്ചര്‍ എന്നു പ്രത്യാശിക്കാം.  പ്രണയിനികള്‍ക്കു മാത്രമല്ല, അച്ഛനമ്മമാരെ പിരിഞ്ഞിരിക്കുന്ന കുട്ടികള്‍ക്കും ഇതു ഉപയോഗപ്പെടുത്താവുന്നതാണ്.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot