വൺപ്ലസ് 8 ടി, സാംസങ് ഗാലക്‌സി എം 31, വിവോ വി 20 എസ്ഇ സ്മാർട്ഫോണുകൾ ഇപ്പോൾ വിലക്കുറവിൽ

|

ബ്രാൻഡുകളിലുടനീളമുള്ള നിരവധി സ്മാർട്ട്‌ഫോണുകൾക്കും ഈയിടെ ഇന്ത്യയിൽ നിരവധി കിഴിവുകൾ ലഭ്യമാക്കിയിട്ടുണ്ട്. വൺപ്ലസ് 8 ടി മുതൽ വൺപ്ലസ് 8 പ്രോ, സാംസങ് ഗാലക്‌സി എം 31, വിവോ വി 20 എസ്ഇ തുടങ്ങി ഇന്ത്യയിൽ അടുത്തിടെ വില കുറച്ച ആറ് സ്മാർട്ട്‌ഫോണുകളുടെ പട്ടിക ഇവിടെ നൽകിയിട്ടുണ്ട്. ഈ സ്മാർട്ട്ഫോണുകളുടെ പുതിയ വിലകൾ നിങ്ങൾക്ക് ഇവിടെ വിശദമായി പരിശോധിക്കാവുന്നതാണ്.

വൺപ്ലസ് 8
 

വൺപ്ലസ് 8

വൺപ്ലസ് 8 ന് അടുത്തിടെ ഇന്ത്യയിൽ വിലക്കുറവിൽ ലഭ്യമാക്കിയിരിക്കുകയാണ്. ഈ മുൻനിര സ്മാർട്ട്‌ഫോൺ ഇപ്പോൾ 41,999 രൂപയിൽ നിന്നും ആരംഭിക്കുന്നു. വിലക്കുറവിന് ശേഷം വൺപ്ലസ് 8ൻറെ 8 ജിബി റാമും 128 ജിബി സ്റ്റോറേജ് മോഡലിന് 44,999 രൂപയിൽ നിന്ന് 41,999 രൂപ എന്ന കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്. ഇപ്പോൾ ഈ സ്മാർട്ട്ഫോണിന്റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജ് മോഡലിനും 49,999 രൂപയിൽ നിന്ന് 44,999 രൂപ എന്ന കിഴിവ് വിലയിൽ ലഭ്യമാണ്.

വൺപ്ലസ് 8 പ്രോ

വൺപ്ലസ് 8 പ്രോ

വൺപ്ലസ് 8 പ്രോയും ഇന്ത്യയിൽ നിന്നും വിലകുറവിൽ ലഭ്യമാണ്. വില കുറച്ചതിനുശേഷം 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഈ സ്മാർട്ട്ഫോണിൻറെ അടിസ്ഥാന മോഡലിന് വില 50,999 രൂപ നിരക്കിൽ വരുന്നു. ടോപ്പ് എൻഡ് 12 ജിബി റാമും 256 ജിബി സ്റ്റോറേജ് മോഡലും 55,999 രൂപ എന്ന കുറഞ്ഞ വിലയ്ക്ക് വിപണിയിൽ ലഭ്യമാണ്.

വിവോ വി 20 എസ്ഇ

വിവോ വി 20 എസ്ഇ

വിവോ വി 20 എസ്ഇ കഴിഞ്ഞ വർഷം ഇന്ത്യയിൽ അവതരിപ്പിച്ചു. ഈ സ്മാർട്ട്ഫോൺ ഇപ്പോൾ രാജ്യത്ത് ഡിസ്കൗണ്ടിൽ ലഭ്യമാക്കുകയും 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 19,990 രൂപ എന്ന ഡിസ്കൗണ്ട് വിലയ്ക്ക് വിൽക്കുകയും ചെയ്യുന്നു. എല്ലാ പ്രധാന പങ്കാളികൾ, റീട്ടെയിൽ സ്റ്റോറുകൾ പാൻ ഇന്ത്യ, വിവോ ഇന്ത്യ ഇ-സ്റ്റോർ, ഫ്ലിപ്കാർട്ട്, ആമസോൺ.ഇൻ, മറ്റ് പ്രധാന ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകൾ എന്നിവയിലൂടെ ഉപഭോക്താക്കൾക്ക് വാങ്ങാവുന്നതാണ്.

റെഡ്മി 9 പ്രൈം
 

റെഡ്മി 9 പ്രൈം

റെഡ്മി 9 പ്രൈം എന്ന ബജറ്റ് സ്മാർട്ഫോണും രാജ്യത്ത് കിഴിവ് വിലയിൽ ലഭ്യമാണ്. ഈ സ്മാർട്ട്ഫോണിന്റെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡൽ ഇപ്പോൾ 9,499 രൂപയുടെ പുതിയ വിലയിലും ടോപ്പ് എൻഡ് 4 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡൽ 1000 രൂപ വില കുറവിൽ 10,999 രൂപയ്ക്കും ലഭ്യമാണ്.

വൺപ്ലസ് 8 ടി

വൺപ്ലസ് 8 ടി

വൺപ്ലസ് 8, 8 പ്രോയ്‌ക്കൊപ്പം ചൈനീസ് സ്മാർട്ട്‌ഫോൺ നിർമാതാക്കൾ വൺപ്ലസ് 8 ടിയുടെ 8 ജിബി റാമും 128 ജിബി സ്റ്റോറേജ് മോഡലും 42,999 രൂപയിൽ നിന്ന് 39,999 രൂപയായി വില കുറച്ചിട്ടുണ്ട്. ഈ ടോപ്പ് എൻഡ് 12 ജിബി റാമും 256 ജിബി സ്റ്റോറേജ് മോഡലും ഇപ്പോൾ രാജ്യത്ത് 42,999 രൂപയ്ക്ക് ലഭ്യമാണ്.

സാംസങ് ഗാലക്‌സി എം 31 എസ്

സാംസങ് ഗാലക്‌സി എം 31 എസ്

ഇന്ത്യയിൽ ഗാലക്‌സി എം 31 എസിന്റെ വിലയും സാംസങ് കുറച്ചിരിക്കുകയാണ്. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 20,499 രൂപയും, സാംസങ് ഫോണിൻറെ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 18,499 രൂപയുമാണ് വില വരുന്നത്.

Most Read Articles
Best Mobiles in India

English summary
Many smartphones across brands and price segments have been discounted in India recently. Starting from the OnePlus 8T to the OnePlus 8 Pro and the Samsung Galaxy M31s and the Vivo V20 SE, here’s a list of six smartphones that received a price cut in India recently.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X