10,000 രൂപയ്ക്ക് രണ്ട് ഇന്റല്‍ സ്മാര്‍ട്‌ഫോണുകള്‍ കൂടി ലാവ ഇറക്കിയേക്കും

Posted By: Staff

10,000 രൂപയ്ക്ക് രണ്ട് ഇന്റല്‍ സ്മാര്‍ട്‌ഫോണുകള്‍ കൂടി ലാവ ഇറക്കിയേക്കും

ആദ്യ ഇന്റല്‍ സ്മാര്‍ട്‌ഫോണായ ക്‌സോളോ എക്‌സ്900 അവതരിപ്പിച്ച ലാവ ഇതേ പ്രോസസറില്‍ രണ്ട് സ്മാര്‍ട്‌ഫോണുകള്‍ കൂടി അവതരിപ്പിക്കുമെന്ന്  റിപ്പോര്‍ട്ട്. ക്‌സോളോ എക്‌സ്900ന്റെ വില 22,000 രൂപയാണ്. എന്നാല്‍ പുതുതായി ഇറക്കാനിടയുള്ള രണ്ട് ഫോണുകളുടെ വില 10,000 രൂപയിലാണ്  തുടങ്ങുകയെന്നും ഒരു വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്‌സോളോ എക്‌സ്900 സവിശേഷതകള്‍

ക്‌സോളോ സീരീസില്‍ ഈ വര്‍ഷാവസാനത്തോടെയാകും ഈ രണ്ട് സ്മാര്‍ട്‌ഫോണുകളും എത്തുകയെന്ന് ലാവ ഇന്റര്‍നാഷണലിന്റെ ഡയറക്ടറായ വിശാല്‍ സെഗാള്‍ പറഞ്ഞതായാണ് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ലാവയിലെ മറ്റൊരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഈ രണ്ട് ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണുകളുടെ വില 10,000 രൂപ, 15,000 രൂപ എന്നിങ്ങനെയാകുമെന്ന് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot