ഇന്ത്യയിൽ വിറ്റഴിഞ്ഞത് 3000 കോടി രൂപയുടെ റെഡ്മി നോട്ട് 10 സ്മാർട്ട്‌ഫോണുകൾ

|

3000 കോടി രൂപയുടെ റെഡ്മി നോട്ട് 10 സ്മാർട്ട്‌ഫോണുകൾ ഇന്ത്യയിൽ വിറ്റതായി ഷവോമി വ്യക്തമാക്കി. റെഡ്മി നോട്ട് 10, റെഡ്മി നോട്ട് 10 പ്രോ, റെഡ്മി നോട്ട് 10 പ്രോ മാക്‌സ്, റെഡ്മി നോട്ട് 10 എസ് എന്നിവ ഈ സീരീസിൽ ഉൾപ്പെടുന്നു. ആദ്യമായി ഈ മൂന്ന് സ്മാർട്ഫോണുകളും മാർച്ചിൽ അവതരിപ്പിച്ചപ്പോൾ നാലാമത്തെ നോട്ട് 10 എസ് കഴിഞ്ഞ മാസം ഈ ലൈനപ്പിൽ ചേരുകയായിരുന്നു. എന്നാൽ, ഈ സ്മാർട്ട്‌ഫോണുകളൊന്നും 5 ജി കണക്റ്റിവിറ്റിയെ സപ്പോർട്ട് ചെയ്യുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഓരോ സ്മാർട്ട്ഫോണിൻറെയും വ്യക്തിഗത കണക്കുകൾ ഷവോമി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

 

റെഡ്മി നോട്ട് 10 പ്രോ മാക്‌സിൻറെ പ്രധാന സവിശേഷതകൾ

റെഡ്മി നോട്ട് 10 പ്രോ മാക്‌സിൻറെ പ്രധാന സവിശേഷതകൾ

12,499 രൂപയ്ക്കും 21,999 രൂപയ്ക്കും ഇടയിലാണ് ഈ സ്മാർട്ട്ഫോൺ ലൈനപ്പിന് വില നൽകിയിരിക്കുന്നത്. ഈ വർഷത്തെ റെഡ്മി നോട്ട് സീരീസ് ചില പ്രധാന അപ്ഗ്രേഡുകൾ കണ്ടു. റെഡ്മി നോട്ട് 10 പ്രോ മാക്‌സിൽ 108 മെഗാപിക്സൽ പ്രൈമറി സാംസങ് എച്ച്എം 2 സെൻസർ, 5 മെഗാപിക്സൽ സൂപ്പർ മാക്രോ ഷൂട്ടറും (2x സൂം), 8 മെഗാപിക്സൽ അൾട്രാ-വൈഡ്- ആംഗിൾ ഷൂട്ടർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്നതാണ് ക്വാഡ് കാമറ സംവിധാനം. മുൻവശത്ത് 16 മെഗാപിക്സൽ സെൽഫി ക്യാമറയുമുണ്ട്. നൈറ്റ് മോഡ് 2.0, വി‌എൽ‌ജി മോഡ്, മാജിക് ക്ലോൺ മോഡ്, ലോംഗ് എക്‌സ്‌പോഷർ മോഡ്, വീഡിയോ പ്രോ മോഡ്, ഡ്യുവൽ വീഡിയോ എന്നിങ്ങനെയുള്ള ക്യാമറ സവിശേഷതകളാണ് റെഡ്മി നോട്ട് 10 പ്രോ മാക്‌സിൽ വരുന്നത്. അഡ്രിനോ 618 ജിപിയുവുമായി ജോടിയാക്കിയ ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 732G SoC പ്രോസസ്സറാണ് റെഡ്മി നോട്ട് 10 പ്രോ മാക്‌സിന് മികച്ച കരുത്ത് നൽകുന്നത്. 33W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5,020 എംഎഎച്ച് ബാറ്ററിയാണ് നൽകിയിട്ടുള്ളത്.

റെഡ്മി നോട്ട് 10 പ്രോയുടെ പ്രധാന സവിശേഷതകൾ
 

റെഡ്മി നോട്ട് 10 പ്രോയുടെ പ്രധാന സവിശേഷതകൾ

64 മെഗാപിക്സൽ പ്രൈമറി സാംസങ് ഐസോസെൽ ജിഡബ്ല്യു 3 സെൻസർ, 5 മെഗാപിക്സൽ സൂപ്പർ മാക്രോ ഷൂട്ടറും (2x സൂം), 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ഷൂട്ടർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ തുടങ്ങിയവ ഉൾപ്പെടുന്നതാണ് റെഡ്മി നോട്ട് 10 പ്രോയുടെ ക്വാഡ് ക്യാമറ സംവിധാനം. മുൻവശത്ത് 16 മെഗാപിക്സൽ സെൽഫി ക്യാമറയുമുണ്ട്. 128 ജിബി വരെ യുഎഫ്എസ് 2.2 സ്റ്റോറേജാണ് ഈ സ്മാർട്ട്ഫോണിനുള്ളത്. അഡ്രിനോ 618 ജിപിയുവുമായി ജോടിയാക്കിയ ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 732 ജി SoC പ്രോസസ്സറാണ് റെഡ്മി നോട്ട് 10 പ്രോയ്ക്ക് മികച്ച കരുത്ത് നൽകുന്നത്. 33W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5,020 എംഎഎച്ച് ബാറ്ററിയുണ്ട്. വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്/എ-ജിപിഎസ്, ഇൻഫ്രാറെഡ് (ഐആർ), യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ കണക്ടിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഹൈ-റെസ് സപ്പോർട്ടുമായി സ്റ്റീരിയോ സ്പീക്കറുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

റെഡ്മി നോട്ട് 10 സ്മാർട്ഫോണിൻറെ പ്രധാന സവിശേഷതകൾ

റെഡ്മി നോട്ട് 10 സ്മാർട്ഫോണിൻറെ പ്രധാന സവിശേഷതകൾ

ആൻഡ്രോയിഡ് 11 അടിസ്ഥാനമായ എംഐയുഐ 12 ഒഎസിൽ പ്രവർത്തിക്കുന്ന റെഡ്മി നോട്ട് 10ൽ 6.43 ഇഞ്ച് ഫുൾ എച്ച്ഡി + (1,080 x 2,400 പിക്‌സൽ) സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയുണ്ട്. അഡ്രിനോ 612 ജിപിയുവുമായി ജോടിയാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 678 SoC പ്രോസസ്സറാണ് റെഡ്മി നോട്ട് 10ന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. 48 മെഗാപിക്സൽ പ്രൈമറി സോണി ഐഎംഎക്സ് 582 സെൻസറും 8 മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ ഷൂട്ടർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ തുടങ്ങിയ സവിശേഷതകൾ വരുന്ന ക്വാഡ് ക്യാമറ സംവിധാനമാണ് റെഡ്മി നോട്ട് 10ൽ വരുന്നത്. സെൽഫികൾ എടുക്കുവാനും വീഡിയോ ചാറ്റുകൾക്കുമായി മുൻവശത്ത് 13 മെഗാപിക്സൽ സെൽഫി ക്യാമറയുമുണ്ട്. 33W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററി ഉൾപ്പെടുത്തിയിരിക്കുന്നു. 4ജി വോൾട്ട്, വൈ-ഫൈ, ബ്ലൂടൂത്ത് വി 5.0, ജിപിഎസ്/എ-ജിപിഎസ്, ഇൻഫ്രാറെഡ്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകളിൽ വരുന്നത്.

ഇന്ത്യയിൽ വിറ്റഴിഞ്ഞത് 3000 കോടി രൂപയുടെ റെഡ്മി നോട്ട് 10 സ്മാർട്ട്‌ഫോണുകൾ

4 ജി കണക്ടിവിറ്റിയെ സപ്പോർട്ട് ചെയ്യുന്ന ഈ ഷവോമി റെഡ്മി നോട്ട് 10 സീരീസ് സ്മാർട്ഫോണുകൾ വിപണിയിൽ വളരെയധികം സ്വാധീനം ചെലുത്തിയ ഏറ്റവും മികച്ചതും ബജറ്റ് വിലയിൽ വരുന്നതുമാണ്. മുൻകാല റെഡ്മി നോട്ട് 9 ഇന്ത്യയിലും ലോകമെമ്പാടും മികച്ച പ്രകടനം കാഴ്ചവച്ചില്ലെന്ന് റിപ്പോർട്ടുകൾ വന്നതിനെത്തുടർന്ന് റെഡ്മി നോട്ട് 10 സീരീസ് രൂപകൽപ്പനയിൽ കാര്യമായ മാറ്റം വരുത്തി. തുടർന്ന് റെഡ്മി നോട്ട് 8 വളരെ വിജയകരമായ ഒരു അധ്യായം വിപണിയിൽ കാഴ്ച്ച വെച്ചു. നോട്ട് സീരീസ് ഇന്ത്യയിൽ ആരംഭിച്ചതിനുശേഷം മധ്യ ബജറ്റ് വിഭാഗത്തിൽ ഉയർന്ന നിലവാരം പുലർത്തിയെന്ന് റെഡ്മി ഇന്ത്യയിലെ ബിസിനസ് മേധാവി സ്നേഹ ടൈൻ‌വാല പറഞ്ഞു.

Most Read Articles
Best Mobiles in India

English summary
The Redmi Note 10, Redmi Note 10 Pro, Redmi Note 10 Pro Max, and Redmi Note 10S are all part of the series. The first three Note 10S phones were released in March, with a fourth Note 10S joining the lineup last month.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X