ഇന്ത്യയിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി വിദ്യാഭ്യാസ ആനുകൂല്യ പദ്ധതി വൺപ്ലസ് അവതരിപ്പിച്ചു

|

വൺപ്ലസ് ഇന്ത്യയിൽ ഒരു പുതിയ വിദ്യാഭ്യാസ ആനുകൂല്യ പരിപാടി ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്. ഈ പുതിയ പദ്ധതിയിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും എക്സ്ക്ലൂസീവ് ആനുകൂല്യങ്ങളും കിഴിവുകളും വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിലുടനീളമുള്ള 760 സർവകലാശാലകളും 38,498 കോളേജുകളും ഈ പരിപാടിയിൽ ഉൾപ്പെടുന്നു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും 1,000 രൂപ തൽക്ഷണ കിഴിവ് പുതിയ വൺപ്ലസ് സ്മാർട്ട്‌ഫോൺ അല്ലെങ്കിൽ വൺപ്ലസ് ടിവി വാങ്ങുമ്പോൾ ലഭിക്കുന്നു. രാജ്യത്തെ എല്ലാ കോളേജും അല്ലെങ്കിൽ എല്ലാ യൂണിവേഴ്സിറ്റി അംഗങ്ങൾക്കും ഏതെങ്കിലും വൺപ്ലസ് ആക്സസറി വാങ്ങുമ്പോൾ അഞ്ച് ശതമാനം ഇളവ് കമ്പനി നൽകുന്നതാണ്.

വൺപ്ലസ് വിദ്യാഭ്യാസ ആനുകൂല്യങ്ങൾ വിശദാംശങ്ങൾ
 

വൺപ്ലസ് എഡ്യൂക്കേഷൻ ബെനിഫിറ്റ്സ് പ്രോഗ്രാമിലെ ഓഫറുകൾ ലഭിക്കുവാൻ അതിനായി യോഗ്യരായ വിദ്യാർത്ഥികളോ അധ്യാപകരോ അവർ യഥാർത്ഥത്തിൽ ഒരു സർവകലാശാലയിലേക്കോ കോളേജിലേക്കോ പോകുന്നുവെന്ന് സ്ഥിരീകരിക്കേണ്ടതായുണ്ട്. ഈ 'കൺഫെർമേഷൻ പ്രോസസ്സ്' സുഗമമാക്കുന്നതിന് സ്റ്റുഡന്റ് ബീൻസുമായി പങ്കാളിത്തമുണ്ടെന്ന് വൺപ്ലസ് അതിന്റെ ഫോറങ്ങളിൽ സ്ഥിരീകരിച്ചു. സ്റ്റുഡന്റ് ബീൻസ് നടത്തിയ 'വെരിഫിക്കേഷൻ പ്രോസസ്സ്' ഉപയോക്താവ് പൂർത്തിയാക്കി ക്കഴിഞ്ഞാൽ, അവരുടെ വൺപ്ലസ് അക്കൗണ്ടിന് ഒരു പുതിയ കൂപ്പൺ വൗച്ചർ ലഭിക്കുന്നതാണ്. ഉപയോക്താക്കൾക്ക് ഈ വൗച്ചർ ഓഫറിനായി ഉപയോഗപ്പെടുത്താവുന്നതാണ്.

വിദ്യാഭ്യാസ ആനുകൂല്യങ്ങൾ

നിലവിൽ എൻറോൾ ചെയ്ത വിദ്യാർത്ഥികൾക്കും ഫാക്കൽറ്റി അംഗങ്ങൾക്കും മാത്രമേ ഈ കിഴിവ് ലഭിക്കൂകയുള്ളു. ഈ ആനുകൂല്യം വർഷത്തിൽ ഒരിക്കൽ മാത്രമേ ഉപയോഗിക്കാനാകൂ എന്നുമാത്രം. ഓഡിയോ ഡിവൈസുകൾ, കേസുകൾ, പ്രൊട്ടക്ഷൻ എന്നിവയുൾപ്പെടെ എല്ലാ ആക്‌സസറികളിലും അഞ്ച് ശതമാനം കിഴിവ് വാഗ്ദാനം നിങ്ങൾക്ക് ലഭിക്കുന്നതാണ്. വിദ്യാർത്ഥി അല്ലെങ്കിൽ ഫാക്കൽറ്റി അംഗത്തിന് നൽകിയ വൗച്ചർ അവരുടെ വൺപ്ലസ് അക്കൗണ്ടുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. അത് ആ വ്യക്തിക്ക് മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളു. ഒരു വർഷത്തെ പരിശോധനയ്ക്ക് ശേഷം വൗച്ചറിൻറെ കാലാവധി അവസാനിക്കും. ഉപയോക്താക്കൾക്ക് വീണ്ടും ഒരു പുതിയ വൗച്ചർ ലഭിക്കാൻ 'റീ-വെരിഫൈ' ചെയ്യേണ്ടതായുണ്ട്.

ഹോണർ ഇനി ഹുവാവേയുടേതല്ല, സബ് ബ്രാന്റിനെ വിറ്റത് വൻ തുകയ്ക്ക്

വൺപ്ലസ്

വൺപ്ലസ് അടുത്തിടെ വൺപ്ലസ് 8 ടി സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ 42,999 രൂപയ്ക്ക് അവതരിപ്പിച്ചു. രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനുകളിലാണ് ഈ സ്മാർട്ട്ഫോൺ വരുന്നത്. 8 ജിബി + 128 ജിബി സ്റ്റോറേജ് ഓപ്ഷന് 42,999 രൂപയും, 12 ജിബി + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 45,999 രൂപയുമാണ് വില വരുന്നത്. 120 ഹെർട്സ് ഡിസ്‌പ്ലേയും 4,500 എംഎഎച്ച് ബാറ്ററിയും ഈ ഹാൻഡ്‌സെറ്റിൻറെ പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു, അത് വെറും 39 മിനിറ്റിനുള്ളിൽ പൂർണമായി ചാർജാകുമെന്ന് അവകാശപ്പെടുന്നു. വൺപ്ലസ് 8 ന്റെ 30W ചാർജിംഗ് ശേഷിയിൽ നിന്ന് 65W ഫാസ്റ്റ് ചാർജിംഗിനെ ഇത് സപ്പോർട്ട് ചെയ്യുന്നു.

സാംസങ് ഗാലക്‌സി എം42 സ്മാർട്ട്ഫോൺ പുറത്തിറങ്ങുക 6,000 എംഎഎച്ച് ബാറ്ററിയുമായി

Most Read Articles
Best Mobiles in India

English summary
In India, OnePlus has launched a new Education Benefits programme in which students and teachers will be given unique benefits and discounts. 760 universities and 38,498 colleges across India are covered by the scheme.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X