ഒബാമയുടെ ട്വീറ്റ് ട്വിറ്ററില്‍ ചരിത്രമാകുന്നു

Posted By: Staff

 ഒബാമയുടെ ട്വീറ്റ് ട്വിറ്ററില്‍ ചരിത്രമാകുന്നു

അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ആദ്യത്തെ കറുത്തവംശജനായ പ്രസിഡണ്ട് ബറാക്ക് ഒബാമ രണ്ടാം വട്ടവും തിരഞ്ഞെടുക്കപ്പെട്ടതിന്റെ ആഘോഷത്തിലാണ് ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ ആരാധകര്‍. അതേ സമയത്ത് ട്വിറ്ററില്‍ ഒബാമയുടെ ഒരു ട്വീറ്റ്, റീട്വീറ്റുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡാകുകയാണ്.

'ഫോര്‍ മോര്‍ ഇയേഴ്‌സ്' ( നാല് വര്‍ഷങ്ങള്‍ കൂടി) എന്ന ട്വീറ്റ് പ്രസിദ്ധീകരിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഏതാണ്ട് 6,70,000 ല്‍ പരം റീട്വീറ്റുകളാണ് ലഭിച്ചത്. മാത്രമല്ല ഇത് തുടര്‍ന്നുകൊണ്ടിരിയ്ക്കുകയുമാണ്. ഏകദേശം 70,000ന് മുകളില്‍ ട്വിറ്റര്‍ ഉപയോക്താക്കള്‍ ഫേവറിറ്റ് ട്വീറ്റ് ആയി രേഖപ്പെടുത്തിയിട്ടുമുണ്ട്. ട്വീറ്റിനൊപ്പം നല്‍കിയിരിയ്ക്കുന്ന, ഒബാമയും ഭാര്യ മിഷേലും ആലിംഗനബദ്ധരായ ചിത്രം ഫേസ്ബുക്കിലെ എക്കാലത്തെയും ഏറ്റവും കൂടുതല്‍ ലൈക്ക് നേടിയ ചിത്രമാണ്.

ഇതിന് മുമ്പ് വന്ന അദ്ദേഹത്തിന്റെ തന്നെ 'ദിസ് ഹാപ്പെന്‍ഡ് ബിക്കോസ് ഓഫ് യു. താങ്ക് യു' ( ഇത് സാധ്യമായത് നിങ്ങള്‍ കാരണമാണ്. നന്ദി) എന്ന ട്വീറ്റ് 200,000 റീട്വീറ്റുകള്‍ നേടിയിരുന്നു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot