സ്ട്രീമിങ് ആനുകൂല്യങ്ങളുമായെത്തുന്ന എയർടെൽ, ജിയോ, വിഐ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

|

രാജ്യത്തെ ടെലിക്കോം കമ്പനികൾ മികച്ച പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. പ്രീപെയ്ഡ് പ്ലാനുകൾ കൂടുതൽ ജനകീയമാണെങ്കിലും ഉപയോഗം കഴിഞ്ഞ് പണം നൽകിയാൽ മതിയെന്ന പ്രത്യേകതയാണ് പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ ആകർഷണം. ആകർഷകമായ നിരവധി ആനുകൂല്യങ്ങളും പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ഓഫർ ചെയ്യുന്നു. പ്രധാനമായും സ്ട്രീമിങ് ആനുകൂല്യങ്ങൾ. രാജ്യത്തെ ഏറ്റവും പ്രമുഖമായ പോസ്റ്റ്പെയ്ഡ് സേവന ദാതാക്കളായ എയർടെൽ, ജിയോ, വിഐ എന്നീ കമ്പനികൾ ഓഫർ ചെയ്യുന്ന സ്ട്രീമിങ് ആനുകൂല്യങ്ങളുള്ള വിവിധ പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ വിശദമായി പരിശോധിക്കാം.

 

സ്ട്രീമിങ് ആനുകൂല്യങ്ങളുള്ള എയർടെൽ പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ

സ്ട്രീമിങ് ആനുകൂല്യങ്ങളുള്ള എയർടെൽ പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ

വരിക്കാർക്കായി 399 രൂപ മുതൽ നാല് പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ എയർടെൽ ഓഫർ ചെയ്യുന്നുണ്ട്. 499 രൂപയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാനിൽ നിന്നാണ്. മികച്ച സ്ട്രീമിങ് ആനുകൂല്യങ്ങൾ ആരംഭിക്കുന്നത്. 499 രൂപയ്ക്ക് 75 ജിബി ഡാറ്റയും പ്രതിദിനം 100 എസ്എംഎസുകളും അൺലിമിറ്റഡ് കോളുകളും കമ്പനി ഓഫർ ചെയ്യുന്നുണ്ട്. ഒരു വർഷത്തെ ആമസോൺ പ്രൈം അംഗത്വം, ഒരു വർഷത്തെ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ വിഐപി അംഗത്വം, എയർടെൽ താങ്ക്സ് പ്ലാറ്റിനം റിവാർഡുകൾ എന്നിവയും പ്ലാനിന്റെ ഭാഗമാണ്. ഷാ അക്കാദമിയിൽ ലൈഫ് ടൈം ആക്‌സസ്, ഹാൻഡ്‌സെറ്റ് പ്രൊട്ടക്ഷൻ, ജഗ്ഗർനട്ട് ബുക്ക്സ്, വിങ്ക് മ്യൂസിക് പ്രീമിയം എന്നിവയും ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു.

ജിയോ, വിഐ, എയർടെൽ എന്നിവയുടെ 2 ജിബി പ്രതിദിന ഡാറ്റ പ്രീപെയ്ഡ് പ്ലാനുകൾജിയോ, വിഐ, എയർടെൽ എന്നിവയുടെ 2 ജിബി പ്രതിദിന ഡാറ്റ പ്രീപെയ്ഡ് പ്ലാനുകൾ

എയർടെൽ
 

പ്രതിമാസം 999 രൂപ, പ്രതിമാസം 1,599 രൂപ നിരക്കുകളിൽ എയർടെൽ രണ്ട് പോസ്റ്റ്പെയ്ഡ് പ്ലാനുകൾ കൂടി അവതരിപ്പിക്കുന്നുണ്ട്. യഥാക്രമം 150 ജിബി, 500 ജിബി എന്നിങ്ങനെയാണ് ഈ പ്ലാനുകൾ നൽകുന്ന ഡാറ്റ ആനുകൂല്യങ്ങൾ. 999 രൂപ പ്ലാൻ കുടുംബാംഗങ്ങൾക്ക് രണ്ട് അധിക കണക്ഷനുകൾ കൂടി അനുവദിക്കുന്നു. അതേസമയം 1,599 രൂപ പ്ലാൻ ആകട്ടെ ഇത് ഒരു സൗജന്യ വോയ്‌സ് കണക്ഷനിലേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു. സ്ട്രീമിങും മറ്റ് ആനുകൂല്യങ്ങളും 499 രൂപയുടെ എയർടെൽ പോസ്റ്റ്‌പെയ്ഡ് പ്ലാനിന് സമാനമാണ്.

വിഐ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ, സ്ട്രീമിങ് ആനുകൂല്യങ്ങൾ

വിഐ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ, സ്ട്രീമിങ് ആനുകൂല്യങ്ങൾ

399 രൂപ മുതൽ 2,299 രൂപ വരെയുള്ള പോസ്റ്റ്‌പെയ്ഡ് പ്ലാനുകളാണ് വിഐ ഓഫർ ചെയ്യുന്നത്. 399 രൂപയുടെ അടിസ്ഥാന പ്ലാൻ വിഐ മൂവീസ്, ടിവി എന്നിവയിലേക്ക് ആക്‌സസ് നൽകുന്നു. വ്യക്തികൾക്കായി 499 രൂപയ്ക്കും 699 രൂപയ്ക്കും വരുന്ന വിഐ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ആമസോൺ പ്രൈമിന്റെ ഒരു വർഷത്തെ സബ്‌സ്‌ക്രിപ്‌ഷനും ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിന്റെ ഒരു വർഷത്തെ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനും വിഐ യുടെ സ്ട്രീമിങ് സേവനമായ വിഐ മൂവീസ്, ടിവി എന്നിവയിലേക്കുള്ള ആക്‌സസും ഓഫർ ചെയ്യുന്നു. 499 രൂപയ്ക്ക് 75 ജിബി ഡാറ്റയും 100 എസ്എംഎസും പ്രതിമാസം നൽകുമ്പോൾ 699 രൂപയ്ക്ക് അൺലിമിറ്റഡ് ഡാറ്റയും പ്രതിമാസം 100 എസ്എംഎസും ലഭിക്കും.

1000 രൂപയിൽ താഴെ വിലയിൽ ഒടിടി ആനുകൂല്യങ്ങളുമായെത്തുന്ന എയർടെൽ പ്ലാനുകൾ1000 രൂപയിൽ താഴെ വിലയിൽ ഒടിടി ആനുകൂല്യങ്ങളുമായെത്തുന്ന എയർടെൽ പ്ലാനുകൾ

വിഐ റെഡ്എക്സ്

വിഐ റെഡ്എക്സ് പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ, 1,099 രൂപയിൽ ആരംഭിക്കുന്നു, മറ്റ് സ്ട്രീമിങ് സേവനങ്ങൾക്ക് പുറമെ നെറ്റ്ഫ്ലിക്സിന് വാർഷിക അംഗത്വവും റെഡ്എക്സ് പ്ലാനുകൾ ഓഫർ ചെയ്യുന്നു. 1,099 രൂപയുടെ പ്ലാനിൽ വരിക്കാരന് അൺലിമിറ്റഡ് ഡാറ്റയും പ്രതിമാസം 100 എസ്എംഎസുകളും ലഭിക്കും. 1,699 രൂപയ്ക്കും 2,299 രൂപയ്ക്കും രണ്ട് റെഡ്എക്സ് പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ കൂടി ലഭ്യമാണ്. 1,099 രൂപ പ്ലാനിന് സമാനമായ സ്ട്രീമിങ്, ഡാറ്റ ആനുകൂല്യങ്ങൾ, ലോഞ്ച് ആക്‌സസ്, അന്താരാഷ്ട്ര റോമിങ് ആനുകൂല്യങ്ങൾ എന്നിവ ഈ ഫാമിലി പ്ലാനുകൾ ഓഫർ ചെയ്യുന്നു. വരിക്കാരന് 1,699 രൂപ പ്ലാനിൽ മൂന്ന് കുടുംബാംഗങ്ങളെയും 2,299 രൂപ പ്ലാനിൽ അഞ്ച് അംഗങ്ങളെയും ചേർക്കാം. ആറ് മാസത്തെ ലോക്ക്-ഇൻ പിരീഡും ഉണ്ട്, പോർട്ട് ഔട്ട് ചെയ്യുന്നതിന് വരിക്കാരനിൽ നിന്ന് 3,000 രൂപ എക്സിറ്റ് ഫീ ഈടാക്കുമെന്നതും ശ്രദ്ധിക്കണം.

പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

699 രൂപ, 999 രൂപ, 1,299 രൂപ വിലയുള്ള വിഐ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ വരിക്കാർക്ക്, യഥാക്രമം 80 ജിബി, 220 ജിബി, 300 ജിബി വീതം ഡാറ്റ ഓഫർ ചെയ്യുന്നു. 999 രൂപ, 1,299 രൂപ പ്ലാനുകൾ ആമസോൺ പ്രൈം, ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ, വി മൂവീസ്, ടിവി എന്നിവ ഉൾപ്പെടെ ഒരു വർഷത്തെ സ്ട്രീമിങ് സേവനങ്ങൾ ഓഫർ ചെയ്യുന്നു. 999 രൂപയുടെ ഫാമിലി പ്ലാനിന് കീഴിൽ ഉപഭോക്താക്കൾക്ക് മൂന്ന് കണക്ഷനുകൾ ചേർക്കാം. 1,299 രൂപ പ്ലാനിൽ അഞ്ച് കണക്ഷനുകൾ വരെയും ചേർക്കാം.

എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്ന ഏറ്റവും മികച്ച ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾഎല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്ന ഏറ്റവും മികച്ച ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ

സ്ട്രീമിങ് ആനുകൂല്യങ്ങളുള്ള ജിയോ പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ

സ്ട്രീമിങ് ആനുകൂല്യങ്ങളുള്ള ജിയോ പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ

ജിയോയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ 199 രൂപയിൽ തുടങ്ങി 1,499 രൂപ വരെ നീളുന്നു. 199 രൂപയുടെ റെഗുലർ പ്ലാനിൽ ജിയോയുടെ സ്ട്രീമിങ് ആപ്ലിക്കേഷനുകൾ, 25 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ്, പ്രതിദിനം 100 എസ്എംഎസുകൾ എന്നിവയാണ് ലഭിക്കുക. 399 രൂപ മുതൽക്കാണ് ജിയോ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഡിസ്നി പ്ലസ് എന്നിവയിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനുകൾ ആരംഭിക്കുന്നത്. 399 രൂപയുടെയും 1,499 രൂപയുടെയും പോസ്റ്റ്പെയ്ഡ് പ്ലാനുകൾ വ്യക്തികൾക്ക് അനുയോജ്യമാണ്, യഥാക്രമം 75 ജിബി, 300 ജിബി എന്നിങ്ങനെയാണ് ഈ പ്ലാനുകൾ നൽകുന്ന ഡാറ്റ ആനുകൂല്യം. അൺലിമിറ്റഡ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും പ്ലാനിനൊപ്പം ലഭിക്കും.

ജിയോ

ഫാമിലി പ്ലാനുകൾക്കായി തിരയുന്ന വരിക്കാർക്ക്, ജിയോ 599, 799, 999 രൂപയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ ഓഫർ ചെയ്യുന്നുണ്ട്. 599 രൂപ ഒരു സിം കാർഡ് അധികമായി ചേർക്കാൻ അനുവദിക്കുമ്പോൾ, 799 രൂപ, 999 രൂപ പ്ലാനുകൾ രണ്ടും മൂന്നും അധിക കണക്ഷനുകൾ ഓഫർ ചെയ്യുന്നു. ഡാറ്റാ ആനുകൂല്യങ്ങൾ നോക്കുകയാണെങ്കിൽ 599 രൂപയ്ക്ക് 100 ജിബി ഡാറ്റയും 799 രൂപയ്ക്ക് 150 ജിബി ഡാറ്റയും 1,499 രൂപയ്ക്ക് 200 ജിബി ഡാറ്റയും ജിയോ ഓഫർ ചെയ്യുന്നു. എല്ലാ ജിയോ പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിലും അൺലിമിറ്റഡ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും ലഭിക്കും.

എയർടെലിന്റെ 28 ദിവസം വാലിഡിറ്റിയുള്ള മികച്ച രണ്ട് പ്രീപെയ്ഡ് പ്ലാനുകൾഎയർടെലിന്റെ 28 ദിവസം വാലിഡിറ്റിയുള്ള മികച്ച രണ്ട് പ്രീപെയ്ഡ് പ്ലാനുകൾ

Most Read Articles
Best Mobiles in India

English summary
Telecom companies across the country are offering the best postpaid plans to their customers. Although prepaid plans are more popular, the attraction of postpaid plans is that you can pay after use. Postpaid plans also offer a number of attractive benefits. Mainly streaming benefits.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X