ക്രിസ്റ്റീന സ്വെച്ചിന്‍സ്‌കായ :ലോകത്തിലെ ഏറ്റവും സെക്‌സിയായ പെണ്‍ഹാക്കര്‍

Posted By: Staff

ക്രിസ്റ്റീന സ്വെച്ചിന്‍സ്‌കായ : ഏറ്റവും സെക്‌സിയായ പെണ്‍ഹാക്കര്‍

ഹോളിവുഡിലെ കരുത്തുറ്റ സുന്ദരി ആഞ്ജലീനാ ജോളിയുടെ ഹാക്കേഴ്‌സ് എന്ന ചിത്രം ഓര്‍മ്മയില്ലേ ? ഇത്രയും സെക്‌സിയായ ഒരു പെണ്‍ഹാക്കറെ സങ്കല്‍പിയ്ക്കാന്‍ പോലും ആകാത്തവരോട് ഒരു പേര് പറയാം. ക്രിസ്റ്റീന സ്വെച്ചിന്‍സ്‌കായ. അതാണ് പേര്. മുകളില്‍ കാണുന്ന മാദകസുന്ദരി തന്നെയാണ് കക്ഷി. ഇനി കൈയ്യിലിരിപ്പ് പറഞ്ഞു തരാം. 23 കാരിയായ ഈ റഷ്യന്‍ യുവതി, അമേരിക്കയിലെയും ബ്രിട്ടണിലെയും ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് യഥാക്രമം 3 മില്ല്യണ്‍ ഡോളര്‍, 9.5 മില്ല്യണ്‍ ഡോളര്‍ എന്നിങ്ങനെയുള്ള 'ചെറിയ' തുകകള്‍ തട്ടിച്ച നാല് വിദ്യാര്‍ത്ഥികളില്‍ ഒരാളാണ്. മാത്രമല്ല വ്യാജ പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിച്ച വകയിലും കേസ് നിലവിലുണ്ട്.

പണി ഇങ്ങനെ

സീയൂസ് ട്രോജന്‍ എന്ന വൈറസ് ഈ-മെയിലുകള്‍ക്കൊപ്പം അറ്റാച്ച് ചെയ്ത് അയയ്ക്കുകയാണ് ആദ്യ ഘട്ടം. 2007ല്‍ അമേരിക്കയില്‍ കആദ്യം കണ്ടെത്തിയ ഈ പ്രോഗ്രാം, ബ്രൗസര്‍ കീസ്‌ട്രോക്ക് ലോഗിംഗ്, ഫോം ഗ്രാബിംഗ് തുടങ്ങിയവയിലൂടെ ഒരു വ്യക്തിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈക്കലാക്കാനാണ് സാധാരണ ഉപയോഗിയ്ക്കുക.

ഉപയോക്താവ് ഇതില്‍ ക്ലിക്ക് ചെയ്താല്‍ പിന്നീട് ആ കമ്പ്യൂട്ടറില്‍ നടക്കുന്ന എല്ലാ പ്രവര്‍ത്തികളും ഈ വൈറസിന്റെ നിരീക്ഷണത്തിലായിരിയ്ക്കും.  ഒപ്പം യൂസര്‍നെയിമുകളും, പാസ് വേഡുകളും ചോര്‍ത്തുകയും ചെയ്യും. സീയൂസ് ട്രോജന്റെ സഹായത്തോടെ ആയിരക്കണക്കിന് ബാങ്ക് അക്കൗണ്ടുകള്‍ ഇവര്‍ ആക്രമിയ്ക്കുകയും പണം അപഹരിയ്ക്കുകയും ചെയ്തു എന്നാണ് കേസ്. തട്ടിച്ച പണം സൂക്ഷിയ്ക്കാനായി അക്കൗണ്ടുകള്‍ തുറക്കുകയായിരുന്നുവത്രേ ക്രിസ്റ്റീനയുടെ ജോലി. സാമ്പത്തിക കള്ളത്തരങ്ങളുടെ ലോകത്ത് ഇത്തരക്കാരെ മണി മ്യൂള്‍ എന്നാണ് വിളിയ്ക്കുന്നത്. മോഷ്ടിച്ച പണം കടത്താന്‍ സഹായിയ്ക്കുന്നവള്‍ എന്നര്‍ത്ഥം.

അന്നാ ചാപ്മാന്‍ എന്ന റഷ്യന്‍ ചാരവനിതയുടെ പിന്‍ഗാമിയായി അവരോധിയ്ക്കപ്പട്ടിരിയ്ക്കുകയാണ്, ലോകത്തിലെ ഏറ്റവും സെക്‌സി ഹാക്കറായ ക്രിസ്റ്റീന.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot