എയർടെൽ, വോഡഫോൺ, ജിയോ നിരക്കുകൾ കൂടിയേക്കും? അടി നൽകിയത് ആമസോൺ പ്രൈം

|

അടുത്തിടെയാണ് ജനപ്രിയ ഒടിടി പ്ലാറ്റ്ഫോം 'ആമസോൺ പ്രൈം' സബ്സ്ക്രിപ്ഷൻ നിരക്കുകൾ വർധിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. പിന്നാലെയാണ് രാജ്യത്തെ മുൻനിര ടെലിക്കോം സേവനദാതാക്കളും നിരക്കുകൾ വർധിപ്പിച്ചേക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ, എന്നിവയുടെ തെരഞ്ഞെടുത്ത പ്ലാനുകൾക്കാണ് നിരക്ക് കൂടുക. ഈ കമ്പനികൾ അവരുടെ ചില പ്ലാനുകൾക്കൊപ്പം ആമസോൺ പ്രൈം, ഹോട്ട്സ്റ്റാർ തുടങ്ങിയ ഒടിടികളുടെ സബ്സ്ക്രിപ്ഷനും നൽകുന്നുണ്ട്. ഈ പ്ലാനുകൾക്കാണ് നിരക്ക് കൂടുക. ആമസോൺ നിരക്ക് ഉയർത്തിയാൽ ടെലിക്കോം കമ്പനികൾക്ക് പഴയ പ്ലാനുകൾ ലാഭകരമാകില്ല. ഇതിനാൽ ആണ് നിരക്ക് വർധനയ്ക്കുള്ള സാധ്യത ശക്തമാകുന്നത്. ഇതോടെ ഉപയോക്താക്കൾക്ക് ഉപകാരമായിരുന്ന ഓഫറുകളാണ് ഇല്ലാതാവുന്നത്. ഒടിടി പ്ലാറ്റ്ഫോമിനും മൊബൈൽ കണക്ഷനും പ്രത്യേകം പണം ചെലവാക്കേണ്ടതില്ല എന്നതായിരുന്നു ആകർഷണം.

 
എയർടെൽ, വോഡഫോൺ, ജിയോ നിരക്കുകൾ കൂടിയേക്കും?

എന്ന് മുതലാണ് പുതിയ പ്ലാനുകൾ നിലവിൽ വരുന്നതെന്ന് ആമസോൺ വ്യക്തമാക്കിയിട്ടില്ല. ഇത് ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. 129 രൂപയായിരുന്ന ആമസോണിന്റെ മൺത്ലി സബ്സിക്രിപ്ഷന് ഇനി 179 രൂപ നൽകേണ്ടി വരും. മൂന്ന് മാസത്തെ സബ്സ്ക്രിപ്ഷൻ നിരക്ക് 329ൽ നിന്ന് 459 രൂപയാകും. ഒരു വർഷത്തേക്ക് 1,499 രൂപയും നൽകേണ്ടി വരും. നിലവിൽ ആന്വൽ പ്ലാനിന് 999 രൂപയായിരുന്നു. പുതിയ പ്ലാനുകൾ വരുമ്പോൾ നിലവിൽ സബ്സ്ക്രിപ്ഷനുള്ളവർക്ക് പ്ലാനുകളുടെ കാലാവധി തീരും വരെ പഴയ നിരക്കിൽ തുടരാൻ സാധിക്കും എന്നാണ് കരുതുന്നത്. അടുത്തിടെ, ഡിസ്നി+ ഹോട്ട്സ്റ്റാറും നിരക്ക് വർധന പ്രഖ്യാപിച്ചിരുന്നു. ഹോട്ട്സ്റ്റാറിന്റെ പുതിയ പ്ലാനുകൾ തുടങ്ങുന്നത് തന്നെ 499 രൂപയ്ക്കാണ്. നേരത്തെയുണ്ടായിരുന്ന 399 രൂപയുടെ പ്ലാൻ കമ്പനി പിൻവലിച്ചിട്ടുമുണ്ട്. ഇവരുടെ ചുവട് പിടിച്ച് മറ്റ് ഒടിടി സേവനദാതാക്കളും നിരക്ക് വർധിപ്പിക്കാനുള്ള സാധ്യത നിലനിൽക്കുന്നു. ഇതും ടെലിക്കോം കമ്പനികൾ നിരക്ക് വർധിപ്പിക്കാനുള്ള കാരണമാണ്. ഔദ്യോഗിക പ്രഖ്യാപനങ്ങൾ ടെലിക്കോം കമ്പനികൾ ഉടൻ നടത്താനാണ് സാധ്യത.

നിരക്ക് വർധന ഒടിടി പ്ലാറ്റ്ഫോമുകൾ സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് തിരിച്ചടിയാകും എന്ന് ഉറപ്പാണ്. എയർടെൽ, ജിയോ, വോഡഫോൺ ഐഡിയ എന്നിവർ നൽകുന്ന ഒടിടി സബ്സ്ക്രിപ്ഷൻ പ്ലാനുകൾ ചെലവേറിയതാകുമെന്നാണ് റിപ്പോർട്ട്. ദീർഘകാലത്തേക്കുള്ള പ്രൈം സബ്സ്ക്രിപ്ഷനും ടെലിക്കോം പ്ലാനുകളും ഇപ്പോൾ തന്നെ സ്വന്തമാക്കുന്നതാണ് ഉപയോക്താക്കൾക്ക് നല്ലത്. ഇത് വർധനവ് നിലവിൽ വരുന്നതിന് മുമ്പ് പണം ലാഭിക്കാൻ സഹായിക്കും.

എയർടെലിൽ 131 രൂപയ്ക്കും 349 രൂപയ്ക്കുമാണ് ആമസോൺ പ്രൈം സബ്സ്ക്രിപ്ഷനോട് കൂടിയ പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നത്. പോസ്റ്റ്പെയ്ഡ് കണക്ഷനുകളിൽ 499 രൂപ, 999 രൂപ, 1599 രൂപ പ്ലാനുകൾ വഴി ആമസോൺ പ്രൈം വാർഷിക സബ്സ്ക്രിപ്ഷനും നൽകുന്നു. എയർടെലിന്റെ നിരക്ക് കൂടിയ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ കുടുംബാഗങ്ങൾക്കും ആക്സസ് നൽകുന്ന ആമസോൺ പ്രൈം സബ്സ്ക്രിപ്ഷനുകളുണ്ട്. എയർടെൽ പോസ്റ്റ്പെയ്ഡിൽ വിവിധ റേറ്റുകളിൽ ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും നൽകുന്നുണ്ട്. 200 എംബിപിഎസ്, 300 എംബിപിഎസ്, 1 ജിബിപിഎസ് വേഗം നൽകുന്ന എയർടെലിന്റെ 999 രൂപ, 1499 രൂപ, 3999 രൂപ ബ്രോഡ്‌ബാൻഡ് പ്ലാനുകളും ആമസോൺ പ്രൈം ആക്‌സസ് നൽകുന്നു. ആമസോൺ പ്രൈം മൊബൈൽ വേർഷനായും എയർടെലിൽ നിരവധി പ്ലാനുകളുണ്ട്. അംഗത്വമില്ലാതെ ആമസോൺ പ്രൈമിന്റെ വീഡിയോ കാറ്റലോഗിലേക്ക് മാത്രം ആക്‌സസ് നൽകുന്നതിനാൽ ഈ പ്ലാനുകളുടെ താരിഫുകൾ അതേപടി തുടരാൻ ആണ് സാധ്യതയുണ്ട്.

ജിയോ പോസ്റ്റ്പെയ്ഡ് പ്ലസ് പ്ലാനുകളാണ് ആമസോൺ സബ്സ്ക്രിപ്ഷൻ നൽകുന്നത്. 399 രൂപ, 599 രൂപ, 799, രൂപ, 999 രൂപ, 1,499 പ്ലാനുകളാണ് ജിയോയ്ക്ക് ഉള്ളത്. 999 രൂപ, 1,499 രൂപ, 2,499 രൂപ, 3,999 രൂപ, 8,499 രൂപ എന്നീ നിരക്കുകളിലുള്ള ജിയോ ബ്രോഡ്‌ബാൻഡ് പ്ലാനുകളും ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ നൽകുന്നുണ്ട്. വോഡഫോൺ ഐഡിയ പ്രൈം സബ്സ്ക്രിപ്ഷൻ പ്ലാനുകൾ നൽകുന്നത് പോസ്റ്റ്പെയ്ഡ് കണക്ഷനുകളിലാണ്. 499 രൂപയിൽ തുടങ്ങി 699 രൂപ, 1,099 രൂപ, 649 രൂപ, 799 രൂപ, 999 രൂപ, 1348 രൂപ എന്നീ പ്ലാനുകളിലാണ് ആമസോൺ പ്രൈം ആക്സസ് ലഭിക്കുക. വ്യക്തികൾക്കും കുടുംബാഗങ്ങൾക്കും ഷെയേർഡ് ആക്സസ് നൽകുന്ന പ്ലാനുകളും ഇവയിലുണ്ട്.

Most Read Articles
Best Mobiles in India

English summary
Reports suggest that Telecom service providers may be raising rates following the announcement of OTT platform 'Amazon Prime' is raising subscription rates.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X