രാജ്യത്ത് 600 അനധികൃത ലോൺ ആപ്പുകൾ; നിയന്ത്രിക്കാൻ നിയമം വേണമെന്ന് റിസർവ് ബാങ്ക്

|

ഓൺലൈൻ സാമ്പത്തിക രംഗത്ത് പ്രവർത്തിക്കുന്ന 1,100 വായ്പ ആപ്പുകളിൽ 600 എണ്ണവും അനധികൃതമാണെന്ന് റിസർവ് ബാങ്ക് സമിതി. വിവിധ ആപ്പ് സ്റ്റോറുകളിലായിട്ടാണ് അനധികൃത ആപ്പുകൾ ഉള്ളത്. ലോൺ, ക്വിക്ക് ലോൺ, ഇൻസ്റ്റന്റ് ലോൺ തുടങ്ങിയ കീവേഡുകളിൽ പ്രവർത്തിക്കുന്നവയിൽ നിന്നാണ് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ആപ്പുകൾ കണ്ടെത്തിയത്. അനധികൃത ആപ്പുകൾക്ക് നിയന്ത്രണം കൊണ്ട് വരണമെന്ന് പരിശോധന നടത്തിയ ആർബിഐ സമിതി സർക്കാരിന് ശുപാർശ നൽകി. അനധികൃത ഡിജിറ്റൽ വായ്പകൾ തടയാൻ സമ്പൂർണ നിയമ നിർമാണത്തിനാണ് ശുപാർശ. അനധികൃത ആപ്പുകൾ കണ്ടെത്താൻ നോഡൽ ഏജൻസി വേണം, ആപ്പുകൾക്ക് വെരിഫിക്കേഷൻ തുടങ്ങിയ നിർദേശങ്ങളും റിസർവ് ബാങ്ക് സമിതി മുന്നോട്ട് വയ്ക്കുന്നു. ഓൺലൈൻ, മൊബൈൽ പ്ലാറ്റ്ഫോമുകൾ, ഡിജിറ്റൽ ആപ്ലിക്കേഷനുകൾ എന്നിവയിലൂടെയുള്ള വായ്പ സൌകര്യങ്ങളേക്കുറിച്ച് പഠിച്ച ആർബിഐ വർക്കിങ് ഗ്രൂപ്പിന്റെ റിപ്പോർട്ടിലാണ് കണ്ടെത്തലുകളും നിർദേശങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നത്.

 

ആൻഡ്രോയിഡ്

2021 ജനുവരി ഒന്ന് മുതൽ 2021 ഫെബ്രുവരി 28 വരെയാണ് പഠനം നടത്തിയത്. ഇക്കാലയളവിൽ 81ൽ അധികം ആപ്ലിക്കേഷൻ സ്റ്റോറുകളിൽ സമിതി നീരിക്ഷണം നടത്തി. 81 ആപ്പ് സ്റ്റോറുകളിലും ഇന്ത്യൻ ലോൺ ആപ്പ്സ് ലഭ്യമാണ്. ഇതിൽ ലോൺ, ഇൻസ്റ്റന്റ് ലോൺ, ക്വിക്ക് ലോൺ എന്നീ കീവേഡുകളുള്ള 1,1000 ഓളം വായ്പ ആപ്പുകളാണ് ആൻഡ്രോയിഡ് യൂസേഴ്സിന് ലഭ്യമായിട്ടുള്ളത്. ഇവയിൽ 600 എണ്ണവും അനധികൃതം ആണെന്നും ആർബിഐ റിപ്പോർട്ട് പറയുന്നു. കോവിഡ് കാലത്താണ് ഓൺലൈൻ അപ്പുകളുടെ ഉപയോഗം പെട്ടെന്ന് കൂടിയത്. പിന്നാലെ തിരിച്ചടവ് മുടങ്ങുന്നതിനാൽ ആളുകൾ ആത്മഹത്യ ചെയ്യുന്ന സാഹചര്യം ഉണ്ടായെന്നും സമിതിയുടെ കണ്ടെത്തലിൽ ഉണ്ട്.

പ്രാദേശിക വാർത്തകൾക്ക് പ്രസക്തി കൂട്ടാൻ പുതിയ ടൂളുകളുമായി ഗൂഗിൾപ്രാദേശിക വാർത്തകൾക്ക് പ്രസക്തി കൂട്ടാൻ പുതിയ ടൂളുകളുമായി ഗൂഗിൾ

റിസർവ്

റിസർവ് ബാങ്ക് നിയന്ത്രിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുന്ന സാമ്പത്തിക കൈമാറ്റങ്ങളാണ് രാജ്യത്ത് നിയമവിധേയം ആയിട്ടുള്ളത്. ഈ ഗണത്തിൽ ഉൾപ്പെടാത്ത, റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിൽ പെടാത്ത സ്ഥാപനങ്ങൾ പ്രമോട്ട് ചെയ്യുന്ന വായ്പ ആപ്പുകളുമായി ബന്ധപ്പെട്ടതാണ് പരാതികളിൽ ഭൂരിഭാഗവുമെന്ന് ആർബിഐ റിപ്പോർട്ട് പറയുന്നു. പരാതികൾ ഉയരുന്ന മറ്റൊരു പ്രധാന വിഭാഗം എൻബിഎഫ്‌സി പങ്കാളിത്തമുള്ള വായ്പ ആപ്പുകളെ കുറിച്ചാണ്. പ്രത്യേകിച്ചും ആസ്തിയുടെ വലുപ്പം 1,000 കോടി രൂപയിൽ താഴെയുള്ള ചെറിയ എൻബിഎഫ്‌സികളുമായി ബന്ധപ്പെട്ടുള്ളത്.

ഓൺലൈൻ
 

ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയും മൊബൈൽ ആപ്ലിക്കേഷനുകളിലൂടെയും വായ്പ നൽകുന്നതുൾപ്പെടെയുള്ള ഡിജിറ്റൽ വായ്പാമേഖല മോണിറ്റർ ചെയ്യാനായി 2021 ജനുവരി 13 നാണ് ആർബിഐ ഒരു വർക്കിംഗ് ഗ്രൂപ്പ് (ഡബ്ല്യുജി) രൂപീകരിച്ചത്. ഡിജിറ്റൽ വായ്പ മേഖലയിലെ കുതിച്ചു ചാട്ടത്തിന് പിന്നാലെ ഉയർന്നു വരുന്ന ബിസിനസ് രീതികളുടെയും ഉപഭോക്തൃ സംരക്ഷണ ആശങ്കകളുടെയും പശ്ചാത്തലത്തിലായിരുന്നു സമിതിയുടെ രൂപീകരണം. ഉപഭോക്തൃ സംരക്ഷണം വർധിപ്പിക്കുന്നതിനും നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ഡിജിറ്റൽ വായ്പാ ആവാസവ്യവസ്ഥയെ സുരക്ഷിതവും സുസ്ഥിരവുമാക്കുന്നതിനാണ് വർക്കിങ് ഗ്രൂപ്പ് അവരുടെ റിപ്പോർട്ടിൽ ഊന്നൽ നൽകിയിരിക്കുന്നത്.

ഗൂഗിൾ സെർച്ചും ഡാർക്ക് ആക്കാം, ഡാർക്ക് മോഡ് ആക്ടിവേറ്റ് ചെയ്യുന്നത് എങ്ങനെ?ഗൂഗിൾ സെർച്ചും ഡാർക്ക് ആക്കാം, ഡാർക്ക് മോഡ് ആക്ടിവേറ്റ് ചെയ്യുന്നത് എങ്ങനെ?

ലോൺ ആപ്പുകളെക്കുറിച്ച് പരാതി പ്രവാഹം

ലോൺ ആപ്പുകളെക്കുറിച്ച് പരാതി പ്രവാഹം

ഡിജിറ്റൽ വായ്പാ ആപ്പുകൾക്കെതിരെ 2020 ജനുവരി മുതൽ 2021 മാർച്ച് വരെ 2,562 പരാതികൾ ലഭിച്ചിരുന്നു. മഹാരാഷ്ട്ര, കർണാടക, ഡൽഹി, ഹരിയാന, തെലങ്കാന, ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, ഗുജറാത്ത് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത്. പരാതികൾ ഉയർന്നതിന് പിന്നാലെ ചൈനീസ് ആപ്പുകൾ രാജ്യത്ത് നിരോധിച്ചിരുന്നു. പിന്നാലെയാണ് ഇന്ത്യൻ ലോൺ ആപ്പുകളേക്കുറിച്ചുള്ള ആർബിഐ പഠന റിപ്പോർട്ട് പുറത്ത് വന്നത്.

ബ്ലേഡ് കമ്പനികളേക്കാളും വലിയ ചതിക്കുഴി

ബ്ലേഡ് കമ്പനികളേക്കാളും വലിയ ചതിക്കുഴി

ബ്ലേഡ് കമ്പനികളെ നാണിപ്പിക്കുന്ന വിധത്തിലാണ് അനധികൃത ഓൺലൈൻ ലോൺ ആപ്പുകളുടെ പ്രവർത്തനം. പണത്തിന് ആവശ്യമുള്ളപ്പോൾ പെട്ടെന്ന് അക്കൌണ്ടിൽ പണം എത്തും. ഇതാണ് പലിശക്കെണിയിലേക്ക് വീഴ്ത്താനുള്ള ചൂണ്ടയായി ഉപയോഗിക്കുന്നത്. ഗൂഗിള്‍ സെര്‍ച്ച് വഴിയോ ഫേസ്ബുക്ക് പോലെയുള്ള സോഷ്യല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയോ ആണ് ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകളെക്കുറിച്ച് ഉപഭോക്താക്കള്‍ അറിയുന്നത്. പരസ്യങ്ങളിലും മറ്റും ആകൃഷ്ടരാകുന്നവർ ആപ്പ് ഡൌൺലോഡ് ചെയ്ത് ആധാർ കാർഡ് പോലെയുള്ള വിവരങ്ങളെല്ലാം നൽകി ലോൺ സ്വന്തമാക്കും. ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ തന്നെ ഗാലറിയെ ഫോട്ടോസ് അടക്കമുള്ള സ്വകാര്യ വിവരങ്ങളും കോണ്‍ടാക്ട് ഫോണ്‍ നമ്പറുകളും എല്ലാം ഇവർ കൈക്കലാക്കും. ഫോണ്‍ കോള്‍, എസ്എംഎസ് തുടങ്ങി എല്ലാ പെർമിഷനുകളും നൽകുകയും വേണം. 10.000 രൂപ ഒരു മാസത്തേക്ക് ലോൺ തന്നാൽ അക്കൌണ്ടിലെത്തുക 8,000 രൂപ മാത്രം. ഒരു മാസത്തിനിടെ 10,000 രൂപ തിരിച്ചടയ്ക്കുകയും വേണം.

ഐഫോൺ ഉടമകൾക്ക് സന്തോഷവാർത്ത, ഇനി ഫോൺ സ്വന്തമായി റിപ്പയർ ചെയ്യാംഐഫോൺ ഉടമകൾക്ക് സന്തോഷവാർത്ത, ഇനി ഫോൺ സ്വന്തമായി റിപ്പയർ ചെയ്യാം

ഭീഷണിയും ഉപദ്രവും നാണം കെടുത്തലും

ഭീഷണിയും ഉപദ്രവും നാണം കെടുത്തലും

ലോണ്‍ തിരിച്ചടവ് മുടങ്ങുന്നവർ നേരിടുന്നത് സമാനതകൾ ഇല്ലാത്ത ഉപദ്രവവും ഭീഷണിയും. ഫോണില്‍ വിളിച്ചും വാട്‌സ്ആപ്പിലൂടെയും മറ്റ് സോഷ്യല്‍ പ്ലാറ്റ്ഫോമുകൾ വഴിയും തുടര്‍ച്ചയായി ഭീഷണികൾ എത്തും. പണം വാങ്ങിയാല്‍ തിരിച്ചു നല്‍കാത്തയാളാണെന്ന് നമ്മുടെ സുഹൃത്തുക്കൾക്ക് എസ്എംഎസ് അയയ്ക്കും. ഉപഭോക്താവ് ജോലി ചെയ്യുന്ന സ്ഥാപനത്തിലുള്ളവരെയും വിളിച്ചറിയിക്കും. ലോൺ തിരിച്ചടവ് മുടങ്ങിയ വിവരം സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കും. ഇത്രയും ആകുമ്പോൾ തന്നെ ഭൂരിഭാഗം പേരും തകർന്ന് പോകും. എങ്ങനെയെങ്കിലും പണം തിരിച്ചടയ്ക്കുകയും ചെയ്യും. ഭീഷണിയിൽ നിൽക്കാത്തവരെ നേരിട്ട് ഉപദ്രവിക്കാനും ഈ ആപ്പുകൾ മറക്കാറില്ല. ഫോൺ ഗാലറിയിൽ നിന്നും എടുത്ത ഫോട്ടോകളും വീഡിയോകളും പ്രചരിപ്പിച്ചും ഇവർ പക വീട്ടും. ഇത്തരം ഭീഷണികളുടെയും ഉപദ്രവങ്ങളുടെയും മുമ്പിൽ പിടിച്ചു നിൽക്കാനാകാതെ ജീവൻ അവസാനിപ്പിച്ചവരും നിരവധിയാണ്. തിരിച്ചടവ് മുടങ്ങുന്നവരെക്കൊണ്ട് വീണ്ടും വായ്പ എടുപ്പിച്ച് പടുകുഴിയിലാക്കുന്ന സ്കീമുകളും നിരവധി ആണ്. പുതിയ ലോണ്‍ തുക മുഴുവന്‍ ആദ്യത്തെ ലോണിലും പലിശയിലും വരവ് വയ്ക്കും. ലോൺ തുക അടച്ച് തീർത്താൽ ആവശ്യപ്പെടാതെ തന്നെ പണം നൽകി കടക്കാരനാക്കി നിർത്തുന്ന രീതികളും ഇത്തരം കമ്പനികൾ പയറ്റാറുണ്ട്.

പലിശക്കെണിയിൽ നിന്നും അകന്ന് നിൽക്കുക

പലിശക്കെണിയിൽ നിന്നും അകന്ന് നിൽക്കുക

ഇത്തരം തട്ടിപ്പുകളിൽ നിന്ന് അകലം പാലിക്കുക മാത്രമാണ് പ്രതിവിധി എന്ന് പറയുന്നത്. ഓൺലൈൻ ലോൺ ആപ്പുകൾ അവരുടെ വിശദ വിവരങ്ങൾ വെളിപ്പെടുത്തേണ്ടതുണ്ട്. റിസർവ് ബാങ്ക് അംഗീകാരം ഉണ്ടോ ഇല്ലയോ എന്നൊക്കെ ഇതിൽ നിന്നും മനസിലാക്കാം. സാമ്പത്തിക ഇടപാടുകൾ നടത്താൻ അംഗീകൃത സ്ഥാപനങ്ങളെ തന്നെ സമീപിക്കുന്നതാണ് എപ്പോഴും നല്ലതെന്നും ഉപയോക്താക്കൾ മനസിലാക്കണം. ലോൺ ആപ്പുകൾ ഉപയോഗിക്കുകയാണെങ്കിൽ തന്നെ അവയുടെ വിശ്വാസ്യത ഉറപ്പു വരുത്താൻ എപ്പോഴും ശ്രമിക്കണം. അനാവശ്യ അനുമതികൾ ആവശ്യപ്പെട്ടാലും നൽകരുത്. സേവനങ്ങൾ നൽകില്ലെന്നാണെങ്കിൽ അവ അൺ ഇൻസ്റ്റാൾ ചെയ്യുക. വ്യക്തി വിവരങ്ങൾ കൈമാറുമ്പോൾ ജാഗ്രത പാലിക്കണം. തട്ടിപ്പ് സംശയം തോന്നിയാൽ സൈബർ സെൽ, സൈബർ പൊലീസ് സ്റ്റേഷൻ, ദേശീയ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ്ങ് പോര്‍ട്ടല്‍ എന്നിവയെ സമീപിക്കുകയും വേണം.

യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ സൗജന്യമായി നേടുന്നത് എങ്ങനെ?യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ സൗജന്യമായി നേടുന്നത് എങ്ങനെ?

Most Read Articles
Best Mobiles in India

English summary
The Reserve Bank of India (RBI) has said that 600 of the 1,100 loan apps in various app stores are illegal. Apps that work illegally have been found in keywords such as loan, quick loan and instant loan. The RBI panel recommended to the government that legislation be enacted to control unauthorized apps.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X