ലേഡി ഗഗയ്ക്ക് ട്വിറ്ററില്‍ 2.5 കോടിയിലേറെ ഫോളോവേഴ്‌സ്

Posted By: Super

ലേഡി ഗഗയ്ക്ക് ട്വിറ്ററില്‍ 2.5 കോടിയിലേറെ ഫോളോവേഴ്‌സ്

അമേരിക്കന്‍ പോപ് ഗായിക ലേഡി ഗഗ വീണ്ടും സോഷ്യല്‍ മീഡിയ വാര്‍ത്തകളില്‍. ഗഗയ്ക്ക് ഇപ്പോള്‍ ട്വിറ്ററിലുള്ള ഫോളോവേഴ്‌സിന്റെ എണ്ണമാണ് അവരെ വീണ്ടും വാര്‍ത്തകളിലെത്തിച്ചത്. രണ്ടരക്കോടിയിലേറെ ഫോളോവേഴ്‌സാണ് ഗഗയ്ക്കുള്ളത്.

ട്വിറ്ററില്‍ ഏറെ ഫോളോ ചെയ്യപ്പെടുന്നവരില്‍ ഒമ്പതില്‍ ഏഴും പോപ് ഗായകരാണ്. ലേഡി ഗഗ, ജസ്റ്റിന്‍ ബെയ്ബര്‍, കാറ്റി പെറി, റിഹന്ന, ബ്രിറ്റ്‌നി സ്പിയേഴ്‌സ്, ഷാക്കിറ, ടെയ്‌ലര്‍ സ്വിഫ്റ്റ് എന്നിവര്‍ അതില്‍ പെടും. ഇതില്‍ ജസ്‌ററിന്‍ ബെയ്ബറിന്റെ ഫോളോവഴ്‌സിന്റെ എണ്ണം 2.29 കോടിയാണ്.

ഫോളോവേഴ്‌സിന്റെ കാര്യത്തില്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ഏഴാമത്തെ സ്ഥാനത്താണ്. 1.7 കോടിയാണ് അദ്ദേഹത്തിന്റെ ഫോളോവേഴ്‌സിന്റെ എണ്ണം. എട്ടാം സ്ഥാനത്ത് റിയാലിറ്റി ടിവി താരം കിം കര്‍ദാഷിയാനും ഉള്‍പ്പെടുന്നതോടെ ആദ്യ ഒമ്പത് പേര്‍ തികയും. ട്വിറ്റര്‍കൗണ്ടര്‍ ഡോട്ട് കോം എന്ന സൈറ്റ്  നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്ക്.

ഇതിന് മുമ്പും ലേഡി ഗഗ ട്വിറ്ററില്‍ റെക്കോര്‍ഡുകള്‍ തീര്‍ത്തിട്ടുണ്ട്. 1 കോടി ഫോളോവേഴ്‌സിനെ ആദ്യമായി നേടിയതായിരുന്നു ലേഡി ഗഗയുടെ ആദ്യ റെക്കോര്‍ഡ്. പിന്നീട് 1.5 കോടി, 2 കോടി എന്നിങ്ങനെ ഫോളോവേഴ്‌സിന്റെ എണ്ണമുയര്‍ന്നപ്പോഴും ഈ പോപ് താരത്തിന്റെ റെക്കോര്‍ഡുകളായി മാറി.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot