Just In
- 11 hrs ago
അമാസ്ഫിറ്റ് ജിടിആർ 2ഇ, ജിടിഎസ് 2ഇ സ്മാർട്ട് വാച്ചുകൾ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും
- 12 hrs ago
ഷവോമി റെഡ്മി കെ 40 ഫെബ്രുവരിയിൽ അവതരിപ്പിക്കും: സവിശേഷതകൾ
- 13 hrs ago
ഇലക്ട്രോണിക്സ് ആക്സസറികൾക്ക് ഡിസ്കൗണ്ടുകളുമായി ഫ്ലിപ്പ്കാർട്ട് ബിഗ് ഷോപ്പിംഗ് ഡേയ്സ് സെയിൽ
- 14 hrs ago
ഓപ്പോ റെനോ 5 പ്രോ 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
Don't Miss
- News
വൈപ്പിനിൽ യുഡിഎഫ് സ്ഥാനാർത്ഥി?; ഒടുവിൽ പ്രതികരിച്ച് താരം.. മറുപടി ഇതാ ഇങ്ങനെ
- Finance
ഡിജിറ്റൽ പണമിടപാട്; തട്ടിപ്പുകൾ തടയും, പുതിയ നയരൂപീകരണത്തിന് റിസർവ്വ് ബാങ്ക്
- Sports
ISL 2020-21: മജുംദാര്‍ രക്ഷകനായി, ചെന്നൈയെ പിടിച്ചുകെട്ടി ഈസ്റ്റ് ബംഗാള്‍
- Movies
മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ അമ്മയെ സഹായിച്ചേനേ, നടി മീനയുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെ
- Lifestyle
സെര്‍വിക്കല്‍ ക്യാന്‍സര്‍: സ്ത്രീകളിലെ ഏറ്റവും ചെറിയ ലക്ഷണം ഇതാണ്
- Automobiles
ഈ വർഷം ഇന്ത്യയിൽ രണ്ട് പുതിയ എസ്യുവികൾ പുറത്തിറക്കാനൊരുങ്ങി ഫോക്സ്വാഗൺ
- Travel
വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!
1,000 രൂപയിൽ താഴെ വിലയുള്ള ബിഎസ്എൻഎൽ ഭാരത് ഫൈബർ ബ്രോഡ്ബാന്റ് പ്ലാനുകൾ
ബിഎസ്എൻഎൽ ഭാരത് ഫൈബർ സർവ്വീസിന് കീഴിൽ ആകർഷകമായ ബ്രോഡ്ബാൻഡ് സേവനങ്ങളും പ്ലാനുകളും ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. നിരവധി ആനുകൂല്യങ്ങളും ഓഫറുകളും നൽകുന്ന പ്ലാനുകളുടെ വലിയ നിര തന്നെ ബിഎസ്എൻഎല്ലിന് ഉണ്ട്. രാജ്യത്തെ ഏറ്റവും വലിയ ബ്രോഡ്ബാന്റ് സേവന ദാതാക്കളായ ബിഎസ്എൻഎൽ വിപണിയിലെ തങ്ങളുടെ ആധിപത്യം നഷ്ടപ്പെടാതിരിക്കാൻ 1,000 രൂപയിൽ താഴെയുള്ള വിലയിൽ ആകർഷകമായ ചില പ്ലാനുകൾ നൽകുന്നുണ്ട്.

449 രൂപ പ്ലാൻ
449 രൂപ വിലയുള്ള ബിഎസ്എൻഎൽ ഭാരത് ഫൈബർ പ്ലാനിന്റെ പേര് ‘ഫൈബർ ബേസിക്' എന്നാണ്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 30 എംബിപിഎസ് വേഗതയാണ് ലഭിക്കുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 3,300ജിബി (3.3ടിബി) ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കും. ഇതൊരു അൺലിമിറ്റഡ് പ്ലാൻ ആണ്. അതുകൊണ്ട് തന്നെ 3.3ടിബി ഡാറ്റ അവസാനിച്ച് കഴിഞ്ഞാൽ ഉപയോക്താക്കൾക്ക് 2 എംബിപിഎസ് വേഗതയിൽ ഇന്റർനെറ്റ് ബ്രൌസ് ചെയ്യാൻ സാധിക്കും. ഈ പ്ലാനിലൂടെ അൺലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യങ്ങളും ഉപയോക്താക്കൾക്ക് ലഭിക്കും.

599 രൂപ പ്ലാൻ
ബിഎസ്എൻഎൽ ഭാരത് ഫൈബറിന്റെ പ്രതിമാസ പ്ലാനുകളിൽ രണ്ടാമത്തെ പ്ലാനിന് 599 രൂപയാണ് വില. ഈ പ്ലാൻ ‘ഫൈബർ ബേസിക് പ്ലസ്' എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ പ്ലാൻ 449 രൂപ പ്ലാനിലൂടെ ലഭിക്കുന്ന ഡാറ്റ ആനുകൂല്യം തന്നെയാണ് നൽകുന്നത്. പക്ഷേ ഈ പ്ലാൻ കൂടുതൽ സ്പീഡിലുള്ള ഡാറ്റ നൽകുന്നു. ഉപയോക്താക്കൾക്ക് 60 എംബിപിഎസ് വേഗതയിലുള്ള ഇന്റർനെറ്റാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. 3,300 ജിബി എഫ്യുപി ലിമിറ്റ് കഴിഞ്ഞാൽ വേഗത 2 എംബിപിഎസ് ആയി കുറയും. ഈ പ്ലാൻ അൺലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യങ്ങളും നൽകുന്നു.
കൂടുതൽ വായിക്കുക: 40 ദിവസത്തേക്ക് പ്രതിദിനം 3 ജിബി ഡാറ്റയുമായി ബിഎസ്എൻഎൽ 247 രൂപ പ്ലാൻ

779 രൂപ പ്ലാൻ
ബിഎസ്എൻഎല്ലിന്റെ 779 രൂപ ബ്രോഡ്ബാൻഡ് പ്ലാൻ ‘സൂപ്പർസ്റ്റാർ 300' എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ പ്ലാൻ 50 എംബിപിഎസ് സ്പീഡിലുള്ള ഇന്റർനെറ്റാണ് നൽകുന്നത്. 300 ജിബി ഡാറ്റയും ഈ പ്ലാൻ നൽകുന്നു. 300 ജിബി ഡാറ്റ അവസാനിച്ചു കഴിഞ്ഞാൽ സ്പീഡ് 2 എംബിപിഎസായി കുറയുന്നു. അൺലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും. ഈ പ്ലാനിന്റെ ഏറ്റവും വലിയ സവിശേഷത ഡിസ്നി + ഹോട്ട്സ്റ്റാർ പ്രീമിയം സബ്ക്രിപ്ഷൻ സൌജന്യമായി നൽകുന്നു എന്നതാണ്.

ബിഎസ്എൻഎൽ 799 രൂപ
ബിഎസ്എൻഎല്ലിന്റെ 799 രൂപ പ്ലാൻ ‘ഫൈബർ വാല്യു' എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ പ്ലാൻ ഉപയോക്താക്കൾക്ക് 100 എംബിപിഎസ് വേഗതയിലുള്ള ഡാറ്റയാണ് നൽകുന്നത്. അൺലിമിറ്റഡ് പ്ലാൻ ആണ് എന്ന് പറയുമ്പോഴും ഈ പ്ലാനിന് 3,300ജിബി എന്ന എഫ്യുപി ലിമിറ്റ് ഉണ്ട്. ഈ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് സ്പീഡ് 2 എംബിപിഎസ് ആയി കുറയും. ഈ പ്ലാനിലൂടെ ഒടിടി ആനുകൂല്യങ്ങളൊന്നും ലഭിക്കില്ല. ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്സ് കോളിങ് ഈ പ്ലാനിലൂടെ ലഭിക്കും.

949 രൂപ, 999 രൂപ പ്ലാനുകൾ
949 രൂപ, 999 രൂപ നിരക്കുകളിലുള്ള പ്ലാനുകളെ യഥാക്രമം ‘സൂപ്പർസ്റ്റാർ 500', ‘ഫൈബർ പ്രീമിയം' എന്നിങ്ങനെയാണ് വിളിക്കുന്നത്. സൂപ്പർസ്റ്റാർ 500 പ്ലാനിലൂടെ 50 എംബിപിഎസ് വരെ വേഗതയുള്ള 500 ജിബി ഡാറ്റയാണ് ബിഎസ്എൻഎൽ നൽകുന്നത്. അതേസമയം, ‘ഫൈബർ പ്രീമിയം' പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 200 എംബിപിഎസ് വേഗതയിൽ 3,300 ജിബി ഡാറ്റ ലഭിക്കും. രണ്ട് പ്ലാനുകളും സൌജന്യ വോയ്സ് കോളിങും നൽകുന്നു. ഈ രണ്ട് പ്ലാനുകളുടെയും ഉപയോക്താക്കൾക്ക് ഡിസ്നി + ഹോട്ട്സ്റ്റാർ പ്രീമിയം സബ്ക്രിപ്ഷൻ സൌജന്യമായി ലഭിക്കും.
കൂടുതൽ വായിക്കുക: 40 ദിവസത്തേക്ക് പ്രതിദിനം 3 ജിബി ഡാറ്റയുമായി ബിഎസ്എൻഎൽ 247 രൂപ പ്ലാൻ
-
92,999
-
17,999
-
39,999
-
29,400
-
38,990
-
29,999
-
16,999
-
23,999
-
18,170
-
21,900
-
14,999
-
17,999
-
42,099
-
16,999
-
23,999
-
29,495
-
18,580
-
64,900
-
34,980
-
45,900
-
17,999
-
54,153
-
7,000
-
13,999
-
38,999
-
29,999
-
20,599
-
43,250
-
32,440
-
16,190