ലിങ്ക്ഡ്ഇന്‍, ഇഹാര്‍മണി പാസ്‌വേര്‍ഡുകള്‍ ഹാക്ക് ചെയ്തു

Posted By: Staff

ലിങ്ക്ഡ്ഇന്‍, ഇഹാര്‍മണി പാസ്‌വേര്‍ഡുകള്‍ ഹാക്ക് ചെയ്തു

പ്രൊഫഷണലുകള്‍ക്കായുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ലിങ്ക്ഡ്ഇന്നിലെ പാസ്‌വേര്‍ഡുകള്‍ ഹാക്ക് ചെയ്തു. 64.5 ലക്ഷം എന്‍ക്രിപ്റ്റ് ചെയ്ത പാസ്‌വേര്‍ഡുകളാണ് ഒരു റഷ്യന്‍ ഹാക്കര്‍ ചോര്‍ത്തി ഓണ്‍ലൈനില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്. സുരക്ഷിതമാണെന്ന് കരുതിപ്പോന്ന SHA-1 ക്രിപ്‌റ്റോഗ്രാഫിക് ഹാഷ് രീതിയിലാണ് പാസ്‌വേര്‍ഡുകള്‍ എന്‍ക്രിപ്റ്റ് ചെയ്തിരുന്നത്.

ഇതേ ഹാക്കര്‍ തന്നെ പ്രമുഖ ഡേറ്റിംഗ് സൈറ്റായ ഇഹാര്‍മണിയുടെ 15 ലക്ഷം പാസ് വേര്‍ഡുകളും ഹാക്ക് ചെയ്തതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇഹാര്‍മണി ഹാക്കിംഗ് നടന്നതായി സമ്മതിച്ചിട്ടുണ്ട്. ഹാക്ക് ചെയ്യപ്പെട്ടവരുടെ പാസ്‌വേര്‍ഡുകള്‍ ഉടന്‍ റീസെറ്റ് ചെയ്യാനുള്ള നടപടികള്‍ തുടങ്ങിയതായും സൈറ്റ് വ്യക്തമാക്കി.

നിങ്ങളുടെ ലിങ്ക്ഡ്ഇന്‍ പാസ്‌വേര്‍ഡ് ഹാക്ക് ചെയ്‌തോ? പരിശോധിക്കൂ

പാസ്‌വേര്‍ഡ് നഷ്ടപ്പെട്ടവരുടെ ഇമെയിലേക്ക് പാസ്‌വേര്‍ഡ് എങ്ങനെ റീസെറ്റ് ചെയ്യണം എന്നതിനെക്കുറിച്ച് ഇഹാര്‍മണി ഇമെയില്‍ അയക്കുന്നതാണ്. ഉപയോക്താക്കള്‍ അവരുടെ പാസ് വേര്‍ഡ് തെരഞ്ഞെടുക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും ഇടക്കിടെ പാസ്‌വേര്‍ഡില്‍ മാറ്റം വരുത്തണമെന്നും സൈറ്റ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഡിഡബ്ല്യുഡിഎം എന്ന പേരിലാണ് ഈ ഹാക്കര്‍ ഇരുസൈറ്റുകളുടേയും പാസ്‌വേര്‍ഡുകള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ യൂസര്‍നെയിം ഓണ്‍ലൈനില്‍ വെളിപ്പെടുത്തിയിട്ടില്ല.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot