വിൽപ്പന ഓഫറുകളുമായി ഓപ്പോ റെനോ 5 പ്രോ 5 ജി, ഓപ്പോ എൻ‌കോ എക്‌സ് വിൽപ്പന ആരംഭിച്ചു

|

ഓപ്പോ റെനോ 5 പ്രോ 5 ജി സർട്ഫോൺ ഇപ്പോൾ ഇന്ത്യയിൽ വിൽപ്പനയ്‌ക്ക് ലഭ്യമായി കഴിഞ്ഞു. ഓപ്പോയുടെ ഈ മുൻനിര സ്മാർട്ട്‌ഫോൺ ഈ ആഴ്ച ആദ്യം രാജ്യത്ത് അവതരിഇതിന് പ്പിച്ചു. ക്വാഡ് റിയർ ക്യാമറകളും 20: 9 ഡിസ്‌പ്ലേയുമുണ്ട്. 8 ജിബി റാമിനൊപ്പം മീഡിയടെക് ഡൈമെൻസിറ്റി 1000+ SoC പ്രോസസറും ഈ സ്മാർട്ട്‌ഫോണിൽ ഉൾപ്പെടുന്നു. റെനോ 5 പ്രോ 5 ജിയ്‌ക്കൊപ്പം ഓപ്പോ എൻ‌കോ എക്സ് ട്രൂ വയർലെസ് സ്റ്റീരിയോ (ടിഡബ്ല്യുഎസ്) ഇയർബഡുകളും രാജ്യത്ത് വിൽപ്പനയ്‌ക്കെത്തി. ഈ ഇയർബഡുകൾ ഓപ്പോ ഫോണിനൊപ്പമാണ് അവതരിപ്പിച്ചത്. ഇത് കമ്പനിയുടെ പ്രൊപ്രൈറ്ററി ഡിബിഇഇ 3.0 സൗണ്ട് സിസ്റ്റവുമായി വരുന്നു.

ഓപ്പോ റെനോ 5 പ്രോ 5 ജി, ഓപ്പോ എൻ‌കോ എക്‌സ്: ഇന്ത്യയിലെ വിലയും, വിൽപ്പന ഓഫറുകളും
 

ഓപ്പോ റെനോ 5 പ്രോ 5 ജി, ഓപ്പോ എൻ‌കോ എക്‌സ്: ഇന്ത്യയിലെ വിലയും, വിൽപ്പന ഓഫറുകളും

ഇന്ത്യയിൽ ഓപ്പോ റെനോ 5 പ്രോ 5 ജിയുടെ 8 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 35,990 രൂപയാണ് വില വരുന്നത്. ഫ്ലിപ്പ്കാർട്ട്, ഓപ്പോ ഇന്ത്യ ഇ-സ്റ്റോർ, ബിഗ് സി, ക്രോമ, റിലയൻസ് ഡിജിറ്റൽ, സംഗീത എന്നിവയുൾപ്പെടെയുള്ള ചില്ലറ വിൽപ്പനക്കാർ വഴി ഈ ഹാൻഡ്‌സെറ്റ് നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്. ആസ്ട്രൽ ബ്ലൂ, സ്റ്റാർറി ബ്ലാക്ക് കളർ ഓപ്ഷനുകളിലാണ് ഈ ഹാൻഡ്സെറ്റ് വിപണിയിൽ വരുന്നത്. വിൽപ്പനയുടെ ആദ്യ മൂന്ന് ദിവസങ്ങളിൽ എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് 10 ശതമാനം വരെ ക്യാഷ്ബാക്ക് ലഭിക്കുന്നതാണ്.

ഓപ്പോ റെനോ 5 പ്രോ 5 ജി, ഓപ്പോ എൻ‌കോ എക്‌സ് വിൽപ്പന ഓഫറുകൾ

ഓപ്പോ റെനോ 5 പ്രോ 5 ജി, ഓപ്പോ എൻ‌കോ എക്‌സ് വിൽപ്പന ഓഫറുകൾ

പേടിഎം വഴി ഫോൺ വാങ്ങുന്ന ഉപഭോക്താക്കൾക്ക് അവരുടെ പേടിഎം വാലറ്റിൽ 11 ശതമാനം തൽക്ഷണ ക്യാഷ്ബാക്ക് ലഭിക്കും. ബാങ്ക് ഓഫ് ബറോഡ സിസി (ക്രെഡിറ്റ് കാർഡ്) ഇഎംഐ ഇടപാട്, ഫെഡറൽ ബാങ്ക് ഡിസി (ഡെബിറ്റ് കാർഡ്) ഇഎംഐ ഇടപാട്, സെസ്റ്റ് മണി എന്നിവ ഉപയോഗിച്ച് ഈ ഹാൻഡ്‌സെറ്റ് വാങ്ങിയാൽ 2,500 ക്യാഷ്ബാക്കും ലഭിക്കുന്നതാണ്. കൂടാതെ, നിലവിലുള്ള ഓപ്പോ ഉപഭോക്താക്കൾക്ക് എക്സ്റ്റെൻഡഡ് വാറന്റി, പ്രത്യേക ഇഎംഐ സ്കീമുകൾ ഓപ്പോ റെനോ 5 പ്രോ 5 ജി വാങ്ങിയപ്പോൾ 1,500 രൂപ വരെ അപ്ഗ്രേഡ് ബോണസ് എന്നിവ ഉൾപ്പെടെയുള്ള ഓഫറുകൾ ലഭിക്കും.

വിൽപ്പന ഓഫറുകളുമായി ഓപ്പോ റെനോ 5 പ്രോ 5 ജി, ഓപ്പോ എൻ‌കോ എക്‌സ് വിൽപ്പന

ബജാജ് ഫിൻ‌സെർവ്, ഹോം ക്രെഡിറ്റ്, എച്ച്ഡിബി ഫിനാൻഷ്യൽ സർവീസസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടിവിഎസ് ക്രെഡിറ്റ്, സെസ്റ്റ് മണി എന്നിവയിൽ നിന്നുള്ള സീറോ-ഡൗൺ പേയ്‌മെന്റ് ഇഎംഐ സ്കീമുകളും ഉണ്ടാകും. ഓപ്പോ എൻ‌കോ എക്‌സ് 9,990 രൂപയ്ക്ക് നിങ്ങൾക്ക് ലഭിക്കുന്നതാണ്. ഈ ടി‌ഡബ്ല്യുഎസ് ഇയർബഡുകൾ ബ്ലാക്ക് ആൻഡ് വൈറ്റ് കളർ ഓപ്ഷനുകളിൽ വിപണിയിൽ വരുന്നു. ഈ ഇയർഫോൺ ഫ്ലിപ്പ്കാർട്ട്, പ്രധാന ഓഫ്‌ലൈൻ ചാനലുകൾ എന്നിവയിലൂടെയും ലഭ്യമാണ്.

ഓപ്പോ റെനോ 5 പ്രോ 5 ജി: സവിശേഷതകൾ
 

ഓപ്പോ റെനോ 5 പ്രോ 5 ജി: സവിശേഷതകൾ

ഡ്യുവൽ നാനോ സിം വരുന്ന സ്മാർട്ട്ഫോൺ ഓപ്പോ റെനോ 5 പ്രോ 5ജി, ആൻഡ്രോയിഡ് 11 അടിസ്ഥാനമായ കളർ ഒഎസ് 11.1 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. 6.55 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) ഒ‌എൽ‌ഇഡി കർവ്ഡ് ഡിസ്‌പ്ലേയ്ക്ക് 90 ഹെർട്സ് റിഫ്രഷ് റേറ്റും, 92.1 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോയും, 402 പിപി പിക്‌സൽ ഡെൻസിറ്റിയുമുണ്ട്. ARM G77 MC9 ജിപിയുവുമായി ചേർന്ന് പ്രവർത്തിക്കുന്ന മീഡിയടെക് ഡൈമെൻസിറ്റി 1000+ SoC പ്രോസസറാണ് ഈ ഹാൻഡ്സെറ്റിന് കരുത്തേകുന്നത്.

ഓപ്പോ റെനോ 5 പ്രോ 5 ജി: ക്യാമറ സവിശേഷതകൾ

ഓപ്പോ റെനോ 5 പ്രോ 5 ജി: ക്യാമറ സവിശേഷതകൾ

ഓപ്പോ റെനോ 5 പ്രോ 5ജിയിൽ ക്വാഡ് റിയർ ക്യാമറയാണ് വരുന്നത്. എഫ് / 1.7 ലെൻസുള്ള 64 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ് / 2.2 ലെൻസുള്ള 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ സെൻസർ, എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ, എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ പോർട്രെയിറ്റ് ഷൂട്ടർ എന്നിവ ഉൾപ്പെടുന്നതാണ് ഇതിൻറെ ക്യാമറ സെറ്റപ്പ്. സ്ക്രീനിന്റെ മുകളിൽ ഇടത് കോണിൽ സ്ഥാപിച്ചിരിക്കുന്ന ഹോൾ-പഞ്ച് ക്യാമറയിൽ 32 മെഗാപിക്സൽ സെൻസറാണ് സെൽഫികൾ പകർത്തുന്നതിനായി നൽകിയിരിക്കുന്നത്.

മീഡിയടെക് ഡൈമെൻസിറ്റി 1000+ SoC പ്രോസസർ

128 ജിബി വരെ ഓൺ‌ബോർഡ് സ്റ്റോറേജ് വരുന്ന ഈ ഹാൻഡ്‌സെറ്റിന് 65W സൂപ്പർവിഓഓസി ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 4,350 എംഎഎച്ച് ബാറ്ററിയാണ് ഓപ്പോ റെനോ 5 പ്രോ 5ജിയിൽ നൽകിയിരിക്കുന്നത്. ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.1, ജിപിഎസ് / എ-ജിപിഎസ്, ഗ്ലോനാസ്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, ചാർജ് ചെയ്യുന്നതിനായി യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ജിയോ മാഗ്നറ്റിക് സെൻസർ, പ്രോക്‌സിമിറ്റി സെൻസർ, ആക്‌സിലറോമീറ്റർ, ഗ്രാവിറ്റി സെൻസർ, ഗൈറോസ്‌കോപ്പ് എന്നീ സെൻസറുകളും ഇൻ ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനറും ഈ ഹാൻഡ്‌സെറ്റിലുണ്ട്.

ഓപ്പോ എൻ‌കോ എക്‌സ് (ടിഡബ്ല്യുഎസ്): സവിശേഷതകൾ

ഓപ്പോ എൻ‌കോ എക്‌സ് (ടിഡബ്ല്യുഎസ്): സവിശേഷതകൾ

ഓപ്പോ എൻ‌കോ എക്‌സ് (ടിഡബ്ല്യുഎസ്) ഇയർബഡുകൾ ഒരു കോക്സി ഡ്യുവൽ ഡ്രൈവർ രൂപകൽപ്പനയിൽ വരുന്നു. അത് ഓരോ ഇയർപീസിലും 11 എംഎം മൂവിങ് കോയിൽ ഡ്രൈവറും 6 എംഎം പ്ലെയിൻ ഡയഫ്രം ഡ്രൈവറും നൽകുന്നു. ഇയർബഡുകൾ നോർഡിക് അക്കോസ്റ്റിക്‌സ് കമ്പനിയായ ഡൈനാഡിയോ ട്യൂൺ ചെയ്യുകയും ഡിബിഇ 3.0 സൗണ്ട് സിസ്റ്റവുമായി വരികയും ചെയ്യുന്നു. പരമ്പരാഗത എ‌എസി, എസ്‌ബി‌സി കോഡെക്കുകൾക്കൊപ്പം ലോ ലേറ്റൻസി ഹൈ-ഡെഫനിഷൻ ഓഡിയോ കോഡെക് (എൽ‌എച്ച്‌ഡി‌സി) ഓഡിയോ കോഡെക്കിനെ സപ്പോർട്ട് ചെയ്യുന്നു.

ഓപ്പോ മാക്സ് നോയ്‌സ് ക്യാൻസലിങ് മോഡ്

ഓപ്പോ മാക്സ് നോയ്‌സ് ക്യാൻസലിങ് മോഡ്, നോയ്‌സ് ക്യാൻസലിങ് മോഡ് എന്ന് വിളിക്കുന്ന ക്രമീകരിക്കാവുന്ന നോയ്‌സ് ക്യാൻസലിങ് മോഡുകൾ നൽകിയിരിക്കുന്നു. ഇയർപീസുകൾ എടുത്തമാറ്റാതെ അല്ലെങ്കിൽ ഒരു മ്യൂസിക് ട്രാക്ക് താൽക്കാലികമായി നിർത്താതെ തന്നെ ഉപയോക്താക്കൾക്ക് പുറത്തുള്ള ശബ്‌ദം കേൾക്കാൻ അനുവദിക്കുന്നതിനായി ഒരു ട്രാന്സ്പരെന്റ് മോഡ് ഓപ്പോ എൻ‌കോ എക്‌സ് ഇയർബഡുകൾ നൽകുന്നു.

ഓപ്പോ എൻ‌കോ എക്‌സ് ഇയർബഡുകൾ

നോയ്‌സ് ക്യാൻസലിങ് പ്രവർത്തനക്ഷമമാക്കി കൊണ്ടുതന്നെ ഓപ്പോ എൻ‌കോ എക്‌സിന് ഒരൊറ്റ ചാർജിൽ 5.5 മണിക്കൂർ വരെ മ്യൂസിക് പ്ലേബാക്ക് നൽകാൻ കഴിയും. ഇതിൻറെ കേസിൽ മ്യൂസിക് പ്ലേബാക്ക് സമയം 25 മണിക്കൂർ വരെ എക്സ്പാൻഡ് ചെയ്യുന്നു. ഓപ്പോ എൻ‌കോ എക്‌സ് ഇയർബഡുകൾ ബ്ലൂടൂത്ത് 5.2 സപ്പോർട്ട് കണക്റ്റിവിറ്റിയുടെ ഓപ്ഷനുമായി വരുന്നു. ഇത് 47 മില്ലിസെക്കൻഡിൽ താഴെയുള്ള ലേറ്റൻസി വാഗ്ദാനം ചെയ്യുന്നു. വയർഡ് ചാർജിംഗിനായി യുഎസ്ബി ടൈപ്പ്-സി പോർട്ടും ഈ കേസിലുണ്ട്. ക്വി സ്റ്റാൻഡേർഡ് അടിസ്ഥാനമാക്കിയുള്ള വയർലെസ് ചാർജിംഗ് സപ്പോർട്ടും ഇതിൽ ഉൾപ്പെടുന്നു.

Most Read Articles
Best Mobiles in India

English summary
The Oppo Reno 5 Pro 5G will go on sale today in India. Oppo's flagship smartphone was unveiled in the country earlier this week. As well as a 20:9 monitor, it comes with quad rear cameras. Along with 8 GB of RAM, the smartphone also contains the MediaTek Dimensity 1000+ SoC.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X