700 രൂപയിൽ താഴെ വിലയുള്ള എയർടെൽ, ബിഎസ്എൻഎൽ എന്നിവയുടെ കിടിലൻ ബ്രോഡ്ബാന്റ് പ്ലാനുകൾ

|

ഇന്റർനെറ്റ് മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നായി മാറിക്കൊണ്ടിരിക്കുകയാണ്. സമാനമായ രീതിയിൽ നമ്മുടെ രാജ്യത്തും ഡാറ്റയുടെ ആവശ്യം വർധിക്കുന്നുണ്ട്. 5ജി, 6ജി തുടങ്ങിയ അതിവേഗ ഡാറ്റ നെറ്റ്വർക്കിങ് സംവിധാനങ്ങളും വികസിക്കുന്നു. ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് പോലെയുള്ള ഇന്റർനെറ്റ് സേവന ദാതാക്കൾ നമ്മുടെ രാജ്യത്തേ സർവീസ് ആരംഭിക്കുന്നതും ആവശ്യകതയിലെ ഈ കുതിച്ച് ചാട്ടം കണ്ടിട്ട് തന്നെയാണ്. കൂടാതെ രാജ്യത്ത് ഉടനീളമുള്ള ഇന്റർനെറ്റ് സേവന ദാതാക്കൾ ( ഐഎസ്പികൾ ) തങ്ങളുടെ വിപുലമായ ഉപയോക്തൃ അടിത്തറ വീണ്ടും ശക്തിപ്പെടുത്തുന്നതിനും ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. പുതിയ യൂസേഴ്സിനെ ആകർഷിക്കുന്നതിനായി നിരവധി ഓഫറുകളും പ്ലാനുകളും ഇതിനായി കമ്പനികൾ കൊണ്ടു വരുന്നുമുണ്ട്.

 

ഗാർഹിക ഇന്റർനെറ്റ്

പ്രത്യേകിച്ചും കൊവിഡ് കാലത്തിന്റെ തുടക്കം മുതൽ, ഗാർഹിക ഇന്റർനെറ്റ് ഉപയോഗവും പുതിയ ബ്രോഡ്‌ബാൻഡ് കണക്ഷനുകൾക്കുള്ള ആവശ്യവും ആകാശം മുട്ടുകയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഒപ്പം വിപണിയിലെ മത്സരവും സജീവമാകുന്നു. നേരത്തെ പറഞ്ഞത് പോലെ രാജ്യാന്തര വിപണിയിലെ ഭീമൻ കമ്പനികൾ ഇന്ത്യയിലേക്കും കടന്ന് വരികയാണ്. അതിനാൽ തന്നെ താങ്ങാനാവുന്നതും മതിയായ ഇന്റർനെറ്റ് വേഗത നൽകുന്നതുമായ ഡാറ്റ പ്ലാനുകൾ കൊണ്ട് വരാൻ നിലവിൽ നമ്മുടെ രാജ്യത്ത് പ്രവർത്തിക്കുന്ന ഐഎസ്പികൾ നിർബന്ധിതരാകുകയും ചെയ്യുന്നു.

ലൈസൻസ് എടുക്കാം; കേന്ദ്ര സർക്കാരിന് വഴങ്ങി സ്റ്റാർലിങ്ക്ലൈസൻസ് എടുക്കാം; കേന്ദ്ര സർക്കാരിന് വഴങ്ങി സ്റ്റാർലിങ്ക്

ബ്രോഡ്ബാൻഡ് ഇന്റർനെറ്റ്

ഇത്തരത്തിൽ രാജ്യത്ത് പ്രവർത്തിക്കുന്ന പ്രധാനപ്പെട്ട രണ്ട് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സർവീസ് പ്രൊവൈഡേഴ്സ് ആണ് എയർടെലും ബിഎസ്എൻഎല്ലും. ബ്രോഡ്ബാൻഡ് സർവീസ് സെക്ടറിന്റെ ഏതാണ്ട് നല്ലൊരു ഭാഗവും ഈ കമ്പനികളുടെ കയ്യിലുമാണ്. എയർടെലും ബിഎസ്എൻഎല്ലും നൽകുന്ന 700 രൂപയിൽ താഴെയുള്ള പ്ലാനുകളേക്കുറിച്ചാണ് ഈ ലേഖനത്തിൽ വിശദീകരിക്കുന്നത്. ഈ റേഞ്ചിലുള്ള പ്ലാനുകൾ രാജ്യത്തെ സാധാരണ ഗാർഹിക ഉപയോക്താക്കൾക്കും വ്യക്തികൾക്കും അനുയോജ്യമാണ്.

എയർടെലിന്റെ ബേസിക് പ്ലാൻ
 

എയർടെലിന്റെ ബേസിക് പ്ലാൻ

രാജ്യത്തെ പ്രധാന ഇന്റർനെറ്റ് സേവന ദാതാക്കളിൽ ഒന്നാണ് എയർടെൽ. എയർടെലിന്റെ ബ്രോഡ്ബാൻഡ് സർവീസായ എയർടെൽ എക്സ്ട്രീം ഫൈബർ ഉപയോക്താക്കൾക്കായി നിരവധി പ്ലാനുകളും ഓഫറുകളും അവതരിപ്പിക്കുന്നു. എയർടെൽ എക്‌സ്ട്രീം ഫൈബർ വഴി ഉപയോക്താക്കൾക്ക് 1 ജിബിപിഎസ് വരെയുള്ള അതിവേഗ ഇന്റർനെറ്റ് കണക്ഷൻ ലഭിക്കും. എയർടെൽ തങ്ങളുടെ ഫൈബർ ഒപ്റ്റിക് ഇന്റർനെറ്റ് കണക്ഷനിലൂടെ ലഭ്യമാക്കുന്ന അതിവേഗ ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് മികച്ച അനുഭവം ആണ് നൽകുന്നത്. എഫ്ടിടിഎച്ച് (ഫൈബർ ടു ഹോം) സാങ്കേതിക വിദ്യ ഫുള്ളി ഡെഡിക്കേറ്റഡ് ഫൈബർ ഒപ്റ്റിക് കേബിൾ വഴി ഉപയോക്താക്കൾക്ക് വ്യത്യസ്ത ഇന്റർനെറ്റ് പാക്കേജുകൾ നൽകുന്നു. അത് ഒരു പ്രൊഫഷണൽ ഗ്രേഡ് വൈഫൈ റൂട്ടർ മോഡം വഴി 60 ഡിവൈസുകളുമായി വരെ കണക്റ്റ് ചെയ്യാനും അനുവദിക്കുന്നു.

എയർടെൽ എക്സ്ട്രീം ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനുകൾ: ഡാറ്റ, ഒടിടി തുടങ്ങിയ മറ്റ് പ്രയോജനങ്ങളുംഎയർടെൽ എക്സ്ട്രീം ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനുകൾ: ഡാറ്റ, ഒടിടി തുടങ്ങിയ മറ്റ് പ്രയോജനങ്ങളും

ബേസിക് പ്ലാൻ

എന്നിരുന്നാലും, 700 രൂപയിൽ താഴെ ആകെ ഒരു പ്ലാൻ മാത്രമാണ് എയർടെലിന് ഉള്ളത്. 499 രൂപയ്ക്കാണ് എയർടെൽ തങ്ങളുടെ ‘ബേസിക് പ്ലാൻ' വാഗ്ദാനം ചെയ്യുന്നത്. ടെലിക്കോം ഭീമൻ തങ്ങളുടെ ബേസിക് ബ്രോഡ്‌ബാൻഡ് പ്ലാൻ വഴി 40 എംബിപിസ് വരെ ഇന്റർനെറ്റ് വേഗത നൽകുന്നു. ഇത് ഗാർഹിക ഉപയോക്താക്കൾക്കും വ്യക്തിഗത ഉപയോക്താക്കൾക്കും അനുയോജ്യമായ പ്ലാൻ തന്നെയാണെന്ന് പറയാം. ഒപ്പം എയർടെൽ താങ്ക്സ് ബെനിഫിറ്റിന്റെ ഭാഗമായി വിങ്ക് മ്യൂസിക്കിലേക്കും ഷാ അക്കാദമിയിലേക്കുമുള്ള സബ്സ്ക്രിപ്ഷനും ബേസിക് പ്ലാനിൽ ഉൾപ്പെടുന്നു. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 3.3 ടിബി അല്ലെങ്കിൽ 3300 ജിബി വരെ ഡാറ്റ ഫെയർ യൂസേജ് പോളിസി വഴി ലഭിക്കും.

700 രൂപയിൽ താഴെയുള്ള ബിഎസ്എൻഎൽ പ്ലാനുകൾ

700 രൂപയിൽ താഴെയുള്ള ബിഎസ്എൻഎൽ പ്ലാനുകൾ

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ യൂണിറ്റുകളിലൊന്നാണ് ബിഎസ്എൻഎൽ. ബിഎസ്എൻഎൽ വിപുലമായ ടെലികോം സേവനങ്ങളും രാജ്യത്ത് നൽകി വരുന്നു. പ്രീപെയിഡ് മേഖലയിൽ ലേശം പിന്നോട്ടാണെങ്കിലും ബ്രോഡ്ബാൻഡ് സെക്ടറിൽ ബിഎസ്എൻഎൽ മികച്ച സർവീസും പ്ലാനുകളും ഓഫർ ചെയ്യുന്നു. ബ്രോഡ്ബാൻഡ് സെക്ടറിൽ അത്യാവശ്യം ജനപ്രീതിയും ബിഎസ്എൻഎല്ലിനുണ്ട്. 700 രൂപയിൽ താഴെ രണ്ട് ബ്രോഡ്‌ബാൻഡ് പ്ലാനുകളാണ് ബിഎസ്എൻഎൽ തങ്ങളുടെ യൂസേഴ്സിനായി അവതരിപ്പിക്കുന്നത്. ബിഎസ്എൻഎൽ ഫൈബർ ബേസിക്, ഫൈബർ ബേസിക് പ്ലസ് എന്നിങ്ങനെയാണ് കമ്പനി ഓഫർ ചെയ്യുന്ന രണ്ട് പ്ലാനുകൾ.

200 എംബിപിഎസ് വേഗതയുള്ള ബിഎസ്എൻഎൽ ബ്രോഡ്ബാന്റ് പ്ലാനുകൾ200 എംബിപിഎസ് വേഗതയുള്ള ബിഎസ്എൻഎൽ ബ്രോഡ്ബാന്റ് പ്ലാനുകൾ

ബിഎസ്എൻഎൽ

പ്രതിമാസം 499 രൂപയാണ് ഫൈബർ ബേസിക് പ്ലാനിനായി ബിഎസ്എൻഎൽ ഈടാക്കുന്നത്. 30 എംബിപിഎസ് ആണ് പരമാവധി ഡാറ്റ സ്പീഡ്. 3,300 ജിബി വരെ അതിവേഗ ഡാറ്റയാണ് പ്ലാൻ സബ്സ്ക്രൈബ് ചെയ്യുന്നവർക്ക് ലഭിക്കുന്നത്. ഈ ഡാറ്റ ലിമിറ്റ് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 2 എംബിപിഎസ് ആയി കുറയും. 2 എംബിപിഎസ് വേഗത്തിലും ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് ഡൗൺലോഡ് ഓപ്‌ഷൻ ലഭ്യമാണ്. ഫൈബർ ബേസിക് പ്ലസ് പ്ലാനിന് യൂസേഴ്സ് പ്രതിമാസം 599 രൂപ നൽകണം. 60 എംബിപിഎസ് ഡാറ്റ വേഗത്തിൽ 3,300 ജിബി വരെയാണ് ഫൈബർ ബേസിക് പ്ലസ് പ്ലാനിൽ ലഭിക്കുന്ന ഡാറ്റ. ഈ പ്ലാനിലും ഉപയോക്താക്കൾക്ക് നിശ്ചിത പരിധിക്കപ്പുറം 2 എംബിപിഎസ് ഡാറ്റ സ്പീഡ് ലഭിക്കും. ഫൈബർ ബേസിക് പ്ലാനും ബേസിക് പ്ലസ് പ്ലാനിലും ആകെയുള്ള വ്യത്യാസം ഡാറ്റാ സ്പീഡിൽ മാത്രമാണെന്നത് ശ്രദ്ധേയമാണ്. രണ്ട് പ്ലാനുകളുടെയും വിലകൾ ജിഎസ്ടിയിൽ നിന്ന് ഒഴികെയുള്ളതാണ് എന്നതും ഉപയോക്താക്കൾ ശ്രദ്ധിക്കണം.

ബ്രോഡ്‌ബാൻഡ് വേഗം

നേരത്തെ പറഞ്ഞത് പോലെ രാജ്യത്ത് ഇന്റർനെറ്റ് സൌകര്യം അതിവേഗം വളരുകയാണ്. ഒപ്പം ഡാറ്റ സ്പീഡും. മൊബൈൽ, ബ്രോഡ്‌ബാൻഡ് നെറ്റ്‌വർക്ക് ഇന്റലിജൻസ് വിഭാഗമായ ഓക്ലയുടെ ഡാറ്റ പ്രകാരം കഴിഞ്ഞ ഓഗസ്റ്റിൽ മാത്രം ഇന്ത്യയിലെ ബ്രോഡ്‌ബാൻഡ് വേഗം ശരാശരി 62.45 എംബിപിഎസ് ആണ്. ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തതിൽ വച്ച് ഏറ്റവും കൂടിയ വേഗമാണിത്. ഇതോടെ രാജ്യം ആഗോള റാങ്കിങ്ങിൽ 68-ാം സ്ഥാനത്തേക്കും ഉയർന്നിട്ടുണ്ട്. രാജ്യത്തെ മൊബൈൽ ഡൗൺലോഡ് വേഗത്തിലും നേരിയ വർധനവ് ഉണ്ട്. ജൂലൈയിലെ 17.77 എംബിപിഎസ് ഓഗസ്റ്റിൽ എത്തുമ്പോൾ 17.96 എംബിപിഎസ് ആയി ഉയർന്നു. മൊബൈൽ ഇന്റർനെറ്റ് സ്പീഡ് പട്ടികയിൽ ഇന്ത്യ നിലവിൽ 126ാം സ്ഥാനത്താണ്.

കിടിലൻ ഓഫറുകളുമായി ജിയോ ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനുകൾകിടിലൻ ഓഫറുകളുമായി ജിയോ ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ

Most Read Articles
Best Mobiles in India

English summary
Airtel and BSNL are two major broadband internet service providers operating in the country. This article explains the plans below Rs 700 offered by Airtel and BSNL. Plans in this range are suitable for ordinary home users and individuals across the country.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X