മോദിയുടെ കൈയ്യിലുണ്ടായിരുന്നതെന്ത്? ട്വിറ്ററിൽ സംശയം ചോദിച്ചവർക്ക് മറുപടിയുമായി മോദി

|

പ്രധാനമന്ത്രി നരേന്ദ്ര മോദി കടൽത്തീരത്ത് നടക്കാനിറങ്ങിയതും ബീച്ചിൽ വലിച്ചെറിഞ്ഞിട്ടുണ്ടായിരുന്ന പ്ലാസ്റ്റിക്ക് കുപ്പികളും മറ്റ് മാലിന്യങ്ങളും വൃത്തിയാക്കിയതും കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയകളിൽ വൈറൽ ആയിരുന്നു. മാലിന്യങ്ങൾ പെറുക്കിമാറ്റുന്ന പ്രധാനമന്ത്രിയെ പ്രശംസിച്ചും വിമർശിച്ചും സോഷ്യൽ മീഡിയ ഈ സംഭവം ആഘോഷിച്ചു. ഇതിനിടെ മോദിയുടെ കൈയ്യിൽ കണ്ട സാധനം എന്താണെന്ന സംശയമാണ് ചിലർക്ക് ഉണ്ടായത്.

മഹാബലിപുരത്ത്
 

ചൈനീസ് പ്രസിഡന്റ് സിൻ ജിൻപിങ്ങുമായി നടന്ന അനൌപചാരിക ഉച്ചകോടിക്കായാണ് പ്രധാനമന്ത്രി മഹാബലിപുരത്ത് എത്തിയത്. അദ്ദേഹം താമസിക്കുന്ന താജ് ഫിഷർമാൻ കോവ് റിസോർട്ട് സ്പായ്ക്ക് പുറത്ത് കടൽത്തീരത്ത് നടക്കാനിറങ്ങിയപ്പോഴാണ് അവിടെയുണ്ടായിരുന്ന മാലിന്യങ്ങൾ അദ്ദേഹം വൃത്തിയാക്കിയത്. നടക്കാനിറങ്ങുമ്പോൾ അദ്ദേഹത്തിൻറെ കൈയ്യിലുണ്ടായിരുന്ന ഉപകരണം എന്താണെന്ന സംശയമാണ് ട്വിറ്ററിലും മറ്റ് സോഷ്യൽ മീഡിയകളിലുമായി പലരും ഉന്നയിച്ച സംശയം.

സ്വച്ഛ് ഭാരത്

രാവിലെ നടക്കാനിറങ്ങിയപ്പോൾ തന്നെ ബീച്ച് വൃത്തിയാക്കുന്ന വീഡിയോ പ്രധാനമന്ത്രി മോദി പുറത്തുവിട്ടിരുന്നു. കയ്യിൽ ഒരു റോളർ ഈ സമയം മുഴുവൻ അദ്ദേഹം കൊണ്ടുനടന്നിരുന്നു. പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് സംരംഭത്തിൽ ഓൺലൈൻ ലോകം പ്രശംസകളുമായി എത്തിയപ്പോൾ അദ്ദേഹത്തിൻറെ കൈയിൽ ഉള്ള റോളർ എന്താണെന്നറിയാൻ പലർക്കും താല്പര്യമുണ്ടായി. ബിച്ച് വൃത്തിയാക്കുമ്പോൾ കൈയ്യിൽ പിടിച്ചിരിക്കുന്ന സാധനം കണ്ട് പലരും മാലിന്യം എടുക്കാനായി കൈയ്യിൽ കരുതിയ എന്തോ ഒന്നാണെന്ന് തെറ്റിദ്ധരിക്കുക പോലും ചെയ്തു.

ഓൺലൈനിൽ ചർച്ച

ബീച്ച് വൃത്തിയാക്കുമ്പോൾ മാത്രമല്ല അദ്ദേഹം ബീച്ചിലെ പ്രഭാതം ആസ്വദിക്കുമ്പോഴും നടക്കുമ്പോഴും എല്ലാം റോളർ കൈയ്യിലുണ്ടായിരുന്നു. ഈ വിഡിയോയും ഫോട്ടോയും ഓൺലൈനിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടു, എന്നാൽ ചർച്ചകൾക്കെല്ലാം വിരാമമിട്ട് പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റർ തന്നെ കൈയ്യിലുണ്ടായിരുന്നത് എന്തായിരുന്നുവെന്ന് വ്യക്തമക്കിയിരിക്കുകയാണ്. അദ്ദേഹത്തിൻറെ കൈയ്യിലുണ്ടായിരുന്നത് അക്വൂപ്രെഷർ റോളറാണ്. പ്രധാനമന്ത്രി മിക്കപ്പോഴും ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് ഇത്.

അക്വുപ്രഷർ റോളർ
 

മഹാബലിപുരത്ത് ബീച്ചിലൂടെ നടക്കുമ്പോൾ കൈയ്യിലുണ്ടായിരുന്നത് എന്ത് ഉപകരണമാണെന്ന സംശയം ട്വിറ്ററിലൂടെ പലരും ചോദിച്ചിരുന്നു, അതൊരു അക്വൂ പ്രെഷർ റോളറാണ്. ഞാനത് മിക്കപ്പോഴും ഉപയോഗിക്കാറുണ്ട. വളരെ ഉപകാരപ്രദമാണ് ഈ അക്വുപ്രഷർ റോളർ എന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി. ഈ ട്വിറ്റും നിരവധി പേരാണ് റീട്വിറ്റ് ചെയ്തിരിക്കുന്നത്.

റിഫ്ലക്സോളജി

റിഫ്ലക്സോളജി, നാഡികളുടെ ഉത്തേജനം, രക്തയോട്ടം എന്നിവയെ അടിസ്ഥാനമാക്കി ഉണ്ടാക്കിയൊരു ഉപകരണമാണ് അക്വുപ്രഷർ റോളർ. നമ്മുടെ കൈകളിലെയും കാലുകളിലെയും ആയിരക്കണക്കിന് ഞരമ്പുകളെ ഉത്തേജിപ്പിക്കുന്നതിലൂടെ ഇത് പ്രവർത്തിക്കുന്നു, അതുവഴി നമ്മുടെ ശരീരത്തിൽ രക്തയോട്ടം വർധിക്കും. ഇത് സമ്മർദ്ദം, പിരിമുറുക്കം എന്നിവ ഒഴിവാക്കാൻ സഹായിക്കുന്നു. ശരീരത്തിനും മനസ്സിനും ഒരു പോലെ റിലാക്സേഷൻ നൽകാൻ ഈ ഉപകരണം സഹായിക്കുന്നു.

മസാജ് സംവിധാനം

അക്യുപ്രഷർ റോളർ റിഫ്ലെക്സോളജിയുടെ സാങ്കേതികത വിദ്യ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. പിരിമുറുക്കം ഒഴിവാക്കാനും അസുഖം ചികിത്സിക്കാനും ഉപയോഗിക്കുന്ന മസാജ് സംവിധാനമാണ് റിഫ്ലെക്സോളജി. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളുമായി കാലുകൾ, കൈകൾ, തല എന്നിവയിൽ റിഫ്ലെക്സ് പോയിന്റുകൾ ബന്ധപ്പെട്ടിരിക്കുന്നുവെന്ന സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയാണ് ഈ ചികിത്സാരീതി. ശരീരഭാഗങ്ങളെയും അവയവങ്ങളെയും ബന്ധിപ്പിക്കുന്ന ഈ ചികിത്സാ രീതി പലതരത്തിലുള്ള അസുഖങ്ങൾക്ക് ഉപയോഗിക്കാറുണ്ട്.

Most Read Articles
Best Mobiles in India

English summary
PM Modi had released a video of himself cleaning the beach while taking a stroll early morning, where he was also seen carrying a roller in his hand. While, the internet was impressed with the PM’s Swachh Bharat initiative, few netizens were also interested in knowing what the PM was carrying in his hand.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X