വൺപ്ലസ് നോർഡ് 2 വാങ്ങുമ്പോൾ വൺപ്ലസ് ബാൻഡ്, പവർ ബാങ്ക്, ബഡ്സ് ഇസഡ് ഇയർബഡുകൾ വിലക്കുറവിൽ സ്വന്തമാക്കാം

|

മറ്റൊരു ഓഫറുമായി വൺപ്ലസ് ഉപയോക്താക്കൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. ഇത്തവണ നിങ്ങൾക്ക് ലഭിക്കുന്ന ഓഫർ കുറച്ചുകൂടുതൽ മികച്ചതായിരിക്കും. ഈ സ്മാർട്ഫോൺ വാങ്ങുമ്പോൾ നിങ്ങൾക്ക് മൂന്ന് വൺപ്ലസ് പ്രോഡക്റ്റുകൾ: വൺപ്ലസ് ബാൻഡ്, വൺപ്ലസ് പവർ ബാങ്ക്, വൺപ്ലസ് ബഡ്സ് ഇസഡ് ഇയർബഡ്സ് - എന്നിവ വിലക്കുറവിൽ സ്വന്തമാക്കുവാൻ സാധിക്കും. നോർഡ് സീരീസിന് കീഴിലുള്ള ഏറ്റവും പുതിയ സ്മാർട്ഫോണാണ് വൺപ്ലസ് നോർഡ് 2. ബേസിക് 6 ജിബി + 128 ജിബി വേരിയന്റും ഗ്രീൻ വുഡ്സ് നിറവും അടുത്തിടെ ആദ്യമായി വിൽപ്പനയ്‌ക്കെത്തിയിരുന്നു. ഈ സ്മാർട്ട്ഫോണിന്റെൻറെ ബേസിക് മോഡലിന് 27,999 രൂപ മുതൽ വില ആരംഭിക്കുന്നു. 8 ജിബി +128 ജിബി വേരിയന്റിന് 29,999 രൂപയും, ഉയർന്ന നിലവാരമുള്ള 12 ജിബി + 256 ജിബി മോഡലിന് 34,999 രൂപയുമാണ് വില വരുന്നത്. ഇപ്പോൾ, വൺപ്ലസ് നോർഡ് 2 നായി കമ്പനി ഒരു പ്രത്യേക ഓഫർ കൊണ്ടുവന്നിട്ടുണ്ട്. അത് എന്താണെന്നുള്ളത് ഇവിടെ വിശദമായി പരിശോധിക്കാം.

 

വൺപ്ലസ് നോർഡ് 2 സ്മാർട്ഫോണിൻറെ പ്രത്യേക ഓഫറുകൾ

വൺപ്ലസ് നോർഡ് 2 സ്മാർട്ഫോണിൻറെ പ്രത്യേക ഓഫറുകൾ

ബ്രാൻഡിൻറെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും വൺപ്ലസ് നോർഡ് 2 സ്മാർട്ഫോൺ വാങ്ങുന്നവർക്ക് വൺപ്ലസ് ബാൻഡ്, വൺപ്ലസ് പവർ ബാങ്ക്, വൺപ്ലസ് ബഡ്സ് ഇസഡ് ഇയർബഡ്സ് എന്നിങ്ങനെ ഒന്നിലധികം വൺപ്ലസ് ഉൽപ്പന്നങ്ങൾ കിഴിവിൽ സ്വന്തമാക്കുവാൻ ഇപ്പോൾ സാധിക്കുന്നതാണ്. വൺപ്ലസ് സ്മാർട്ട് ബാൻഡ് ഇന്ത്യയിൽ വിൽക്കുന്നത് 2,499 രൂപയ്ക്കാണ്; എന്നാൽ, വൺപ്ലസ് നോർഡ് 2 സ്മാർട്ഫോൺ വാങ്ങുന്നവർക്ക് ഇത് വെറും 999 രൂപയ്ക്ക് ലഭിക്കുന്നതാണ്.

വൺപ്ലസ് നോർഡ് 2 സ്മാർട്ഫോണിൻറെ പ്രത്യേക ഓഫറുകൾ

ഈ സ്മാർട്ബാൻഡിൽ നിങ്ങൾക്ക് 1.1 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, 24/7 ഹാർട്ട്റേറ്റ് സെൻസർ, SpO2 ബ്ലഡ് ഓക്സിജൻ സെൻസർ, 14 ദിവസത്തെ ബാറ്ററി ദൈർഘ്യം തുടങ്ങിയ സവിശേഷതകൾ ലഭിക്കും. മറുവശത്ത്, വൺപ്ലസ് 10,000 എംഎഎച്ച് പവർ ബാങ്ക് സാധാരണ വിലയായ 1,099 രൂപയ്ക്ക് പകരം 599 രൂപയ്ക്ക് വാങ്ങാം. കൂടാതെ, നോർഡ് 2 സ്മാർട്ഫോൺ വാങ്ങുന്നവർക്ക് 2,999 രൂപയ്ക്ക് ബഡ്‌സ് ഇസഡ് ഇയർബഡുകളും സ്വന്തമാക്കാവുന്നതാണ്.

വൺപ്ലസ് നോർഡ് 2 നിങ്ങൾ തീർച്ചയായും ഉപയോഗിച്ചിരിക്കേണ്ട സ്മാർട്ഫോൺ
 

വൺപ്ലസ് നോർഡ് 2 നിങ്ങൾ തീർച്ചയായും ഉപയോഗിച്ചിരിക്കേണ്ട സ്മാർട്ഫോൺ

6.44 ഇഞ്ച് 90 ഹെർട്സ് അമോലെഡ് എഫ്എച്ച്ഡി + റെസല്യൂഷൻ ഡിസ്പ്ലേയാണ് ഈ സ്മാർട്ഫോണിൽ നൽകിയിട്ടുള്ളത്. ഇതിൻറെ മുന്നിലും പിന്നിലും കോർണിംഗ് ഗോറില്ല ഗ്ലാസ് സുരക്ഷ നൽകിയിട്ടുണ്ട്. ഈ സ്മാർട്ഫോണിൻറെ ഫ്രെയിം പ്ലാസ്റ്റിക്ക് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. 6/8/12 ജിബി റാമും 128/256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഈ ഹാൻഡ്‌സെറ്റിന് കരുത്ത് നൽകുന്നത് മീഡിയടെക് ഡൈമെൻസിറ്റി 1200 എഐ SoC പ്രോസസറാണ്. രണ്ട് 5 ജി സിം കാർഡ് സ്ലോട്ടുകളുള്ള ഈ ഹാൻഡ്‌സെറ്റ് ആൻഡ്രോയിഡ് 11 ബേസ്ഡ് കസ്റ്റം ഓക്സിജൻ ഒഎസ് 11.3 പ്ലാറ്റ്‌ഫോമിൽ പ്രവർത്തിക്കുന്നു. 4,500 എംഎഎച്ച് ബാറ്ററി 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് എന്നിവയുള്ള ഈ ഹാൻഡ്‌സെറ്റിൽ വൈ-ഫൈ 6, ബ്ലൂടൂത്ത് 5.0 തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകൾ ഉണ്ട്.

വൺപ്ലസ് നോർഡ് 2 നിങ്ങൾ തീർച്ചയായും ഉപയോഗിച്ചിരിക്കേണ്ട സ്മാർട്ഫോൺ

വൺപ്ലസ് നോർഡ് 2 സ്മാർട്ട്ഫോണിൻറെ പുറകിൽ ട്രിപ്പിൾ ക്യാമറ സംവിധാനം നൽകിയിട്ടുണ്ട്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുള്ള 50 എംപി പ്രൈമറി സെൻസർ, 8 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 2 എംപി ഡെപ്ത് സെൻസർ എന്നിവയാണ് ഈ ക്യാമറ സംവിധാനത്തിൽ ഉള്ളത്. സെൽഫികൾ പകർത്തുവാനും വീഡിയോ കോളുകൾക്കുമായി 32 എംപി സെൽഫി ക്യാമറയാണുള്ളത്. 1080 പിക്‌സൽ വീഡിയോ റെക്കോർഡിങ് സപ്പോർട്ടുമുണ്ട് ഈ ക്യാമറയ്ക്ക്. ഒരേ സമയം സെൽഫി ക്യാമറയും പിന്നിലെ പ്രൈമറി ക്യാമറയും ഉപയോഗിച്ച് ഷൂട്ട് ചെയ്യാൻ സാധിക്കുന്ന ഡ്യുവൽ-വ്യൂ വീഡിയോ എന്ന ഫീച്ചറും നൽകിയിട്ടുണ്ട്. പ്രൈമറി 50 എംപി ക്യാമറയ്ക്ക് 4കെ വീഡിയോകൾ ഷൂട്ട് ചെയ്യാൻ കഴിയും.

Most Read Articles
Best Mobiles in India

English summary
OnePlus Nord 2 is a smartphone developed by OnePlus. The phone starts at Rs. 27,999 for the base model, Rs. 29,999 for the 8GB+128GB option, and Rs. 34,999 for the high-end 12GB+256GB model. The OnePlus Nord 2 is now available with a special deal from the firm.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X