ഇനി സ്മാർട്ട്‌ഫോണുകൾ നിർമ്മിക്കില്ലെന്ന് എൽജി, പിന്മാറ്റത്തിന് കാരണം വൻ നഷ്ടം

|

സ്മാർട്ട്‌ഫോണുകൾ നിർമ്മിക്കുന്നത് നിർത്തുകയാണെന്ന് ദക്ഷിണകൊറിയൻ ഇലക്ട്രോണിക്സ് കമ്പനിയായ എൽജി അറിയിച്ചു. മൊബൈൽ ഫോൺ വിപണിയിൽ തുടർച്ചയായി നേരിടുന്ന വമ്പിച്ച നഷ്ടമാണ് എൽജിയെ ഈ തീരുമാനത്തിലേക്ക് എത്തിച്ചത്. കമ്പനിക്ക് ആറുവർഷത്തോളമായി തുടർച്ചയായി നഷ്ടമുണ്ടായതിന് പിന്നാലെയാണ് ഇത്തരത്തിൽ ഒരു തീരുമാനം എടുത്തിരിക്കുന്നത്. നേരത്തെ തന്നെ എൽജി തങ്ങളുടെ സ്മാർട്ട്ഫോൺ നിർമ്മാണം അവസാനിപ്പിക്കും എന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു എങ്കിലും ഇപ്പോഴാണ് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്.

 

സ്മാർട്ട്‌ഫോണുകൾ

ഇതോടെ പ്ലാറ്റ്ഫോമുകൾക്കും സേവനങ്ങൾക്കുമൊപ്പം ഇവി (ഇലക്ട്രിക് വെഹിക്കിൾസ്) ഘടകങ്ങൾ, കണക്റ്റുഡ് ഡിവൈസുൾ, സ്മാർട്ട് ഹോമുകൾ, റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിസിനസ്-ടു-ബിസിനസ് സൊല്യൂഷൻസ് എന്നിവയിൽ എൽജി ശ്രദ്ധ കേന്ദ്രീകരിക്കും. സ്മാർട്ട്‌ഫോണുകൾ നിർമ്മിക്കുന്നത് നിർത്തുമെന്ന വാർത്ത കുറച്ചുകാലമായി പ്രചരിക്കുന്നുണ്ട്. സാംസങ്, ആപ്പിൾ, ജനപ്രിയ ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കൾ എന്നിവരുമായി മത്സരിക്കാൻ എൽജിയുടെ ഡിവൈസുകൾക്ക് സാധിക്കുന്നല്ല എന്നതാണ് ഇതിന് പ്രധാന കാരണം.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്സി എഫ്02എസ് സ്മാർട്ട്ഫോൺ പുറത്തിറങ്ങുക 6.5 ഇഞ്ച് ഡിസ്പ്ലെയുമായികൂടുതൽ വായിക്കുക: സാംസങ് ഗാലക്സി എഫ്02എസ് സ്മാർട്ട്ഫോൺ പുറത്തിറങ്ങുക 6.5 ഇഞ്ച് ഡിസ്പ്ലെയുമായി

എൽജി

എൽജി വിംഗ്, ഡ്യുവൽ സ്‌ക്രീൻ എൽജി ജി8എക്സ് തിൻക്യു തുടങ്ങി നിരവധി ആകർഷകമായ സ്മാർട്ട്ഫോണുകൾ എൽജി വിപണിയിൽ എത്തിച്ചിരുന്നു. എല്ലായിപ്പോഴും സ്മാർട്ട്ഫോൺ വിപണിയിലേക്ക് പുതുമയുള്ള ഡിവൈസുകൾ പുറത്തിറക്കാൻ കമ്പനി ശ്രദ്ധിച്ചിരുന്നു. എന്നിട്ടും വിപണിയിൽ നിന്നും നേട്ടമുണ്ടാക്കാൻ എൽജിക്ക് സാധിച്ചിരുന്നില്ല. ഡിസൈനിൽ എൽജി കൊടുത്ത ശ്രദ്ധ കാരണം ഏറ്റവും മികച്ച ചില ഡിവൈസുകൾ പുറത്തിറക്കാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്.

6ജി
 

6ജിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി എൽജി തങ്ങളുടെ മൊബൈൽ വൈദഗ്ധ്യവും ഉപയോഗിക്കുമെന്നും രണ്ട് പതിറ്റാണ്ട് നീണ്ട ബിസിനസിലൂടെ കമ്പനി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകൾ നിലവിലുള്ളതും ഭാവിയിൽ പുറത്തിറക്കാനുള്ളതുമായ പ്രൊഡക്ടുകളിൽ കമ്പനി ഉപയോഗിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഫോണുകൾ നിർമ്മിക്കുന്നത് നിർത്താനുള്ള തീരുമാനത്തിലൂടെ എൽജിയുടെ അടുത്തിടെ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിച്ച റോളബിൾ ഫോൺ പുറത്തിറങ്ങില്ല എന്നതാണ്. എന്നാൽ പൂർത്തിയാക്കിയ ഡിവൈസുകൾ കമ്പനിയുടെ അവസാനത്തെ ഡിവൈസുകളായി അടുത്ത ദിവസങ്ങളിൽ പുറത്തിറങ്ങിയേക്കും.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എം42 5ജി സ്മാർട്ട്ഫോൺ പുറത്തിറങ്ങുക സ്നാപ്ഡ്രാഗൺ 750ജി എസ്ഒസിയുമായികൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എം42 5ജി സ്മാർട്ട്ഫോൺ പുറത്തിറങ്ങുക സ്നാപ്ഡ്രാഗൺ 750ജി എസ്ഒസിയുമായി

സ്മാർട്ട്‌ഫോൺ ബിസിനസ്സ്

എൽജിയുടെ സ്മാർട്ട്‌ഫോൺ ബിസിനസ്സ് നിർത്തലാക്കുമെന്ന അഭ്യൂഹങ്ങൾ ഏറെക്കാലമായി പ്രചരിക്കുന്നുണ്ട്. തങ്ങളുടെ സ്മാർട്ട്ഫോൺ ബിസിനസ് വിൽക്കാനായി രണ്ട് കമ്പനികളുമായി എൽജി ചർച്ച നടത്തിയതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പക്ഷേ ഈ ചർച്ചകളെല്ലാം പരാജയപ്പെടുകയാണ് ഉണ്ടായത്. തങ്ങളുടെ സ്മാർട്ട്ഫോൺ ബിസിനസ് വിൽക്കാൻ സാധിക്കാതെ വന്നതോടെയാണ് എൽജി അത് അടച്ചുപൂട്ടാൻ തീരുമാനിച്ചത്. ഈ വർഷം ജൂലൈ 31 നകം എൽജി ബിസിനസ്സ് അവസാനിപ്പിക്കും.

നിലവിലുള്ള എൽജി ഫോണുകളുടെ കാര്യം എന്താകും?

നിലവിലുള്ള എൽജി ഫോണുകളുടെ കാര്യം എന്താകും?

എൽജി ഫോൺ വാങ്ങിയ തങ്ങളുടെ ഉപയോക്താക്കളെ അപ്പാടെ ഉപേക്ഷിക്കാൻ എൽജി തയ്യാറല്ല. നിലിഎൽജി നിലവിലുള്ള സ്മാർട്ട്ഫോൺ ലൈനപ്പുകൾ തുടർന്നും വിൽപ്പനയ്ക്ക് എത്തിക്കുമെന്ന് എൽജി അറിയിച്ചു. വിൽപ്പനാനന്തര സേവനങ്ങളും സോഫ്റ്റ്വെയർ അപ്‌ഡേറ്റുകളും കമ്പനി ഉപയോക്താക്കൾക്ക് നൽകും. മൊബൈൽ ഫോൺ ബിസിനസ്സ് അവസാനിപ്പിക്കുമ്പോൾ എൽജി വിതരണക്കാരുമായും ബിസിനസ്സ് പങ്കാളികളുമായും സഹകരിച്ച് പ്രവർത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്തായാലും നിലവിൽ എൽജി ഫോൺ ഉപയോഗിക്കുന്ന ആളുകൾ തല്കാലം പരിഭ്രമിക്കേണ്ടതില്ല. സർവ്വീസ് സെന്ററുകളും മൊബൈൽ പാർട്സും കമ്പനി കുറച്ച് കാലത്തേക്ക് കൂടി ലഭ്യമാക്കും.

കൂടുതൽ വായിക്കുക: സോണിയുടെ അടുത്ത എക്സ്പീരിയ ഫോൺ ഏപ്രിൽ 14ന് പുറത്തിറങ്ങുംകൂടുതൽ വായിക്കുക: സോണിയുടെ അടുത്ത എക്സ്പീരിയ ഫോൺ ഏപ്രിൽ 14ന് പുറത്തിറങ്ങും

Most Read Articles
Best Mobiles in India

English summary
South Korean electronics maker LG has announced that it will stop making smartphones. LG's decision was prompted by the huge losses it continues to face in the mobile phone market.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X