റിയൽമി ഇന്ത്യയിൽ 500 സ്മാർട്ട് സ്റ്റോറുകൾ വരെ തുറക്കുമെന്ന് സിഇഒ മാധവ് ഷെത്ത്

|

രാജ്യത്ത് സ്മാർട്ട്‌ഫോൺ വിൽപ്പനയെ സാരമായി ബാധിച്ച കൊവിഡിന്റെ രണ്ടാം തരംഗം അവസാനിക്കുമ്പോൾ പുതിയ ലോഞ്ചുകളുമായി വരും മാസങ്ങൾ കൂടുതൽ സജീവമാക്കാൻ ഒരുങ്ങുകയാണ് സ്മാർട്ട്ഫോൺ ബ്രാന്റുകൾ. സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാനായി കൂടുതൽ ഓഫ്ലൈറ്റ് സ്റ്റോറുകൾ ഉപയോക്താക്കൾക്ക് ലഭ്യമാക്കാനാണ് റിയൽമി തീരുമാനിച്ചിരിക്കുന്നത്. ഇത് റിയൽമി ഡിവൈസുകളുടെ ജനപ്രീതിയും ലഭ്യതയും വർധിപ്പിക്കുമെന്ന് ഉറപ്പാണ്.

 

റിയൽമി

അടുത്ത വർഷം നടക്കുന്ന സ്‌പെക്ട്രം ലേലത്തോടെ 5ജി ഹാൻഡ്‌സെറ്റിന്റെ ഡിമാൻഡും വർദ്ധിക്കുമെന്നാണ് സ്മാർട്ട്ഫോൺ ബ്രാന്റുകൾ കരുതുന്നത്. റിയൽമി വൈസ് പ്രസിഡന്റും റിയൽമി ഇന്ത്യ & യൂറോപ്പിന്റെ സിഇഒയുമായ മാധവ് ഷെത്ത് ഗിസ്‌ബോട്ടിനു നൽകിയ അഭിമുഖത്തിൽ പ്രൊഡക്ടുകളിൽ പകുതിയും 5ജി വിഭാഗത്തിന് കീഴിൽ വിവിധ വില വിഭാഗങ്ങളിൽ പുറത്തിറക്കാൻ കമ്പനി ആഗ്രഹിക്കുന്നതായി അറിയിച്ചു.

ചോദ്യം 1

Q1. കൊവിഡ്-19 ഇന്ത്യയിലെ റിയൽ‌മിയുടെ തന്ത്രങ്ങൾ‌ മാറ്റിയിട്ടുണ്ടോ? ഉണ്ടെങ്കിൽ, എങ്ങനെ?

മധ്യനിരയിലേക്കും എൻട്രി ലെവലിലേക്കും കൂടുതൽ ഓപ്ഷനുകൾ കൊണ്ടുവരുന്ന രീതിയിൽ ഞങ്ങൾ ഞങ്ങളുടെ പോർട്ട്ഫോളിയോ ക്രമീകരിച്ചു. പാൻഡെമിക് കാരണം ഉപഭോക്താക്കൾ കൂടുതൽ പ്രയോജനപ്പെടുന്ന ഡിവൈസുകൾ വാങ്ങാൻ തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് പുതുക്കിയ സി സീരീസ് പ്രാഡക്ട് ലൈൻ അവതരിപ്പിച്ചത്. വില കുറഞ്ഞ വിഭാഗത്തിൽ പെർഫോമൻസ് ഫോണുകൾ അന്വേഷിക്കുന്ന യുവാക്കളുടെ ആവശ്യവും ഞങ്ങൾ പരിഗണിച്ചു. അതുകൊണ്ടാണ് റിയൽമി നാർസോ സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ചത്.

കഴിഞ്ഞ വർഷം ഞങ്ങൾ 50 സ്റ്റോറുകൾ തുറക്കാൻ ലക്ഷ്യമിട്ടിരുന്നു. പക്ഷേ ഇത് നടപ്പാക്കുന്നത് വൈകി. ഞങ്ങൾക്ക് ഇതുവരെ 40 ഓളം സ്റ്റോറുകൾ തുറക്കാൻ കഴിഞ്ഞു. ഓഫ്‌ലൈൻ വിപുലീകരണമെന്നത് റിയൽമി പ്രാധാന്യം നൽകുന്ന കാര്യമാണ്. അതുകൊണ്ട് ഈ വർഷം, ഞങ്ങൾ വീണ്ടും ഇക്കാര്യത്തിന് മുൻ‌ഗണന നൽകുന്നു. ഞങ്ങൾ രാജ്യവ്യാപകമായി 300-500 സ്മാർട്ട് സ്റ്റോറുകളും കുറച്ച് മുൻ‌നിര സ്റ്റോറുകളും ആരംഭിക്കും.

ചോദ്യം 2
 

Q2. കൊവിഡ്-19 ന്റെ രണ്ടാമത്തെ തരംഗവും ലോക്ക്ഡൌണും ഇന്ത്യയിലെ നിങ്ങളുടെ ബിസിനസ്സിനെ എത്രമാത്രം ബാധിച്ചു?

റിയൽ‌മിയുടെ വിൽ‌പനയിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. ഓൺ‌ലൈനിൽ ഡിമാൻഡ് 10-20 ശതമാനം വരെ ഉണ്ടായി. നൽകുന്ന വിലയ്ക്കുള്ള മൂല്യമുള്ള ഫോണുകൾക്ക് ഡിമാൻഡ് ഉണ്ടായിരുന്നു. ലോക്ക്ഡൌണിന്റെ സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് തുറന്ന ചില സംസ്ഥാനങ്ങളിലെ ഓഫ്ലൈൻ സ്റ്റോറുകളിലും സ്ഥിരമായ വിൽപ്പന രജിസ്റ്റർ ചെയ്തു.

5ജി സാങ്കേതികവിദ്യയെ ജനാധിപത്യവൽക്കരിക്കാനുള്ള പദ്ധതിയിലും ഞങ്ങൾ പ്രവർത്തിക്കുന്നു. കൂടാതെ നിരവധി സ്മാർട്ട്‌ഫോണുകൾ, സ്മാർട്ട് ടിവികൾ, ഓഡിയോ, വെയറബിൾസ് എന്നിവ ഉപയോഗിച്ച് ഒരു ടെക് ലൈഫ് ഇക്കോസിസ്റ്റം ക്രിയേറ്റ് ചെയ്യുന്നതിലും ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ചോദ്യം 3

Q3. കൊവിഡ്-19 സ്മാർട്ട്‌ഫോൺ വ്യവസായത്തെ എങ്ങനെ ബാധിക്കുന്നു?

വ്യവസായത്തിലെ മറ്റ് കമ്പനികളെ കുറിച്ച് അഭിപ്രായം പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. റിയൽ‌മിയിൽ‌, ഞങ്ങളുടെ പ്രൊഡക്ട് റോഡ്‌മാപ്പും ഇന്ത്യൻ‌ മാർ‌ക്കറ്റിനായുള്ള എല്ലാ മുൻ‌ഗണനകളും നന്നായി ഡിഫൈൻ ചെയ്തിട്ടുണ്ട്.

ചോദ്യം 4

Q4. നിങ്ങൾ അടുത്തിടെ ഡിസോ എന്ന പുതിയ സബ് ബ്രാന്റ് ആരംഭിച്ചു. ഈ ബ്രാൻഡിന് കീഴിൽ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന ഉൽപ്പന്നങ്ങളെക്കുറിച്ച് ഞങ്ങളോട് പറയാമോ?

ഡിസോ ഒരു പ്രത്യേക ബ്രാൻഡാണ്. ഇതിന് അതിന്റെ മാനേജുമെന്റ്, മാർക്കറ്റിംഗ്, ഓപ്പറേഷൻ ടീം എന്നിവ ഉണ്ട്, അത് റിയൽ‌മിയുമായി ബന്ധിപ്പിച്ചിട്ടില്ല. ബ്രാൻഡിന് മാനിഫെസ്റ്റോ, സ്വന്തം മാർക്കറ്റ് സ്ട്രാറ്റജി എന്നിവയും ഉണ്ട്. അത് അതിന്റെ ദൗത്യത്തെ കേന്ദ്രീകരിച്ചാണ് ഉണ്ടാക്കിയിരിക്കുന്നത്.

ചോദ്യം 5

Q5 നിങ്ങളുടെ സബ് ബ്രാൻഡായ ഡിസോയ്ക്ക് കീഴിൽ ഫീച്ചർ ഫോണുകൾ ലോഞ്ച് ചെയ്യാൻ പദ്ധതിയുണ്ടോ?

ഡിസോയിൽ ചില മികച്ച പ്രൊഡക്ടുകൾ ഉണ്ടായിരിക്കും. എന്നാൽ ഈ പ്രൊഡക്ടുകൾ എന്തായിരിക്കുമെന്നും ലോഞ്ച് എപ്പോഴായിരിക്കുമെന്നും പിന്നീട് ഔദ്യോഗികമായി അറിയിക്കും.

ചോദ്യം 6

Q6. നിങ്ങൾ സ്മാർട്ട് ടിവികൾ, സ്മാർട്ട് വാച്ചുകൾ, ടിഡബ്ല്യുഎസ് എന്നിവ ലോഞ്ച് ചെയ്തു. റിയൽ‌മി ഇനി മറ്റ് ഏത് വിഭാഗങ്ങളിൽ കൂടി പ്രൊഡക്ടുകൾ പുറത്തിറക്കും?

റിയൽമി എഐഒടി 2.0 ഡെലവപ്പ്മെന്റ് ഫേസിലേക്ക് കടന്നിരിക്കുകയാണ്. '1 + 4 + എൻ' സ്റ്റാറ്റർജിയിൽ നിന്നും മാറി നൂതനമായ '1 + 5 + ടി' സ്റ്റാറ്റർജിയാണ് ഇതിലുള്ളത്. കൂടാതെ എ‌ഐ‌ടി ഇക്കോസിസ്റ്റം, പ്രൊഡക്റ്റ് പോർട്ട്‌ഫോളിയോ എന്നിവ കൂടുതൽ വികസിപ്പിക്കുന്നു. '1 + 5 + ടി' എന്നത് ഒരു സ്മാർട്ട്‌ഫോൺ, അഞ്ച് എഐഒടി ഉൽപ്പന്നങ്ങൾ, ടെക്ക് ലൈഫിന് കീഴിലുള്ള ഉൽപ്പന്നങ്ങൾ എന്നിങ്ങനെയുള്ളവയാണ്.

ചോദ്യം 7

Q7. ഈ വർഷാവസാനത്തോടെ നിങ്ങൾ പ്രതീക്ഷിക്കുന്ന വിപണി വിഹിതം എങ്ങനെയാണ്? പ്രത്യേകിച്ച് 5ജി ഹാൻഡ്‌സെറ്റ് വിപണിയിൽ?

2021ൽ 25 മുതൽ 30 ദശലക്ഷം വരെ സ്മാർട്ട്‌ഫോണുകളുടെ വിൽപ്പനയിലൂടെ മികച്ച മൂന്ന് സ്മാർട്ട്‌ഫോൺ ബ്രാൻഡുകളിലൊന്നാവാനും ഒന്നാം നമ്പർ ഓൺലൈൻ സ്മാർട്ട്‌ഫോൺ ബ്രാൻഡുമാവാനുമാണ് റിയൽ‌മി ലക്ഷ്യമിടുന്നത്. 2021ൽ 5ജി മാർക്കറ്റിനെ നയിക്കാനും റിയൽ‌മി ആഗ്രഹിക്കുന്നു, ഞങ്ങളുടെ ഉൽപ്പന്നങ്ങളിൽ പകുതിയും 5ജി ആയിരിക്കും. കൂടാതെ വെയറബിൾ ബ്രാന്റ്, ഓഡിയോ ബ്രാന്റ്, സ്മാർട്ട് ടിവി ബ്രാൻഡ് എന്നിവയിൽ ഒന്നാമനാകാനും റിയൽ‌മി ആഗ്രഹിക്കുന്നു. എഐഒടി ഉൽപ്പന്നങ്ങൾക്ക് 2021ൽ 15 ദശലക്ഷം ഉപയോക്താക്കളെയും ലക്ഷ്യമിടുന്നു.

ചോദ്യം 8

Q8. റിയൽ‌മി ഈ വർഷം എത്ര സ്മാർട്ട്‌ഫോണുകൾ അവതരിപ്പിക്കും?

നിരവധി ആവേശകരമായ ലോഞ്ചുകൾ വരാനുണ്ട്. ഒരു 5ജി ലീഡർ എന്ന നിലയിൽ 4ജി വേരിയന്റുകളോടൊപ്പം വിവിധ വില വിഭാഗങ്ങളിലുടനീളം 5 ജി എനേബിൾഡ് സ്മാർട്ട്‌ഫോണുകളും ഞങ്ങൾ കൊണ്ടുവരും. ഞാൻ മുമ്പ് സൂചിപ്പിച്ചതുപോലെ, ഈ കലണ്ടർ വർഷത്തിൽ 25-30 ദശലക്ഷം വിൽപ്പന നേടാൻ ഞങ്ങൾ ആഗ്രഹിക്കുന്നു; എങ്കിലും ഇത് ത്രൈമാസ അടിസ്ഥാന വിപണി സാഹചര്യങ്ങൾ അവലോകനം ചെയ്യും.

ചോദ്യം 9

Q9. ഈ വർഷം റിയൽ‌മിയിൽ നിന്ന് നമുക്ക് മറ്റെന്താണ് പ്രതീക്ഷിക്കാൻ കഴിയുക?

അടുത്ത അഞ്ച് വർഷത്തേക്ക് ത്വരിതപ്പെടുത്തിയ എഐഒടി പ്രൊഡക്ട് സ്റ്റാറ്റർജിയുടെ ഭാഗമായി റിയൽ‌മി വാച്ച് 2 പ്രോ, ടെക്ലൈഫ് റോബോട്ട് വാക്വം, ലാപ്‌ടോപ്പ് എന്നിവയും പുതിയ രണ്ട് എ‌ഐ‌ടി ഉൽ‌പ്പന്നങ്ങളും ലോഞ്ച് ചെയ്യാനുള്ള പദ്ധതികൾ ഞങ്ങൾ അടുത്തിടെ പ്രഖ്യാപിച്ചു. ഒരു 5ജി ലീഡർ എന്ന നിലയിൽ എല്ലാ വില വിഭാഗങ്ങളിലും ഞങ്ങൾ 5ജി ചിപ്‌സെറ്റുകൾ ജനാധിപത്യവൽക്കരിക്കുകയും ഇന്ത്യൻ ഉപഭോക്താക്കളുടെ ഉയർന്നുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 5ജി എനേബിൾഡായ കൂടുതൽ സ്മാർട്ട്‌ഫോണുകൾ കൊണ്ടുവരികയും ചെയ്യും.

Most Read Articles
Best Mobiles in India

English summary
Madhav Sheth, CEO of the company, told Gizbot that the company wants to launch half of its products under the 5G segment in various price categories.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X