പേടിഎം ട്രാൻസിറ്റ് കാർഡ് ഉപയോഗങ്ങൾ അറിയാം

By Prejith Mohanan
|

പേടിഎമ്മിന്റെ ഏറ്റവും പുതിയ പേയ്മെന്റ്സ് സൌകര്യം ആണ് പേടിഎം ട്രാൻസിറ്റ് കാർഡ്. പേടിഎം പേയ്മെന്റ്സ് ബാങ്ക് അടുത്തിടെയാണ് പേടിഎം ട്രാൻസിറ്റ് കാർഡിന്റെ ലോഞ്ച് പ്രഖ്യാപിച്ചത്. 'വൺ നേഷൻ , വൺ കാർഡ്' എന്നതാണ് പേടിഎം തങ്ങളുടെ ട്രാൻസിറ്റ് കാർഡിന്റെ മോട്ടോ ആയി അവതരിപ്പിക്കുന്നത്. പേടിഎം ട്രാൻസിറ്റ് കാർഡ് രാജ്യം അവതരിപ്പിച്ച നാഷണൽ കോമൺ മൊബിലിറ്റി കാർഡ് സിസ്റ്റവുമായി ചേർന്ന് നിൽക്കുന്നു.

 

മെട്രോ

മെട്രോ, ബസ്, റെയിൽവേ സ്റ്റേഷനുകൾ, പാർക്കിങ് എന്നിങ്ങനെ വിവിധ സേവനങ്ങൾക്ക് പുതിയ ട്രാൻസിറ്റ് കാർഡ് ഉപയോഗിക്കാം. ഈ കാർഡ് വഴി ഉപയോക്താക്കൾക്ക് ഓൺലൈനിലും ഓഫ്‌ലൈനിലും പണമടയ്ക്കാൻ സാധിക്കും. ചുരുക്കിപ്പറഞ്ഞാൽ ദൈനംദിന ആവശ്യങ്ങൾക്കെല്ലാം ഒരൊറ്റ കാർഡ് ഉപയോഗിച്ചാൽ മതിയാകും. രണ്ടും മൂന്നും കാർഡുകൾ കൊണ്ട് നടക്കേണ്ട ആവശ്യം ഉപയോക്താക്കൾക്ക് വരുന്നില്ല. രാജ്യത്ത് ഉടനീളമുള്ള, തങ്ങളുടെ ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്കും സേവനം ലഭ്യമാക്കുമെന്നും പേടിഎം പറയുന്നു.

5ജി വരാൻ സർക്കാർ കനിയണം, 5ജി സ്പെക്ട്രം വില 70 ശതമാനം വരെ കുറയ്ക്കണമെന്ന് കമ്പനികൾ5ജി വരാൻ സർക്കാർ കനിയണം, 5ജി സ്പെക്ട്രം വില 70 ശതമാനം വരെ കുറയ്ക്കണമെന്ന് കമ്പനികൾ

എന്താണ് പേടിഎം ട്രാൻസിറ്റ് കാർഡ്?

എന്താണ് പേടിഎം ട്രാൻസിറ്റ് കാർഡ്?

ഒരു പ്രീപെയ്ഡ് കാർഡ് പോലെയാണ് പേടിഎം ട്രാൻസിറ്റ് കാർഡ് വർക്ക് ചെയ്യുന്നത്. ട്രാൻസിറ്റ് കാർഡ് ഉപയോക്താക്കളുടെ പേടിഎം വാലറ്റിലേക്ക് നേരിട്ട് ലിങ്ക് ചെയ്യപ്പെട്ടിരിക്കും. ഒരു നിശ്ചിത തുക അടച്ച് ഉപയോക്താക്കൾക്ക് വാലറ്റ് ടോപ്പ്അപ്പ് ചെയ്യാവുന്നതാണ്. ട്രാൻസിറ്റ് കാർഡിലെ ബാലൻസ് ഉപയോഗിച്ച് തീരുന്നത് അനുസരിച്ച് യൂസേഴ്സിന് കാർഡ് റീചാർജും ചെയ്യാം. പേടിഎം ട്രാൻസിറ്റ് കാർഡിൽ എടിഎം സേവനം ലഭ്യമാണ്. അതായത് ട്രാൻസിറ്റ് കാർഡ് ഉപയോഗിച്ച് എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാം.

നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ
 

നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ അവതരിപ്പിച്ച നാഷണൽ കോമൺ മൊബിലിറ്റി കാർഡ് സൌകര്യം അടിസ്ഥാനമാക്കിയാണ് പുതിയ സർവീസ് എത്തുന്നത്. ഉപയോക്താക്കളുടെ യാത്രകളിലും മറ്റും സേവനങ്ങൾ കൂടുതൽ ലളിതമായി ലഭ്യമാക്കുക എന്നതാണ് പുതിയ സർവീസിന്റെ ലക്ഷ്യം. ഉപയോക്താക്കൾ വിവിധ ആവശ്യങ്ങൾക്കായി ഒന്നിലധികം കാർഡുകൾ ഉപയോഗിക്കേണ്ടതില്ല എന്നതാണ് പ്രത്യേകത. അവരുടെ എല്ലാ ആവശ്യങ്ങൾക്കും പേടിഎം ട്രാൻസിറ്റ് കാർഡ് മാത്രം കൈവശം വച്ചാൽ മതിയെന്നാണ് കമ്പനി പറയുന്നത്. രാജ്യത്തെ ഉപയോക്താക്കൾക്ക് ബാങ്കിങ്, മറ്റ് ഇടപാടുകൾ എന്നിവ എളുപ്പവും തടസരഹിതവും ആക്കുക എന്നതിനാണ് കമ്പനി മുൻഗണന നൽകുന്നത്. ഇതിലേക്കുള്ള വഴികളിൽ ഒന്നാണ് ട്രാൻസിറ്റ് കാർഡ് എന്നും പേടിഎം കുറിക്കുന്നു.

വാട്സ്ആപ്പ് പേയ്മെന്റ് 40 മില്ല്യൺ യൂസേഴ്സിലേക്ക്; സേവനം ഇരട്ടിപ്പിക്കാൻ അനുമതി കിട്ടിയതായി റിപ്പോർട്ട്വാട്സ്ആപ്പ് പേയ്മെന്റ് 40 മില്ല്യൺ യൂസേഴ്സിലേക്ക്; സേവനം ഇരട്ടിപ്പിക്കാൻ അനുമതി കിട്ടിയതായി റിപ്പോർട്ട്

ട്രാൻസിറ്റ് കാർഡ്

ഹൈദരാബാദ് മെട്രോ റെയിലിന്റെ പങ്കാളിത്തത്തോടെയാണ് പേടിഎം ട്രാൻസിറ്റ് കാർഡ് പുറത്തിറക്കിയിരിക്കുന്നത്. ഉപയോക്താക്കൾക്ക് ഈ കാർഡ് ലഭിക്കണമെങ്കിൽ, അവർ ഡിജിറ്റൽ ആപ്ലിക്കേഷൻ പ്രോസസ്സ് പൂർത്തിയാക്കണം. പേടിഎം ട്രാൻസിറ്റ് കാർഡ് ഉപയോക്താക്കളെ റീചാർജ് ചെയ്യാനും പേടിഎം ആപ്പ് വഴി തങ്ങളുടെ ഇടപാടുകൾ ട്രാക്ക് ചെയ്യാനും അനുവദിക്കും. അപേക്ഷാ പ്രക്രിയ പൂർത്തിയായിക്കഴിഞ്ഞാൽ, ഫിസിക്കൽ കാർഡ് യൂസേഴ്സിന്റെ വീടുകളിലേക്ക് അയച്ചു തരും. അല്ലാത്ത പക്ഷം പേടിഎം സെയിൽസ് പോയിന്റുകൾ വഴി വാങ്ങുകയും ചെയ്യാം.

പേടിഎം

നിലവിൽ ട്രാൻസിറ്റ് കാർഡ് ഹൈദരാബാദ് മെട്രോ റെയിലിൽ ലഭ്യമാണ്. കൂടാതെ, ഡൽഹി എയർപോർട്ട് എക്‌സ്‌പ്രസ് ലൈൻ, അഹമ്മദാബാദ് മെട്രോ എന്നിവയുമായി സഹകരിച്ചും പേടിഎം തങ്ങളുടെ ട്രാൻസിറ്റ് കാർഡുകൾ അവതരിപ്പിക്കുകയാണ്. ഇവിടങ്ങളിൽ പേടിഎം ട്രാൻസിറ്റ് കാർഡ് ലഭ്യമാക്കുന്നതിനുള്ള അപേക്ഷാ പ്രക്രിയയും കമ്പനി ആരംഭിച്ചു കഴിഞ്ഞു. വൈകാതെ രാജ്യത്തെ മറ്റ് പ്രധാനപ്പെട്ട മെട്രോ സ്റ്റേഷനുകളിലും പൊതുഗതാഗത സംവിധാനങ്ങളിലും സൌകര്യം ലഭ്യമാക്കും.

ആദ്യം ലൈസൻസ്, എന്നിട്ടാകാം സർവീസ്, ഇലോൺ മസ്കിനോട് കേന്ദ്രംആദ്യം ലൈസൻസ്, എന്നിട്ടാകാം സർവീസ്, ഇലോൺ മസ്കിനോട് കേന്ദ്രം

ഫെയർ

നിലവിൽ ഹൈദരാബാദ് മെട്രോ റെയിലിലും അനുബന്ധ സർവീസുകളിലും ഉപയോഗിക്കാൻ പേടിഎം ട്രാൻസിറ്റ് കാർഡ് ലഭ്യമാണ്. വൈകാതെ മറ്റിടങ്ങളിലേക്കും ട്രാൻസിറ്റ് കാർഡ് സൌകര്യം വർധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഹൈദരാബാദിലെ ഉപയോക്താക്കൾക്ക് ഈ സൌകര്യം എങ്ങനെ ലഭ്യമാക്കാമെന്ന് നോക്കാം. ഹൈദരാബാദിലെ യൂസേഴ്സിന് ഓട്ടോമാറ്റിക് ഫെയർ കളക്ഷൻ ഗേറ്റുകളിൽ നിന്നും ട്രാൻസിറ്റ് കാർഡ് സ്വന്തമാക്കാൻ കഴിയും. കാർഡ് സ്കാൻ ചെയ്ത് ഉപയോഗിക്കാവുന്നതാണ്. സ്കാൻ ചെയ്ത് പേയ്മെന്റ് നടത്തിക്കഴിഞ്ഞാൽ പേടിഎം ട്രാൻസിറ്റ് കാർഡിലെ തുക ഡെബിറ്റ് ചെയ്യപ്പെടും. അതുപോലെ, ഇന്ധനം, ഭക്ഷണം തുടങ്ങിയ നിങ്ങളുടെ മറ്റ് ദൈനം ദിന ചെലവുകൾക്കും ട്രാൻസിറ്റ് കാർഡ് ഉപയോഗിക്കാം.

Most Read Articles
Best Mobiles in India

English summary
Paytm Payments Bank recently announced the launch of the Paytm Transit Card. Paytm is introducing 'One Nation, One Card' as the motto of their transit card. The new transit card can be used for various services.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X