'പവര്‍സേവര്‍' ടച്ച് സ്ക്രീന്‍..!

Written By:

സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ നേരിടുന്ന പ്രധാന പ്രശ്നം ചാര്‍ജ് നില്‍ക്കുന്നില്ലയെന്നതാണ്. കൂടുതലും ബാറ്ററി പവര്‍ വലിച്ചെടുക്കുന്നത് മൊബൈല്‍ ഡിസ്പ്ലേയാണ്. ഇപ്പോഴുള്ള ചെറിയ സ്മാര്‍ട്ട്‌വാച്ചുകള്‍ വരെ ദിവസവും ചാര്‍ജ് ചെയ്യണം. ഈ അവസരത്തിലാണ് ബ്രിട്ടനില്‍ നിന്നൊരു 'പവര്‍സേവര്‍' ടച്ച് സ്ക്രീനിന്‍റെ വരവ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

'പവര്‍സേവര്‍' ടച്ച് സ്ക്രീന്‍..!

ബോഡീസ് ടെക്നോളജീസ്‌ എന്ന ബ്രിട്ടീഷ് കമ്പനിയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞന്മാരാണ് ഈ കണ്ടുപിടുത്തത്തിന് പിന്നില്‍.

'പവര്‍സേവര്‍' ടച്ച് സ്ക്രീന്‍..!

ഈ ന്യൂ ജെനറേഷന്‍ ടച്ച് സ്ക്രീന്‍ കുറച്ച് പവര്‍ ഉപയോഗിച്ച് കൊണ്ട് നല്ലരീതിയില്‍ കളര്‍ ഡിസ്പ്ലേ ചെയ്യുകയും കൂടാതെ നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ പോലും നല്ല അനുഭൂതി പകരും.

'പവര്‍സേവര്‍' ടച്ച് സ്ക്രീന്‍..!

ഇപ്പോഴത്തെ സ്മാര്‍ട്ട്‌ വാച്ചുകള്‍ ദിവസവും ചാര്‍ജ് ചെയ്യേണ്ടി വരും. എന്നാല്‍ ഈ മെറ്റീരിയല്‍ കൊണ്ട് നിര്‍മ്മിച്ച വാച്ചുകള്‍ ഒരുവട്ടം ചാര്‍ജ് ചെയ്താല്‍ ആഴ്ച മുഴുവന്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് ശാസ്ത്രജ്ഞന്മാരില്‍ ഒരാളായ പേയിമന്‍ ഹൊസേനി അവകാശപ്പെട്ടത്.

'പവര്‍സേവര്‍' ടച്ച് സ്ക്രീന്‍..!

മൈക്രോസ്കോപ്പിക്ക് മെറ്റീരിയലുകളുടെ കൂട്ടമായ ജി.എസ്.ടിയും ഒപ്പം ഇലക്ട്രോഡ് പാളികളും കൊണ്ടാണ് ഈ ഫ്ലെക്സിബിള്‍ ഡിസ്പ്ലേ നിര്‍മ്മിക്കുന്നത്.

'പവര്‍സേവര്‍' ടച്ച് സ്ക്രീന്‍..!

7നാനോമീറ്റര്‍ ഘനമുള്ള ജി.എസ്.ടിയുടെ പാളി രണ്ട് ട്രാന്‍സ്പരന്റ്റ് ഇലക്ട്രോഡ് പാളികള്‍ക്കിടയില്‍ വരുന്നത് രീതിയിലാണ് ഇതിന്‍റെ ഘടന.

'പവര്‍സേവര്‍' ടച്ച് സ്ക്രീന്‍..!

വളരെ ലൈറ്റ് വെയിറ്റ് ആയതിനാല്‍ ഇത് ഉപയോഗിച്ച് സ്മാര്‍ട്ട്‌ ഗ്ലാസ്സ്, മടക്കാന്‍ കഴിയുന്ന സ്ക്രീന്‍, വിന്റ്ഷീല്‍ഡ്, സിന്‍തെറ്റിക് റെറ്റിന മുതലായവ നിര്‍മിക്കാന്‍ സാധിക്കും.

'പവര്‍സേവര്‍' ടച്ച് സ്ക്രീന്‍..!

ഈ ടച്ച് സ്ക്രീന്‍ വിപണിയിലെത്തിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നു. അതികം വൈകാതെ തന്നെ ഇത് ഇപ്പോഴുള്ള എല്‍സിഡി സ്ക്രീനുകളെ അപ്രത്യക്ഷമാക്കും.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Power saver touch screen.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot