ഓപ്പോ റെനോ 5 പ്രോ 5ജി: ഈ വർഷത്തെ ഏറ്റവും മികച്ച വീഡിയോഗ്രഫി സ്മാർട്ട്‌ഫോൺ

|

ലോകത്തിലെ ഏറ്റവും നൂതനവും കരുത്തുള്ളതുമായ ഡിവൈസുകൾ വിപണിയിലെത്തിച്ചുകൊണ്ട് സ്മാർട്ട്‌ഫോൺ പ്രേമികളുടെ പ്രിയപ്പെട്ട സ്മാർട്ട്ഫോൺ സീരിസായി ഇതിനകം ഓപ്പോ റെനോ സീരീസ് മാറിക്കഴിഞ്ഞു. ഈ ശീലം ഓപ്പോയുടെ പുതിയ റെനോ ഡിവൈസും തുടരുന്നുണ്ട്. കാത്തിരിപ്പിനൊടുവിൽ 35990 രൂപയ്ക്കാണ് റെനോ 5 പ്രോ 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഏറെ ജനപ്രീതി നേടിയ ഓപ്പോ റെനോ 4 പ്രോയുടെ പിൻഗാമിയായ ഈ സൂപ്പർ പ്രീമിയം ഡിവൈസിൽ മികച്ച സവിശേഷതകൾ, വീഡിയോ കേന്ദ്രീകൃത ഫീച്ചറുകൾ, ആകർഷമായ ഡിസൈൻ എന്നിങ്ങനെ നിരവധി ഘടകങ്ങൾ ഉണ്ട്. ജനുവരി 22 മുതൽ ഈ ഡിവൈസ് വിൽപ്പനയ്‌ക്കെത്തും. മെയിൻലൈൻ റീട്ടെയിലർമാരിലൂടെയും ഫ്ലിപ്പ്കാർട്ടിലൂടെയും ഡിവൈസ് ലഭ്യമാകും.

 

റെനോ 5 പ്രോ 5ജി സ്മാർട്ട്ഫോണിനെ അതിന്റെ വിഭാഗത്തിലെ മികച്ച ഇൻ-ക്ലാസ്, വീഡിയോഗ്രഫി എക്സ്പർട്ട് സ്മാർട്ട്‌ഫോണാക്കി മാറ്റുന്ന സവിശേഷതകൾ നോക്കാം.

വിപണിയിലെ-ആദ്യത്തെ എഐ ഹൈലൈറ്റ് വീഡിയോ മോഡ്

വിപണിയിലെ-ആദ്യത്തെ എഐ ഹൈലൈറ്റ് വീഡിയോ മോഡ്

ഓപ്പോ റെനോ 5 പ്രോ 5ജിയിൽ പുതുതായി വികസിപ്പിച്ച ‘എഐ ഹൈലൈറ്റ് വീഡിയോ' ഫീച്ചർ നൽകിയിട്ടുണ്ട്. ഈ ഫീച്ചർ പ്രവർത്തനക്ഷമമാക്കിയാൽ കുറഞ്ഞ വെളിച്ചത്തിലും ബാക്ക്‌ലിറ്റ് അവസ്ഥയിലും എഐ ഡിറ്റക്ട് ചെയ്ത ലൈറ്റ് കണ്ടിഷൻ അടിസ്ഥാനമാക്കി ഫോണിന്റെ ക്യാമറ സ്വയമേവ അനുയോജ്യമായ അൽഗോരിതങ്ങൾ പ്രയോഗിക്കുന്നു. ഈ അൽ‌ഗോരിതം മോശം ലൈറ്റുള്ള അവസരങ്ങലിൽ കൂടുതൽ ബ്രൈറ്റ്നസ് നൽകുന്നു. കളർ വൈബ്രൻ‌സി, ക്ലാരിറ്റി എന്നിവ ഇത് മെച്ചപ്പെടുത്തുന്നു. 90 ലക്‌സിൽ താഴെയുള്ള ലൈറ്റിംഗ് സിസ്റ്റം ഡിറ്റക്ട് ചെയ്താൽ സെൻസർ അൾട്രാ നൈറ്റ് മോഡ് ആക്ടിവേറ്റ് ചെയ്യുന്നു. സെൻസർ ഹാർഷായ ലൈറ്റിംഗ് അവസ്ഥ കണ്ടെത്തിയാൽ ലൈവ് എച്ച്ഡിആർ അൽഗോരിതം ആക്ടിവേറ്റ് ചെയ്യാനും ഈ എഐ ഹൈലൈറ്റ് വീഡിയോ ഫീച്ചറിന് സാധിക്കും. അധികം വെളിച്ചമുള്ള അവസ്ഥയിൽ പോലും ഓപ്പോ റെനോ 5ജി മികച്ച ചിത്രങ്ങൾ പകർത്തുന്നു.

എഐ

എഐ ഹൈലൈറ്റ് വീഡിയോ മോഡിനെ സപ്പോർട്ട് ചെയ്യുന്നത് വിപണിയിലെ ആദ്യത്തെ ഫുൾ ഡൈമൻഷൻ ഫ്യൂഷൻ (എഫ്ഡിഎഫ്) പോർട്രെയിറ്റ് വീഡിയോ സിസ്റ്റമാണ്. റെക്കോർഡുചെയ്‌ത വീഡിയോയിലേക്കുള്ള അഡാപ്റ്റീവ് ബ്രൈറ്റ്നസ്, ഡൈനമിക്ക് റേഞ്ച്, നോയിസ് കുറയ്ക്കൽ സെറ്റിങ്സ് എന്നിവ ഉറപ്പുവരുത്തുന്നതിനും വീഡിയോഗ്രാഫി റിസൾട്ട് മെച്ചപ്പെടുത്തുന്നതിനും എഫ്ഡിഎഫ് പോർട്രെയിറ്റ് വീഡിയോ സിസ്റ്റം എഐ ഹൈലൈറ്റ് മോഡിനെ എനേബിൾ ചെയ്യുന്നു.

 

ഇത്തരം സങ്കീർണ്ണമായ കമ്പ്യൂട്ടേഷണൽ ഫോട്ടോഗ്രഫി അൽ‌ഗോരിതംസ് ഉപയോഗിച്ച് ഉയർന്ന നിലവാരമുള്ള വീഡിയോ ഫൂട്ടേജ് ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്ന ഡിവൈസാണ് ഓപ്പോ റെനോ 5 പ്രോ 5ജി. സൂര്യോദയമോ സൂര്യാസ്തമയ വീഡിയോകളോ പർത്താനും വീടിനുള്ളിലെ മങ്ങിയ വെളിച്ചത്തിൽ പോലും മികച്ച ക്വാളിറ്റിയിൽ വീഡിയോ പകർത്താനും ഓപ്പോ റെനോ 5 പ്രോ 5ജി സഹായിക്കും.

മികച്ച നിലവാരമുള്ള ക്രിയേറ്റീവ് വീഡിയോകൾ എളുപ്പത്തിൽ ഷൂട്ട് ചെയ്യാനായി ഈ ഇന്റലിജന്റ് ക്യാമറ സിസ്റ്റം ഫ്രണ്ട്, റിയർ ക്യാമറകളിൽ നൽകിയിട്ടുണ്ട്.

മികച്ച വീഡിയോഗ്രഫി അനുഭവത്തിനായി നൂതനമായ മോഡുകൾ

ഡ്യുവൽ-വ്യൂ വീഡിയോ, എഐ കളർ പോർട്രെയിറ്റ്, മോണോക്രോം വീഡിയോ, അൾട്രാ സ്റ്റെഡി വീഡിയോ 3.0, 960 എഫ്പിഎസ് സ്മാർട്ട് സ്ലോ മോഷൻ എന്നിവയുൾപ്പെടെ നിരവധി ക്രിയേറ്റീവ് വീഡിയോഗ്രഫി മോഡുകളും ഓപ്പോ റെനോ 5 പ്രോ 5ജി സ്മാർട്ട്ഫോണിന്റെ ക്യാമറ സിസ്റ്റത്തിൽ ഉണ്ട്.

വലിയ എഡിറ്റിംഗിന്റെ ആവശ്യമില്ലാതെ ക്രിയേറ്റീവ് കണ്ടന്റ് ഉണ്ടാക്കാൻ ഡ്യുവൽ-വ്യൂ വീഡിയോ മോഡ് സഹായിക്കും. മുന്നിലും പിന്നിലുമുള്ള ക്യാമറകളിൽ ഒരേസമയം ഷൂട്ട് ചെയ്യാൻ ഈ മോഡിലൂടെ സാധിക്കും. ഇത് വീഡിയോയിലെ കണ്ടന്റ് ഒരുമിച്ച് കാണിക്കുന്നു. ഈ ഫീച്ചറിലൂടെ ഒരു ബട്ടൺ ക്ലിക്കുചെയ്തുകൊണ്ട് സ്പോർട്സ് കമന്ററി വീഡിയോകൾ, റിവ്യൂസ്, അൺബോക്സിംഗ് വീഡിയോകൾ എന്നിവ എളുപ്പത്തിൽ ഷൂട്ട് ചെയ്യാൻ സാധിക്കും. നിങ്ങൾ യൂട്യൂബ്, ഷോർട്ട് വീഡിയോ ക്രിയേറ്റിങ് പ്ലാറ്റ്‌ഫോമുകൾ എന്നിവയിൽ കണ്ടന്റ് ക്രിയേറ്റ് ചെയ്യുന്ന ആളാണെങ്കിൽ ഈ ഫീച്ചർ ഏറെ ഉപകാരപ്രദമായിരിക്കും.

എഐ കളർ പോർട്രെയ്റ്റ്, മോണോക്രോം മോഡുകൾ ഉപയോഗിച്ച് ആർട്ടിസ്റ്റിക് വീഡിയോകൾ ഷൂട്ട് ചെയ്യാം

ഫ്രണ്ട്, റിയർ ക്യാമറകളിൽ ലഭ്യമായ ലൈവ് ഇഫക്റ്റുകൾ ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്ന സബ്ജക്ടിനെ ഹൈലൈറ്റ് ചെയ്യാൻ എഐ കളർ പോർട്രെയ്റ്റ് സഹായിക്കുന്നു. പോട്രേയിറ്റിങ്നെ നിറം അതുപോലെ നിലനിർത്തുകയും ചുറ്റുമുള്ളതൊക്കെ ബ്ലാക്ക് ആന്റ് വൈറ്റ് ആയി മാറ്റുകയും ചെയ്യുന്നതിന് ബ്ലാക്ക് ആന്റ് വൈറ്റ് ഫിൽട്ടറുകൾ പ്രയോഗിക്കാം. ഹൈലൈറ്റ് ചെയ്യുന്ന സബ്ജറ്റിന്റെ നിറവുമായി യാതൊരു ബന്ധവുമില്ലാത്ത നിരങ്ങൾ ആകർഷകമായ ഇഫക്റ്റ് നൽകുന്നു. വീഡിയോ ഫൂട്ടേജുകൾക്ക് ഒരു കലാപരമായ അനുഭവം നൽകുന്നതിന് മോണോക്രോം മോഡ് ഉപയോഗിക്കാം. ഇത് ചുവപ്പ്, പച്ചിലകൾ, ബ്ലൂസ് എന്നിവ മാത്രം ഹൈലൈറ്റ് ചെയ്യുന്നു.

അൾട്രാ സ്റ്റെഡി വീഡിയോ 3.0 ഉപയോഗിച്ച് കൈ വിറച്ചാലും ഷേക്ക് ഇല്ലാതെ വീഡിയോ ഫൂട്ടേജ് ഷൂട്ട് ചെയ്യാൻ സാധിക്കും. ഓപ്പോ റെനോ 5 പ്രോ 5ജിയിലെ അൾട്രാ സ്റ്റെഡി വീഡിയോ 3.5 കമ്പനി തന്നെ വികസിപ്പിച്ചതാണ്. ഈ ഫീച്ചർ മികച്ച ക്വാളിറ്റിയുള്ള വീഡിയോകൾ ഷൂട്ട് ചെയ്യാൻ സഹായിക്കും. ഈ സ്റ്റെബിലൈസേഷൻ

ടെക്നോളജി ഒന്നിലധികം സ്റ്റെബിലൈസേഷൻ മോഡുകൾ നൽകുന്നു.

മുന്നിലും പിന്നിലുമുള്ള ക്യാമറകളിൽ സ്റ്റെബിലൈസേഷൻ പ്രവർത്തിക്കുന്നു. വ്യക്തവും സുസ്ഥിരവുമായ പോർട്രെയിറ്റ് വീഡിയോകൾ റെക്കോർഡുചെയ്യുന്നതിന് ഫ്രണ്ട് അൾട്രാ സ്റ്റെഡി വീഡിയോ മോഡും എഐ ഹൈലൈറ്റ് വീഡിയോയും ഒരേസമയം ഉപയോഗിക്കാമെന്നതാണ് ശ്രദ്ധേയമായ കാര്യം. ഓപ്പോ റെനോ 5 പ്രോ 5ജിയുടെ പിൻ ക്യാമറ സിസ്റ്റത്തിലൂടെ സിനിമാറ്റിക് റിസൾട്ട് നൽകുന്ന 960fps സ്ലോ മോഷൻ വീഡിയോകൾ റെക്കോർഡുചെയ്യാൻ കഴിയും.

അൾട്രാ-ക്ലിയർ 108 എംപി ഇമേജും എഐ സീൻ എൻഹാൻസ്മെന്റും

ഓപ്പോ റെനോ 5 പ്രോ 5ജി സ്മാർട്ട്ഫോണിൽ 64 എംപി റിയർ ക്വാഡ് ക്യാമറ സെറ്റപ്പാണ് കമ്പനി നൽകിയിട്ടുള്ളത്. ഇത് കമ്പ്യൂട്ടേഷണൽ ഫോട്ടോഗ്രാഫിയുടെ പുതിയ മാർഗ്ഗങ്ങൾ പ്രയോഗിച്ച് ഫോട്ടോഗ്രാഫിയെ സഹായിക്കുന്നു. 64 എംപി ഹൈ-റെസല്യൂഷൻ പ്രൈമറി സെൻസർ പകൽ വെളിച്ചത്തിലും കുറഞ്ഞ വെളിച്ചത്തിലും മികച്ച ഡീറ്റെയിൽ ഉള്ള ചിത്രങ്ങൾ പകർത്തുന്നു. ഹൈ ഡൈനമിക്ക് റേഞ്ച്, സ്വാഭാവിക നിറങ്ങൾ എന്നിവയാണ് ഈ ക്യാമറ സെറ്റപ്പിന്റെ സവിശേഷതകൾ. റെറ്റിന ലെവൽ ക്ലാരിറ്റിയോട് കൂടിയ അൾട്രാ ക്ലിയർ 108 എംപി ഇമേജുകളും ഈ ക്യമറയിലൂടെ ഷൂട്ട് ചെയ്യാം.

ഷോട്ടുകൾ

ഷോട്ടുകൾ ഫ്രെയിമിംഗ് ചെയ്യുന്നതിന് വളരെയധികം ഉപയോഗപ്പെടുന്ന ‘എഐ സീൻ എൻഹാൻസ്‌മെന്റ്' മോഡും ഈ ക്യാമറ സെറ്റപ്പിൽ ഉണ്ട്. ലഭ്യമായ ലൈറ്റിംഗ് നന്നായി മനസിലാക്കുന്നതിനും ആവശ്യമുള്ള സീനുകൾക്കായി നിറങ്ങൾ, സാച്ചുറേഷൻ, ബ്രൈറ്റ്നസ് എന്നിവ ഒപ്റ്റിമൈസ് ചെയ്യുന്നതിനും സെൻസറിന്റെ ഹാർഡ്‌വെയർ സെറ്റിങ്സിൽ ഇത് മാറ്റങ്ങൾ വരുത്തുന്നു.

മികച്ച ഡിസൈൻ

മികച്ച ഡിസൈൻ

ആകർഷകമായ ഡിസൈനുള്ള ഡിവൈസുകൾ പുറത്തിറക്കുക എന്ന ഓപ്പോയുടെ രീതി ഓപ്പോ റെനോ 5 പ്രോ 5ജി സ്മാർട്ട്ഫോണിലും തുടരുന്നു. സ്റ്റൈലിന്റെയും എർണോണോമിക്സിന്റെയും സമന്വയമാണ് ഈ ഡിവൈസിന്റെ ഡിസൈൻ. ടെക്നോളജി, വീഡിയോഗ്രാഫി പ്രേമികളായ ആളുകൾക്ക് ഏറെ ഇഷ്ടപ്പെടുന്ന ഡിസൈനാണ് ഇത്. ഓപ്പോ റെനോ 5 പ്രോ 5ജിക്ക് 7.6 എംഎം കട്ടിയും 173 ഗ്രാം ഭാരവുമാണ് ഉള്ളത്. ഒരു കൈകൊണ്ട് തന്നെ ഹാൻഡ്‌സെറ്റ് ഉപയോഗിക്കാൻ ഈ ഡിസൈൻ സഹായിക്കുന്നു. ആസ്ട്രൽ ബ്ലൂ, സ്റ്റാർറി ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഈ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്.

പ്രീമിയം

ഓപ്പോ റെനോ 5 പ്രോ 5ജിയുടെ അസ്ട്രൽ ബ്ലൂ വേരിയൻറ് യുണീക്ക്, പ്രീമിയം ഫിനിഷുമായിട്ടാണ് വരുന്നത്. ഡിവൈസിന്റെ പുറകുവശം ഏറെ ആകർഷകമാണ്. ഓപ്പോ റെനോ 5 പ്രോ 5ജി സ്മാർട്ട്ഫോണിൽ തിളക്കമാർന്ന പ്രഭാവം നൽകുന്നതിന് ഓപ്പോ ഏറ്റവും നൂതനമായ എഞ്ചിനീയറിംഗ് റെനോ ഗ്ലോ പ്രോസസ്സ് ഉപയോഗിച്ചു. ഇത് സ്മാർട്ട്ഫോൺ വ്യവസായത്തിലെ ആദ്യത്തെ സവിശേഷതയാണ്. ഓപ്പോയുടെ പേറ്റന്റുള്ളതും ആന്റി-ഗ്ലെയർ ഗ്ലാസ് പ്രക്രിയയുമാണ് ഇത്. ഡിവൈസിന്റെ രൂപവും ഭാവവും മികച്ചതാക്കാൻ മാത്രമല്ല വിരലടയാളം, സ്ക്രാച്ച് എന്നിവ പ്രതിരോധിക്കാനും ഇത് സഹായിക്കുന്നു.

6.5 ഇഞ്ച് ഫുൾ എച്ച്ഡി + (2400x1080) എച്ച്ഡിആർ 10 + സർട്ടിഫിക്കേഷനോടുകൂടിയ 3 ഡി ബോർഡർലെസ് സെൻസ് സ്‌ക്രീനാണ് സ്മാർട്ട്ഫോണിൽ ഉള്ളത്. ഇത് സിനിമകളും സീരീസുമെല്ലാം എത്രനേരം വേണമെങ്കിലും കാണാൻ സഹായിക്കുന്നു. നെറ്റ്ഫ്ലിക്സ് എച്ച്ഡി സർട്ടിഫിക്കേഷനുകളും ആമസോൺ പ്രൈം വീഡിയോ എച്ച്ഡി, എച്ച്ഡിആർ സർട്ടിഫിക്കേഷനുകളും ഉപയോഗിച്ച് പ്രിയപ്പെട്ട ഷോകൾ ഉയർന്ന നിലവാരത്തിൽ ആസ്വദിക്കാൻ ഈ ഡിവൈസിലൂടെ സാധിക്കും. 92.1% സ്‌ക്രീൻ-ടു-ബോഡി റേഷിയോയും മെറ്റൽ ഫ്രെയിമുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. 55.9 ഡിഗ്രി ത്രീഡി കർവ്ഡ് ഡിസ്‌പ്ലേയാണ് ഡിവൈസിലുള്ളത്.

ഓപ്പോ റെനോ 5 പ്രോ 5ജി സ്മാർട്ട്ഫോണിന്റെ സ്‌ക്രീൻ എസ്‌ജി‌എസ് ഐ കെയർ ഡിസ്‌പ്ലേ സർട്ടിഫൈഡ് ആയതിനാൽ ദീർഘ നേരം സ്‌ക്രീനിൽ നോക്കിയിരുന്നാൽ പോലും കണ്ണിന് ബുദ്ധിമുട്ട് അനുഭവപ്പെട്ടിട്ടില്ല. ഇത് വിഷ്വലിനെ ബാധിക്കാതെ തന്നെ ദോഷകരമായ അൾട്രാവയലറ്റ് ലൈറ്റ് രശ്മികൾ തടയുകയും കണ്ണിന്റെ ക്ഷീണം കുറയ്ക്കുകയും ചെയ്യുന്നു.

ഡിസ്‌പ്ലേ

ഓപ്പോ റെനോ 5 പ്രോ 5ജി യുടെ ഇമ്മേഴ്‌സീവ് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേ ക്വാളിറ്റി മികച്ചതാണ്. 90 ഹെർട്സ് റിഫ്രഷ് റേറ്റും 180 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റുമാണ് ഡിസ്പ്ലെയുടെ ക്വാളിറ്റി വർധിപ്പിക്കുന്നത്. ഇത് വളരെ സ്മൂത്ത് ആയ ടച്ച് അനുഭവം നൽകുന്നു. ഡിസ്പ്ലേ 1100 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ് മാർക്കുമായിട്ടാണ് വരുന്നത്. ഏത് ലൈറ്റിംഗ് സാഹചര്യത്തിലും വ്യക്തമായി ഡിസ്പ്ലെ കാണാൻ ഇത് സഹായിക്കും. നേരിട്ടുള്ള സൂര്യപ്രകാശത്തിൽ പോലും ഹാൻഡ്‌സെറ്റ് ഉപയോഗിക്കാനും ഇതിലൂടെ സാധിക്കും.

സുഗമവും ലാഗ് ഇല്ലാത്തതുമായ പെർഫോമൻസ്

ഓപ്പോ റെനോ 5 പ്രോ 5ജി സ്മാർട്ട്ഫോൺ ഏത് രീതിയിൽ ഉപയോഗിച്ചാലും യാതൊരു വിധ ലാഗും അനുഭവപ്പെടുകയില്ല. ഫ്ലാഗ്ഷിപ്പ് ലെവൽ ചിപ്‌സെറ്റായ മീഡിയടെക് ഡൈമെൻസിറ്റി 1000+ കരുത്ത് നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട്‌ഫോണാണ് ഇത്. 5ജി ഇന്റഗ്രേറ്റഡ് എസ്ഒസിയ്ക്കൊപ്പം 8 ജിബി റാമും 128 ജിബി സ്റ്റോറേജും നൽകിയിട്ടുണ്ട്.

ഗ്രാഫിക്സ്

ഏകദേശം 200% മികച്ച ഗ്രാഫിക്സ് പെർഫോമൻസുള്ള ഓപ്പോ റെനോ 5 പ്രോ 5ജി ഗെയിമിങിന് വളരെ മികച്ച അനുഭവം നൽകുന്നു. മുൻനിര സിപിയു + ജിപിയു കോമ്പിനേഷൻ ഇമേഴ്‌സീവ് 3D ബോർഡർ‌ലെസ് സെൻസ് സ്‌ക്രീനിൽ മികച്ച ഗ്രാഫിക്കസ് ക്വാളിറ്റിയിൽ തന്നെ ഗെയിമുകൾ സുഗമമായി പ്രവർത്തിപ്പിക്കുന്നു. ഓഡിയോ അനുഭവം മികച്ചതാക്കാൻ ഡോൾബി അറ്റ്‌മോസ് ഇഫക്റ്റുകൾ ഗെയിംപ്ലേയെ കൂടുതൽ മെച്ചപ്പെടുത്തുന്നു, റെനോ 5 പ്രോ 5ജി കൺസോൾ ലെവൽ ഗെയിമിംഗ് അനുഭവവും നൽകുന്നു.

പരമാവധി ഡൌൺ‌ലോഡ് നിരക്ക് വർദ്ധിപ്പിക്കുന്നതിന് ഒരേ സമയം വൈഫൈ, 5 ജി നെറ്റ്‌വർക്ക് ചാനലുകൾ ആക്ടിവേറ്റ് ചെയ്യാൻ അനുവദിക്കുന്ന 5ജി + വൈ-ഫൈ ഡ്യുവൽ ചാനൽ ആക്‌സിലറേഷൻ സാങ്കേതികവിദ്യയും റെനോ 5 പ്രോ 5ജി സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. കൂടുതൽ സ്ഥിരതയുള്ളതും സുസ്ഥിരവുമായ 5ജി ഉപയോക്തൃ അനുഭവം ഉറപ്പാക്കുന്നതിന് മികച്ച സിഗ്നലുമായും ആന്റിന ഗ്രൂപ്പുമായും ഓട്ടോമാറ്റിക്കായി പെയർ ആവുന്ന 360 ° സറൗണ്ട് ആന്റിന ഡിസൈനാണ് ഫോണിലുള്ളത്.

മികച്ച അനുഭവം നൽകുന്ന കളർ‌ ഒഎസ് 11.1

റെനോ 5 പ്രോ 5ജി മികച്ച പെർഫോമൻസിന് പിന്നിലെ സാങ്കേതികവിദ്യകളിലൊന്ന് ഓപ്പോയുടെ ഇൻ-ഹൌസ് കളർ‌ഒ‌എസ്. ഏറ്റവും മികച്ച ഡിസൈനുള്ള യുഐ, ആൻഡ്രോയിഡ് 11ന്റെ സവിശേഷതകൾ എന്നിവയാണ് ഈ ഡിവൈസിനെ കാര്യക്ഷമമായി പ്രവർത്തിപ്പിക്കാൻ സഹായിക്കുന്നത്. സമാനതകളില്ലാത്ത സുഗമത, ശക്തമായ സ്വകാര്യത, സുരക്ഷ എന്നിവ ഉറപ്പാക്കുന്ന സോഫ്റ്റ്‌വെയർ അനുഭവമാണ് ഇത്.

65W സൂപ്പർ‌വൂക് 2.0 ഫ്ലാഷ് ചാർജിങ് സാങ്കേതികവിദ്യ

65W സൂപ്പർ‌വൂക് 2.0 ഫ്ലാഷ് ചാർജിങ് സാങ്കേതികവിദ്യ

അതിവേഗ ചാർജിംഗ് സാങ്കേതികവിദ്യയുടെ കാര്യത്തിൽ ഓപ്പോയുടെ റെനോ-സീരീസിനോട് മത്സരിക്കാൻ പോന്ന ഡിവൈസുകൾ ഇന്ത്യൻ വിപണിയിൽ ഇല്ല. 65W സൂപ്പർവൂക് 2.0 ഫ്ലാഷ് ചാർജിങ് സാങ്കേതികവിദ്യയുള്ള റെനോ 5 പ്രോ 5ജി സ്മാർട്ട്ഫോൺ 4350 എംഎഎച്ച് ബാറ്ററിയുമായിട്ടാണ് വരുന്നത്. ഈ ബാറ്ററി ചാർജ് ചെയ്യാൻ ഫ്ലാഷ് ചാർജിങ് സാങ്കേതികവിദ്യയ്ക്ക് 30 മിനിറ്റ് മതിയാകും. 5 മിനിറ്റ് ചാർജ് ചെയ്താൽ 4 മണിക്കൂർ വീഡിയോ പ്ലേബാക്ക് നൽകുന്ന ബാറ്ററിയാണ് ഇത്. ഈ വേഗതയേറിയ ചാർജിങിനൊപ്പം ‘സൂപ്പർ പവർ സേവിംഗ് മോഡ്' ഡിവൈസിൽ ഉണ്ട്. ഇത് അധികമായി പവർ ഉപയോഗിക്കുന്നത് കുറയ്ക്കുന്നു. ബാറ്ററി ശേഷി വർധിപ്പിക്കാൻ ഇത് സഹായിക്കുന്നു.

ഫ്യൂച്ചറിസ്റ്റ് സ്മാർട്ട്‌ഫോൺ അനുഭവം

ഫ്യൂച്ചറിസ്റ്റ് സ്മാർട്ട്‌ഫോൺ അനുഭവം

വിവിധ സാഹചര്യങ്ങളിൽ റെനോ 5 പ്രോ 5ജി പരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിൽ, വിപണിയിലെ മറ്റെല്ലാ വീഡിയോഗ്രാഫി സ്മാർട്ട്‌ഫോണുകളെയും ഓപ്പോയുടെ ഈ ഡിവൈസ് മറികടക്കുന്നുവെന്ന് നിസംശയം പറയാം. ഈ സ്മാർട്ട്ഫോണിന്റെ ഡിസൈനിനോട് പൊരുത്തപ്പെടുന്ന ഒരു സ്മാർട്ട്‌ഫോൺ കണ്ടെത്താൻ പ്രയാസമായിരിക്കും. ഉപയോക്തൃ അനുഭവം, നൂതന ക്യാമറ വീഡിയോഗ്രാഫി സവിശേഷതകൾ എന്നിവയാണ് ഏറ്റവും ശ്രദ്ധേയമായ കാര്യങ്ങൾ. ഭാവിയിലെ 5ജി നെറ്റ്വർക്കുകൾക്കായി തയ്യാറായ ഇന്ത്യയിലെ ആദ്യത്തെ മീഡിയടെക് ഡൈമെൻസിറ്റി 1000+ ചിപ്‌സെറ്റ് കരുത്ത് നൽകുന്ന ഡിവൈസാണ് എന്ന പ്രത്യേകതയും ഇതിനുണ്ട്. റെനോ 5 പ്രോ 5ജി സ്മാർട്ട്‌ഫോൺ ഉപയോഗത്തിന്റെ എല്ലാ മേഖലകളിലും സമാനതകളില്ലാത്ത പ്രകടനം നൽകുന്നു. അതുകൊണ്ട് തന്നെ ഇത് ഇന്ത്യയിലെ ഏറ്റവും മികച്ച 5ജി സ്മാർട്ട്‌ഫോണാണ്.

റെനോ 5 പ്രോ 5ജി വിലയും ലഭ്യതയും

റെനോ 5 പ്രോ 5ജി സ്മാർട്ട്ഫോണിന്റെ വില 35,990 രൂപയാണ്. ജനുവരി 22 മുതൽ ഈ ഡിവൈസ് വിൽപ്പനയ്‌ക്കെത്തും. 5ജി യുഗത്തിൽ മികച്ച ഡിജിറ്റൽ അനുഭവം നൽകി ഉപയോക്താക്കളെ സഹായിക്കുന്നതിന് ഓപ്പോ ഇന്ത്യ 120 ജിബി സൌജന്യ ക്ലൌഡ് സർവ്വീസും ഇതിനൊപ്പം നൽകുന്നു. പണമടച്ചുള്ള സ്റ്റോറേജ് പോലെ ഇതും വാങ്ങിയ തീയതി മുതൽ ഒരു വർഷം വരെ ഉപയോഗിക്കാം.

ഓഡിയോ

റെനോ 5 പ്രോ 5ജി സ്മാർട്ട്ഫോൺ വിപണിയിലെത്തിക്കുന്നതിനൊപ്പം ഓപ്പോ അതിശയകരമായ ഓഡിയോ ഡിവൈസും അവതരിപ്പിച്ചു. ഓപ്പോ എൻ‌കോ എക്സ് ട്രൂ വയർ‌ലെസ് നോയിസ് ക്യാൻസലേഷൻ ഇയർഫോണുകളാണ് ഓപ്പോ പുറത്തിറക്കിയത്. ഓപ്പോ എൻ‌കോ എക്സ് ട്രൂ വയർ‌ലെസ് നോയിസ് ക്യാൻസലേഷൻ ഇയർ‌ഫോണുകൾ‌ക്ക് മികച്ച അക്കൌസ്റ്റിക് ഓഡിയോ അനുഭവം നൽകാൻ സാധിക്കും. 9,990 രൂപയാണ് ഇതിന്റെ വില. നവീകരിച്ച ഡിബിഇ 3.0 സൗണ്ട് സിസ്റ്റം, എൽ‌എച്ച്‌ഡി‌സി TM വയർലെസ് ട്രാൻസ്മിഷൻ എന്നിവയും ഇതിനുണ്ട്. ഏറ്റവും ആധികാരികവും ഫസ്റ്റ് ക്ലാസ് ഓഡിയോ നിലവാരവും നൽകുന്ന പ്രൊഡക്ടാണ് ഇത്. എൻ‌കോ എക്സ് ട്രൂ വയർ‌ലെസ് നോയ്‌സ് ക്യാൻസലേഷൻ ഇയർ‌ഫോണുകളിൽ ഓപ്പോയുടെ വൈദഗ്ദ്ധ്യവും, ഡാനിഷ് ഓഡിയോ ഭീമനായ ഡൈനാഡിയോയുടെ വൈദഗ്ദ്ധ്യവും സമന്വയിക്കുന്നു. ഓപ്പോ എൻ‌കോ എക്സ് ട്രൂ വയർ‌ലെസ് നോയിസ് ക്യാൻസലേഷൻ ഇയർഫോണുകൾ കറുപ്പ്, വെളുപ്പ് എന്നീ രണ്ട് നിറങ്ങളിൽ ലഭ്യമാണ് ഇവിടെ ക്ലിക്കുചെയ്താൽ ഈ പ്രീമിയം ഇയർഫോണുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാം.

ഫ്ലിപ്പ്കാർട്ട്

റെനോ 5 പ്രോ 5ജി ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാകും. ഓൺലൈനിൽ ഈ ഡിവൈസ് വാങ്ങുമ്പോൾ ഉപയോക്താക്കൾക്ക് വിവിധ ഓഫറുകൾ നേടാം. എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡുകൾ / ഡെബിറ്റ് കാർഡുകൾ ഇഎംഐ ഇടപാടുകൾ, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ / ഡെബിറ്റ് കാർഡുകൾ എന്നിവയിൽ 10% ക്യാഷ്ബാക്ക് ലഭിക്കും. വിൽപ്പനയുടെ ആദ്യ മൂന്ന് ദിവസത്തെ ഇഎംഐ ഇടപാടുകളും ഇതിൽ ഉൾപ്പെടുന്നു. ബജാജ് ഫിൻസെർവ്, ഹോം ക്രെഡിറ്റ്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, എച്ച്ഡിബി ഫിനാൻഷ്യൽ സർവീസസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടിവിഎസ് ക്രെഡിറ്റ്, സെസ്റ്റ് മണി എന്നിവയിൽ നിന്നുള്ള ആകർഷകമായ ഇഎംഐ ഓപ്ഷനുകളും ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന്റെ ഒരു ഇഎംഐ ക്യാഷ്ബാക്കും ഈ ഡിവൈസ് വാങ്ങുന്നവർക്ക് ലഭിക്കും. ബാങ്ക് ഓഫ് ബറോഡ ക്രെഡിറ്റ് കാർഡുകൾ ഇഎംഐ ഇടപാട്, ഫെഡറൽ ബാങ്ക് ഡെബിറ്റ് കാർഡ് ഇഎംഐ ഇടപാട്, സെസ്റ്റ് മണി എന്നിവയിൽ ഫ്ലാറ്റ് 2500 ക്യാഷ്ബാക്കും ലഭിക്കും. 180 ദിവസങ്ങളിൽ കപ്ലീറ്റ് ഡാമേജ് പ്രോട്ടക്ഷൻ, പ്ലാറ്റിനം കെയർ, ഓൺ‌ലൈൻ, ഓഫ്‌ലൈൻ വാങ്ങലുകളിൽ പ്രധാന നഗരങ്ങളിൽ റിപ്പയറിനായി സൌജന്യ പിക്കപ്പ്, ഡ്രോപ്പ് എന്നിവ ഉൾപ്പെടുന്ന ഓപ്പോ കെയർ + സൌജന്യമായി ലഭിക്കും. റെനോ 5 പ്രോ 5ജി ഓൺലൈനിൽ വാങ്ങുന്നവർക്ക് എൻ‌കോ എക്സ് ട്രൂ വയർലെസ് നോയ്‌സ് ക്യാൻസലേഷൻ ഇയർഫോണുകൾക്ക് 1000 രൂപ ബണ്ട്ലിംഗ് ഓഫർ ഉണ്ട്. അതുകൊണ്ട് തന്നെ ഓപ്പോ റെനോ 5 പ്രോ 5ജി സ്മാർട്ട്ഫോണും എൻ‌കോ എക്സ് ട്രൂ വയർ‌ലെസ് നോയിസ് ക്യാൻസലേൻ ഇയർഫോണും സ്വന്തമാക്കാനുള്ള അവസരം ഇതാണ്.

Most Read Articles
Best Mobiles in India

English summary
The OPPO Reno series has a legacy of delivering exceptional user experience to smartphone enthusiasts, with some of the world's most innovative and power-packed devices.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X