റിയൽമി വാച്ചുകൾക്ക് മികച്ച ഓഫറുകളുമായി റിയൽമി വിന്റർ സെയിൽ‌ ആരംഭിച്ചു

|

2020 ലെ ആദ്യ വിൽപ്പനയുടെ ഭാഗമായി റിയൽമി ഇന്ത്യയിൽ വിന്റർ സെയിൽ ആരംഭിച്ചു. ഏറ്റവും പുതിയ റിയൽമി വാച്ച് ബേസിക്, റിയൽമി ബഡ്‌സ് വയർ‌ലെസ് പ്രോ എന്നിവ ഉൾ‌പ്പെടെയുള്ള വിപുലമായ AIoT ഉൽ‌പ്പന്നങ്ങളുടെ ഓഫറുകൾ‌ വിൽ‌പനയിൽ‌ ഉൾ‌പ്പെടുന്നു. വിൽപ്പനയുടെ ഭാഗമായി ഏതൊക്കെ ഉൽപ്പന്നങ്ങളാണ് ഡിസ്കൗണ്ടിലുള്ളതെന്ന് നമുക്ക് ഇവിടെ വിശദമായി പരിശോധിക്കാം. റിയൽമി വിന്റർ വിൽ‌പന ഇപ്പോൾ‌ ആരംഭിച്ചു കഴിഞ്ഞു. റിയൽമി.കോം വഴിയും റിയൽമി എ‌ഐ‌ടി ഉൽ‌പ്പന്നങ്ങൾ‌ ലഭ്യമാകുന്ന മറ്റ് ഓൺലൈൻ പോർട്ടലുകൾ‌ വഴിയും ജനുവരി 9 വരെ ഈ വിൽപന തുടരും.

 റിയൽമി ബഡ്‌സ് വയർ‌ലെസ് പ്രോ
 

റിയൽമി വാച്ച് ബേസിക് 500 രൂപ കിഴിവിൽ 3,499 രൂപയ്ക്ക് ലഭ്യമാണ്. കമ്പനിയുടെ വെബ്‌സൈറ്റ്, ഫ്ലിപ്കാർട്ട്, മിന്ത്ര എന്നിവ വഴി നിങ്ങൾക്ക് ഈ സ്മാർട്ട് വാച്ച് സ്വന്തമാക്കാവുന്നതാണ്. കിഴിവുള്ള വിലയ്‌ക്കൊപ്പം സൗജന്യ സിലിക്കൺ സ്ട്രാപ്പും നിങ്ങൾക്ക് ലഭിക്കും എന്നതാണ് ഈ ഓഫറിൻറെ മറ്റൊരു ഗുണം. റിയൽമി ബഡ്‌സ് വയർ‌ലെസ് പ്രോ ഓഫറിന്റെ ഭാഗമായി 500 രൂപ കിഴിവിൽ 3,499 രൂപയ്ക്ക് ലഭ്യമാണ്. റിയൽ‌മി.കോം, ആമസോൺ ഇന്ത്യ വഴി നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്. 500 രൂപ വില കിഴിവിൽ റിയൽമി ബഡ്‌സ് എയർ പ്രോ, റിയൽമി ബഡ്‌സ് എയർ നിയോ, റിയൽമി ബഡ്‌സ് ക്യൂ എന്നിവ ലഭ്യമാണ്. ഈ ഇയർഫോണുകളുടെ വില ഇപ്പോൾ യഥാക്രമം 4,499 രൂപ, 2,199 രൂപ, 1,599 രൂപ എന്നിങ്ങനെയാണ്.

റിയൽമി സ്മാർട്ട് കാം 360

റിയൽമി ഡോട്ട് കോം, ഫ്ലിപ്കാർട്ട് വഴി ബഡ്സ് എയർ പ്രോ ലഭ്യമാകുമ്പോൾ, ബഡ്സ് എയർ നിയോ, ബഡ്സ് ക്യൂ എന്നിവ റിയൽമി ഡോട്ട് കോം, ഫ്ലിപ്കാർട്ട്, മിന്ത്ര എന്നിവ വഴി ലഭ്യമാണ്. റിയൽമി സ്മാർട്ട് കാം 360 400 രൂപ വിലക്കിഴിൽ 2,599 രൂപയ്ക്ക് ലഭ്യമാണ്. റിയൽമി.കോം, ഫ്ലിപ്കാർട്ട്, ആമസോൺ ഇന്ത്യ വഴി നിങ്ങൾക്ക് ഇത് ലഭിക്കുന്നതാണ്. റിയൽമി ബാൻഡ് ബേസിക്ക് ഓഫർ വിലയിൽ 1,299 രൂപയ്ക്ക് ലഭ്യമാണ്. മറ്റ് AIoT ഉൽപ്പന്നങ്ങൾ നിങ്ങൾക്ക് ഓഫറുകൾ വഴി ലഭ്യമാകും. പട്ടികയിൽ റിയൽമി ഇലക്ട്രിക് ടൂത്ത് ബ്രഷ് മിഡ് എം 1,499 രൂപയ്ക്കും റിയൽമി ഇലക്ട്രിക് ടൂത്ത് ബ്രഷ് ലൈറ്റ് 699 രൂപയ്ക്കും റിയൽമി വെബ്‌സൈറ്റ് വഴിയും ഫ്ലിപ്കാർട്ട് വഴിയും ലഭ്യമാണ്.

റിയൽമി വാച്ച്

കൂടാതെ, റിയൽമി വയർ‌ലെസ് ഇയർ‌ബഡുകൾ 1,599 രൂപയ്ക്ക് (റിയൽമി.കോം, ഫ്ലിപ്കാർട്ട്, ആമസോൺ ഇന്ത്യ, മിന്ത്ര വഴി) 200 രൂപ ഡിസ്‌കൗണ്ടിൽ ലഭ്യമാണ്. അതേസമയം, റിയൽമി വയർഡ് ബഡ്സ് 3 299 രൂപയ്ക്ക് (റിയൽമി.കോം, ഫ്ലിപ്കാർട്ട്, ആമസോൺ ഇന്ത്യ വഴി) 100 രൂപ വിലക്കിഴിവിൽ ലഭ്യമാണ്. റിയൽമി ടെക് ബാക്ക്പാക്ക് 1,699 രൂപ വിലയിൽ (റിയൽമി.കോം വഴി) 700 രൂപ വിലക്കിഴിവിലും, റിയൽമി അഡ്വഞ്ചർ ബാക്ക്‌പാക്ക് 999 രൂപ വിലയ്ക്ക് (റിയൽമി ഡോട്ട് കോം വഴിയും) 500 രൂപ ഡിസ്‌കൗണ്ടിൽ ലഭ്യമാണ്.

റിയൽമി പവർ ബാങ്ക്
 

വിന്റർ സെയിലിൽ റിയൽമി സ്മാർട്ട് ടിവികൾക്ക് ഓഫറുകളും ലഭ്യമാണ്. 32 ഇഞ്ച് 13,999 രൂപ മുതലും, 43 ഇഞ്ച് 22,999 രൂപ മുതലും, 55 ഇഞ്ച് 39,999 രൂപ മുതലും വില ആരംഭിക്കുന്നു. റിയൽമി സി 12 (ഇപ്പോൾ 8,499 രൂപയ്ക്കും), റിയൽമി സി 11 (ഇപ്പോൾ 6,999 രൂപയ്ക്കും), റിയൽമി 6 (ഇപ്പോൾ 11,999 രൂപയ്ക്കും), റിയൽമി 6 പ്രോ (ഇപ്പോൾ 15,999 രൂപയ്ക്കും‌) റിയൽമി 18 വാട്ട് 20,000 എംഎഎച്ച് ബാറ്ററി പവർ ബാങ്ക് (ഇപ്പോൾ 1,499 രൂപ) ലഭ്യമാണ്.

Most Read Articles
Best Mobiles in India

English summary
As part of their first sale in 2020, Realme has announced a special winter sale in India. The sale includes deals including the new Realme Watch Basic, the Realme Buds Wireless Pro, and more, for its wide range of AIoT products.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X