ബോധം ഇല്ലാത്തവര്‍ക്ക് ഒരു ബോധ മരുന്ന്

Posted By: Arathy

കുടിച്ചുകഴിഞ്ഞാല്‍ ബോധം നഷ്ടപ്പെടുമെന്ന് അറിയാമല്ലോ? എന്തുരു ചോദ്യമല്ലേ കുടിക്കുന്നത് തന്നെ ബോധം പോവാനല്ലേ. പക്ഷേ കുടിച്ചു കഴിഞ്ഞാല്‍ എത്ര ഗ്ലാസ് കുടിച്ചെന്ന് പറയുവാന്‍ കഴിയുമോ? അതുപറ്റുമെന്ന് തോന്നുന്നില്ല. എങ്കില്‍ അങ്ങനെയുള്ളവര്‍ക്കായി ഇതാ ഒരു ആപ്ലികേഷന്‍ വരുന്നു. ക്ഷമിക്കണം നമ്മുടെ നാട്ടിലല്ല. ആസ്‌ട്രേലിയയിലാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

ബോധം ഇല്ലാത്തവര്‍ക്ക് ഒരു ബോധ മരുന്ന്

കുടിയന്‍മാരുടെ കുടി കുറയ്ക്കാന്‍ അവരിതാ പുതിയ ആപ്ലിക്കേഷനുകള്‍ കൊണ്ടുവരുന്നു. മദ്യം കഴിക്കുന്നവരെ നിര്‍ത്താന്‍ പാടാണ്. പക്ഷേ അതു കുറയ്ക്കാന്‍ പറ്റുമായിരിക്കുമെന്ന വിശ്വസത്തിലാണ് ഒരു വൈന്‍ കമ്പനി മുന്നോട്ടു വരുന്നത്. വൈന്‍ ലൈന്‍ ആപ്ലകേഷന്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതിന്റെ പ്രവര്‍ത്തനം എങ്ങനെയെന്നാല്‍. വൈന്‍ ലൈന്‍ ആപ്ലികേഷനുള്ള ഫോണ്‍ ഒന്ന് ഗ്ലാസിനു നേരെ ചൂണ്ടികാണിക്കുക. ഇങ്ങനെ കാണിക്കുമ്പോള്‍ ഫോണ്‍ നിങ്ങള്‍ കഴിക്കുന്ന മദ്യം അളക്കുവാന്‍ തുടങ്ങും. എത്രത്തോളമാണ് ശരീരത്തില്‍ എത്തുന്നത്, എത്ര ഗ്ലാസ് മദ്യം കഴിച്ചുവെന്ന വിവരങ്ങള്‍ ലഭിക്കുന്നതാണ്. നിങ്ങളുടെ ബോധം നഷ്ടപ്പെട്ടാലും ഫോണ്‍ അതു കാണിച്ചു തരും.

കുടിച്ച് ബോധം നഷ്ടപ്പെട്ടാല്‍ പൈസ കൂടുതല്‍ വാങ്ങാമെന്ന മദ്യകച്ചവടക്കാരുടെ കളിക്കള്‍ ഇനി നടക്കുമെന്ന് തോന്നുന്നില്ല. ഇനി കുടിയന്‍മാരെ പറ്റിക്കാന്‍ നോക്കണ്ട.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot