എയർടെൽ, ജിയോ, ബിഎസ്എൻഎൽ എന്നിവയുടെ കിടിലൻ ബ്രോഡ്ബാന്റ് പ്ലാനുകൾ

|

കൊവിഡ് ആരംഭിച്ചതിന് ശേഷം വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ആളുകളുടെ എണ്ണം വളരെയധികം കൂടിയിട്ടുണ്ട്. ഓഫീസ് തന്നെ വീട്ടിൽ സെറ്റ് ചെയ്യുന്നവരാണ് ഇതിൽ മിക്കവരും. തിയ്യറ്ററുകൾ അടച്ചിട്ടതിനാൽ ഒടിടി പ്ലാറ്റ്ഫോമുകൾ വഴിയാണ് സിനിമ കാണുന്നത്. ഇത്തരം ആവശ്യങ്ങൾക്ക് വേഗതയുള്ള ഇന്റർനെറ്റ് ആവശ്യമാണ്. മൊബൈൽ ഡാറ്റ ഉപയോഗിച്ച് ജോലി ചെയ്യലും വീഡിയോകൾ കാണലും ഗെയിം കളിക്കലുമെല്ലാം അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ എല്ലാവരും ഇന്ന് ബ്രോഡ്ബാന്റിനെ ആശ്രയിക്കുന്നുണ്ട്. എയർടെൽ, ജിയോ, ബിഎസ്എൻഎൽ എന്നിവ ബ്രോഡ്ബാന്റ് വിപണിയിലെ ശക്തരായ കമ്പനികളാണ്.

 

ബ്രോഡ്ബാന്റ്

കേരളത്തിൽ പ്രാദേശിക തലത്തിൽ ഏഷ്യാനെറ്റ് ബ്രോഡ്ബാന്റും കേരളാവിഷൻ ബ്രോഡ്ബാന്റുമെല്ലാം സജീവമാണ് എങ്കിലും ബിഎസ്എൻഎൽ, എയർടെൽ, ജിയോ എന്നിവ നൽകുന്ന പ്ലാനുകളും സേവനങ്ങളും മറ്റ് ബ്രോഡ്ബാന്റ് കമ്പനികൾ നൽകുന്നില്ല. മൂന്ന് സേവനദാതാക്കളുടെയും ചില മികച്ച പ്ലാനുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഈ പ്ലാനുകളെല്ലാം ഒന്നിനൊന്ന് മികച്ചവയാണ്, ആകർഷകമായ വേഗതയും ഡാറ്റ ആനുകൂല്യങ്ങളും ഈ പ്ലാനുകൾ നൽകുന്നു. 30 എംബിപിഎസ് വേഗത മുതൽ ആരംഭിക്കുന്നവയാണ് ഈ പ്ലാനുകൾ.

ജിയോഫൈബർ എൻട്രി ലെവൽ ബ്രോഡ്ബാൻഡ് പ്ലാൻ

ജിയോഫൈബർ എൻട്രി ലെവൽ ബ്രോഡ്ബാൻഡ് പ്ലാൻ

ജിയോഫൈബറിന്റെ എൻട്രിലെവൽ പ്ലാനിന് 399 രൂപയാണ് വില. ഈ പ്ലാൻ 30എംബിപിഎസ് വേഗതയിലുള്ള ഇന്റർഡനെറ്റാണ് നൽകുന്നത്. ഈ പ്ലാൻ ഒടിടി സബ്സ്ക്രിപ്ഷനുകളൊന്നും നൽകുന്നില്ല. എന്നാൽ പ്ലാനിലൂടെ അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ ലഭിക്കും. കുറഞ്ഞ നിരക്കിലുള്ള പ്ലാൻ വേണ്ട ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ചൊരു പ്ലാൻ തന്നെയാണ് ഇത്. 30എംബിപിഎസ് വേഗത സാമാന്യം ഭേദപ്പെട്ട രീതിയിൽ വീഡിയോ സ്ട്രീമിങ് അടക്കമുള്ള കാര്യങ്ങൾ ചെയ്യാൻ സഹായിക്കുന്നു.

സ്വകാര്യ കമ്പനികളെ നേരിടാൻ മൂന്ന് പ്ലാനുകൾക്ക് വില കുറച്ച് ബിഎസ്എൻഎൽസ്വകാര്യ കമ്പനികളെ നേരിടാൻ മൂന്ന് പ്ലാനുകൾക്ക് വില കുറച്ച് ബിഎസ്എൻഎൽ

എയർടെൽ എക്സ്ട്രീം എൻട്രി ലെവൽ ബ്രോഡ്ബാൻഡ് പ്ലാൻ
 

എയർടെൽ എക്സ്ട്രീം എൻട്രി ലെവൽ ബ്രോഡ്ബാൻഡ് പ്ലാൻ

എയർടെൽ എക്സ്ട്രീം നൽകുന്ന എൻട്രി ലെവൽ ബ്രോഡ്ബാന്റ് പ്ലാനിന് ജിയോ ഫൈബർ പ്ലാനിനെക്കാൾ 100 രൂപ കൂടുതലാണ്. ഈ പ്ലാനിന് 499 രൂപയാണ് വില. ഈ ബ്രോഡ്‌ബാൻഡ് പ്ലാൻ അൺലിമിറ്റഡ് ഇന്റർനെറ്റ് ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനാണ്. 40 എംബിപിഎസ് വേഗതയിലുള്ള ഇന്റർനെറ്റാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ജിയോഫൈബറിനെക്കാൾ 10എംബിപിഎസ് വേഗത കൂടുതലാണ് ഈ പ്ലാനിന്. ഈ പ്ലാനിലൂടെ അധിക ആനൂകൂല്യങ്ങളായി എക്സ്ട്രീം, വിങ്ക് മ്യൂസിക് എന്നിവയിലേക്കുള്ള സബ്സ്ക്രിപ്ഷൻ ലഭിക്കും. കൂടാതെ ഷാ അക്കാദമിയുടെ സൌജന്യ ക്ലാസും എയർടെൽ എക്ട്രീം ആപ്പ് വഴി വൂട്ട് ബേസിക്, ഇറോസ് നൌ, ഹങ്കാമ പ്ലേ, ഷിമാറോ, എന്നിവയിലേക്കുള്ള ആക്‌സസും ലഭിക്കും.

ബിഎസ്എൻഎൽ ഭാരത് ഫൈബർ എൻട്രി ലെവൽ ബ്രോഡ്ബാൻഡ് പ്ലാൻ

ബിഎസ്എൻഎൽ ഭാരത് ഫൈബർ എൻട്രി ലെവൽ ബ്രോഡ്ബാൻഡ് പ്ലാൻ

ബിഎസ്എൻഎൽ ഭാരത് ഫൈബറിന്റെ എൻട്രിലെവൽ പ്ലാനിന് 449 രൂപയാണ് വില. എയർടെൽ, ജിയോ എന്നിവയുടെ എൻട്രിലെവൽ ബ്രോഡ്ബാന്റ് പ്ലാനുകളുടെ വിലയുടെ ഇടയിലാണ് ഇതിന്റെ വില. ഈ പ്ലാനിനെ ഫൈബർ ബേസിക് പ്ലാൻ എന്നും വിളിക്കാം. ഈ പ്ലാൻ 3.3ടിബി ഡാറ്റയാണ് ഒരു മാസത്തേക്ക് നൽകുന്നത്. 30 എംബിപിഎസ് വേഗതയും ഈ പ്ലാനിലൂടെ ലഭിക്കുന്നു. എഫ്യുപി ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 2 എംബിപിഎസ് ആയി കുറയുന്നു.

എയർടെൽ എക്സ്ട്രീം, ജിയോ ഫൈബർ മിഡ് ലെവൽ ബ്രോഡ്ബാൻഡ് പ്ലാനുകൾ

എയർടെൽ എക്സ്ട്രീം, ജിയോ ഫൈബർ മിഡ് ലെവൽ ബ്രോഡ്ബാൻഡ് പ്ലാനുകൾ

എയർടെൽ എക്സ്ട്രീം 799 രൂപയുടെ ബ്രോഡ്‌ബാൻഡ് പ്ലാൻ അൺലിമിറ്റഡ് ഇന്റർനെറ്റും 70 എംബിപിഎസ് വേഗതയും നൽകുന്ന പ്ലാനാണ്. ഈ പ്ലാനിലൂടെ എയർടെൽ എക്സ്ട്രീം, വിങ്ക് മ്യൂസിക്ക്, ഷാ അക്കാദമി എന്നിവയിലേക്കുള്ള സബ്സ്ക്രിപ്ഷൻ സൌജന്യമായി ലഭിക്കുന്നു. ജിയോ ഫൈബർ 699 രൂപയുടെ ബ്രോഡ്‌ബാൻഡ് പ്ലാനിലൂടെ 60 എംബിപിഎസ് വേഗതയിൽ അൺലിമിറ്റഡ് ഇന്റർനെറ്റ് ലഭിക്കുന്നു. ഈ പ്ലാൻ ഒടിടി സബ്സ്ക്രിപ്ഷനുകളൊന്നും നൽകുന്നില്ല. എന്നാൽ ജിയോ അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ ഈ പ്ലാനിലൂടെ നൽകുന്നു.

ജിയോ, എയർടെൽ, വിഐ, ബിഎസ്എൻഎൽ എന്നിവയുടെ 250 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾജിയോ, എയർടെൽ, വിഐ, ബിഎസ്എൻഎൽ എന്നിവയുടെ 250 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾ

ബിഎസ്എൻഎൽ ഭാരത് ഫൈബർ മിഡ് ലെവൽ ബ്രോഡ്ബാൻഡ് പ്ലാൻ

ബിഎസ്എൻഎൽ ഭാരത് ഫൈബർ മിഡ് ലെവൽ ബ്രോഡ്ബാൻഡ് പ്ലാൻ

ബിഎസ്എൻഎൽ ഭാരത് ഫൈബർ നൽകുന്ന 799 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാൻ 3300ജിബി അഥവാ 3.3 ടിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത് 100 എംബിപിഎസ് വേഗതയും ഈ പ്ലാനിലൂടെ ലഭിക്കുന്നു. എഫ്യുപി ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 2 എംബിപിഎസ് ആയി കുറയുന്നു. ബിഎസ്എൻഎൽ അടുത്തിടെ 749 രൂപ വിലയുള്ള ഒരു ബ്രോഡ്ബാൻഡ് പ്ലാൻ അവതരിപ്പിച്ചിരുന്നു. ഇതിലൂടെ 100 എംബിപിഎസ് വേഗതയിൽ 100 ജിബി വരെ ഡാറ്റയാണ് നൽകുന്നത്. ഈ പ്ലാൻ ആൻഡമാൻ നിക്കോബാർ സർക്കിളുകൾ ഒഴികെയുള്ള എല്ലാ സർക്കിളുകളിലും ലഭ്യമാണ്.

Most Read Articles
Best Mobiles in India

English summary
Take a look at some of the best broadband plans offered by BSNL Bharat Fiber, Jiofiber and Airtel Xstrem.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X