മൈക്രോസോഫ്റ്റ് വിന്‍ഡോസ് ടാംഗോ ഫോണുകള്‍ ജൂണില്‍

Posted By: Staff

മൈക്രോസോഫ്റ്റ് വിന്‍ഡോസ് ടാംഗോ ഫോണുകള്‍ ജൂണില്‍

വിന്‍ഡോസ് 7.5 റിഫ്രഷ് അഥവാ ടാംഗോ ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ ജൂണില്‍ പുറത്തിറങ്ങുമെന്ന് സൂചന. ഫോണ്‍ അവതരിപ്പിക്കുന്നത്  സംബന്ധിച്ച് മൊബൈല്‍ ഓപറേറ്റര്‍മാരുമായി ഇപ്പോള്‍ ചര്‍ച്ച നടക്കുന്നതായാണ് ഒരു സ്പാനിഷ് ബ്ലോഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ലോ എന്‍ഡ്, എന്‍ട്രി ലെവല്‍ സ്മാര്‍ട്‌ഫോണുകള്‍ക്കാണ് ഈ ഓപറേറ്റിംഗ് സിസ്റ്റം. ചൈനയിലാകും ടാംഗോ ആദ്യമായി എത്തുക. ലൊക്കേഷന്‍ ഐക്കണ്‍, മെച്ചപ്പെടുത്തിയ മള്‍ട്ടിമീഡിയ മെസേജിംഗ് എന്നിവയാണ് ടാംഗോയില്‍ വരുന്ന പ്രത്യേകതകള്‍. നോക്കിയ ലൂമിയ 610യില്‍ ടാംഗോ ഒഎസ് വേര്‍ഷനാണ്  ഉള്‍പ്പെടുക. 11,000 രൂപയാകും ഈ ഫോണിന് ഇന്ത്യന്‍ വിപണിയില്‍ വില.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot