ഇലക്ട്രിക് വാഹന രംഗത്തേക്ക് ഓപ്പോയും; ആദ്യ വാഹനം എത്തുന്നത് വൻ വിലക്കുറവിൽ

By Prejith Mohanan
|

സ്മാർട്ട്ഫോൺ നിർമാണ കമ്പനിയായ ഓപ്പോയും ഇലക്ട്രിക് വാഹന നിർമാണ രംഗത്തേക്ക് തിരിയുകയാണ്. 2023 - 24 കാലയളവ് മുതൽ ആയിരിക്കും ഓപ്പോ ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കുക. താങ്ങാനാകുന്ന വിലയിൽ ഇലക്ട്രിക് സ്കൂട്ടറുമായിട്ടാകും ഓപ്പോ വിപണിയിൽ പ്രവേശിക്കുക. കോംപാക്റ്റ് കാറുകളും പുതിയ സംരഭത്തിന്റെ ഭാഗമായി ഓപ്പോ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുറത്തു വന്ന വിവരങ്ങൾ അനുസരിച്ച് ഓപ്പോയുടെ ഇവി പ്രോജക്റ്റ് ഇപ്പോഴും പ്രാരംഭഘട്ടത്തിലാണ്. ലോഞ്ച് ടൈംലൈൻ ഇനിയും നീളാനും സാധ്യതയുണ്ട്. 60,000 രൂപ റേഞ്ചിലാകും ഓപ്പോ തങ്ങളുടെ ഇലക്ട്രിക് സ്കൂട്ടറിന് വിലയിടുക എന്നതാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. ഒപ്പം വിപണി പ്രവേശനം പ്രമാണിച്ച് വിവിധ ഓഫറുകൾക്കും സ്കീമുകൾക്കും ഇഎംഐ പ്ലാനുകൾക്കും സാധ്യതയുണ്ട്. മിക്ക ഇലക്ട്രിക് സ്കൂട്ടറുകൾക്കും ഒരു ലക്ഷത്തിന് മുകളിൽ വില ഉള്ളപ്പോഴാണ് അഫോർഡബിൾ റേഞ്ചിൽ ഓപ്പോ വാഹനം അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.

 

കോംപാക്റ്റ്

കൂടാതെ, ടാറ്റ പുറത്തിറക്കിയ നാനോ പോലെ ഒരു കോംപാക്റ്റ് കാറും കമ്പനി വികസിപ്പിക്കുന്നതായാണ് വിവരം. ഒരു ലക്ഷം രൂപ പ്രാരംഭ വിലയിലാണ് നാനോ പുറത്തിറക്കിയതെന്ന് നിങ്ങൾ ഓർക്കുന്നുണ്ടാകാം. നാനോയെ പോലെ കോംപാക്റ്റ് കാർ ആണ് ഓപ്പോയും പുറത്തിറക്കുന്നത് എങ്കിൽ വിലയും താങ്ങാവുന്ന പരിധിയിൽ തന്നെ ആകാനാണ് സാധ്യത. നഗരങ്ങൾക്കുള്ളിൽ തന്നെ ഒതുങ്ങുന്ന യാത്രകൾക്കായാണ് ഓപ്പോ ഇലക്ട്രിക് കാറും സ്‌കൂട്ടറും രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. അങ്ങനെ എങ്കിൽ ഒറ്റ ചാർജിൽ ഇവികളിൽ യാത്ര ചെയ്യാവുന്ന ദൂര പരിധി കുറവായിരിക്കും. പക്ഷെ മറ്റ് ഇവികളെ അപേക്ഷിച്ച ഉയർന്ന വേഗം ലഭിച്ചേക്കാം.

ഇൻസ്റ്റാഗ്രാം ലാസ്റ്റ് സീൻ ഹൈഡ് ചെയ്യുന്നത് എങ്ങനെ?ഇൻസ്റ്റാഗ്രാം ലാസ്റ്റ് സീൻ ഹൈഡ് ചെയ്യുന്നത് എങ്ങനെ?

ഇലക്ട്രിക്

ഇലക്ട്രിക് വാഹനങ്ങൾക്ക് ആവശ്യമായ ബാറ്ററികൾക്കും മറ്റ് ഘടകങ്ങൾക്കുമായി ഓപ്പോ മറ്റ് നിർമാതാക്കളുമായി ചർച്ചകൾ ആരംഭിച്ച് കഴിഞ്ഞു. ടെസ്‌ല പോലെയുള്ള സൂപ്പർ ബ്രാൻഡുകൾക്ക് ഭാഗങ്ങൾ വിതരണം ചെയ്യുന്ന കമ്പനികളുമായും ഓപ്പോ ചർച്ച നടത്തുന്നുണ്ട്. ഈ ഡീലുകൾ യാഥാർഥ്യമായാൽ ഓപ്പോ പുറത്തിറക്കുന്ന വാഹനങ്ങളുടെ ഗുണനിലവാരവും ഉയരും. ഇവി രംഗത്തെ ആദ്യ സംരംഭം ആയതിനാൽ തന്നെ മികച്ച പ്രോഡക്റ്റുകൾ പുറത്തിറക്കുക എന്നത് കമ്പനിയുടെ റെപ്യൂട്ടേഷന് അനിവാര്യം ആണ്.

വിവോ
 

വർഷങ്ങൾക്ക് മുമ്പ് തന്നെ ഇലക്ട്രിക് വാഹന രംഗവുമായി ബന്ധപ്പെട്ട് ഓപ്പോ മുന്നൊരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. റിയൽമി, വൺപ്ലസ്, വിവോ എന്നിവർക്കൊപ്പം 2018ൽ തന്നെ ഇവി ട്രേഡ്മാർക്കിനായി ഓപ്പോ അപേക്ഷ സമർപ്പിച്ചിരുന്നു. ഇന്ത്യൻ ഇവി രംഗത്തേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന ഒന്നിലധികം ചൈനീസ് ടെക് കമ്പനികളിൽ ആദ്യത്തേത് ഓപ്പോ ആയിരിക്കുമെന്നാണ് ഇതിനർഥം. ഈ കമ്പനികളെല്ലാം ഒരൊറ്റ ചൈനീസ് കമ്പനിയുടെ സബ്സിഡിയറികളാണ് എന്നതും പ്രത്യേകതയാണ്.

മണിപ്പൂരിലെ അയൺമാൻ ഇനി മഹീന്ദ്രയുടെ കളരിയിൽമണിപ്പൂരിലെ അയൺമാൻ ഇനി മഹീന്ദ്രയുടെ കളരിയിൽ

ഇലക്ട്രിക് സ്കൂട്ടറുകൾ

വിവിധ തരം വാഹനങ്ങൾക്കും ഡ്രൈവറില്ലാ ഗതാഗത സംവിധാനങ്ങൾക്കുമായിട്ടാണ് കമ്പനി വ്യാപാരമുദ്രകൾ ഫയൽ ചെയ്തിട്ടുള്ളത്. ഇവി രംഗത്തെ പ്രധാന എതിരാളികൾ എല്ലാം ഉയർന്ന നിലവാരത്തിലാണ് വാഹനങ്ങൾ പുറത്തിറക്കുന്നത്. ഓല തുടങ്ങിയ സ്ഥാപനങ്ങൾ ഇലക്ട്രിക് സ്കൂട്ടറുകൾ അടുത്തിടെ പുറത്തിറക്കിയിരുന്നു. ബിൽഡ് ക്വാളിറ്റിയിലക്കം നല്ല അഭിപ്രായവും ഉയർന്നിരുന്നു. ഇതേ നിലവാരം തങ്ങളുടെ വാഹനങ്ങളിലും കൊണ്ട് വരാൻ ഓപ്പോ ശ്രമിക്കുമെന്ന് ഉറപ്പാണ്. ഒപ്പം ഉയർന്ന നിലവാരത്തിലുള്ള യൂസർ ഇന്റർഫേസ്, കണക്റ്റിവിറ്റി, മൾട്ടിമീഡിയ ഫീച്ചേഴ്സ് എന്നിവയെല്ലാം പ്രതീക്ഷിക്കാം.

ടെക്

ഓപ്പോയുടെ പിന്നിൽ ചൈനീസ് സാങ്കേതിക ഭീമൻ ആയ ബിബികെ ഇലക്ട്രോണിക്സ് ആണെന്നതും പ്രതീക്ഷ വർധിപ്പിക്കുന്നു. ലോകോത്തരമായ ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കാൻ പരിമിധികളില്ലാത്ത വിഭവശേഷി കമ്പനിയ്ക്ക് ഇപ്പോൾ തന്നെയുണ്ട്. സ്മാർട്ട്ഫോൺ - ടെക്ക് നിർമാണ മേഖലകളിൽ കമ്പനിയ്ക്കുള്ള വിപുലമായ അനുഭവം ഇലക്ട്രിക് വാഹന നിർമാണത്തിലും പ്രതിഫലിക്കും എന്ന് ഉറപ്പാണ്. ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കാൻ പരമ്പരാഗത വാഹനങ്ങൾ നിർമിച്ചുള്ള പരിചയത്തിലും അധികം ടെക് മേഖലയിലെ പരിചയം ഗുണം ചെയ്യും.

ഗൂഗിൾ, ബിങ്, ഡക്ക്ഡക്ക്ഗോ; സെർച്ച് എഞ്ചിനുകളിൽ കേമനാര്?ഗൂഗിൾ, ബിങ്, ഡക്ക്ഡക്ക്ഗോ; സെർച്ച് എഞ്ചിനുകളിൽ കേമനാര്?

ഇവി

ഇന്ത്യയിൽ ഇലക്ട്രിക് വാഹന വിപണിയ്ക്ക് ക്രമാനുഗതമായ വളർച്ചയുണ്ട്. പ്രത്യേകിച്ചും ഡൈലിവറി സർവീസ് സെക്റ്ററുകളിൽ. വ്യക്തിഗത ഇവി സെക്ടറും പടിപടിയായി വളരുന്നു. ഇരുചക്ര വാഹന മേഖലയിൽ ഒരു വലിയ വിപ്ലവം പടി വാതിൽക്കൽ ആണെന്നാണ് വിലയിരുത്തൽ. ഒല ഇലക്ട്രിക് സ്കൂട്ടറിന് ഒരു ലക്ഷത്തിലധികം പ്രീ ബുക്കിങ് ലഭിച്ചെന്ന് ഓർക്കണം. മറ്റ് വൻകിട വാഹന നിർമാതാക്കളും തങ്ങളുടെ ഇവി സെക്ഷനിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ്. ഇവി വാഹനങ്ങൾക്ക് പിന്തുണ നൽകാൻ കേന്ദ്ര സർക്കാരിന്റെ ഇലക്ട്രിക് വാഹന പോളിസിയും വലിയ പങ്ക് വഹിക്കുന്നുണ്ട്.

Most Read Articles
Best Mobiles in India

Read more about:
English summary
Oppo, the smartphone maker, is also turning to electric vehicle manufacturing. Oppo will enter the market with an electric scooter at an affordable price. Reports suggest that Oppo will also launch compact cars in the market as part of the new venture.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X