റിലയൻസ് ജിയോയുടെ 84 ദിവസം വാലിഡിറ്റിയുള്ള ഏറ്റവും മികച്ച പ്ലാൻ

|

മീഡിയം ടേം ഉപയോഗത്തിനായി പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് റിലയൻസ് ജിയോ നിരവധി ഓപ്ഷനുകൾ നൽകുന്നുണ്ട്. 200 രൂപയിൽ കൂടുതൽ വില വരുന്ന പ്ലാനുകൾക്കൊപ്പം ജിയോമാർട്ട് മഹാ ക്യാഷ് ബാക്കും കമ്പനി ഓഫർ ചെയ്യുന്നു. 20 ശതമാനം ക്യാഷ് ബാക്കാണ് ജിയോമാർട്ട് ഓഫറിലൂടെ ലഭിക്കുന്നത്. മീഡിയം ടേം പ്ലാനുകൾക്കായി തിരയുന്ന ജിയോ യൂസേഴ്സിന് പറ്റിയ പ്ലാനുകളാണ്. 84 ദിവസത്തെ പ്ലാനുകൾ. 84 ദിവസം വാലിഡിറ്റിയും ഒപ്പം മികച്ച ആനുകൂല്യങ്ങളും ഈ പ്ലാനുകൾ നൽകുന്നു.

 

ജിയോ

ജിയോയുടെ 56 ദിവസത്തെ പ്ലാനുകളേക്കാൾ ലാഭകരമാണ് 84 ദിവസം വാലിഡിറ്റിയുള്ള പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ. 56 ദിവസത്തെ പ്ലാനുകളുടെ കാര്യം നോക്കുമ്പോൾ നാം കൂടുതൽ പണം ചിലവഴിക്കുമ്പോൾ പോലും കൂടുതൽ ദിവസത്തെ വാലിഡിറ്റി ലഭിക്കുന്നില്ല. ആനുകൂല്യങ്ങളും അത്രയില്ല. ലാഭവും ഇടയ്ക്കുള്ള റീചാർജും ഒഴിവാക്കുന്നതിന് പരിഗണന നൽകുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച പ്ലാനുകളാണ് 84 ദിവസത്തെ പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ. ജിയോ നൽകുന്ന 84 ദിവസത്തെ പ്ലാനുകളിൽ ഏറ്റവും മികച്ച പ്ലാൻ ഏതാണ്? വിവിധ പ്ലാനുകൾ വിലയിരുത്തിയ ശേഷം ഒരു പ്ലാൻ ഞങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ട്. ഈ പ്ലാനിനെക്കുറിച്ച് വിശദമായി മനസിലാക്കാൻ താഴേക്ക് വായിക്കുക.

30 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകൾ നിർബന്ധമായും നൽകണമെന്ന് ടെലിക്കോം കമ്പനികളോട് ട്രായ്30 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകൾ നിർബന്ധമായും നൽകണമെന്ന് ടെലിക്കോം കമ്പനികളോട് ട്രായ്

പ്രീപെയ്ഡ്
 

നിങ്ങൾ 84 ദിവസത്തെ പ്രീപെയ്ഡ് പ്ലാനിനായി തിരയുകയാണെങ്കിൽ ജിയോ നൽകുന്ന 666 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഈ വർഷം ഏറ്റവും കൂടുതൽ മൂല്യം നൽകുന്നവയിൽ ഒന്നാണ്. 84 ദിവസത്തെ വാലിഡിറ്റിയുള്ള ഒന്നിലധികം പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ റിലയൻസ് ജിയോ ഓഫർ ചെയ്യുന്നുണ്ട് എന്നതും യൂസേഴ്സ് മനസിലാക്കണം. മാത്രമല്ല, ഈ പ്ലാനുകൾ ഒക്കെ 1.5 ജിബി, 2 ജിബി, 3 ജിബി എന്നിവയുൾപ്പെടെ വ്യത്യസ്ത പ്രതിദിന ഡാറ്റ ആനുകൂല്യങ്ങളും നൽകുന്നു. ഇക്കൂട്ടത്തിൽ മാന്യമായ ഡാറ്റ ആനുകൂല്യവും മറ്റും നൽകുന്ന പ്ലാനാണ് 666 രൂപയുടേത്.

വാലിഡിറ്റി

84 ദിവസത്തെ വാലിഡിറ്റിയിൽ എത്തുന്ന റിലയൻസ് ജിയോയുടെ 666 രൂപ പ്ലാനിൽ പ്രതിദിനം 1.5 ജിബി ഡാറ്റ യൂസേഴ്സിന് ലഭിക്കുന്നു. 666 രൂപയുടെ പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്എംഎസുകൾ എന്നിവയും ലഭിക്കുന്നു. മിക്കവാറും ജിയോ പ്ലാനുകളുടെ ആകർഷണമായ ജിയോ ആപ്പുകളിലേക്കുള്ള ആക്സസും 666 രൂപ പ്ലാനിൽ ലഭ്യമാണ്. ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൌഡ് എന്നിവ അടക്കമുള്ള ജിയോ ആപ്പുകളിലേക്കാണ് ആക്സസ് ലഭിക്കുന്നത്.

50 രൂപയിൽ താഴെ മാത്രം വിലയുള്ള ബിഎസ്എൻഎല്ലിന്റെ 4ജി പ്രീപെയ്ഡ് പ്ലാനുകൾ50 രൂപയിൽ താഴെ മാത്രം വിലയുള്ള ബിഎസ്എൻഎല്ലിന്റെ 4ജി പ്രീപെയ്ഡ് പ്ലാനുകൾ

പ്രതിദിന ഡാറ്റ

84 ദിവസത്തെ വാലിഡിറ്റിയിൽ 2 ജിബി പ്രതിദിന ഡാറ്റ നൽകുന്ന ജിയോ പ്ലാനിന് 719 രൂപയാണ് ചിലവ് വരുന്നത്. 84 ദിവസത്തെ വാലിഡിറ്റിയിൽ 3 ജിബി പ്രതിദിന ഡാറ്റ നൽകുന്ന ജിയോ പ്ലാനിന് 1,199 രൂപയും ചിലവ് വരും. 2 ജിബി പ്രതിദിന ഡാറ്റ പ്ലാനിനൊപ്പം, 1.5 ജിബി പ്രതിദിന ഡാറ്റ പ്ലാൻ താരതമ്യം ചെയ്ത് നോക്കാം. 53 രൂപ അധികം നൽകുമ്പോഴും ഉപയോക്താക്കൾക്ക് പ്രതിദിനം 500 എംബി മാത്രമാണ് അധിക ഡാറ്റയായി ലഭിക്കുന്നത്.

റിലയൻസ് ജിയോ

റിലയൻസ് ജിയോയിൽ നിന്നുള്ള 666 രൂപ പ്ലാനിൽ, ഉപയോക്താക്കൾ അൺലിമിറ്റഡ് വോയ്‌സ് കോളിങിനും 1.5 ജിബി പ്രതിദിന ഡാറ്റയ്ക്കും 100 എസ്എംഎസുകൾക്കുമായി പ്രതിദിനം 7.93 രൂപ ചെലവഴിക്കുന്നു. മുകളിൽ സൂചിപ്പിച്ചത് പോലെ യഥാക്രമം 719 രൂപയും 1,199 രൂപയും വിലയുള്ള 2 ജിബി പ്രതിദിന ഡാറ്റ, 3 ജിബി പ്രതിദിന ഡാറ്റ പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം ചെലവ് 8.56 രൂപയും 14.27 രൂപയുമായി ഉയരുന്നു. 84 ദിവസത്തെ വാലിഡിറ്റിയിൽ റിലയൻസ് ജിയോയിൽ നിന്നുള്ള ഏറ്റവും മികച്ച പ്രീപെയ്ഡ് പ്ലാൻ 1.5 ജിബി പ്രതിദിന ഡാറ്റ ഓഫർ ചെയ്യുന്ന 666 രൂപ പ്ലാനാണ് എന്ന് നിസംശയം പറയാം.

കണ്ണഞ്ചിപ്പിക്കുന്ന ഡാറ്റ സ്പീഡ് നൽകുന്ന യു ബ്രോഡ്ബാൻഡ് പ്ലാനുകൾകണ്ണഞ്ചിപ്പിക്കുന്ന ഡാറ്റ സ്പീഡ് നൽകുന്ന യു ബ്രോഡ്ബാൻഡ് പ്ലാനുകൾ

Most Read Articles
Best Mobiles in India

English summary
Reliance Jio offers a number of options for prepaid users for medium term usage. The company also offers Jiomart JioMart Maha cashback with plans priced above Rs 200. 84 day plans are the perfect plans for Jio users looking for medium term plans.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X