വൺപ്ലസ് നോർഡ് സൌജന്യമായി നൽകുന്ന ദീപാവലി ഓഫറുമായി വൺപ്ലസ്

|

സ്മാർട്ട്ഫോൺ കമ്പനികൾക്ക് ദീപാവലി ആഘോഷം പ്രധാനപ്പെട്ട കാലമാണ്. ആകർഷമായ ഓഫറുകൾ നൽകി ഉപയോക്താക്കളെ ആകർഷിക്കാനും തങ്ങളുടെ മോഡലുകൾ വൻതോതിൽ വിറ്റഴിക്കാനും ഈ ഉത്സവ കാലത്തെ കമ്പനികൾ ഉപയോഗിക്കുന്നു. പുതിയ ഡിവൈസുകൾ അവതരിപ്പിക്കുന്നതിനൊപ്പം ഏറ്റവും ആകർഷകമായ ഓഫറുകളിൽ ഡിവൈസുകൾ ഉപയോക്താക്കളിൽ എത്തിക്കാനും കമ്പനികൾ ശ്രമിക്കുന്നു.

ദീപാവലി
 

ഈ ദീപാവലി കാലത്ത് വൺപ്ലസ് മറ്റ് കമ്പനികൾ നൽകാത്ത ഒരു ഗംഭീര ഓഫറുമായി എത്തിയിരിക്കുകയാണ്. വൺപ്ലസ് നോർഡ് സ്മാർട്ട്ഫോൺ സൌജന്യമായി ലഭ്യമാക്കുന്ന ഓഫറാണ് കമ്പനി നൽകുന്നത്. പ്രത്യേക പ്രമോഷണൽ ക്യാമ്പെയിനിന്റെ ഭാഗമായി കമ്പനിയുടെ ഇന്ത്യയിലെ ജനപ്രീയ മോഡലുകൾ മികച്ച ഓഫറുകളിൽ ഉപയോക്താക്കൾക്ക് ലഭ്യമാക്കും. ദീപാവലി ഗംഭീരമാക്കാൻ സ്നാപ്പ്ചാറ്റുമായി ചേർന്നും വൺപ്ലസ് പ്രവർത്തിക്കുന്നു.

കൂടുതൽ വായിക്കുക: അതിവേഗം ഫോൺ ചാർജ് ചെയ്യാവുന്ന ഓപ്പോയുടെ 125W ഫാസ്റ്റ് ചാർജർ അടുത്ത വർഷം വിപണിയിലെത്തും

വൺപ്ലസ് 8 നോർഡ് സൌജന്യമായി നേടാം

ദീപാവലി ഓഫറുകളുടെ ഭാഗാമായി വൺപ്ലസ് നോർഡ് സ്മാർട്ട്ഫോൺ സൌജന്യമായി സ്വന്തമാക്കാനുള്ള അവസരവം കമ്പനി നൽകുന്നു. വൺപ്ലസ് 8ടി 5ജിയിൽ സ്മാർട്ട്ഫോണിൽ ഷൂട്ട് ചെയ്ത് വീഡിയോകൾക്ക് സമ്മാനമായാണ് വൺപ്ലസ് നോർഡ് സൌജന്യമായി നൽകിയത്. മികച്ച വീഡിയോകൾ ഷൂട്ട് ചെയ്ത ആളുകൾക്ക് വൺപ്ലസ് ഓഫറായി സ്മാർട്ട്ഫോണുകൾ നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഗായകനും ഗാനരചയിതാവുമായ പ്രതീക് കുഹാദ് അവതരിപ്പിച്ച വൺപ്ലസ് നോർഡിനെ കുറിച്ചുള്ള പ്രൊമോ വീഡിയോയ്ക്കൊപ്പം സൌജന്യമായി ഡിവൈസുകൾ സമ്മാനിക്കുന്നതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്.

വൺപ്ലസ്: ഫ്ലാഷ് സെയിലും ഓഫറുകളും

വൺപ്ലസ്: ഫ്ലാഷ് സെയിലും ഓഫറുകളും

നവംബർ 17 വരെ വൺപ്ലസ് ഒരു സ്പെഷ്യൽ പ്രൊമോഷണൽ കാമ്പെയ്ൻ നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ഫ്ലാഷ് സെയിലുകൾ, വിലക്കിഴിവുകൾ, പ്രത്യേക ഓഫറുകൾ, ജനപ്രിയ പ്രൊഡക്ടുകൾക്കുള്ള ഓഫറുകൾ എന്നിവ ലഭ്യമാക്കും. വൺപ്ലസ് 8 ടി, വൺപ്ലസ് ബുള്ളറ്റ്സ് വയർലെസ് ഇസഡ്, ലിമിറ്റഡ് എഡിഷൻ കേയ്സുകൾ, പവർബാങ്കുകൾ എന്നിവയടക്കമുള്ളവയുടെ ഫ്ലാഷ് സെയിൽ നടക്കും. ഷോപ്പ്ഓൺഓൺപ്ലസ് പ്രമോഷനിലാണ് കമ്പനി നിലവിൽ ഈ ഓഫറുകൾ നൽകുന്നത്.

കൂടുതൽ വായിക്കുക: 13 എംപി ഡ്യുവൽ ക്യാമറ സെറ്റപ്പുമായി നോക്കിയ 2.4 ഈ മാസം ഇന്ത്യൻ വിപണിയിലെത്തും

വൺപ്ലസ് 8ടി
 

വൺപ്ലസ് ഓഫറുകൾ നൽകുന്ന ഡിവൈസുകളിൽ പ്രധാനപ്പെട്ടത് വൺപ്ലസ് 8ടി ആണ്. ഇത് കമ്പനിയുടെ ഏറ്റവും പുതിയ മുൻനിര സ്മാർട്ട്‌ഫോണാണ്. ഈ ദീപാവലി ഫ്ലാഷ് വിൽപ്പനയിലൂടെ വൺപ്ലസ് 8ടി സ്മാർട്ട്ഫോൺ ഏറ്റവും മികച്ച ഓഫറിൽ തന്നെ ഉപയോക്താക്കൾക്ക് ലഭിക്കും. കരുത്തൻ പ്രോസസർ, മികച്ച ഡിസ്പ്ലെ, ആകർഷകമായ ക്യാമറ സെറ്റപ്പ് എന്നിവയോടെയാണ് ഈ ഡിവൈസ് വിപണിയിൽ അവതരിപ്പിച്ചത്. വൺപ്ലസ് 8ടി ഓപ്പൺ സെയിലിൽ ബാങ്ക് ഡിസ്കൗണ്ടുകളും ലഭിക്കും. കമ്പനിയുടെ വെബ്‌സൈറ്റിലൂടെ ഡിവൈസ് വാങ്ങുമ്പോൾ എച്ച്ഡിഎഫ്സി ബാങ്ക് കാർഡ് ഉപയോഗിക്കുന്നവർക്ക് 6 മാസം വരെ നോ കോസ്റ്റ് ഇഎംഐയും 2,000 രൂപ അധിക കിഴിവും ലഭിക്കും.

സ്നാപ്ചാറ്റുമായി ചേർന്ന് വൺപ്ലസ്

സ്നാപ്ചാറ്റുമായി ചേർന്ന് വൺപ്ലസ്

ദീപാവലി ആഘോഷം ഗംഭീരമാക്കാൻ സ്നാപ്ചാറ്റുമായി സഹകരിച്ച് വൺപ്ലസ് പ്രത്യേക ദീപാവലി കാമ്പെയ്‌നും ആരംഭിച്ചിട്ടുണ്ട്. ഇതിനായി സ്നാപ്പ്ചാറ്റിൽ പ്രത്യക ലെൻസ് ക്രിയേറ്റ് ചെയ്തിട്ടുണ്ടെന്ന് സ്നാപ്പ്ചാറ്റും വൺപ്ലസും അറിയിച്ചിട്ടുണ്ട്. ഈ സ്നാപ്ചാറ്റ് ലെൻസ് വെർച്വലായി പടക്കങ്ങൾ പൊട്ടിച്ചും ദീപാവലി ആശംസകൾ നേർന്നും ഉപയോക്താക്കളുടെ ആഘോഷങ്ങളെ കൊഴുപ്പിക്കും. ഈ ഫീച്ചർ എല്ലാ സ്നാപ്പ് ചാറ്റ് ഉപയോക്താക്കൾക്കും ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു.

കൂടുതൽ വായിക്കുക: വിവോ വൈ51 (2020) സ്മാർട്ട്ഫോൺ വൈകാതെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും

Most Read Articles
Best Mobiles in India

English summary
This Diwali, OnePlus has come up with a great offer that other companies are not offering. The company is offering the OnePlus Nord smartphone for free.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X