ബിഎസ്എൻഎല്ലിന്റെ ഏറ്റവും വില കുറഞ്ഞ 4ജി പ്രീപെയ്ഡ് പ്ലാനുകൾ

|

സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ സ്വകാര്യ കമ്പനികളോട് മത്സരിക്കാൻ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നുണ്ട്. ഇന്ത്യയിൽ എല്ലായിടത്തും 4ജി നെറ്റ്വർക്ക് എത്തിക്കാൻ സാധിച്ചിട്ടില്ലെങ്കിലും 4ജി ലഭ്യമായ കേരളം അടക്കമുള്ള സർക്കിളുകളിൽ കൂടുതൽ വരിക്കാരെ നേടാനായി ബിഎസ്എൻഎൽ കുറഞ്ഞ വിലയ്ക്ക് മികച്ച 4ജി പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നുണ്ട്. ജിയോ, എയർടെൽ, വിഐ എന്നിവ താരിഫ് നിരക്കുകൾ വർധിപ്പിച്ചപ്പോഴും നിരക്ക് ഉയർത്താതെ കുറഞ്ഞ വിലയ്ക്ക് പ്ലാനുകൾ നൽകാൻ ശ്രദ്ധിക്കുകയാണ് ബിഎസ്എൻഎൽ.

 

ബിഎസ്എൻഎൽ

200 രൂപയിൽ താഴെയുള്ള വിലയിൽ പോലും ആകർഷകമായ പ്ലാനുകൾ ബിഎസ്എൻഎൽ നൽകുന്നു. റീചാർജിനായി അധികം തുക ചിലവഴിക്കാത്ത ആളുകളെ തങ്ങളുടെ നെറ്റ്വർക്കിലേക്ക് ആകർഷിക്കുക എന്ന പദ്ധതിയാണ് ബിഎസ്എൻഎല്ലിനുള്ളത്. ഡാറ്റ, കോളിങ് ആനുകൂല്യങ്ങൾ നൽകുന്ന 200 രൂപയിൽ താഴെ വിലയുള്ള മികച്ച പ്ലാനുകൾ തന്നെ ബിഎസ്എല്ലിനുണ്ട്. ഇവയെല്ലാം മാന്യമായ വാലിഡിറ്റി കാലയളവും നൽകുന്നുണ്ട്. ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും വില കുറഞ്ഞ 4ജി പ്രീപെയ്ഡ് പ്ലാനുകൾ വിശദമായി നോക്കാം.

ബിഎസ്എൻഎൽ  99 രൂപ പ്ലാൻ
 

ബിഎസ്എൻഎൽ 99 രൂപ പ്ലാൻ

ബിഎസ്എൻഎൽ 200 രൂപയിൽ താഴെ വിലയിൽ നൽകുന്ന ആദ്യത്തെ പ്ലാൻ 99 രൂപ വിലയുള്ള 4ജി പ്ലാനാണ്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 22 ദിവസത്തെ സർവ്വീസ് വാലിഡിറ്റിയാണ് ലഭിക്കുന്നത്. ഒരു മാസം വാലിഡിറ്റിയുള്ള പ്ലാൻ എന്ന് പറയാനാകില്ലെങ്കിലും സ്വകാര്യ കമ്പനികൾ നൽകുന്ന 28 ദിവസത്തെ പ്ലാനുമായി താരതമ്യം ചെയ്താൽ 6 ദിവസത്തെ വാലിഡിറ്റി കുറവ് മാത്രമേ ഈ പ്ലാനിനുള്ളു. ഈ പ്ലാനിനൊപ്പം ഡാറ്റയോ എസ്എംഎസ് ആനുകൂല്യങ്ങളോ ബിഎസ്എൻഎൽ നൽകുന്നില്ല. ഉപയോക്താക്കൾക്ക് 22 ദിവസത്തേക്ക് അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യം പ്ലാനിലൂടെ ലഭിക്കും. ഡാറ്റ ഉപയോഗിക്കാത്ത ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് ഇത്.

150 രൂപയിൽ താഴെ മാത്രം വിലയുള്ള ജിയോ, എയർടെൽ, വിഐ റീചാർജ് പ്ലാനുകൾ150 രൂപയിൽ താഴെ മാത്രം വിലയുള്ള ജിയോ, എയർടെൽ, വിഐ റീചാർജ് പ്ലാനുകൾ

ബിഎസ്എൻഎൽ 118 രൂപ പ്ലാൻ

ബിഎസ്എൻഎൽ 118 രൂപ പ്ലാൻ

ബിഎസ്എൻഎൽ നൽകുന്ന അടുത്ത വില കുറഞ്ഞ പ്ലാനിനായി ഉപയോക്താക്കൾ ചിലവഴിക്കേണ്ടത് 118 രൂപയാണ്. ഈ പ്ലാൻ 26 ദിവസത്തെ സർവ്വീസ് വാലിഡിറ്റിയാണ് നൽകുന്നത്. ഈ വാലിഡിറ്റി കാലയളവിൽ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കുകളിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യങ്ങളും പ്ലാൻ നൽകുന്നുണ്ട്. ദിവസവും 0.5 ജിബി ഡാറ്റയാണ് പ്ലാനിലൂടെ ലഭിക്കുന്നത്. ബിഎസ്എൻഎല്ലിന്റെ സൗജന്യ പിആർബിടി സേവനം എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കുന്നു. ഈ പ്ലാനിലൂടെ എസ്എംഎസ് ആനുകൂല്യങ്ങളൊന്നും ലഭിക്കില്ല. വളരെ കുറച്ച് ഡാറ്റ മാത്രം ഉപയോഗിക്കുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന പ്ലാനാണ് ഇത്.

ബിഎസ്എൻഎൽ 139 രൂപ, 147 രൂപ പ്ലാനുകൾ

ബിഎസ്എൻഎൽ 139 രൂപ, 147 രൂപ പ്ലാനുകൾ

139 രൂപയുടെ പ്രീപെയ്ഡ് പ്ലാനിലൂടെ ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങൾ ലഭിക്കും. ദിവസവും 2 ജിബി ഡാറ്റയും ഈ പ്ലാൻ നൽകുന്നു. ഇത് എല്ലാ ഉപയോക്താക്കൾക്കും ലഭിക്കുന്ന പ്ലാൻ അല്ല. അടുത്ത കാലത്തൊന്നും റീചാർജ് ചെയ്യാത്ത ഇൻആക്ടീവ് ഉപഭോക്താക്കൾക്ക് മാത്രം ലഭിക്കുന്ന പ്ലാൻ ആണ് ഇത്. 147 രൂപയുടെ പ്ലാനിലൂടെ 30 ദിവസത്തെ വാലിഡിറ്റിയാണ് ബിഎസ്എൻഎൽ നൽകുന്നത്. ഈ വാലിഡിറ്റി കാലയളവിലേക്ക് മൊത്തത്തിൽ 10 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ലഭിക്കുന്നു. സൌജന്യ പിആർബിടി സേവനവും ഈ പ്ലാനിലൂടെ ബിഎസ്എൻഎൽ നൽകുന്നുണ്ട്.

ബിഎസ്എൻഎൽ 184 രൂപ പ്ലാൻ

ബിഎസ്എൻഎൽ 184 രൂപ പ്ലാൻ

ബിഎസ്എൻഎൽ അടുത്തിടെ അവതരിപ്പിച്ച പ്ലാനാണ് 184 രൂപയുടേത്. ഈ പ്ലാനിലൂടെ ദിവസവും 1 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. 100 എസ്എംഎസുകളും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനുകളിലൂടെ ലഭിക്കുന്നു. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. ദിവസവുമുള്ള 1 ജിബി ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ ഡാറ്റ വേഗത 84 കെബിപിഎസ് ആയി കുറയുന്നു. ഇതിനൊപ്പം Lystn പോഡ്കാസ്റ്റ് ആക്സസും ഉപയോക്താക്കൾക്ക് സൌജന്യമായി ലഭിക്കും.

സ്വകാര്യ കമ്പനികളെ നേരിടാൻ 20 രൂപയിൽ താഴെ വിലയുള്ള പ്ലാനുകളുമായി ബിഎസ്എൻഎൽസ്വകാര്യ കമ്പനികളെ നേരിടാൻ 20 രൂപയിൽ താഴെ വിലയുള്ള പ്ലാനുകളുമായി ബിഎസ്എൻഎൽ

ബിഎസ്എൻഎൽ 185 രൂപ പ്ലാൻ

ബിഎസ്എൻഎൽ 185 രൂപ പ്ലാൻ

185 രൂപ വിലയുള്ള പ്ലാൻ 184 രൂപ വിലയുള്ള പ്ലാനിന് സമാനമായ വാലിഡിറ്റി, ഡാറ്റ, കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങളാണ് നൽകുന്നത്. ഈ പ്ലാനും മൊത്തം 28 ജിബി ഡാറ്റ നൽകുന്നു. പ്രതിദിന ഡാറ്റ ആനുകൂല്യമായ 1 ജിബി ഡാറ്റ അവസാനിച്ച് കഴിഞ്ഞാൽ 80 കെബിപിഎസ് വേഗതയിൽ ഇന്റർനെറ്റ് ആക്സസ് ചെയ്യാൻ സാധിക്കും. ഈ പ്ലാനിലൂടെ അധിക ആനുകൂല്യമായി പ്രോഗ്രസീവ് വെബ് ആപ്പിൽ ചാലഞ്ചസ് അരീന മൊബൈൽ ഗെയിംസിന്റെ ബണ്ടിലിങ് ലഭിക്കുന്നു. എം/എസ് ഓൺമൊബൈൽ ഗ്ലോബൽ ലിമിറ്റഡിന്റെ ആനുകൂല്യമാണ് ഇത്. ഇത് കൂടാതെ ബിഎസ്എൻഎൽ ട്യൂൺസിലേക്കുള്ള ആക്സസും ലഭിക്കുന്നു.

ബിഎസ്എൻഎൽ 186 രൂപ പ്ലാൻ

ബിഎസ്എൻഎൽ 186 രൂപ പ്ലാൻ

ബിഎസ്എൻഎൽ 186 രൂപ പ്രീപെയ്ഡ് പ്ലാനും മറ്റ് 184 രൂപ, 185 രൂപ പ്ലാനുകൾ നൽകുന്ന 28 ദിവസത്തെ വാലിഡിറ്റി, പ്രതിദിനം 1 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങൾ, 100 എസ്എംഎസുകൾ എന്നിവ തന്നെയാണ് നൽകുന്നത്. ഈ പ്ലാനിലൂടെ ലഭിക്കുന്ന ദിവസവും 1 ജിബി ഡാറ്റ അവസാനിച്ചാൽ 80 കെബിപിഎസ് വേഗതയിൽ ഇന്റർനെറ്റ് ആക്സസ് ചെയ്യാൻ സാധിക്കും. ഹാർഡി ഗെയിമുകളുടെയും ബിഎസ്എൻഎൽ ട്യൂണുകളുടെയും അധിക ആനുകൂല്യങ്ങളാണ് ഈ പ്ലാനിലൂടെ ലഭിക്കുക.

ബിഎസ്എൻഎൽ 187 രൂപ പ്രീപെയ്ഡ് പ്ലാൻ

ബിഎസ്എൻഎൽ 187 രൂപ പ്രീപെയ്ഡ് പ്ലാൻ

ബിഎസ്എൻഎൽ 200 രൂപയിൽ താഴെ വിലയിൽ നൽകുന്ന ഏറ്റവും മികച്ച പ്ലാനുകളിലൊന്നാണ് 187 രൂപ പ്രീപെയ്ഡ് പ്ലാൻ. ഈ പ്ലാനിലൂടെ 28 ദിവസത്തെ സർവ്വീസ് വാലിഡിറ്റിയും ദിവസവും 2 ജിബി ഡാറ്റയും ലഭിക്കുന്നു. 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാൻ നൽകുന്നുണ്ട്.

സ്ട്രീമിങ് ആനുകൂല്യങ്ങളുമായെത്തുന്ന എയർടെൽ, ജിയോ, വിഐ പോസ്റ്റ്പെയ്ഡ് പ്ലാനുകൾസ്ട്രീമിങ് ആനുകൂല്യങ്ങളുമായെത്തുന്ന എയർടെൽ, ജിയോ, വിഐ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

Most Read Articles
Best Mobiles in India

English summary
BSNL offers a lot of affordable plans. Take a look at BSNL's best plans priced below Rs 200. These are all plans that offer data and calling benefits.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X