പബ്ജിയിൽ കള്ളക്കളി കളിച്ചാൽ പത്ത് വർഷം വിലക്ക്, കോമ്പാറ്റ് ചീറ്റേഴ്സ് സൂക്ഷിക്കുക

|

കഴിഞ്ഞ കുറച്ച് കാലമായി പബ്ജി മെബൈൽ തങ്ങളുടെ ഗെയിമിൽ കള്ളത്തരം കാണിച്ച് ജയിക്കുന്നവർക്കെതിരെ നടപടി എടുക്കുന്നുണ്ട്. കഴിഞ്ഞ വർഷം മുതൽ മത്സരങ്ങളിൽ വിജയിക്കാൻ അന്യായമായ നടപടികൾ ഉപയോഗിക്കുന്നവരെ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ അവരെ താല്കാലികമായി വിലക്കുന്ന നടപടികൾ പബ്ജി മൊബൈൽ ടിം എടുത്ത് തുടങ്ങി. ഇത്തരത്തിലുള്ള താല്കാലിക നിരോധനം ഉണ്ടായിട്ടും ആളുകൾ ചിക്കൻ ഡിന്നറെന്ന പബ്ജി വിജയം നേടാൻ കുറുക്ക് വഴികൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ കുറവൊന്നും ഉണ്ടായില്ല. ഇത്തരക്കാരെ ഒരു പാഠം പഠിപ്പിക്കാനാണ് പബ്ജി ടീമിൻറെ തീരുമാനം.

പത്ത് വർഷം വിലക്ക്

മത്സരങ്ങളിൽ വിജയിക്കാൻ കുറേകാലമായി കുറുക്ക് വഴികൾ ഉപയോഗിക്കുന്ന കളിക്കാരെ നിരോധിക്കാനുള്ള നടപടികൾ ആരംഭിച്ചുവെന്ന് പബ്ജി മൊബൈൽ ടീം അറിയിച്ചു. നിരോധനം എന്നത് കൊണ്ട് നേരത്തെ നടപ്പാക്കിയപോലെ കുറച്ച് കാലത്തേക്ക് മാത്രമുള്ള നിരോധനമല്ല കമ്പനി ഇത്തവണ ഉദ്ദേശിക്കുന്നത്.. ഇത്തവണ പത്ത് വർഷത്തേക്ക് പബ്ജി ഗെയിമിൽ നിന്നും വിലക്കാനാണ് കമ്പനിയുടെ തീരുമാനം.

നിരോധനം ആരംഭിച്ചു

പബ്ജി ടീം ഇതിനകം തന്നെ നിരവധി പബ്ജി കളിക്കാർക്ക് നിരോധനം നടപ്പാക്കാൻ തുടങ്ങി. സെപ്റ്റംബറിൽ 3500 കോമ്പാറ്റ് ചീറ്റേഴ്സിനെ നിരോധിച്ചതായി കമ്പനി പുറത്തുവിട്ട കണക്കുകളിൽ വ്യക്തമാക്കുന്നു. ഈ കളിക്കാർക്കൊക്കെയും അടുത്ത 10 വർഷത്തേക്ക് പബ്ജി മൊബൈൽ കളിക്കാൻ സാധിക്കില്ല. മൊബൈൽ ഗെയിമുകളുടെ ചരിത്രത്തിൽ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും സവിശേഷമായ നടപടിയാണ് പബ്ജി ടിം നടപ്പാക്കിയിരിക്കുന്നത്.

കൂടുതൽ വായിക്കുക: പബ്‌ജി മൊബൈൽ അപ്ഡേറ്റ്: സീസൺ 9-നിൽ റോക്കറ്റ് ലോഞ്ചറുകളും ഹെലികോപ്റ്ററുകളുംകൂടുതൽ വായിക്കുക: പബ്‌ജി മൊബൈൽ അപ്ഡേറ്റ്: സീസൺ 9-നിൽ റോക്കറ്റ് ലോഞ്ചറുകളും ഹെലികോപ്റ്ററുകളും

ചീറ്റേഴ്സിനെ തടയാൻ
 

ഒരു കളിക്കാരന് കള്ളത്തരത്തിലൂടെ നേട്ടം നൽകാൻ സഹായിക്കുന്ന അനധികൃത തേർഡ് പാർട്ടി ആപ്ലിക്കേഷനുകളുടെയോ ഹാക്കുകളുടെയോ ഉപയോഗം നിരോധനത്തോടെ അവസാനിക്കുമെന്നാണ് കരുതുന്നത്. ചീറ്റ് ചെയ്യുകയാണെന്ന് സംശയിക്കുന്ന മറ്റ് ഗെയിമർമാരെ റിപ്പോർട്ടുചെയ്യാനും കളിക്കാർക്ക് അവസരമുണ്ട്. പബ്ജിയുടെ ഔദ്യോഗിക ടീമിനെ ചീറ്റിഭ് സംബന്ധിച്ച കാര്യം അറിയിക്കുന്നതിനായി ഇൻ-ഗെയിം റിപ്പോർട്ടിംഗ് സംവിധാനം ഉപയോഗിക്കാവുന്നതാണ്. റിപ്പോർട്ട് ചെയ്യപ്പെട്ട കളിക്കാരൻ ചീറ്റിങ് നടത്തിയിട്ടുണ്ടെങ്കിൽ കർശന നടപടി തന്നെ കമ്പനി ഉറപ്പാക്കും. ചീറ്റിങ് നടത്തിയെന്ന് തെളിയിക്കുന്നവരുടെ പട്ടികയും കമ്പനി ഗെയിമിൽ കാണിക്കും.

അപ്ഡേറ്റുകൾ

പബ്ജി മൊബൈൽ ഇന്ത്യയിൽ ആരംഭിച്ചതുമുതൽ അതിന്റെ ജനപ്രീതി നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കൂടുതൽ കളിക്കാരെ ഗെയിമിലേക്ക് ആകർഷിക്കുന്ന നിരവധി അപ്‌ഡേറ്റുകൾ ഗെയിമിൽ കൊണ്ടുവന്നിട്ടുണ്ട്. ഗെയിമിങ് അനുഭവം മികച്ചതാക്കുന്നതിന് നിലവിലെ പബ്ജി പതിപ്പിൽ നാല് മാപ്പുകളും ഒന്നിലധികം ഗെയിംപ്ലേ മോഡുകളും ഉണ്ട്. കൂടാതെ, കളിക്കാർ‌ക്ക് താൽ‌പ്പര്യമുണ്ടാക്കുന്നതിന് ഇൻഗെയിം പർച്ചേസുകൾ കമ്പനി കൃത്യമായി അപ്ഡേറ്റ് ചെയ്യുന്നു.

കൂടുതൽ വായിക്കുക: പബ്‌ജി കളിക്കുന്നതിനെ തടസ്സപ്പെടുത്തിയതിന് പിതാവിനെ മര്‍ദ്ദിച്ചവശനാക്കികൂടുതൽ വായിക്കുക: പബ്‌ജി കളിക്കുന്നതിനെ തടസ്സപ്പെടുത്തിയതിന് പിതാവിനെ മര്‍ദ്ദിച്ചവശനാക്കി

കോൾ ഓഫ് ഡ്യൂട്ടി മൊബൈൽ

പബ്ജി മൊബൈലിന് ഇപ്പോൾ പുതിയൊരു എതിരാളി കൂടി വന്നിട്ടുണ്ട്. കോൾ ഓഫ് ഡ്യൂട്ടി മൊബൈൽ രൂപത്തിൽ എത്തിയതോടെ കമ്പനികൾ തമ്മിൽ മത്സരം കടുക്കുകയാണ്. മൾട്ടിപ്ലെയർ ഗെയിംപ്ലേ സിസ്റ്റത്തിൽ പുതിയ അനുഭവമാണ് കോൾ ഓഫ് ഡ്യൂട്ടി നൽകുന്നത്. ജനപ്രിയമായ കമ്പ്യൂട്ടർ വേർഷൻറെ അതേ പേരിൽ തന്നെ മൾട്ടിപ്ലെയർ ഗെയിം മോഡും ബാറ്റിൽ റോയൽ ഗെയിം പ്ലേ മോഡും ഉൾപ്പെടുത്തിയാണ് ഈ ഗെയിം പുറത്തിറക്കിയിരിക്കുന്നത്. എതായാലും പബ്ജിയിൽ ചീറ്റിങ് നടത്തുന്നവരെ പിടിക്കുന്ന സംവിധാനം വരുന്നതോടെ കൂടുതൽ പേരെ ഗെയിം ആകർഷിക്കുമെന്ന് ഉറപ്പാണ്.

Best Mobiles in India

English summary
The PUBG MOBILE team has been taking a stand against unfair means of play in the game for a long while. Since last year, the team has been banning players temporarily when found guilty of using unfair measures to win matches. However, despite the bans in place, the team keeps on witnessing cheaters using unfair means to nab the chicken dinner in the first place. And to combat that, the team has now taken a drastic step that may stop cheaters from coming back into the game for a very long time.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X