വൺപ്ലസ് നോർഡ് 2 5ജി ലോഞ്ച്: ജൂലൈ 22ന് ലൈവ്സ്ട്രീം ഇവന്റ് കാണുന്നത് എങ്ങനെ

|

കാത്തിരിപ്പ് അവസാനിച്ചുകൊണ്ട് ഈ വർഷത്തെ വൺപ്ലസിന്റെ വാല്യൂ ഫ്ലാഗ്ഷിപ്പ് ഫോൺ വിപണിയിലെത്താൻ ഒരുങ്ങുകയാണ്. പ്രീമിയം സ്മാർട്ട്‌ഫോൺ ബ്രാൻഡായ വൺപ്ലസ് തങ്ങളുടെ പുതിയ നോർഡ് 2 5ജി ഹാൻഡ്‌സെറ്റിന്റെ ഔദ്യോഗിക ലോഞ്ച് തീയതി പ്രഖ്യാപിച്ചു. രണ്ടാം തലമുറ നോർഡ് സ്മാർട്ട്‌ഫോൺ 2021 ജൂലൈ 22ന് അവതരിപ്പിക്കും.

 
വൺപ്ലസ് നോർഡ് 2 5ജി ലോഞ്ച്: ജൂലൈ 22ന് ലൈവ്സ്ട്രീം ഇവന്റ് കാണാം

നിങ്ങളുടെ സ്വീകരണമുറിയിൽ ഇരുന്നുകൊണ്ട് തന്നെ സവിശേഷവും പുതുമയുള്ളതുമായ സ്മാർട്ട്‌ഫോൺ ലോഞ്ച് അനുഭവത്തിന് നിങ്ങൾക്ക് സാക്ഷ്യം വഹിക്കാം. നിങ്ങൾക്ക് ആകർഷകമായ ഗെയിമുകളിൽ പങ്കെടുക്കാനും പുതിയ വൺപ്ലസ് നോർഡ് 2 5ജി സ്മാർട്ട്‌ഫോൺ നേടാനുള്ള അവസരവും ലഭിക്കും. എആർ ലൈവ് സ്‌ട്രീമിനെ കുറിച്ച് കൂടുതൽ സംസാരിക്കുന്നതിന് മുമ്പ് പുതിയ നോർഡ് 2 5ജിയിലൂടെ സ്മാർട്ട്‌ഫോൺ പ്രേമികൾക്ക് വൺപ്ലസ് എന്താണ് നൽകുന്നത് എന്ന് നോക്കാം

വൺപ്ലസ് നോർഡ് 2 5ജി: സവിശേഷകൾ

വൺപ്ലസ് നോർഡ് 2 സ്മാർട്ട്ഫോണിന്റെ ടീസറുകളും ലീക്കുകളും ഇതിനകം തന്നെ ഓൺലൈനിൽ വ്യാപകമാണ്. ഔദ്യോഗിക ലോഞ്ച് പരിപാടിക്ക് മുന്നോടിയായി പുതിയ നോർഡ് സ്മാർട്ട്‌ഫോൺ എന്തൊക്കെ സവിശേഷതകളുമായിട്ടാണ് വരുന്നത് എന്നതിനെ കുറിച്ച് ഇതിനകം തന്നെ വ്യക്തമായ ധാരണയുണ്ട്. വൺപ്ലസിൽ നിന്നും പുതിയ മീഡിയടെക് ഡൈമെൻസിറ്റി 1200 എസ്ഒസിയുമായി പുറത്തിറങ്ങുന്ന ആദ്യത്തെ ഡിവൈസ് ആയിരിക്കും നോർഡ് 2. പെർഫോമൻസിന്റെയുും സവിശേഷതകളുടെയും പവർഹൌസാണ് ഈ ശക്തമായ ഒക്ടാ കോർ ചിപ്‌സെറ്റ്.

ഏതൊരു വില നിലവാരത്തിലും മികച്ച ഉപയോക്തൃ അനുഭവം നൽകുന്നതിൽ വൺപ്ലസ് അറിയപ്പെടുന്നതിനാൽ പരമാവധി കാര്യക്ഷമതയ്ക്കായി 5ജി എനേബിൾഡ് സിപിയു കസ്റ്റമൈസബിൾ ബ്രാൻഡ് ചിപ്പ് മേക്കറുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്. എം‌ടി‌കെ ഡൈമെൻസിറ്റി 1200 എസ്ഒസി കരുത്ത് നൽകുന്ന മറ്റ് ഹാൻഡ്‌സെറ്റുകളിൽ നിന്ന് വ്യത്യസ്തമായി, എഐ റെസല്യൂഷൻ ബൂസ്റ്റ്, എഐ കളർ ബൂസ്റ്റ് എന്നിവ പോലുള്ള സവിശേഷതകൾ ഉൾക്കൊള്ളുന്ന ആദ്യത്തെ ഡിവൈസ് കൂടിയാണ് നോർഡ് 2. മെഷീൻ ലേർണിങിന്റെ സപ്പോർട്ടോടെ ഈ സവിശേഷതകൾ ഫോണിന്റെ ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തും.

90Hz അമോലെഡ് ഡിസ്പ്ലേ & 50 എംപി ക്വാഡ് ക്യാമറ ക്യാമറ സെറ്റപ്പ്

കോർണിംഗ് ഗോറില്ല ഗ്ലാസ് പ്രോട്ടക്ഷൻ ഉള്ള ഫുൾ എച്ച്ഡി + 90 ഹെർട്സ് അമോലെഡ് സ്‌ക്രീനാണ് നോർഡ് 2ൽ ഉള്ളത്.സോണി IMX766 സെൻസറിൽ പ്രവർത്തിക്കുന്ന 50 എംപി പ്രൈമറി സെൻസറുള്ള നവീകരിച്ച ക്യാമറ സെറ്റപ്പും വൺപ്ലസ് നോർഡ് 2 5ജിയിൽ ഉണ്ടായിരിക്കും. സവിശേഷതകളാൽ സമ്പന്നമായ ക്യാമറ ഹാർഡ്‌വെയർ പരമാവധി പ്രയോജനപ്പെടുത്താൻ സഹായിക്കുന്നതിന് പ്രധാന സെൻസറിനൊപ്പം മൂന്ന് അധിക സെൻസറുകളും ഉണ്ടായിരിക്കും.

ഹാൻഡ്‌സെറ്റ് എഐ- എനേബിൾഡ് ഡൈമെൻസിറ്റി 1200 എസ്ഒസിയിൽ പ്രവർത്തിക്കുന്നതിനാൽ ക്യാമറ കേന്ദ്രീകരിച്ചുള്ള ചില സവിശേഷതകൾ ഇതിൽ ഉൾപ്പെടുത്തും. കുറഞ്ഞ വെളിച്ചമുള്ള അവസരങ്ങളിലും ചിത്രങ്ങൾ പകർത്താൻ ഹാൻഡ്‌സെറ്റ് എഐ ഫോട്ടോ എൻഹാൻസ്മെന്റ് നൽകും. എഐ വീഡിയോ എൻഹാൻസ്മെന്റ്, ശക്തമായ നൈറ്റ്സ്‌കേപ്പ് അൾട്രാ മോഡ് എന്നിവയും ഈ ക്യാമറ സെറ്റപ്പിൽ ഉണ്ടായിരിക്കും.

ഏറ്റവും പുതിയ ഓക്സിജൻ ഒഎസ് & വാർപ്പ് ചാർജ് 65 ഫാസ്റ്റ് ചാർജിങ്

പ്രീമിയം വൺപ്ലസ് ഡിവൈസുകളുടെ മുൻനിര ഗ്രേഡ് യൂസർ എക്സ്പീരിയൻസ് കുറഞ്ഞ നിരക്കിൽ വാഗ്ദാനം ചെയ്യുന്നതിനായി ഓക്സിജൻ ഒഎസിന്റെ ഏറ്റവും പുതിയ പതിപ്പിലായിരിക്കും നോർഡ് 2 പ്രവർത്തിക്കുന്നത്. പ്രീമിയം വൺപ്ലസ് ഫ്ലാഗ്ഷിപ്പ് ഡിവൈസുകളിൽ സാധാരണയായി ലഭിക്കുന്ന ശക്തമായ വാർപ്പ് ചാർജ് 65 ഫാസ്റ്റ് ചാർജറുമായിട്ടായിരിക്കും ഈ ഡിവൈസ് വരുന്നത്. ഈ ചാർജർ 35 മിനിറ്റിനുള്ളിൽ ഫോണിലെ 4,500 എംഎഎച്ച് ബാറ്ററി ചാർജ് ചെയ്യും. ഭാവിയിലേക്കായി 5ജി കണക്റ്റിവിറ്റിയുടെ കാര്യത്തിൽ ഇന്ത്യയിലെ എല്ലാ 5ജി ബാൻഡുകളെയും നോർഡ് 2 സപ്പോർട്ട് ചെയ്യും.

 

ലൈവ്സ്ട്രീം എങ്ങനെ കാണാം?

നിങ്ങൾക്ക് നോർഡ് 2ന്റെ സവിശേഷതകളെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായി കാണുമല്ലോ. ഇനി നിങ്ങൾക്ക് എങ്ങനെ ലോഞ്ച് ഇവന്റ് സ്ട്രീം ചെയ്യാമെന്ന് നോക്കാം. വൺപ്ലസ് അതിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലും വൺപ്ലസ് നോർഡ് ചാനലിലും ലൈവ് ഇവന്റ് സ്ട്രീം ചെയ്യും. ഒരു ക്ലിക്കിലൂടെ, 2021 ജൂലൈ 22നുള്ള ലൈവ് സ്ട്രീം മറന്നുപോകാതിരിക്കാനുള്ള റിമൈൻഡർ ഓൺചെയ്യാം.

നിങ്ങൾക്ക് ചാലഞ്ചുകളിൽ പങ്കെടുക്കാനും ഭാഗ്യ സമ്മാനം നേടാനും കഴിയുന്ന ആവേശകരമായ ഒരു മത്സരവും വൺപ്ലസ് ഹോസ്റ്റുചെയ്യുന്നു. വലിയ സമ്മാനത്തിനുള്ള മത്സരത്തിൽ പങ്കെടുക്കാൻ കുറച്ച് ഭാഗ്യമുള്ള മത്സരാർത്ഥികളെ തിരഞ്ഞെടുക്കുമെന്ന് വൺപ്ലസ് അറിയിച്ചു. വൺപ്ലസ് എആർ മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള പ്രധാനപ്പെട്ട തീയതികളും ആവശ്യമായ വിശദാംശങ്ങളും താഴെ ചേർക്കുന്നു.

AR ചലഞ്ച് #1 - ജൂലൈ 12 - ജൂലൈ 30

ആദ്യ എആർ ചലഞ്ച് 90Hz പിൻബോൾ ഗെയിമാണ്. ഇതിൽ പങ്കെടുക്കുന്നവർ ഫാസ്റ്റ് & സ്മൂത്ത് ലെയ്‌നിലൂടെ നാവിഗേറ്റ് ചെയ്യേണ്ടതും വെല്ലുവിളി പൂർത്തിയാക്കുന്നതിന് നിശ്ചിത സമയത്ത് 90Hz സ്കോർ എത്തേണ്ടതുമാണ്.

AR ചലഞ്ച് #2 - ജൂലൈ 22 - ജൂലൈ 30

രണ്ടാമത്തെ AR ചലഞ്ചിനെ 'വൺ ഡേ പവർ ചലഞ്ച്' എന്ന് വിളിക്കുന്നു, ഇതിലൂടെ വെല്ലുവിളി പൂർത്തിയാക്കാൻ നിങ്ങൾ നിശ്ചിത സമയത്ത് 30 ഫോണുകൾ ചാർജ് ചെയ്യേണ്ടതുണ്ട്.

മത്സരത്തിൽ പങ്കെടുക്കാൻ, ക്രോമിൽ nord-ar.oneplus.com/nord-2-5g എന്ന ലിങ്ക് സന്ദർശിച്ച് നിങ്ങളുടെ ഡിവൈസിന്റെ ക്യാമറ, മോഷൻ, ഓറിയന്റേഷൻ സെൻസറുകൾ ഉപയോഗിക്കാൻ വെബ്‌സൈറ്റിന് അനുമതി നൽകുക. ആവേശകരമായ സമ്മാനങ്ങൾക്കായി വൺപ്ലസ് ഓരോ ദിവസവും പുതിയ വിജയികളെ തിരഞ്ഞെടുക്കും, അവസാന വിജയിക്ക് വലിയ സമ്മാനമായ നോർഡ് 2 ഹാൻഡ്‌സെറ്റ് ലഭിക്കും.

Most Read Articles
Best Mobiles in India

English summary
OnePlus, the premium smartphone brand has announced the official launch date of the Nord 2 5G handset.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X