മെഷീൻ ലേർണിങ്ങിലൂടെ മനുഷ്യൻറെ കൈകൾക്ക് സമാനമായ കൃത്രിമ കൈ വികസിപ്പിച്ച് ശാത്രജ്ഞർ

|

കൃത്രിമ കൈകൾ ഓരോ വർഷം കഴിയും തോറും സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതൽ മികച്ച രീതിയിൽ ഉപയോഗിക്കാൻ കഴിയുന്ന വിധത്തിൽ മാറിമാറി വരുന്നത് നാം കാണാറുണ്ട്. ചലിപ്പിക്കാനും മറ്റുമുള്ള സൌകര്യങ്ങളിൽ വലീയ നിലയിലുള്ള മാറ്റം ഇതിനോടകം തന്നെ കൃത്രിമ കൈ നിർമ്മാണ രംഗത്ത് ഉണ്ടായികഴിഞ്ഞു. എന്നിരുന്നാലും ഇതുവരെയും സാധാരണ കൈ ഉപയോഗിക്കുന്ന ലാഘവത്തോടെ തോന്നുന്ന രീതിയിലൊക്കെയും ഉപയോഗിക്കാൻ സാധിക്കമായിരുന്നില്ല. പലപ്പോഴും മാനുവലായ ചലനങ്ങൾക്ക് പരിമിതികളുണ്ടായിരുന്നു.

സ്വിസ് ഗവേഷകർ
 

കൃത്രിമ കൈകളിലെ പരിമിതികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയാണ് സ്വിസ് ഗവേഷകർ. മാനുവലായുള്ള നിയന്ത്രണത്തിന് പരിമിതികൾ അനുഭവപ്പെടുന്നിടത്ത് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പകരം വച്ച് കുറവുകൾ പരിഹരിക്കാമെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. കൈകളില്ലാത്ത ആളുകളിൽ ഘടിപ്പിക്കുന്ന കൃത്രിമ കൈ അവരുടെ ബാക്കിയുള്ള മസിലുകളിൽ നിന്ന് സെൻസറുകൾ വഴി ലഭ്യമാകുന്ന സിഗ്നലുകൾക്കനുസരിച്ച് കൃത്രിമ കൈ ചലിക്കുമെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്. സാധാരണ കൈ ഉപയോഗിക്കുന്ന ലാഘവത്തോടെ തന്നെ കൃത്രിമ കൈയും ഉപയോഗിക്കാൻ സാധിക്കുന്നു.

സിഗ്നലുകൾ വരുത്തുന്ന മാറ്റങ്ങൾ

ചില സന്ദർഭങ്ങളിൽ വിരലുകൾ ചലിപ്പിക്കാൻ സഹായിക്കുന്ന സിഗ്നലുകൾ ലഭ്യമാക്കുന്ന മസിലുകളും മറ്റ് അവയവങ്ങളും ഇല്ലാത്ത ആളുകളും ഉണ്ടായെന്ന് വരാം ഇത്തരം സന്ദർഭങ്ങളിൽ കൃത്രിമ കൈകൊണ്ട് സാധനങ്ങൾ എടുക്കാനോ വയ്ക്കാനോ വിരലുകൾ ചലിപ്പിക്കാനോ ഉള്ള സിഗ്നലുകൾ ആളുകളിൽ ബോധപൂർവ്വം ഉണ്ടാക്കേണ്ടി വരും ഇത്തരത്തിൽ ഉണ്ടാക്കുന്ന സിഗ്നലുകൾ ശരീരത്തിൽ വരുത്തുന്ന മാറ്റങ്ങൾക്കനുസരിച്ച് ആർട്ടിഫിഷ്യൽ ഡിജിറ്റ്സ് പ്രവർത്തിപ്പിച്ച് കൃത്രിമ കൈയുടെ പ്രവർത്തനം സാധ്യമാക്കാം.

 റോബോട്ടിക്സ് ഗവേഷകർ

കൈകളില്ലാത്ത ആളുകൾക്ക് എന്തെങ്കിലുമൊന്ന് എടുക്കാനോ വയ്ക്കാനോ ഉണ്ടാകുന്ന തോന്നലിൻറെ സിഗ്നലുകൾ അനുസരിച്ച് കൃത്രിമ കൈ പ്രവർത്തിക്കുമെങ്കിലും എടുക്കേണ്ട വസ്തുവിനെ കൃത്രിമ കൈയക്ക് സെൻസ് ചെയ്ത് അറിയാനും കൃത്യമായി പിടിക്കാനും ഉള്ള സെൻസറുകൾ ലഭ്യമാക്കേണ്ടതുണ്ട്. ഓട്ടോമാറ്റിക്ക് ഗ്രിപ്പ് മെത്തേഡ് കണ്ടെത്താനുള്ള ശ്രമങ്ങൾ റോബോട്ടിക്സ് ഗവേഷകർ നടത്തുകയാണെന്നും അതുകൂടി ലഭ്യമായാൽ മനുഷ്യൻറെ കൈകളെ പോലെ തന്നെ പ്രവർത്തിക്കുന്ന കൃത്രിമ കൈ എന്ന സ്വപ്നം പൂർത്തിയാകുമെന്നും ഗവേഷകർ പറഞ്ഞു.

മെഷീൻ ലേർണിങ് സംവിധാനം വഴി ട്രെയിനിങ്ങ്
 

കൃത്രിമ കൈകൾ ഉപയോഗിക്കുന്ന ആളുകൾ കൈക്ക് മെഷീൻ ലേർണിങ് സംവിധാനം വഴി ട്രെയിനിങ്ങ് നൽകേണ്ടതുണ്ട്. ഓരോ പ്രവർത്തി എത്തരത്തിലാണ് പ്രവർത്തിക്കേണ്ടത് എന്നത് കൃത്രിമ കൈ മനസ്സിലാക്കണമെങ്കിൽ ഓരോ പ്രവർത്തിയും ചെയുമ്പോൾ ഉപയോഗിക്കുന്ന ആളുകളുടെ മസിലുകളിലുണ്ടാകുന്ന മാറ്റങ്ങൾ കൃത്രിമ കൈക്ക് മനസിലാകണം. ഇത്തരം ഡാറ്റ ആദ്യ ഘട്ടത്തിൽ തന്നെ മെഷീൻ ലേർണിങ്ങിലൂടെ കൃത്രിമ കൈയിലേക്ക് നൽകണം. എതുതരത്തിൽ സാധനങ്ങൾ എടുക്കണം, പിടിക്കണം എന്നവയെല്ലാം മെഷീൻ ലേർണിങിലൂടെ തന്നെ ഡാറ്റയാക്കി മാറ്റണം.

കൃത്രിമ കൈയുടെ ഭാവി

ഇത്തരത്തിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസും മെഷീൻ ലേർണിങും ചേർന്ന് നിർമ്മിക്കുന്ന കൃത്രിമ കൈയുടെ ഇപ്പോഴത്തെ പ്രശ്നം ആളുകൾ കാപ്പി കുടിക്കുകയാണെങ്കിൽ ഒരു കവിൾ കുടിച്ചതിന് ശേഷം അയാളുടെ മനസിൽ ആ പ്രവർത്തി അവസാനിച്ചതായും റിലാക്സ് ചെയ്യാനുള്ള മാനസിക നിലയും വരുന്നു ഇത് മസിലുകളിൽ നിന്ന് തിരിച്ചറിയുന്ന കൃത്രിമ കൈ ഉടനെ തന്ന കൈയ്യിലുള്ള കപ്പ് റിലീസ് ചെയ്യും. ഇത്തരം പ്രശ്നങ്ങളെ പരിഹരിച്ച് കൃത്രിമ കൈയ്യിലെ സെൻസറുകളെ കൂടുതൽ മികവുള്ളതാക്കിയാൽ കൈകളില്ലാതെ പ്രശ്നം അനുഭവിക്കുന്നവരുടെ ജീവിതത്തിൽ വലീയ മാറ്റങ്ങൾ വരുത്താൻ ഈ കൃത്രിമ കൈക്ക് സാധിക്കും.

Most Read Articles
Best Mobiles in India

Read more about:
English summary
Prosthetic limbs are getting better every year, but the strength and precision they gain doesn’t always translate to easier or more effective use, as amputees have only a basic level of control over them. One promising avenue being investigated by Swiss researchers is having an AI take over where manual control leaves off.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X