കമ്പ്യൂട്ടർ സാങ്കേതികത, ഹാക്കിങ് ആസ്പദമാക്കിയുള്ള 20 പ്രശസ്‌ത സിനിമകൾ

|

സാങ്കേതികതയുടെ ആരംഭത്തിൽ തന്നെ മനുഷ്യസമൂഹം അതിന്റെ ഫലകത്തിൽ നിന്നും പിളർന്നു മാറാൻ തുടങ്ങി എന്നുവേണേൽ പറയാം. കാരണം, സാങ്കേതികതയുടെ മികവ് നമ്മളിൽ കൂടി വലിയ തോതിൽ സ്വാധിനം ചെലുത്താൻ തുടങ്ങി. ജീവിതരീതിയിൽ മാറ്റങ്ങൾ സൃഷ്ടിച്ചു. ഇന്ന് പുറകെ നടക്കുന്ന നിഴൽ പോലെ സാങ്കേതികതയുടെ സ്വാധിനം നമുക്ക് ചുറ്റും ഉണ്ട്.

കമ്പ്യൂട്ടർ സാങ്കേതികത, ഹാക്കിങ് ആസ്പദമാക്കിയുള്ള 20 പ്രശസ്‌ത സിനിമകൾ

 

ഇത്തരത്തിൽ ജീവിതവും സാങ്കേതികതയും അടിസ്ഥാനപ്പെടുത്തി അനവധി സിനിമകൾ ഇറങ്ങുന്നുണ്ട്. ചിലത് നടന്ന സംഭവ വികാസങ്ങളെ അടിസ്ഥാനപ്പെടുത്തയായിരിക്കും, മറ്റ് ചിലത് കെട്ടുകഥകളായിരിക്കും. എന്തായാലും സാങ്കേതികതയുടെ നന്മ-തിന്മകളെ പ്രതിഫലിപ്പിച്ച് കാണിക്കുന്ന 20 സിനിമകൾ പരിചയപ്പെടാം.

ടെക് ലോകത്തെ ഭരിക്കുന്ന 15 ഇന്ത്യന്‍ വംശജര്‍

1. 2001: എ സ്പേസ് ഒഡീസ്സി (1968)

1. 2001: എ സ്പേസ് ഒഡീസ്സി (1968)

ചന്ദ്രന്റെ പ്രതലത്തിൽ മറവ് ചെയ്യപ്പെട്ട ഒരു ആർട്ടിഫിഷ്യൽ സംവിധാനത്തെ എച്ച്.എ .എൽ 9000 എന്ന ഇന്റലിജൻസ് കമ്പ്യൂട്ടറിന്റെ സഹായത്തോട് കൂടി കണ്ടെത്തുന്നു. തുടർന്ന് സംഭവിക്കുന്ന സന്ദർഭങ്ങളാണ് കഥയിൽ പറയുന്നത്. സ്റ്റാൻലി കുബ്രിക് സംവിധാനം ചെയ്‌ത സയൻസ് ഫിക്ഷൻ സിനിമയാണ് 2001: എ സ്പേസ് ഒഡീസ്സി.

2. ദി കമ്പ്യൂട്ടർ വോർ ടെന്നീസ് ഷൂസ് (1969)

2. ദി കമ്പ്യൂട്ടർ വോർ ടെന്നീസ് ഷൂസ് (1969)

കോളേജ് വിദ്യാർത്ഥികൾ തങ്ങളുടെ കോളേജിലേക്ക് ഒരു കമ്പ്യൂട്ടർ ലഭിക്കുവാനായി സ്ഥലത്തെ പ്രധാന ബിസിനസുകാരനായ എ.ജെ അർണോയെ സമീപിക്കുന്നു. തുടർന്ന് ലഭിച്ച കമ്പ്യൂട്ടർ ശരിയാക്കുവാനായി വിദ്യാർത്ഥിയായ ടെക്സ്റ്റർ റായ്‌ലി ശ്രമിക്കുന്നു. അതിൽ നിന്ന് ഷോക്കേറ്റ് ടെക്സ്റ്ററിന്റെ തലച്ചോറ് ഒരു കമ്പ്യൂട്ടറായി മാറുന്നു.

 3. ദി കോൺവർസെഷൻ (1974)
 

3. ദി കോൺവർസെഷൻ (1974)

മനസിക പ്രതിസന്ധി നേരിടുന്നു ഒരു ചാരസംഘടന പ്രവർത്തകൻ ചാരപ്പണി ചെയ്യുന്ന ദമ്പതികൾ കൊലചെയ്യപ്പെടുവാൻ പോകുന്നു എന്നറിയുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് കഥയുടെ പ്രമേയം.

4. ട്രോൺ (1982)

4. ട്രോൺ (1982)

കമ്പ്യൂട്ടർ ലോകത്തേക്ക് ഒരു ഹാക്കർ എത്തിപ്പെടുന്നു, അവിടെ നടക്കുന്ന ഗ്ലാഡിയേറ്റർ മത്സരത്തിൽ പങ്കെടുക്കാനായി നിർബന്ധിക്കുന്നു. ഒരു സെക്യൂരിറ്റി പ്രോഗ്രാമിന്റെ സഹായത്തോടെ മാത്രമേ അവിടെ നിന്നും രക്ഷപ്പെടുവാൻ സാധിക്കുകയുള്ളു.

5. വാർ ഗെയിംസ് (1983)

5. വാർ ഗെയിംസ് (1983)

ഒരു ചെറുപ്പക്കാരൻ സൈനിക കേന്ദ്രീകൃത കമ്പ്യൂട്ടറിലേക്ക് കടക്കുവാനുള്ള ഒരു പഴുത് കണ്ടെത്തുന്നു. അതിൽ യാഥാർഥ്യത്തെ ഗെയിമാക്കി കളിക്കുന്നു, തുടർന്ന് അതൊരു മൂന്നാം ലോകമഹായുദ്ധത്തിന് കാരണമാകുന്നു.

6. ക്ലോക്ക് ആൻഡ് ഡാഗർ (1984)

6. ക്ലോക്ക് ആൻഡ് ഡാഗർ (1984)

11 വയസുകാരനായ ഡേവി, അവന്റെ അമ്മ മരിച്ചതിനുശേഷം, അച്ഛൻ അവനുമായി സമയം ചെലവഴിക്കുന്നില്ല. തുടർന്ന്, കുട്ടി വീഡിയോ ഗെയിമിന്റെ ലോകത്തേക്ക് നഷ്ടപ്പെടുന്നു-. ഒരു സാങ്കൽപ്പിക സുഹൃത്ത് അവനിൽ പ്രത്യക്ഷമാകുന്നു.

7. സ്നിക്കേഴ്സ്  (1992)

7. സ്നിക്കേഴ്സ് (1992)

കംപ്യൂട്ടർ ക്രിപ്റ്റോഗ്രഫി, ഗവണ്മെന്റ് ആൻഡ് എസ്പിയോനാച്ച് തുടങ്ങിയവയെ കുറിച്ച്‌ പറയുന്ന ഒരു ത്രില്ലർ സിനിമ.

 8. ഹാക്കർസ് (1995)

8. ഹാക്കർസ് (1995)

ഒരു കമ്പ്യൂട്ടർ വൈറസ് പ്രോഗ്രാം എഴുതിയ ഒരു ചെറുപ്പക്കാരനെ യൂ.എസ് സീക്രട്ട് സർവീസ് അറസ്റ്റ് ചെയ്യുന്നു. 18 വയസ് തികയുന്നത് വരെ അവൻ കമ്പ്യൂട്ടർ ഉപയോഗിക്കുന്നത് തടയുന്നു.

9. വിർച്ചോസിറ്റി (1995)

9. വിർച്ചോസിറ്റി (1995)

യഥാർത്ഥ ലോകത്തിലേക്ക് രക്ഷപ്പെടുവാൻ ശ്രമിക്കുന്ന വിർച്വൽ റിയാലിറ്റി സീരിയൽ കില്ലർ.

10. 23 (1998)

10. 23 (1998)

ജർമനിയിലെ ഹാനോവർ എന്ന സ്ഥലത്തുള്ള ഒരു കൂട്ടം കമ്പ്യൂട്ടർ ഹാക്കർമാരായ ചെറുപ്പക്കാരുടെ കഥയാണ് 23.

11. എനമി ഓഫ് ദി സ്‌റ്റേറ്റ് (1998)

11. എനമി ഓഫ് ദി സ്‌റ്റേറ്റ് (1998)

ഗുരുതരമായ രാഷ്ട്രീയ കുറ്റത്തിനെതിരായ തെളിവുകൾ കൈക്കലാക്കിയ ഒരു അഭിഭാഷകൻ അഴിമതിക്കാരനായ രാഷ്ട്രിയക്കാരന്റെയും അവന്റെ എൻ.എസ്.എ കൂട്ടാളികളുടെയും ഇരയായി മാറുന്നു.

12. ദി മാട്രികസ്

12. ദി മാട്രികസ്

ഒരു കമ്പ്യൂട്ടർ ഹാക്കർ അപരിചിതരായ കുറച്ച് ആളുകളുടെ കൈയിൽ നിന്നും യാഥാർത്യത്തിന്റെ പൊരുൾ അറിയുവാൻ ഇടയാകുന്നു.

13. ടേക്ക്ഡൌൺ (2000)

13. ടേക്ക്ഡൌൺ (2000)

'കെവിൻ മിഡ്നിക്' എന്ന ഹാക്കറുടെ കഥയാണ് ഇതിൽ പ്രസ്താവിക്കുന്നത്.

14 . ദെജ വു (2006)

14 . ദെജ വു (2006)

ഒരു എ.ടി.എഫ് ഏജൻറ് ഒരു സ്ത്രീയെ രക്ഷപ്പെടുത്തുവാനായി ടൈം ട്രാവൽ ചെയ്യുന്നു, ഈ പ്രക്രിയയുടെ സമയത്ത് ആ സ്ത്രീയുമായി ഇഷ്ടത്തിലാകുന്നു.

15. ഫയർവാൾ (2006)

15. ഫയർവാൾ (2006)

ഒരു സെക്യൂരിറ്റി ജീവനക്കാരൻ തന്റെ കുടുംബത്തെ രക്ഷിക്കുവാനായി അയാൾ സംരക്ഷിക്കേണ്ട ബാങ്ക് കൊള്ളയടിക്കുവാനായി നിർബന്ധിതനാകുന്നു.

16. ദി ഗേൾ വിത്ത് ദി ഡ്രാഗൺ ടാറ്റൂ (2009)

16. ദി ഗേൾ വിത്ത് ദി ഡ്രാഗൺ ടാറ്റൂ (2009)

40 വർഷമായി കാണാതെപോയ ഒരു പെൺകുട്ടിയെ തേടിയുള്ള ഒരു മാധ്യമപ്രവർത്തകൻറെയും, ചെറുപ്പകാരിയായ ഹാക്കറുടെയും കഥ.

 17. ദി സോഷ്യൽ നെറ്റ്വർക്  (2010)

17. ദി സോഷ്യൽ നെറ്റ്വർക് (2010)

ഡേവിഡ് ഫിഞ്ചർ സംവിധാനം ചെയ്ത ഈ സിനിമ വളരെയേറെ ജനപ്രീതി നേടിയ സമൂഹമധ്യമമായ ഫേസ്ബുക്കിനെ കുറിച്ചും അതിന്റെ തലവനായ മാർക്ക് സക്കർബർഗിനെയും പരിചയപ്പെടുത്തുന്ന കഥയാണ് ഇത്.

18. ദി ഫിഫ്‌ത് എസ്റ്റേറ്റ് (2013)

18. ദി ഫിഫ്‌ത് എസ്റ്റേറ്റ് (2013)

യഥാർത്ഥ സന്ദർഭങ്ങളെ ആസ്പദമാക്കിയുള്ള കഥയാണ് ഇത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ചർച്ച വിഷയമായ 'വിക്കിലീക്‌സ്' നെ അടിസ്ഥാനപ്പെടുത്തിയാണ് ഈ സിനിമ.

19. ബ്ലാക്ക്ഹാറ്റ് (2015)

19. ബ്ലാക്ക്ഹാറ്റ് (2015)

ഏറ്റവും വലിയ സൈബർ ക്രൈമിനെ കുറിച്ചുള്ള സിനിമയാണ് ഇത്. ഒരു അമേരിക്കകാരനും അയാളുടെ ചൈനീസ് കൂട്ടാളിയും ചേർന്ന് നടത്തുന്ന സൈബർ ക്രൈമിനെ കുറിച്ചാണ് ഇത്.

20. പൾസ്‌ 1 (2006)

20. പൾസ്‌ 1 (2006)

അവരുടെ കമ്പ്യൂട്ടർ ഹാക്കർ സുഹൃത്ത് ആകസ്മികമായി ഒരു നിഗൂഢ വയർലെസ്സ് സിഗ്നൽ ചാനൽ ചെയ്‌തപ്പോൾ സംഭവിച്ച കാര്യങ്ങളാണ് ഇതിൽ പറയുന്നത്.

Most Read Articles
Best Mobiles in India

English summary
You can learn new technologies, new terms and mainly how the stuff works. I have watched almost 90% of the movies on this list and am pretty sure you can learn something potentially useful from these movies too.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more