ജാവാ ഫോണുകള്‍ക്ക് ഒപേറ മിനി 7 ബ്രൗസര്‍

Posted By: Staff

ജാവാ  ഫോണുകള്‍ക്ക് ഒപേറ മിനി  7 ബ്രൗസര്‍

ജാവാ ഫോണുകള്‍, ബ്ലാക്ക്‌ബെറി, സിമ്പിയാന്‍ എസ്60 ഫീച്ചര്‍ ഫോണുകള്‍ക്കിണങ്ങുന്ന ബ്രൗസര്‍ വേര്‍ഷന്‍ ഒപേറ അവതരിപ്പിച്ചു. മിനി 7 എന്ന ബ്രൗസര്‍ സാധാരണ ഫോണുകള്‍ക്ക് വേണ്ടിയാണ് ഒപേറ തയ്യാറാക്കിയത്. വിവിധ സൗകര്യങ്ങളോടെയാണ് ഈ ബ്രൗസര്‍ എത്തുന്നത്.

അതിലൊന്നാണ് സ്മാര്‍ട് പേജ് ഫീച്ചര്‍. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് അപ്‌ഡേറ്റ് ഉള്‍പ്പടെയുള്ള തത്സമയ വിവരങ്ങള്‍ ഈ പേജില്‍ ഉള്‍പ്പെടുന്നതാണ്. അങ്ങനെ ഹോംപേജില്‍ നിന്നു തന്നെ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ അപ്‌ഡേറ്റുകള്‍ അറിയാനാകും. വാര്‍ത്താ സൈറ്റുകളില്‍ നിന്ന് നിങ്ങള്‍ക്ക് ആവശ്യമായ വാര്‍ത്താവിഭാഗങ്ങളെ തെരഞ്ഞെടുത്താല്‍ പിന്നീട് സ്മാര്‍ട് പേജില്‍ തെരഞ്ഞെടുക്കപ്പെട്ട വാര്‍ത്തകളും വരും.

സ്പീഡ് ഡയല്‍ സംവിധാനം ഉപയോഗിച്ച് ധാരാളം ഫേവറൈറ്റ്‌സ് വെബ്‌സൈറ്റുകള്‍ ഒരുമിച്ച് ആക്‌സസ് ചെയ്യാനും സാധിക്കും. മാര്‍ച്ചിലെ കണക്ക് പ്രകാരം 16.8 കോടി ഉപയോക്താക്കളാണ് ഒപേറയ്ക്കുള്ളത്. ഇന്റര്‍നെറ്റ് സൗകര്യമുള്ള എല്ലാ ഫോണുകളേയും ബ്രൗസര്‍ പിന്തുണക്കും.

ഒപേറയുടെ വര്‍ധിച്ചുവരുന്ന പ്രശസ്തി ഇനി ഫെയ്‌സ്ബുക്കിന് സ്വന്തമാകും എന്ന ചില റിപ്പോര്‍ട്ടുകളും ഉണ്ട്. നോര്‍വീജിയന്‍ ബ്രൗസര്‍ കമ്പനിയായ ഒപേറയെ ഫെയ്‌സ്ബുക്ക് ഏറ്റെടുക്കും എന്നാണ് ഈ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് സംബന്ധിച്ച് രണ്ട് കമ്പനികളില്‍ നിന്നും വിശദീകരണങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല. ഒപേറ മൊബൈല്‍ സൈറ്റില്‍ നിന്നും ഇപ്പോള്‍ ഒപേറ മിനി 7 ഡൗണ്‍ലോഡ് ചെയ്യാം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot