ദീപാവലിക്ക് കിഴിവും ഓഫറുകളുമായി എംഐ ബോക്‌സ് 4 കെ, എംഐ ടിവി സ്റ്റിക്ക്

|

ഈ ദീപാവലി ഫെസ്റ്റിവൽ സീസണിൽ ഷാവോമി എംഐ ടിവി സ്റ്റിക്, എംഐ ബോക്‌സ് 4 കെ വാങ്ങുന്നവർക്ക് പ്രീമിയം സ്ട്രീമിംഗ് സേവനങ്ങളിൽ ഒന്നിലധികം ഓഫറുകളും ഡിസ്‌കൗണ്ടുകളും ലഭിക്കും. വിവിധ സ്ട്രീമിംഗ് സേവനങ്ങളിലുടനീളം 2,400 രൂപ വില വരുന്ന ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. എംഐ ടിവി സ്റ്റിക്ക്, എംഐ ബോക്സ് 4 കെ എന്നിവ ഈ വർഷം ആദ്യം അവതരിപ്പിച്ചിരുന്നു. ഇത് കമ്പനിയുടെ ആദ്യത്തെ സ്റ്റാൻ‌ലോൺ സ്ട്രീമിംഗ് ഡിവൈസുകളാണ്. ആൻഡ്രോയിഡ് ടിവിക്കായുള്ള ഗൂഗിൾ പ്ലേയ് സ്റ്റോർ വഴി അപ്ലിക്കേഷനുകളിലേക്കും സേവനങ്ങളിലേക്കും ആക്‌സസ് വരുന്ന രണ്ട് സ്ട്രീമിംഗ് ഡിവൈസുകളും ആൻഡ്രോയിഡ് ടിവി പ്ലാറ്റ്‌ഫോമിൽ പ്രവർത്തിക്കുന്നു.

കിഴിവുകളും ഓഫറുകളും ലഭിക്കുന്ന സ്ട്രീമിംഗ് സേവനങ്ങൾ
 

കിഴിവുകളും ഓഫറുകളും ലഭിക്കുന്ന സ്ട്രീമിംഗ് സേവനങ്ങൾ

ഓഫറുകളുടെ ഭാഗമായി, പ്രീമിയം സ്ട്രീമിംഗ് സേവനങ്ങൾക്കായി സൈൻ അപ്പ് ചെയ്യാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് കിഴിവുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നതിനായി ഇന്ത്യയിലെ ഒമ്പത് സ്ട്രീമിംഗ് സേവനങ്ങളുമായി ഷവോമി ഇപ്പോൾ കൈകോർത്തിരിക്കുകയാണ്. സീ 5, സോണി എൽ‌ഐ‌വി, ഇറോസ് നൗ, ഹംഗാമ പ്ലേ, ഷെമറൂ മി, എപ്പിക് ഓൺ, ഡോകുബേ, ആഹ, ഹോയിചോയ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. സബ്സ്ക്രിപ്ഷൻ പ്ലാനുകളിലെ കിഴിവുകൾ അല്ലെങ്കിൽ രണ്ട് കേസുകളിൽ സൗജന്യ സബ്സ്ക്രിപ്ഷൻ മാസങ്ങൾ എന്നിവ ഇതിൻറെ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു.

 750 രൂപയ്ക്ക് ഒരു വർഷത്തെ സബ്‌സ്‌ക്രിപ്‌ഷൻ

ഒടിടി ദാതാക്കളുടെ പട്ടിക പ്രാദേശിക ഭാഷകളടക്കം എല്ലാത്തരം ഇന്ത്യൻ കണ്ടെന്റുകളും ഉൾക്കൊള്ളുന്നു, കൂടാതെ, ടിവി ഷോകൾ, സിനിമകൾ, ഡോക്യുമെന്ററികൾ എന്നിവയുമുണ്ട്. ഒരൊറ്റ സേവനത്തിന് ഏറ്റവും ഉയർന്ന കിഴിവ് ഡോക്യുബേയ്ക്കാണ്. 750 രൂപയ്ക്ക് ഒരു വർഷത്തെ സബ്‌സ്‌ക്രിപ്‌ഷനും വാഗ്ദാനം ചെയ്യുന്നു.

സാംസങ് ഗാലക്‌സി എസ് 20 പ്ലസ് ബിടിഎസ് എഡിഷന് ഇപ്പോൾ ഇന്ത്യയിൽ വൻ വിലകുറവ്

എംഐ ടിവി സ്റ്റിക്കിലും എംഐ ബോക്‌സ് 4 കെയിലും കിഴിവുകൾ

ഈ കിഴിവുകൾ എംഐ ടിവി സ്റ്റിക്കിലും എംഐ ബോക്‌സ് 4 കെയിലും മാത്രമേ ബാധകമാകൂ. ഇതിന് യഥാക്രമം 2,799 രൂപ, 3,499 രൂപ എന്നിങ്ങനെയാണ് വില വരുന്നത്. ആദ്യത്തേത് ഫുൾ എച്ച്ഡി റെസല്യൂഷൻ വരെ സ്ട്രീമിംഗിനുള്ള സപ്പോർട്ട് വരുന്ന ഒരു ഓഫറാണ്. രണ്ടാമത്തേത് 4 കെ എച്ച്ഡിആർ സ്ട്രീമിംഗിനെ സപ്പോർട്ട് ചെയ്യുന്നു. രണ്ട് ഡിവൈസുകളിലും ആൻഡ്രോയിഡ് ടിവി 9 പൈയിൽ പ്രവർത്തിക്കുകയും എച്ച്ഡിഎംഐ പോർട്ട് വഴി ടെലിവിഷനുകളിലേക്ക് കണക്റ്റ് ചെയ്യുവാനും സാധിക്കുന്നു.

ആപ്പിൾ മാക്ബുക്ക് എയർ, മാക്ബുക്ക് പ്രോ, ആപ്പിൾ മിനി എന്നിവ പുറത്തിറങ്ങി

Most Read Articles
Best Mobiles in India

English summary
Xiaomi Mi TV Stick and Mi Box 4 K customers can receive several deals and discounts on premium streaming services this Diwali festive season. There are up to Rs. 2,400 worth of benefits across several streaming platforms on sale.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X