1000 രൂപയിൽ താഴെ വിലയിൽ ഒടിടി ആനുകൂല്യങ്ങളുമായെത്തുന്ന എയർടെൽ പ്ലാനുകൾ

|

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സ്വകാര്യ ടെലിക്കോം കമ്പനികളിൽ ഒന്നാണ് എയർടെൽ. റിലയൻസ് ജിയോ കഴിഞ്ഞാൽ ഏറ്റവും അധികം യൂസേഴ്സും കണക്ഷനുകളുമുള്ള ടെൽകോയും എയർടെൽ തന്നെ. റിലയൻസ് ജിയോയുടെ അതിപ്രസര കാലത്തും തങ്ങളുടെ യൂസർ ബേസ് നിലനിർത്താൻ എയർടെലിനെ സഹായിക്കുന്നത് മികച്ച പ്ലാനുകളും അവയ്ക്കൊപ്പമെത്തുന്ന ആനുകൂല്യങ്ങളുമാണ്. അടുത്തിടെ 25 ശതമാനം നിരക്ക് വർധന കൊണ്ട് വന്ന കമ്പനികളിൽ ഒന്നാണ് എയർടെൽ. എന്നിരിന്നാലും നൽകുന്ന പണത്തിന് മൂല്യം നൽകുന്ന ഡാറ്റ ഓഫറുകളും ഇന്റർനെറ്റ് സ്പീഡും ഒക്കെയായി എയർടെൽ കണക്ഷൻ ഉപയോക്താക്കളുടെ പ്രിയപ്പെട്ട ചോയിസുകളിൽ ഒന്നായി തന്നെ നിലനിൽക്കുന്നു.

 

ഭാരതി എയർടെൽ

ഭാരതി എയർടെൽ ഉപയോക്താക്കൾക്ക് ഓവർ ദി ടോപ്പ് (ഒടിടി) ആനുകൂല്യങ്ങളുമായി ഒന്നിലധികം പ്രീപെയ്ഡ് പ്ലാനുകൾ ഓഫർ ചെയ്യുന്നുണ്ട്. 1,000 രൂപയിൽ താഴെ വിലയുള്ള പ്ലാനുകളിൽ മൂന്ന് എണ്ണമാണ് ഏറ്റവും മികച്ച ഒടിടി ആനുകൂല്യങ്ങൾ പായ്ക്ക് ചെയ്യുന്നത്. 599 രൂപ, 699 രൂപ, 838 രൂപ എന്നിവയാണ് ഈ പ്ലാനുകളുടെ നിരക്കുകൾ. ഇവയിൽ രണ്ട് പ്ലാനുകൾ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷനുകൾ ഓഫർ ചെയ്യുന്നു. ഒരു പ്ലാൻ ആകട്ടെ ആമസോൺ പ്രൈം അംഗത്വവും ഓഫർ ചെയ്യുന്നു. ഈ പ്ലാനുകളെക്കുറിച്ചും അവ നൽകുന്ന ആനുകൂല്യങ്ങളെക്കുറിച്ചും മനസിലാക്കാൻ താഴേക്ക് വായിക്കുക.

എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്ന ഏറ്റവും മികച്ച ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾഎല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്ന ഏറ്റവും മികച്ച ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ

ഭാരതി എയർടെൽ 599 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ
 

ഭാരതി എയർടെൽ 599 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

ഭാരതി എയർടെൽ അതിന്റെ 599 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഒരു വർഷത്തേക്ക് ബണ്ടിൽ ചെയ്ത ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനോട് കൂടിയാണ് ഓഫർ ചെയ്യുന്നത്. 599 രൂപയുടെ പ്ലാനിന്റെ സേവന കാലാവധി 28 ദിവസമാണ്. വാലിഡിറ്റി കുറവാണെങ്കിലും 3 ജിബി പ്രതിദിന ഡാറ്റ 599 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ ലഭിക്കും. പ്ലാനിനൊപ്പം ഉപയോക്താക്കൾക്ക് പ്രതിദിനം 100 എസ്എംഎസും അൺലിമിറ്റഡ് വോയ്‌സ് കോളും ലഭ്യമാക്കുന്നു. തങ്ങളുടെ ഉപയോക്താക്കൾക്ക് എയർടെൽ താങ്ക്സ് ആനുകൂല്യങ്ങളും കമ്പനി ഉറപ്പ് നൽകുന്നുണ്ട്.

എയർടെൽ 699 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

എയർടെൽ 699 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

എയർടെലിന്റെ 699 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 56 ദിവസത്തെ വാലിഡിറ്റിയുമായാണ് വരുന്നത്. 56 ദിവസത്തേക്ക് പ്രതിദിനം 3 ജിബി ഡാറ്റ വീതം ഓഫർ ചെയ്യുന്നു. 699 രൂപയുടെ പ്ലാനിന്റെ സേവന വാലിഡിറ്റി 56 ദിവസമാണെന്ന് പറഞ്ഞല്ലോ, പ്രൈം അംഗത്വവും 56 ദിവസത്തേക്ക് മാത്രമേ ഓഫർ ചെയ്യൂ. ഈ പ്ലാൻ അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, മറ്റ് എയർടെൽ താങ്ക്സ് ആനുകൂല്യങ്ങൾ എന്നിവയും നൽകുന്നു.

എയർടെലിന്റെ 28 ദിവസം വാലിഡിറ്റിയുള്ള മികച്ച രണ്ട് പ്രീപെയ്ഡ് പ്ലാനുകൾഎയർടെലിന്റെ 28 ദിവസം വാലിഡിറ്റിയുള്ള മികച്ച രണ്ട് പ്രീപെയ്ഡ് പ്ലാനുകൾ

എയർടെൽ 838 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെൽ 838 രൂപ പ്രീപെയ്ഡ് പ്ലാൻ

ഭാരതി എയർടെലിന്റെ 838 രൂപയുടെ പ്ലാനും 56 ദിവസത്തെ സേവന വാലിഡിറ്റിയോടെയാണ് വരുന്നത്. ഈ പ്ലാനിലൂടെ, ഉപയോക്താക്കൾക്ക് സൗജന്യ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനും ആമസോൺ പ്രൈം മൊബൈൽ എഡിഷൻ ഫ്രീ ടയലും ലഭിക്കും. വാലിഡിറ്റി കാലയളവിലേക്ക് 2 ജിബി പ്രതിദിന ഡാറ്റയും, പ്രതിദിനം 100 എസ്എംഎസുകളും കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിങും ലഭിക്കും. ഈ പ്ലാനിനൊപ്പം എയർടെൽ താങ്ക്സ് ആനുകൂല്യങ്ങളും കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രീപെയ്ഡ്

ഭാരതി എയർടെലിൽ നിന്നുള്ള 1,000 രൂപയിൽ താഴെയുള്ള മൂന്ന് പ്രീപെയ്ഡ് പ്ലാനുകളാണിത്. വോഡഫോൺ ഐഡിയ, ജിയോ എന്നിവയും മികച്ച ഒടിടി ആനുകൂല്യങ്ങൾ ലഭിക്കുന്ന 1000 രൂപയിൽ താഴെയുള്ള പ്ലാനുകൾ ഓഫർ ചെയ്യുന്നുണ്ട്. എയർടെൽ താങ്ക്സ് ആനുകൂല്യങ്ങളിൽ ആമസോൺ പ്രൈം വീഡിയോ മൊബൈൽ പതിപ്പിന്റെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും (699 രൂപ പ്ലാൻ ഒഴികെ) സൗജന്യ വിങ്ക് മ്യൂസിക് സബ്‌സ്‌ക്രിപ്‌ഷൻ, എയർടെൽ എക്‌സ്ട്രീം പ്രീമിയം ആക്‌സസ്, ഒരു വർഷത്തെ ഷോ അക്കാദമി ക്ലാസുകൾ, ഫാസ്ടാഗിലും അപ്പോളോ 24|7 സർക്കിളിലും 100 രൂപ ക്യാഷ്ബാക്ക് ലഭിക്കും.

ജിയോ, എയർടെൽ, വിഐ എന്നിവയുടെ ദിവസവും 2.5 ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾജിയോ, എയർടെൽ, വിഐ എന്നിവയുടെ ദിവസവും 2.5 ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ

Most Read Articles
Best Mobiles in India

English summary
Airtel offers multiple prepaid plans with OT benefits. Three of the plans priced below Rs 1,000 pack the best OT benefits. Two of these plans offer Disney Plus Hotstar subscriptions. One plan also offers Amazon Prime membership.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X