റെഡ്മി നോട്ട് 9 5 ജി സീരീസിനൊപ്പം ലോഞ്ചിനൊരുങ്ങി റെഡ്മി വാച്ച്: വിശദാംശങ്ങൾ

|

റെഡ്മി നോട്ട് 9 5 ജി, റെഡ്മി നോട്ട് 9 പ്രോ 5 ജി എന്നീ പുതിയ 5 ജി സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കാൻ കമ്പനി ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ലോഞ്ച് ഇവന്റിന്റെ ഔദ്യോഗിക ലിസ്റ്റിംഗ് മറ്റ് സ്മാർട്ട് ഗാഡ്ജറ്റുകൾ ഇവന്റിൽ അവതരിപ്പിക്കുമെന്ന് കാണിക്കുന്നു. ഔദ്യോഗികമായി സൂചിപ്പിച്ച റെഡ്മി വാച്ചിനൊപ്പം ഇവ ലോഞ്ച് ചെയ്യുമെന്നാണ് പറയുന്നത്. ലോഞ്ച് ചെയ്യുവാൻ പോകുന്ന ഈ ഡിവൈസുകളെ കുറിച്ച് ഇവിടെ വിശദമായി പരിശോധിക്കാം.

റെഡ്മി വാച്ച് ലോഞ്ച്
 

റെഡ്മി വാച്ച് ലോഞ്ച്

റെഡ്മി ജനറൽ മാനേജർ ലു വെയ്ബിംഗ് ഏതാനും ആഴ്ചകൾക്ക് മുമ്പ് റെഡ്മി വാച്ചിനെ കുറിച്ച് പറഞ്ഞിരുന്നു. കമ്പനിയുടെ ആദ്യത്തെ സ്മാർട്ട് വാച്ചിന് 5 ജി സപ്പോർട്ട് വരുന്ന സ്മാർട്ട്‌ഫോണുകൾക്കൊപ്പം നവംബർ 26 ന് ചൈനയിൽ തത്സമയം ഇവന്റ് കാണാനാകും. മാത്രമല്ല, വരാനിരിക്കുന്ന ഈ ഇവന്റിന്റെ ഔദ്യോഗിക ലിസ്റ്റിംഗിന്റെ സ്ക്രീൻഷോട്ട് കുറച്ച് സ്മാർട്ട് ഗാഡ്ജറ്റുകളും ഇതോടപ്പം അവതരിപ്പിക്കുമെന്ന് വെളിപ്പെടുത്തുന്നു. നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ ഇത് ആദ്യത്തെ റെഡ്മി സ്മാർട്ട് വാച്ച് ആയിരിക്കും.

ഓപ്പോ എ33 സ്മാർട്ട്‌ഫോണിന്റെ വില കുറച്ചു: പുതിയ വിലയും ഓഫറുകളും

റെഡ്മി വാച്ച്: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

റെഡ്മി വാച്ച്: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

സർ‌ട്ടിഫിക്കേഷൻ‌, ലിസ്റ്റിംഗ് വെബ്സൈറ്റുകൾ‌ എന്നിവയിൽ‌ റെഡ്മി വാച്ച് രണ്ട് പിറ്റ്സ്റ്റോപ്പുകൾ‌ ഉണ്ടാക്കി. REDMIWT01 എന്ന മോഡൽ നമ്പർ വരുന്ന റെഡ്മി വാച്ച് എംഐഐടി സർട്ടിഫിക്കേഷൻ സൈറ്റിൽ കണ്ടെത്തി. REDMIWT02 എന്ന മോഡൽ നമ്പറുള്ള മറ്റൊരു സ്മാർട്ട് വാച്ചും യുഎൽ (ഡെംകോ) സർട്ടിഫിക്കേഷനിൽ കണ്ടെത്തിയിരുന്നു. മോഡൽ നമ്പറിലെ അടുത്ത സാമ്യതകൾ സൂചിപ്പിക്കുന്നത് റെഡ്മി വാച്ചിന് ആഗോള വിപണിയിൽ ഷവോമി എംഐ വാച്ച് ലൈറ്റ് ആയി ലോഞ്ച് ചെയ്യാമെന്നാണ്.

സ്മാർട്ട് വാച്ച്

ഈ സ്മാർട്ട് വാച്ച് 1.4 ഇഞ്ച് ചതുരാകൃതിയിലുള്ള കളർ ഡിസ്പ്ലേയിൽ ഓട്ടോ ബ്രൈറ്റ്നെസ് സവിശേഷതയുമായാണ് വരുന്നത്. കൂടാതെ, ഈ സ്മാർട്ട് വാച്ചിന് എഫ്‌സിസി സർട്ടിഫിക്കേഷനും ലഭിച്ചു കഴിഞ്ഞു. ഇത് 50 എടിഎം വാട്ടർ റെസിസ്റ്റൻസിനെയും 24 മണിക്കൂർ ഹാർട്ട്റേറ്റ് മോണിറ്ററിങ്ങിനെയും സപ്പോർട്ട് ചെയ്യുമെന്ന് വെളിപ്പെടുത്തുന്നു. 5W ചാർജിംഗ് സപ്പോർട്ട് വരുന്ന 230 mAh ബാറ്ററിയും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

48 എംപി ക്വാഡ് ക്യാമറ സെറ്റപ്പുമായി ജിയോണി M12 പുറത്തിറങ്ങി; വില, സവിശേഷതകൾ

റെഡ്മി നോട്ട് 9 5 ജി സീരീസ്
 

ഒരു സ്മാർട്ട് വാച്ച് എന്ന നിലയിൽ, എംഐ വാച്ച് ലൈറ്റ് അല്ലെങ്കിൽ റെഡ്മി വാച്ച് നിരവധി ഫിറ്റ്നസ് മോഡുകളെയും സ്പോർട്സ് ട്രാക്കറുകളെയും സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ജിപിഎസ്, ബ്ലൂടൂത്ത് 5.1 കണക്റ്റിവിറ്റി എന്നിവയും ഇതിൽ വരുന്നു. വെയ്ബിംഗ് ഇവന്റ് നടത്തുമെന്നും പുതിയ പ്രോഡക്ടുകൾ അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകൾ സ്ഥിതീകരിച്ചു. റെഡ്മി നോട്ട് 9 5 ജി സീരീസ് ചൈനയ്ക്ക് പുറത്ത് റെഡ്മി നോട്ട് 9 ടി ആയി പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. മൂന്ന് ദിവസത്തിനുള്ളിൽ നടക്കുവാൻ പോകുന്ന ലൈവ് ഇവന്റിൽ കൂടുതൽ വിശദാംശങ്ങൾ അറിയുവാൻ സാധിക്കും.

Most Read Articles
Best Mobiles in India

English summary
The latest 5G smartphones - the Redmi Note 9 G and the Redmi Note 9 Pro 5G - are all set to be unveiled by Redmi. A listing of the official launch event page reveals that other smart devices will be released at the event.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X