മോസില്ലയ്ക്ക് ആപ്ലിക്കേഷന്‍ സ്റ്റോര്‍

Posted By:

മോസില്ലയ്ക്ക് ആപ്ലിക്കേഷന്‍ സ്റ്റോര്‍

 

ആപ്ലിക്കേഷന്‍ വിപണിയിലെ മത്സരങ്ങള്‍ക്ക് ചൂടേറുന്നു. ബ്രൗസര്‍ വിപണിയില്‍ സ്വന്തം സ്ഥാനം നേടിയ മോസില്ലയും ഈ രംഗത്തേക്ക് പ്രവേശിക്കാനൊരുങ്ങുന്നതോടെയാണിത്. മോസില്ല മാര്‍ക്കറ്റ്‌പ്ലേസ് എന്നാകും ആപ്ലിക്കേഷന്‍ സ്റ്റോര്‍ അറിയപ്പെടുക.

ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ആപ്പിള്‍ ഉള്‍പ്പടെ മിക്കവരും സ്വന്തം ഉത്പന്നങ്ങളെ മാത്രം പിന്തുണക്കുന്ന ആപ്ലിക്കേഷന്‍ സ്റ്റോര്‍ പരിചയപ്പെടുത്തിയപ്പോള്‍ സോഫ്റ്റ്‌വെയര്‍ വ്യത്യാസമില്ലാതെ ബ്രൗസര്‍ പിന്തുണയുള്ള എല്ലാ സ്മാര്‍ട്‌ഫോണുകളിലും ആപ്ലിക്കേഷനുകള്‍ ലഭ്യമാക്കുകയാണ് മോസില്ലയുടെ ലക്ഷ്യം. അങ്ങനെ വരുമ്പോള്‍ ഐഫോണ്‍, ആന്‍ഡ്രോയിഡ്, വിന്‍ഡോസ് അധിഷ്ഠിത ഫോണുകളെ പിന്തുണക്കുന്ന ആപ്ലിക്കേഷനുകളും ഇതില്‍ ലഭിച്ചേക്കും.

ഏതെങ്കിലും ഒരു ഓപറേറ്റിംഗ് സിസ്റ്റത്തിന് പ്രധാന്യം നല്‍കാതെ ബ്രൗസറില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്‌ഫോണും മോസില്ലയില്‍ നിന്ന് ഉടന്‍ തന്നെ  പ്രതീക്ഷിക്കാം. ഈ ബ്രൗസറിലൂടെ മോസില്ല മാര്‍ക്കറ്റ് പ്ലേസ് ആക്‌സസ് ചെയ്യാനാകും. എച്ച്ടിഎംഎല്‍5, ജാവാസ്‌ക്രിപ്റ്റ് സോഫ്റ്റ്‌വെര്‍ പ്രോഗ്രാമുകളെ ഉള്‍പ്പെടുത്തിയാകും ഈ സ്മാര്‍ട്‌ഫോണിന്റെ പ്രവര്‍ത്തനം.

വോയ്‌സ് കമ്മ്യൂണിക്കേഷന്‍, ക്യാമറ, ജിയോ ലൊക്കേഷന്‍ സൗകര്യങ്ങള്‍ ബ്രൗസറില്‍ തന്നെയാകും വരിക.. ഈ നൂതന സോഫ്റ്റ്‌വെയര്‍ പ്രോഗ്രാം അടുത്താഴ്ച നടക്കുന്ന എംഡബ്ല്യുസിയില്‍ പ്രദര്‍ശിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. ഈ സ്മാര്‍ട്‌ഫോണ്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ച് ചില കമ്പനികളുമായി ചര്‍ച്ചയും ആരംഭിച്ചതായി റിപ്പോര്‍ട്ടുണ്ട്

ഇംഗ്ലീഷില്‍ വായിക്കുവാന്‍, തമിഴില്‍ വായിക്കുവാന്‍

 

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot