Just In
- 10 hrs ago
അൺലിമിറ്റഡ് പ്ലാനുകളിൽ 12 ശതമാനം വിലകുറവുമായി എയർടെലും വോഡാഫോണും
- 12 hrs ago
സൂസൻ വോജ്സിക്കി; ഗൂഗിൾ സ്ഥാപകർക്ക് ഗാരേജ് വാടകയ്ക്ക് കൊടുത്ത് തുടക്കം, ഇപ്പോൾ യൂട്യൂബ് സിഇഒ
- 14 hrs ago
ടെലിക്കോം കമ്പനികൾക്ക് സർക്കരിന്റെ മുന്നറിയിപ്പ്; എജിആർ കുടിശ്ശിക കൃത്യസമയത്ത് അടയ്ക്കണം
- 15 hrs ago
മികച്ച ഫീച്ചറുകളുമായി റെഡ്മി കെ 30, റെഡ്മി ലാപ്ടോപ്പ് എന്നിവ പുറത്തിറങ്ങി
Don't Miss
- News
ഷെയ്ൻ നിഗത്തിന്റെ വിലക്ക് അന്യഭാഷകളിലേക്കും; ദക്ഷിണേന്ത്യൻ ഫിലിം ചേംബറിന് കത്ത് നൽകി, പ്രതിസന്ധി
- Lifestyle
ഈ ജ്യൂസിലുണ്ട് കൊഴുപ്പുരുക്കും മാജിക്
- Automobiles
വില്‍പ്പന വര്‍ധിച്ചു; ഉത്പാദനം 4 ശതമാനം ഉയര്‍ത്തി മാരുതി
- Sports
ഇന്ത്യക്കെതിരേ രണ്ട് പിങ്ക് ബോള്‍ ടെസ്റ്റ് വേണ്ട; ഓസീസിന് മുന്നറിയിപ്പുമായി ഇയാന്‍ ചാപ്പല്‍
- Finance
ഭാരത് ബോണ്ട് ഇടിഎഫ് വ്യാഴായ്ച ആരംഭിക്കും
- Movies
ഫഹദിനൊപ്പമുളള പുതിയ ചിത്രവുമായി നസ്രിയ! ഹാപ്പി കപ്പിള്‍സെന്ന് ആരാധകര്‍
- Travel
പുതുവർഷം യാത്ര ചെയ്തു തുടങ്ങാം..മുസരിസ് ബാക്ക് വാട്ടർ പാഡിൽ ജനുവരിയിൽ
പുതിയ സാംസങ് ഗാലക്സി ഫോൾഡ് വാങ്ങി രണ്ടുദിവസത്തിനകം കേട് വന്നതായി റിപ്പോർട്ട്
മികച്ച രൂപകൽപ്പനയും ഡിസ്പ്ലേയിലെ മാറ്റങ്ങളുമായി പുതിയ ഗാലക്സി ഫോൾഡ് സ്മാർട്ട്ഫോൺ സാംസങ് അടുത്തിടെയാണ് അവതരിപ്പിച്ചത്. റിവ്യൂ ചെയ്യാനായി ടെക്ക് ക്രഞ്ച് എന്ന മാധ്യമസ്ഥാപനത്തിന് ലഭിച്ച ഗാലക്സി ഫോൾഡിൻറെ യൂണിറ്റ് രണ്ട് ദിവസത്തിനുള്ളിൽ തകരാറിലായതായി ടെക്ക് ക്രഞ്ച് റിപ്പോർട്ട് ചെയ്തു. ആഗോളതലത്തിൽ വിപണിയിലെത്തിക്കുന്നതിന് മുമ്പ് ഗാലക്സി ഫോൾഡിൽ ഇനിയും മാറ്റങ്ങൾ വരുത്തേണ്ടത് ആവശ്യമാണെന്നാണ് ടെക്നോളജി വിദഗ്ദരുടെ നിഗമനം.

കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് സിവിഎസിൽ വരിയിൽ നിൽക്കുമ്പോൾ പോക്കറ്റിൽ നിന്ന് ഫോൾഡ് എടുത്തു. ഫോൾഡ് തുറന്നതും ലോക്ക് സ്ക്രീനിന്റെ ഫ്ലാപ്പിംഗ് ബട്ടർഫ്ലൈ ചിറകുകൾക്കിടയിൽ പുതിയതായി എന്തോ ഒന്ന് കണ്ടതായും. കടും നിറമുള്ള, രൂപരഹിതമായ ഒരു ബ്ലോബിനെപോലെ എന്തോ ആയിരുന്നു അതെന്നും എന്ന് ബ്രയാൻ ഹീറ്റർ പറഞ്ഞതായി ടെക്ക് ക്രഞ്ച് റിപ്പോർട്ട് ചെയ്തു.

27 മണിക്കൂർ മാത്രമാണ് താൻ ഗാലക്സി ഫോൾഡ് ഉപയോഗിച്ചതെന്നും ഫോൺ കോൺക്രീറ്റിലോ വെള്ളത്തിലോ പതിച്ചിട്ടില്ലെന്നും മറ്റ് ഡാമേജുകളൊന്നും ഉണ്ടായിട്ടില്ലെന്നും ഹീറ്റർ പറഞ്ഞു. ഈ പ്രശ്നം പോപ്പ്-അപ്പ് ചെയ്യ്തതിന് കാരണം ഫോൾഡ് അടയ്ക്കുമ്പോൾ ഉണ്ടാകുന്ന സമ്മർദ്ദമാകാം എന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കേടായ ഗാലക്സി ഫോൾഡ് ട്രക്ക് ക്രഞ്ചിൽ നിന്നും തിരിക വാങ്ങി എന്താണ് സംഭവിച്ചത് എന്ന് വ്യക്തമായി പഠിക്കാൻ ഒരുങ്ങുകയാണ് സാംസങ്. ഇതിനിടെ തങ്ങളുടെ റിവ്യൂ യൂണിറ്റിൽ ഇതുവരെ യാതൊരു വിധ കുഴപ്പങ്ങളും റിപ്പോർട്ട് ചെയ്യുകയോ ശ്രദ്ധയിൽപ്പെടുകയോ ചെയ്തിട്ടില്ലെന്ന് ആൻഡ്രോയിഡ് പൊലിസ് വ്യക്തമാക്കി.

സാസംങ് ഗാലക്സി ഫോൾഡിൻറെ ഇത്തരത്തിലുള്ള പ്രശ്നം കണ്ടെത്തിയ ഹീറ്റർ പറഞ്ഞത് തൻറെ ഊഹം ശരിയാണെങ്കിൽ ഡിവൈസ് ഫോൾഡ് ചെയ്യുമ്പോൾ ഡിസ്പ്ലെയിൽ ഉണ്ടാകുന്ന അമരലാണ് ഈ പ്രശ്നത്തിന് കാരണം എന്നാണ്. എന്തായാലും സാംസങ് ഈ ഫോൺ തിരികെ വാങ്ങുകയും ഫോൺ കൃത്യമായ പരിശോധനകൾ നടത്തി എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ടെന്നും ഹിറ്റർ കൂട്ടിച്ചേർത്തു.

സാംസങ് പുനർരൂപകൽപ്പന ചെയ്ത ഗാലക്സി ഫോൾഡിൽ വിപുലമായ പ്രൊട്ടക്റ്റീവ് ടോപ്പ് ലെയർ, ഡിസ്പ്ലേയ്ക്ക് കീഴിലുള്ള മെറ്റൽ ലെയറുകൾ, യൂണിറ്റിനെ ശക്തിപ്പെടുത്തുന്നതിന് കൂടുതൽ സാങ്കേതികവിദ്യകൾ എന്നിവയൊക്കെ നൽകിയിട്ടുണ്ട്. എന്തായാലും ഈ സാങ്കേതിക വിദ്യകളും ഹാർഡ്വെയറുകളും കൃത്യമായി പ്രവർത്തിക്കുന്നില്ല എന്നാണ് ടെക് ക്രഞ്ചിൻറെ റിവ്യൂ വിഭാഗത്തിൻറെ കണ്ടെത്തൽ.

സാംസങ് ഗാലക്സി ഫോൾഡിൻറെ ലോഞ്ച് വൈകിപ്പിക്കുന്നതിൻറെ പിന്നിലെ പ്രധാന പ്രശ്നം ഡിസ്പ്ലെയിലേത് തന്നെയാണെന്നാണ് കണ്ടെത്തൽ. ഈ ഡിസ്പ്ലേ പ്രശ്നം കമ്പനി എപ്പോൾ പരിഹരിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഇപ്പോൾ നടക്കുന്ന പരിശോധനകൾക്കും പ്രശ്നപരിഹാരത്തിനു ശേഷം ആഗോള തലത്തിൽ ഗാലക്സി ഫോൾഡ് ലോഞ്ച് ചെയ്യാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ
-
22,990
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,990
-
79,999
-
71,990
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,669
-
19,999
-
17,999
-
9,999
-
22,160
-
18,200
-
18,270
-
22,300
-
33,530
-
14,030
-
6,990
-
20,340
-
12,790
-
7,090