MEMC ടെക്നോളജിയുമായി മോട്ടറോളയുടെ ആദ്യ ടിവി സെപ്റ്റംബർ 16ന് ഇന്ത്യയിൽ അവതരിപ്പിക്കും

|

ഇന്ത്യൻ ടിവി വിപണിയിലേക്ക് ആദ്യ ചുവടുവയ്ക്കുകയാണ് സ്മാർട്ട്ഫോൺ നിർമ്മാണ രംഗത്തെ കരുത്തരായ മോട്ടറോള. മോട്ടറോളയുടെ ആദ്യ ടിവി സെപ്റ്റംബർ 16ന് ഇന്ത്യയിൽ അവതരിപ്പിക്കും. പുതിയ സ്മാർട്ട്ഫോൺ മോഡലായ മോട്ടോ E6sനൊപ്പം തന്നെയായിരിക്കും ടിവിയും ലോഞ്ച് ചെയ്യുക. ആദ്യ ടിവിയിൽ തന്നെ MEMC ടെക്നോളജിയും 30W സ്പീക്കറുമാണ് മോട്ടറോള നൽകിയിരിക്കുന്നത്. ഫ്ലിപ്പ്കാർട്ടായിരിക്കും ടിവിയുടെയും ഫോണിൻറെയും റിട്ടെയിലിങ് പ്ലാറ്റ്ഫോം.

MEMC ടെക്നോളജി
 

മോട്ടറോള ടിവിയുടെ കൂടതൽ സവിശേഷതകളൊന്നും ഇപ്പോൾ പുറത്ത് വന്നിട്ടില്ലെങ്കിലും ടിവിയിൽ MEMC ടെക്നോളജിയാണ് മോട്ടറോള ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന കാര്യം വ്യക്തമാണ്. ഓഡിയോ വിഷ്യൽ ഡിവൈസുകൾക്ക് സ്മൂത്ത് റിഫ്രഷ് റേറ്റ് നൽകുന്നതു ഗെയിമുകൾക്ക് മികച്ച അനുഭവം നൽകുന്നതുമായ ഫീച്ചറാണ് ഇത്. ഈ ടെക്നോളജി ആദ്യ ടിവിയിൽ തന്നെ ഉൾപ്പെടുത്തി വിപണി കൈയ്യടക്കാനാണ് മോട്ടറോളയുടെ പദ്ധതി.

30W സ്പീക്കർ

30W സ്പീക്കറാണ് ടിവിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന മറ്റൊരു സുപ്രധാന സവിശേഷത. DTS TruSurround ഡോൾബി ഓഡിയോ ടെക്നോളജിയിൽ മികച്ച ഓഡിയോ അനുഭവം ടിവിക്ക് നൽകാനാകും. വിഷ്വലിനെ പോലെ തന്നെ ടിവിയുടെ ശബ്ദവും പ്രധാനമായി കാണുന്ന ആളുകൾക്ക് മറ്റ് സ്പീക്കറുകളുടെ സഹായമില്ലാതെ തന്നെ മികച്ച അനുഭവം നൽകാൻ മോട്ടറോള ടിവിക്ക് സാധിക്കുമെന്നാണ് ടെക്നോളജി രംഗത്തെ വിദഗ്ദർ കണക്ക് കൂട്ടുന്നത്. ആൻഡ്രോയിഡ് Pie ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ടിവി പ്രവർത്തിക്കുകയെന്നും റിപ്പോർട്ടുകളുണ്ട്.

 ഇന്ത്യൻ മാർക്കറ്റിൽ

ഷവോമിയും വൺപ്ലസും അടക്കമുള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ തങ്ങളുടെ പുതിയ ടിവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമ്പോൾ തന്നെ മോട്ടറോള ടിവിയും ഇന്ത്യൻ മാർക്കറ്റിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 55 ഇഞ്ച് QLED ഡിസ്പ്ലെ 4K റസലൂഷനോടെ ഉൾപ്പെടുത്തിയിരിക്കുന്ന വൺപ്ലസ് ടിവിയിൽ ഡോൾബി വിഷനും സപ്പോൾട്ട് ചെയ്യുന്നുണ്ട്. 8 സ്പീക്കർ സെറ്റപ്പുകളിൽ 50W സൌണ്ട് ഔട്ട്പുട്ടാണ് വൺപ്ലസ് ടിവിക്ക് ഉണ്ടായിരിക്കുകയെന്നും റിപ്പോർട്ടുകളുണ്ട്.

മത്സരം കടുക്കും
 

ഷവോമി തങ്ങളുടെ 65 ഇഞ്ച് 4K Mi ടിവി പുറത്തിറക്കുക LED ഡിസ്പ്ലെയോട് കൂടിയാണ്. മുൻപ് പുറത്തിറക്കിയ 55- ഇഞ്ച് Mi ടിവി പ്രോ, Mi ടിവി 4X പ്രോ എന്നിവയുടെ പിൻഗാമിയായി എത്തുന്ന 65 ഇഞ്ച് 4K Mi ടിവി സെപ്റ്റംബർ 17നാണ് ലോഞ്ച് ചെയ്യുന്നത്. വൺപ്ലസ് ടിവി ലോഞ്ച് ചെയ്യുന്നത് സെപ്റ്റംബർ 26നാണ്. രണ്ട് സ്മാർട്ട്ഫോൺ നിർമ്മാതാക്കളുടെ ടിവി ലോഞ്ച് കാത്തിരുന്ന ഇന്ത്യൻ വിപണിയിൽ മോട്ടറോളയുടെ ലോഞ്ച് കൂടി വരുന്നതോടെ മത്സരം കടുക്കും എന്ന് ഉറപ്പാണ്.

മോട്ടോ E6s

സെപ്റ്റംബർ 16ലെ മോട്ടറോള ലോഞ്ച് ഇവൻറിൽ പ്രധാനമായും അവതരിപ്പിക്കപ്പെടുന്നത് മോട്ടറോള ടിവിയും മോട്ടറോളയുടെ പുതിയ സ്മാർട്ട്ഫോൺ മോഡലായ മോട്ടോ E6sമാണ്. E6 എന്ന മോഡലിൻറെ പുതുക്കിയ പതിപ്പാണ് E6s. 64 ജിബി സ്റ്റോറേജ് കപ്പാസിറ്റി, വാട്ടർഡ്രോപ്പ് നോച്ചോട് കൂടിയ 6.1 ഇഞ്ച് എച്ച്ഡി സ്ക്രീൻ, മിഡിയടെക്ക് ഹെലിയോ P22 SoC, 4ജിബി റാം, 3,000 mAh ബാറ്ററി എന്നിവയാണ് മോട്ടോ E6sൻറെ സവിശേഷതകൾ

വിൽപ്പന ഫ്ലിപ്പ്കാർട്ടിലൂടെ

മോട്ടറോള ടിവിയുടെയും മോട്ടോ E6sൻറെയും വിൽപ്പന നടക്കുക ഫ്ലിപ്പ്കാർട്ടിലൂടെയായിരിക്കും. സെപ്റ്റംബർ 29ന് ബിഗ് ബില്ല്യൺ ഡേ സെയിൽ ഫ്ലിപ്പ്കാർട്ട് പ്രഖ്യാപിച്ചുകഴിഞ്ഞു. പുതിയ മോട്ടറോള ഡിവൈസുകളുടെ ഓർഡറുകൾ ആ ദിവസം പ്രതീക്ഷിക്കാം. 11,000 രൂപയിൽ താഴെയായിരിക്കും E6s ൻറെ വിലയെന്നാണ് റിപ്പോർട്ടുകൾ. മോട്ടറോള ടിവിയുടെ വില വിവരം ഇതുവരെയും പുറത്തുവന്നിട്ടില്ല.

Most Read Articles
Best Mobiles in India

Read more about:
English summary
Motorola will be expanding the Indian TV market with the addition of its first television on September 16. The TV will be announced alongside the Moto E6s. The debuting Motorola TV will feature the MEMC technology and 30W speakers. Flipkart will be the retailing platform for both TV model and the Moto E6s.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X