പ്രോഡക്റ്റുകൾക്ക് ഫ്ലാഷ് വിൽപ്പനയും കിഴിവുകളുമായി ഷവോമിയുടെ എംഐ ഫാൻ ഫെസ്റ്റിവൽ 2021

|

ഷവോമി എംഐ ഹോം റീട്ടെയിൽ സ്റ്റോറുകളിലും, കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ഈ വർഷത്തെ 'എംഐ ഫാൻ ഫെസ്റ്റിവൽ 2021' സെയിൽ ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്. ഏപ്രിൽ 6 മുതൽ എംഐ ഹോം സ്റ്റോറുകളിൽ ആരംഭിച്ച ഈ വിൽപ്പന മെയ് 17 ന് അവസാനിക്കും. ഈ സെയിൽ ഏപ്രിൽ 8 ന് കമ്പനിയുടെ വെബ്സൈറ്റിൽ ആരംഭിച്ച് ഏപ്രിൽ 13 ന് അവസാനിക്കും. എംഐ 10 ഐ, എംഐ ടിവി, ഷവോമി 4 എ 32 ഹൊറൈസൺ എഡിഷൻ, റെഡ്മി 9 പവർ, എംഐ 10 ടി കൂടാതെ മറ്റു പല ഉൽപ്പന്നങ്ങൾക്കും നിങ്ങൾക്ക് വില കിഴിവിൽ സ്വന്തമാക്കുവാൻ സാധിക്കും. ഔട്ട് ഓഫ് വാറന്റി ഉൽ‌പ്പന്നങ്ങൾ‌ക്കായി ഷവോമിയുടെ എംഐ ഹോം സ്റ്റോറുകളിൽ‌ ഒരു 'ഫ്രീ കോസ്റ്റ്-അപ്പ് സർവീസ് ക്യാമ്പ്' ഉണ്ടായിരിക്കുന്നതാണ്.

 

500 കോടിയുടെ റെഡ്മി നോട്ട് 10 സീരീസ് രാജ്യത്ത് വിറ്റഴിച്ചത് വെറും രണ്ടാഴ്ച്ചയ്ക്കുള്ളിൽ500 കോടിയുടെ റെഡ്മി നോട്ട് 10 സീരീസ് രാജ്യത്ത് വിറ്റഴിച്ചത് വെറും രണ്ടാഴ്ച്ചയ്ക്കുള്ളിൽ

എംഐ 10 ഐ

എംഐ ഫാൻ ഫെസ്റ്റിവൽ 2021 സ്മാർട്ട്‌ഫോണുകൾ, സ്മാർട്ട് ടിവികൾ, മറ്റ് ഡിവൈസുകൾ എന്നിവയ്ക്ക് വലിയ കിഴിവുകൾ നൽകുന്നുണ്ട്. കൂടാതെ ഈ സെയിൽ ഫെസ്റ്റിവലിൽ എംഐ 10 ഐ, എംഐ ടിവി 4 എ 32 ഹൊറൈസൺ എഡിഷൻ, റെഡ്മി 9 പവർ, എംഐ നെക്ക്ബാൻഡ് ബ്ലൂടൂത്ത് ഇയർഫോണുകൾ തുടങ്ങിയ പ്രോഡക്റ്റുകൾക്ക് 'വൺ റുപീ ഫ്ലാഷ് സെയിൽ' നടത്തുന്നുമുണ്ട്. എംഐ വെബ്‌സൈറ്റിലായിരിക്കും ഈ ഫ്ലാഷ് സെയിൽ നടക്കുന്നത്. ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ എന്നിവ വഴി പ്രോഡക്റ്റുകൾ വാങ്ങുമ്പോൾ 12,000 രൂപ വരെ ഡിസ്കൗണ്ട് ഷവോമി നിങ്ങൾക്ക് നൽകുന്നു.

ഇനി സ്മാർട്ട്‌ഫോണുകൾ നിർമ്മിക്കില്ലെന്ന് എൽജി, പിന്മാറ്റത്തിന് കാരണം വൻ നഷ്ടംഇനി സ്മാർട്ട്‌ഫോണുകൾ നിർമ്മിക്കില്ലെന്ന് എൽജി, പിന്മാറ്റത്തിന് കാരണം വൻ നഷ്ടം

എംഐ ടിവി 4 എ 32 ഹൊറൈസൺ
 

ഈ സെയിൽ നടക്കുമ്പോൾ രാവിലെ 10 മണിക്ക് ഉപഭോക്താക്കൾക്ക് എംഐ നോട്ട്ബുക്ക് 14 ഹൊറൈസൺ എഡിഷനിലും, എംഐ 10 ടി പ്രോയിലും 13,000 രൂപ വരെ കിഴിവ് ലഭിക്കും. അതേസമയം, റെഡ്മി നോട്ട് 9 നിങ്ങൾക്ക് 8,000 രൂപ വരെ കിഴിവിൽ സ്വന്തമാക്കാം. എംഐ സ്മാർട്ട് ഹോം പ്രോഡക്റ്റുകൾക്ക് 4,499 രൂപ വരെ കിഴിവാണ് ഷവോമി നിങ്ങൾക്കായി ഇവിടെ ലഭ്യമാക്കുന്നത്. എംഐയുടെ വെബ്സൈറ്റിൽ എല്ലാ ദിവസവും രാത്രി 8 മുതൽ അർദ്ധരാത്രി 12 മണി വരെ 'പിക്ക് N ചൂസ്' റൗണ്ടുകളിൽ ഉപയോക്താക്കൾക്ക് മൂന്ന് ഉൽപ്പന്നങ്ങൾ എടുക്കുമ്പോൾ അതിൽ ഒന്നിൻറെ വില നൽകി ബാക്കി മൂന്ന് പ്രോഡക്റ്റുകളും വാങ്ങുവാൻ കഴിയും.

 കുറ്റവാളിയെ പിടികൂടാൻ പോലീസിനെ സഹായിച്ചത് യൂട്യൂബിലെ ഒരു പാചക വീഡിയോ കുറ്റവാളിയെ പിടികൂടാൻ പോലീസിനെ സഹായിച്ചത് യൂട്യൂബിലെ ഒരു പാചക വീഡിയോ

എംഐ 10 ടി പ്രോ

കൾട്ട്ഫിറ്റ്, മെയ്ക്ക് മൈട്രിപ്പ്, സൂംകാർ, ലെൻസ്കാർട്ട്, തുടങ്ങിയ ബ്രാൻഡുകൾക്ക് എംഐ ഹോം സ്റ്റോറുകളിലെ വിൽപ്പന കാലയളവിൽ ഉപഭോക്താക്കൾക്ക് 10,000 രൂപ വരെയുള്ള ഗിഫ്റ്റ് വൗച്ചറുകൾ നൽകും. കൂടാതെ, ഓരോ ദിവസവും നടത്തുന്ന പാർച്ചേസുകൾക്ക് 100 ശതമാനം പണം തിരികെ ഉപയോക്താക്കൾക്ക് നൽകുമെന്ന് ഷവോമി അവകാശപ്പെടുന്നു. കൂടാതെ, ഷവോമി ഔട്ട്-ഓഫ്-വാറന്റി പ്രോഡക്റ്റുകൾക്ക് സൗജന്യമായി സേവനം നൽകും. ഇതിനുള്ള വിശദാംശങ്ങൾ എംഐ ഹോമിൻറെ സോഷ്യൽ മീഡിയ പേജിൽ നിങ്ങൾക്ക് കാണാം. ഒരു റീട്ടെയിൽ സ്റ്റോറിൽ നിന്നും പ്രോഡക്റ്റുകൾ വാങ്ങുന്നുവെങ്കിൽ ഉപയോക്താക്കൾ മാസ്കുകൾ ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കുവാനും, കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും ഷവോമി ഇവിടെ പറയുന്നുണ്ട്.

 ഗൂഗിൾ പേയ്ക്കും ഫോൺപേയ്ക്കും പണി കൊടുക്കാൻ വൺപ്ലസ് പേ ഇന്ത്യയിലെത്തുന്നു ഗൂഗിൾ പേയ്ക്കും ഫോൺപേയ്ക്കും പണി കൊടുക്കാൻ വൺപ്ലസ് പേ ഇന്ത്യയിലെത്തുന്നു

Most Read Articles
Best Mobiles in India

English summary
The sale starts today, April 6th, and will last until May 17th at Mi Home stores. The sale will start on April 8 and end on April 13 on Mi.com. Xiaomi is currently offering discounts on a variety of items, including the Mi 10i, Mi TV 4A 32 Horizon Version, Redmi 9 Power, Mi 10T, and more.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X