വില കുറവും ഡിസ്‌കൗണ്ട് ഓഫറുകളുമായി ആമസോണിൽ വൺപ്ലസ് 8 ടി, വൺപ്ലസ് 8 ടി പ്രോ വിൽപ്പന

|

മാർച്ചിൽ പ്രഖ്യാപിക്കാനിരിക്കുന്ന വൺപ്ലസ് 9 സീരീസിന് മുന്നോടിയായി വൺപ്ലസ് 8 ടി 5 ജി, വൺപ്ലസ് 8 പ്രോ എന്നിവയുടെ വിലകൾ കമ്പനി 4,000 രൂപ വരെ കുറച്ചു. വൺപ്ലസ് വെബ്‌സൈറ്റിലും ആമസോൺ ഇന്ത്യയിലും പുതിയ വിലകൾ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്. വൺപ്ലസ് 8 ടി 5 ജി 39,999 രൂപയ്ക്ക് ലഭ്യമാണ്. ഈ ഹാൻഡ്‌സെറ്റിന് മുൻപ് 42,999 രൂപയാണ് വില നൽകിയിരുന്നത്. അതേസമയം, വൺപ്ലസ് 8 പ്രോ 47,999 രൂപയ്ക്ക് വിൽക്കുന്നുണ്ട്. ഫെബ്രുവരി 25 ന് അവസാനിക്കുന്ന ഈ 'ഫാബ് ഫോൺ ഫെസ്റ്റ്' വിൽപ്പനയ്ക്കിടെ ആമസോൺ വെബ്‌സൈറ്റ് ഒരു കൂപ്പൺ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യയിലെ വൺപ്ലസ് 8 ടി, വൺപ്ലസ് 8 പ്രോ എന്നിവയുടെ കുറഞ്ഞ വില ഇവിടെ വിശദമായി പരിശോധിക്കാം.

ഇന്ത്യയിൽ കുറഞ്ഞ വിലയുമായി വൺപ്ലസ് 8 ടി 5 ജി, വൺപ്ലസ് 8 പ്രോ
 

ഇന്ത്യയിൽ കുറഞ്ഞ വിലയുമായി വൺപ്ലസ് 8 ടി 5 ജി, വൺപ്ലസ് 8 പ്രോ

വൺപ്ലസ് 8 ടി 5 ജി, വൺപ്ലസ് 8 പ്രോ എന്നിവയ്ക്ക് വൺപ്ലസ് ഇന്ത്യയുടെ വെബ്സൈറ്റിൽ ഡിസ്‌കൗണ്ട് വില നൽകിയിട്ടുണ്ട്. വൺപ്ലസ് 8 ടി 5 ജി യുടെ 8 ജിബി റാമും 128 ജിബി സ്റ്റോറേജ് വേരിയന്റും 3,000 രൂപ വില കുറവിൽ 39,999 രൂപയ്ക്ക് ഇന്ത്യയിൽ വിൽക്കുന്നു. ഈ ഹാൻഡ്‌സെറ്റിൻറെ യഥാർത്ഥ വില 42,999 രൂപയായിരുന്നു. 12 ജിബി റാമും 256 ജിബി സ്റ്റോറേജ് വേരിയന്റിനും വില കുറവിൽ ആമസോണിൽ ലഭ്യമാണ്. 45,999 രൂപയ്ക്ക് പകരം 42,999 രൂപയ്ക്ക് ഈ വേരിയന്റ് സ്വന്തമാക്കാവുന്നതാണ്.

വൺപ്ലസ് 8 പ്രോ

അതേസമയം, വൺപ്ലസ് 8 പ്രോയ്ക്ക് 4,000 രൂപ കിഴിവ് ലഭിക്കുകയും ഇതിൻറെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 50,999 രൂപയ്ക്ക് വിൽക്കുകയും ചെയ്യുന്നുണ്ട്. 54,999 രൂപയായിരുന്നു ഈ വേരിയന്റിന്റെ യഥാർത്ഥ വില. 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയൻറ് വൺപ്ലസ് വെബ്‌സൈറ്റിൽ 59,999 രൂപയിൽ നിന്നും 55,999 രൂപയ്ക്ക് പട്ടികപ്പെടുത്തിയിട്ടുണ്ട്.

ആമസോണിൽ വൺപ്ലസ് 8 ടി 5 ജി, വൺപ്ലസ് 8 പ്രോ കിഴിവ്: എങ്ങനെ ലഭിക്കും ?

ആമസോണിൽ വൺപ്ലസ് 8 ടി 5 ജി, വൺപ്ലസ് 8 പ്രോ കിഴിവ്: എങ്ങനെ ലഭിക്കും ?

ആമസോണിൽ നിന്ന് ഈ സ്മാർട്ട്ഫോണുകൾ വാങ്ങുന്നവർ യഥാക്രമം വൺപ്ലസ് 8 ടി 5 ജിയ്ക്ക് "3,000 രൂപ കൂപ്പൺ ഉപയോഗിക്കുക" എന്നും വൺപ്ലസ് 8 പ്രോയ്ക്ക് "4,000 രൂപ കൂപ്പൺ ഉപയോഗിക്കുക" എന്നും പറയുന്ന ‘കൂപ്പൺ' ഓപ്ഷനിൽ ക്ലിക്ക് ചെയ്യേണ്ടതുണ്ട്. പ്രോഡക്റ്റ് ലിസ്റ്റിംഗ് പേജിൽ ഈ കൂപ്പൺ ദൃശ്യമാകും. ചെക്ക്ഔട്ടിൽ കിഴിവ് ഈ കൂപ്പൺ ഉപയോഗിക്കാവുന്നതാണ്.

വൺപ്ലസ് 8 ടി 5 ജി, വൺപ്ലസ് 8 പ്രോ സവിശേഷതകൾ
 

വൺപ്ലസ് 8 ടി 5 ജി, വൺപ്ലസ് 8 പ്രോ സവിശേഷതകൾ

വൺപ്ലസ് 8 ടി 5 ജിയിൽ 6.55 ഇഞ്ച് ഫ്ലൂയിഡ് അമോലെഡ് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേ ഉണ്ട്. ഇത് ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിപ്പിക്കുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 പ്രോസസറും ഈ സ്മാർട്ട്‌ഫോണിനുണ്ട്. 65W വാർപ്പ് ചാർജ് ഫാസ്റ്റ് ചാർജിംഗിനുള്ള സപ്പോർട്ടുള്ള 4,500 എംഎഎച്ച് ബാറ്ററിയാണ് ഇതിൻറെ മറ്റൊരു സവിശേഷത. 48 മെഗാപിക്സൽ മെയിൻ ലെൻസ്, 16 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ, 5 മെഗാപിക്സൽ മാക്രോ ക്യാമറ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയുള്ള ക്വാഡ് റിയർ ക്യാമറ സെറ്റപ്പ് ഇതിലുണ്ട്. ഈ ഹാൻഡ്‌സെറ്റിൻറെ മുൻ ക്യാമറ 16 മെഗാപിക്സലാണ്.

വൺപ്ലസ് 8 പ്രോയ്ക്ക് മികച്ച പ്രവർത്തനക്ഷമത

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 പ്രോസസറാണ് വൺപ്ലസ് 8 പ്രോയ്ക്ക് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. വാർപ്പ് ചാർജ് 30 ടി ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയുള്ള 4,150 എംഎഎച്ച് ബാറ്ററിയാണ് സപ്പോർട്ട്. 1440 × 3168 പിക്‌സൽ റെസല്യൂഷനുള്ള 6.78 ഇഞ്ച് ക്വാഡ് എച്ച്ഡി + ഡിസ്‌പ്ലേ ഇതിന് ലഭിക്കും. ഇത് ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറാണ്. വൺപ്ലസ് 8 പ്രോയിലെ ബാക്ക് ക്യാമറകളിൽ 48 മെഗാപിക്സൽ മെയിൻ സെൻസർ, 8 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ്, 48 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, 5 മെഗാപിക്സൽ കളർ ഫിൽട്ടർ ലെൻസ് എന്നിവ ഉൾപ്പെടുന്നു. വൺപ്ലസ് 8 പ്രോ ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിപ്പിക്കുന്നു. ഈ ഹാൻഡ്‌സെറ്റിൻറെ മുൻ ക്യാമറ 16 മെഗാപിക്സലാണ്.

Most Read Articles
Best Mobiles in India

English summary
The company has slashed OnePlus 8T 5G and OnePlus 8 Pro prices in India by up to Rs 4,000 ahead of the OnePlus 9 series, which is expected to be released in March. On the OnePlus website and on Amazon India, the new prices are displayed.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X