പോക്കോ സ്മാർട്ട്‌ഫോണുകൾക്ക് വിലക്കിഴിവുമായി വരുന്നു ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ്സ് ഡേ സെയിൽ

|

ജനുവരി 20 മുതൽ ജനുവരി 24 വരെ ഫ്ലിപ്കാർട്ടിൻറെ ബിഗ് സേവിംഗ്സ് ഡെയ്‌സ് സെയിൽ നടക്കും. ജനുവരി 19 അർദ്ധരാത്രി മുതൽ ഫ്ലിപ്കാർട്ട് പ്ലസ് അംഗങ്ങൾക്ക് നേരത്തെ തന്നെ ഈ സേവിംഗ് ഡെയ്‌സ് സെയിലിലേക്ക് പ്രവേശനം ലഭിക്കും. വിൽപ്പന സമയത്ത് കമ്പനി നിരവധി ഉൽപ്പന്നങ്ങൾക്ക് കിഴിവ് ലഭ്യമാക്കും. സ്മാർട്ട്‌ഫോൺ ബ്രാൻഡായ പോക്കോ ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിലിൽ വാഗ്ദാനം ചെയ്യുന്ന ഡീലുകൾ ഇപ്പോൾ വെളിപ്പെടുത്തിക്കഴിഞ്ഞു.

പോക്കോ എക്സ് 3
 

പോക്കോ എക്സ് 3, പോക്കോ എം 2 പ്രോ, പോക്കോ സി 3, പോക്കോ എം 2 തുടങ്ങിയ സ്മാർട്ട്‌ഫോണുകൾക്ക് കമ്പനി കിഴിവ് നൽകും. കിഴിവിൽ ലഭിക്കുന്ന വിലകൾക്ക് പുറമെ, എച്ച്ഡിഎഫ്സി ബാങ്ക് ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഉൽപ്പന്നങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 10 ശതമാനം അധിക കിഴിവ് കൂടി ലഭിക്കുന്നതാണ്.

ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ്സ് ഡെയ്‌സ് സെയിൽ: പോക്കോ സ്മാർട്ട്‌ഫോൺ ഡീലുകൾ

പോക്കോ സി 3 യുടെ 3 ജിബി റാം / 32 ജിബി സ്റ്റോറേജ് വേരിയന്റിന് 6,999 രൂപയും, 4 ജിബി റാം / 64 ജിബി സ്റ്റോറേജ് വേരിയന്റിന് 7,999 രൂപയുമാണ് വിൽ വരുന്നത്. പോക്കോ എം 2 ഹാൻഡ്‌സെറ്റിൻറെ 6 ജിബി റാം വേരിയന്റിന് 9,999 രൂപയുമാണ് വില വരുന്നത്. എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡുകൾ വഴിയോ അല്ലെങ്കിൽ ഇഎംഐയും വഴി വാങ്ങുമ്പോഴോ ഉപഭോക്താക്കൾക്ക് 1,500 രൂപ കിഴിവ് ലഭിക്കുന്നതാണ്. എച്ച്ഡിഎഫ്സി ബാങ്ക് ഡെബിറ്റ് കാർഡുകൾ വഴി ഡിവൈസുകൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 1,000 രൂപ തൽക്ഷണ കിഴിവും ലഭിക്കും.

പോക്കോ എം 2 പ്രോ

പോക്കോ എം 2 പ്രോയുടെ ബേസിക് വേരിയന്റ് ഈ വിൽപ്പന വേളയിൽ 11,999 രൂപയ്ക്ക് നിങ്ങൾക്ക് ലഭിക്കും. ബാങ്ക് ഓഫറായി 10,999 രൂപയ്ക്കും ഈ ഹാൻഡ്‌സെറ്റ് നിങ്ങൾക്ക് ലഭിക്കുന്നതാണ്. എന്നാൽ, പോക്കോ എക്സ് 3 ബേസിക് വേരിയന്റ് 14,999 രൂപയ്ക്ക് ലഭിക്കും. ബാങ്ക് ഓഫറായി 13,999 രൂപയ്ക്കും ഈ ഹാൻഡ്‌സെറ്റ് ലഭിക്കും.

റെഡ്മി, എംഐ സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച ഓഫറുകളുമായി ആമസോൺ ഷവോമി ബിഗ് മെമ്മറി ഡെയ്‌സ് സെയിൽ 2021

ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്മാർട്ഫോൺ ബ്രാൻഡായി പോക്കോ
 

ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്മാർട്ഫോൺ ബ്രാൻഡായി പോക്കോ

റിയൽ‌മി, വൺ‌പ്ലസ് എന്നിവയെ പിന്നിലാക്കി രാജ്യത്തെ തന്നെ മൂന്നാമത്തെ ഏറ്റവും വലിയ സ്മാർട്ഫോൺ ബ്രാൻഡായി പോക്കോ മാറിയെന്ന വാർത്ത കൗണ്ടർ‌പോയിൻറ് റിസർച്ച് അടുത്തിടെ പ്രഖ്യാപിച്ചു. രാജ്യത്ത് പരമാവധി ഡിമാൻഡുള്ള മികച്ച മൂന്ന് സ്മാർട്ട്‌ഫോണുകളിൽ രണ്ടെണ്ണം പോക്കോ എം 2, പോക്കോ സി 3 എന്നിവയാണ്.

മോട്ടോ ജി 5ജി സ്മാർട്ട്ഫോൺ ഇപ്പോൾ 2,000 രൂപ കിഴിവിൽ സ്വന്തമാക്കാം

Most Read Articles
Best Mobiles in India

English summary
From January 20 to January 24, Flipkart will hold its Major Saving Days sale. Early access to the sale will be granted to Flipkart Plus members, starting at midnight on January 19. The company will be providing discounts on different items during the sale.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X