മൈക്രോസോഫ്റ്റിന്റെ മൂന്ന് വിന്‍ഡോസ് 8 പതിപ്പുകള്‍

By Super
|
മൈക്രോസോഫ്റ്റിന്റെ മൂന്ന് വിന്‍ഡോസ് 8 പതിപ്പുകള്‍

മൈക്രോസോഫ്റ്റ് അവതരിപ്പിക്കാനൊരുങ്ങുന്ന വിന്‍ഡോസ് 8 ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ മൂന്ന് വേര്‍ഷനുകള്‍ (പതിപ്പുകള്‍) പരിചയപ്പെടുത്തി. ഹോം പിസിയ്ക്കും ലാപ്‌ടോപുകള്‍ക്കുമായുള്ള വിന്‍ഡോസ് 8 വേര്‍ഷന്‍, പ്രൊഫഷണലുകള്‍ക്കായുള്ള വിന്‍ഡോസ് 8 പ്രോ, എആര്‍എം പ്രോസസറുകളില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ക്കിണങ്ങുന്ന വിന്‍ഡോസ് ആര്‍ടി എന്നിവയാണ് ഈ മൂന്നെണ്ണം. ടാബ് ലറ്റുകളെയാണ് വിന്‍ഡോസ് ആര്‍ടി ലക്ഷ്യമിടുന്നത്.

ടച്ച്‌സ്‌ക്രീന്‍ ടാബ് ലറ്റുകള്‍ക്കിണങ്ങുന്ന വിന്‍ഡോസ് ആര്‍ടിയ്‌ക്കൊപ്പം മൈക്രോസോഫ്റ്റ് വേഡ്, എക്‌സല്‍, പവര്‍പോയന്റ്, വണ്‍നോട്ട് എന്നിവയുടെ ടച്ച്‌സ്‌ക്രീന്‍ വേര്‍ഷനുകളും ഉണ്ടാകും. മൈക്രോസോഫ്റ്റിന്റെ ഔദ്യോഗിക ബ്ലോഗിലാണ് ഈ വേര്‍ഷനുകളെക്കുറിച്ച് കമ്പനി വെളിപ്പെടുത്തിയിട്ടുള്ളത്. വിന്‍ഡോസ് 8ന്റെ ബീറ്റ വേര്‍ഷന്‍ ഡൗണ്‍ലോഡിംഗിനായി കമ്പനി ആദ്യമേ അവതരിപ്പിച്ചിരുന്നു.

 

വിന്‍ഡോസിന്റെ നിലവിലെ പുതിയ വേര്‍ഷനായ വിന്‍ഡോസ് 7 പുറത്തിറക്കിയപ്പോള്‍ അതില്‍ ആറ്് ഒഎസ് വേര്‍ഷനുകളായിരുന്നു ഉണ്ടായിരുന്നത്. സ്റ്റാര്‍ട്ടര്‍, ഹോം ബേസിക്, ഹോം പ്രീമിയം, പ്രൊഫഷണല്‍, അള്‍ട്ടിമേറ്റ്, എന്റര്‍പ്രൈസ് എന്നിവ. ബിസിനസുകള്‍ക്കിണങ്ങുന്ന വിന്‍ഡ്‌സോ 8 എന്റര്‍പ്രൈസ് ഒഎസ് പതിപ്പും ഉണ്ടാകുമെന്ന് മൈക്രോസോഫ്റ്റിന്റെ ബ്ലോഗ് പോസ്റ്റില്‍ സൂചിപ്പിക്കുന്നുണ്ട്.

Most Read Articles
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X