ഗണപതിയും, ലക്ഷ്മിയും ഇനി പെന്‍ഡ്രൈവുകളില്‍

Posted By: Staff

ഗണപതിയും, ലക്ഷ്മിയും ഇനി  പെന്‍ഡ്രൈവുകളില്‍

ദീപാവലി പ്രമാണിച്ച് മോസര്‍ ബെയറിന്റെ വക ഗണപതി, ലക്ഷ്മി  പ്രത്യേക എഡിഷന്‍ പെന്‍ഡ്രൈവുകള്‍ പുറത്തിറങ്ങി. മാലകളില്‍ കൊരുത്ത ലോക്കറ്റുകള്‍ പോലെയാണ് ഇവയുടെ രൂപം. കറുത്ത പശ്ചാത്തലത്തില്‍ സ്വര്‍ണ്ണ വര്‍ണത്തിലാണ് ദൈവങ്ങളുടെ രൂപം ആലേഖനം ചെയ്തിരിയ്ക്കുന്നത്. പല രൂപഭാവങ്ങളിലുള്ള പെന്‍ഡ്രൈവുകള്‍ വിപണിയിലിറങ്ങുന്നുണ്ടെങ്കിലും ഇത്തരത്തില്‍ ആഭരണമായി വരുന്ന ഡിവോഷണല്‍ പെന്‍ഡ്രൈവുകള്‍ ഇതാദ്യമാണ്.

4ജിബി, 8 ജിബി പതിപ്പുകളില്‍ എത്തുന്ന ഈ പെന്‍ഡ്രൈവുകള്‍ക്കുള്ള സ്വര്‍ണാഭരണത്തിന്റെ പകിട്ടും, കൊണ്ടുനടക്കാനുള്ള സൗകര്യവും വേറിട്ട പ്രത്യേകതകളാണ്. ഒരുമാതിരിപ്പെട്ട എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും പ്രവര്‍ത്തിയ്ക്കുന്ന ഇവയ്ക്ക് മാലയടക്കം ഏകദേശം 15.6-16.7 ഗ്രാം ഭാരമേയുള്ളു. ഇനി മുതല്‍ ആഘോഷവേളകളില്‍ സാധാരണ ചോക്ലേറ്റ്, വസ്ത്രങ്ങള്‍ തുടങ്ങിയവയ്ക്ക് പകരം വേണ്ടപ്പെട്ടവര്‍ക്ക് സമ്മാനിയ്ക്കാന്‍ ഇത്തരം വേറിട്ട വസ്തുക്കള്‍


Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot