പുതിയ എൽജി സ്മാർട്ട് ടിവി ഉപയോക്താക്കൾക്ക് 6 മാസത്തെ സൌജന്യ സർവ്വീസുമായി എയർടെൽ ഡിജിറ്റൽ ടിവി

|

ഡിടിഎച്ച് മേഖലയിൽ മത്സരം മുറുകുകയാണ്. എല്ലാ തലങ്ങളിലും ഉപഭോക്താക്കളെ ആകർഷിക്കാനുള്ള ഓഫറുകളും സേവനങ്ങളും നൽകി ഡിടിഎച്ച് ഓപ്പറേറ്റർമാർ പരസ്പരം മത്സരിക്കുന്നു. പുതിയ സെറ്റ് ടോപ്പ് ബോക്സുകളിലേക്ക് അപ്‌ഗ്രേഡുചെയ്യുന്നതിനുള്ള കിഴിവുകൾ ഉൾപ്പെടെ ലഭിക്കുന്ന ഏത് അവസരത്തിലും ഉപയോക്താക്കൾക്ക് പുതിയ ഓഫറുകൾ നൽകുന്ന എയർടെൽ ഡിജിറ്റൽ ടിവി എൽജി സ്മാർട്ട് ടിവി ഉപയോക്താക്കൾക്കായി പുതിയ ഓഫർ അവതരിപ്പിച്ചു.

6 മാസം സൌജന്യ സേവനം
 

പുതിയ സെറ്റ്ടോപ്പ് ബോക്സുകളിൽ കിഴിവുകളടക്കമുള്ള ഓഫറുകൾ നൽകുന്നതിനിടെ തന്നെ എയർടെൽ എൽജി സ്മാർട്ട് ടിവി ഉപയോക്താക്കൾക്കായി 6 മാസം സൌജന്യ സേവനം ലഭ്യമാക്കുന്നു. റിപ്പോർട്ടുകൾ അനുസരിച്ച് എൽജിയുടെ സ്മാർട്ട് ടിവി വാങ്ങുന്നവർക്ക് മാത്രമാണ് ഈ ഓഫർ ലഭ്യമാവുക. ഡിടിഎച്ച് മേഖലയിലെ മത്സരത്തിൽ എയർടെൽ മറ്റുള്ള കമ്പനികളെ പിന്നിലാക്കാൻ അടുത്തകാലത്തായി പുറത്തിറക്കിയ ഓഫറുകളിൽ മികച്ച ഒന്നാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.

കാലയളവ്

എയർടെൽ ഡിജിറ്റൽ ടിവിയുടെ ആറ് മാസത്തെ സൌജന്യ സർവ്വീസ് ഓഫർ 2019 സെപ്റ്റംബർ 10 നും ഒക്ടോബർ 30 നും ഇടയിലുള്ള കാലയളവിൽ മാത്രമേ ലഭ്യമാവുകയുള്ളു. ഇക്കാലയളവിൽ എൽജിയുടെ പുതിയ സ്മാർട്ട് ടെലിവിഷൻ ഉള്ളവർക്കോ സ്വന്തമാക്കുന്നവർക്കോ ഈ ഓഫർ ലഭ്യമാകും. ശ്രദ്ധിക്കേണ്ട കാര്യം ഇപ്പോൾ നിലവിലുള്ള ഓഫറുകൾക്കൊപ്പം ഈ ആറ് മാസത്തെ ഓഫർ ഉപഭോക്താക്കൾക്ക് ക്ലബ് ചെയ്യാൻ സാധിക്കില്ല.

മറ്റ് ആനുകൂല്യങ്ങൾ

എൽജി ഉപഭോക്താക്കൾക്ക് എയർടെൽ ഡിജിറ്റൽ ടിവി നൽകുന്ന ആറ്മാസത്തെ സൌജന്യ സേവനം എന്ന ഓഫറിനൊപ്പം ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങളിൽ പ്രധാനപ്പെട്ടവ, ദബാംഗ് സ്പോർട്സ് പായ്ക്ക്, വാല്യു ലൈറ്റ് (സൗത്ത്) എച്ച്ഡി പായ്ക്ക് എന്നിവ 2,500 രൂപയ്ക്ക് ലഭിക്കും. അതായത് ഉപയോക്താക്കൾക്ക് ഈ പായ്ക്കുകളിൽ 1,000 രൂപ കിഴിവ് ലഭിക്കുന്നു. 3499 രൂപയായിരുന്നു ഈ പായ്ക്കുകൾക്ക് സാധാരണ ഈടാക്കുന്ന നിരക്ക്. ബോക്സ്, ഒഡിയു, 10 എം വയർ, ആക്റ്റിവേഷൻ കോസ്റ്റ്, റിമോട്ട്, ഒരു അഡോപ്റ്റർ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. 2017 മുതൽ 2019 വരെ പുറത്തിറങ്ങിയ എൽജി ടിവി മോഡലുകൾ ഉള്ള ഉപയോക്താക്കൾക്കും ഈ ഓഫർ ലഭ്യമാകും.

എങ്ങനെ സ്വന്തമാക്കാം
 

എയർടെൽ ഡിജിറ്റൽ ടിവി ഉപഭോക്താക്കൾക്കായി നൽകുന്ന 6 മാസത്തെ സൌജന്യ ഓഫർ നേടാൻ ആദ്യം എയർടെൽ ഡിജിറ്റൽ ടിവി നമ്പരായ 81304-81306 ലേക്ക് വിളിക്കുക. ഫോൺ എടുക്കുന്ന റെപ്രസൻറേറ്റിവ് എൽജി സ്മാർട്ട് ടിവിയുടെ സീരിയൽ നമ്പർ വെരിഫൈ ചെയ്യും. സീരിയൽ നമ്പർ വെരിഫൈ ചെയ്ത് കഴിഞ്ഞാൽ ഉപഭോക്താക്കളുടെ കെവൈസി വിവരങ്ങൾ എയർടെൽ റെപ്രസൻറേറ്റീവിൻറെ പക്കൽ നൽകണം. ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ എയർടെൽ റെപ്രസൻറേറ്റീവ് വീട്ടിലെത്തി എയർടെൽ ഡിജിറ്റൽ ടിവി എക്യുമെൻറ് ഇൻസ്റ്റാൾ ചെയ്ത് തരും. റെപ്രസൻറേറ്റീവിൻറെ പക്കൽ നിങ്ങൾക്ക് പണം നൽകാം.

Most Read Articles
Best Mobiles in India

Read more about:
English summary
Airtel Digital TV is providing new offers for customers any chance they get including discounts on upgrade to new set top boxes. Besides these there are discounts on its new STBs. And the newest one is for LG Smart TV users who will get 6 months of free service. This offer is exclusively for LG Smart TV users

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X