നോക്കിയ ലൂമിയ 710, 800 എന്നിവയ്ക്ക് ടാംഗോ അപ്‌ഡേറ്റ് (വീഡിയോ)

Posted By: Staff

നോക്കിയ ലൂമിയ 710, 800 എന്നിവയ്ക്ക് ടാംഗോ അപ്‌ഡേറ്റ് (വീഡിയോ)

നോക്കിയ ലൂമിയ 710, 800 എന്നിവയ്ക്ക് വിന്‍ഡോസ് ഫോണ്‍ ടാംഗോ ഓപറേറ്റിംഗ് സിസ്റ്റം അപ്‌ഡേറ്റ് ലഭിക്കുന്നു. ജൂണ്‍ 27ന് ഈ അപ്‌ഡേറ്റ് ലഭിക്കുമെന്ന് നോക്കിയ അറിയിച്ചു. ടാംഗോ അഥവാ വിന്‍ഡോസ് ഫോണ്‍ 7.5 റിഫ്രഷ് എന്നാണ് ഈ ഒഎസ് വേര്‍ഷന്‍ ഔദ്യോഗികമായി അറിയപ്പെടുന്നത്.

ഈ അപ്‌ഡേറ്റ് ലഭിക്കുന്നതോടെ ലൂമിയ 710, 800 ഫോണുകളില്‍ കൂടുതല്‍ പുതുമയാര്‍ന്ന സൗകര്യങ്ങള്‍ ലഭ്യമാകും. വൈഫൈ ടെതറിംഗ്, ഇന്റര്‍നെറ്റ് ഷെയറിംഗ് തുടങ്ങിയ സൗകര്യങ്ങളാണ് ഇതില്‍ ചിലത്. പുതിയ ഗെയിംസ്, ആപ്ലിക്കേഷനുകള്‍ എന്നിവയും ഈ ഒഎസ് അപ്‌ഡേറ്റില്‍ എത്തും.

വിന്‍ഡോസ് ഫോണ്‍ 7.5 റിഫ്രഷ്  ഒഎസ് സഹിതമെത്തുന്ന ഫോണുകളാണ് ലൂമിയ 610, ലൂമിയ 900 എന്നിവ. അതിനാല്‍ ഇന്റര്‍നെറ്റ് ഷെയറിംഗ്, വൈഫൈ ടെതറിംഗ് എന്നീ സൗകര്യങ്ങള്‍ ഇതില്‍ പ്രീലോഡായാണ് എത്തുക.

ലൂമിയ 710 സ്മാര്‍ട്‌ഫോണിനെ ടാംഗോ അപ്‌ഡേറ്റ് കാണിക്കുന്ന ഒരു വീഡിയോ കാണാം ഇവിടെ. ഒഎസില്‍ വരുന്ന മാറ്റങ്ങളും സവിശേഷതകളും ഇതില്‍ നിന്ന് മനസ്സിലാക്കാം.

Please Wait while comments are loading...

Social Counting