Just In
- 35 min ago
ഐഫോണിലെ ബാഗ്രൌണ്ട് സൌണ്ട് ഉപയോഗിച്ച് നിങ്ങളുടെ ശ്രദ്ധ മെച്ചപ്പെടുത്താം
- 2 hrs ago
ഇൻഫിനിക്സ് നോട്ട് 12 സ്മാർട്ട്ഫോൺ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിലൂടെ വാങ്ങാം, വില 11,999 രൂപ മാത്രം
- 2 hrs ago
വോഡഫോൺ ഐഡിയയും എയർടെല്ലും നൽകുന്ന 839 രൂപ പ്ലാനുകളിൽ മികച്ചത് ഏത്?
- 4 hrs ago
അസൂസ് ബിആർ1100 ലാപ്ടോപ്പ് റിവ്യൂ: കുറഞ്ഞ വിലയിൽ കരുത്തൻ ബിൽഡ്
Don't Miss
- News
തൃക്കാക്കര തിരഞ്ഞെടുപ്പ്: ക്രിസ്ത്യന് സമ്മേളനം നടന്നിരിക്കും, ഒരു മുഖ്യമന്ത്രിയ്ക്കും തടയാനാകില്ല:സുരേഷ് ഗോപി
- Sports
IPL 2022: 'നിലവിലെ ബൗളിങ് കരുത്ത് പോരാ', 2023ല് പുതിയ പേസര്മാരെ വേണം, നാല് ടീമുകളിതാ
- Movies
അതുകൊണ്ടാണ് നിന്നെ ഇവിടെ എല്ലാവർക്കും പേടി; ബ്ലെസ്ലിയുടെ സ്വഭാവദൂഷ്യങ്ങൾ തുറന്ന് കാട്ടി ധന്യ
- Automobiles
ഇരുചക്രവാഹനം ഓടിക്കുമ്പോള് നടുവേദന എങ്ങനെ കുറയ്ക്കാം; കുറച്ച് ടിപ്സുകള് ഇതാ
- Lifestyle
തണ്ണിമത്തന് ചര്മ്മത്തിലെങ്കില് വെളുപ്പും തിളക്കവും കൂടെപ്പോരും
- Finance
സമ്പാദിക്കാതെ 40 വയസ് കടന്നോ? ഇനിയെന്ത് ചെയ്യും; ഈ വഴി നോക്കാം
- Travel
അന്താരാഷ്ട്ര എവറസ്റ്റ് ദിനം: ചരിത്രത്തിലെ സാഹസിക ദിനങ്ങളിലൊന്ന്.. പരിചയപ്പെടാം
ബ്രോഡ്ബാൻഡ് രംഗത്തും മേധാവിത്വം തുടർന്ന് റിലയൻസ് ജിയോ, നഷ്ടമൊഴിയാതെ ബിഎസ്എൻഎൽ
മൊബൈൽ രംഗത്ത് മാത്രമല്ല, ഫിക്സഡ് ബ്രോഡ്ബാൻഡ് സെഗ്മെന്റിലും റിലയൻസ് ജിയോ സമഗ്രാധിപത്യം പുലർത്തുകയാണ്. ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ( ട്രായ് ) പുറത്ത് വിട്ട പ്രതിമാസ സബ്സ്ക്രൈബർ റിപ്പോർട്ട് പ്രകാരം ഫിക്സഡ് ബ്രോഡ്ബാൻഡ് വിഭാഗത്തിലെ ഏറ്റവും വലിയ സേവന ദാതാവാണ് നിലവിൽ റിലയൻസ് ജിയോ. 2019 അവസാനത്തോടെ മാത്രമാണ് റിലയൻസ് ജിയോ തങ്ങളുടെ ജിയോ ഫൈബർ സേവനം ആരംഭിച്ചത്. രണ്ട് വർഷത്തിനിപ്പുറം ഫിക്സഡ് ബ്രോഡ്ബാൻഡ് സെഗ്മെന്റിലെ ഏറ്റവും വലിയ പ്ലേയർ ആയും ജിയോ ഫൈബർ മാറിയിരിക്കുന്നു. അതും രണ്ട് പതിറ്റാണ്ടോളം ഫിക്സഡ് ബ്രോഡ്ബാൻഡ് വിഭാഗത്തിലെ രാജാവായിരുന്ന ബിഎസ്എൻഎല്ലിനെ തോൽപ്പിച്ച് കൊണ്ട്.

റിലയൻസ് ജിയോ പ്രീപെയ്ഡ് സേവനങ്ങളുമായി വിപണിയിലെത്തിയ കാലം ഓർമയില്ലേ, അസാധ്യമെന്ന് കരുതിയ നിരക്കുകളിൽ കൂടുതൽ ഡാറ്റയും മറ്റ് ആനുകൂല്യങ്ങളും നൽകി ടെലിക്കോം വിപണിയെ ഉടച്ച് വാർത്ത് കൊണ്ടായിരുന്നു ജിയോയുടെ രംഗപ്രവേശനം തന്നെ. സമാനമായ ബിസിനസ് തന്ത്രം തന്നെയാണ് ജിയോ ഫിക്സഡ് ബ്രോഡ്ബാൻഡ് വിഭാഗത്തിലും പ്രയോഗിക്കുന്നത്. ഫിക്സഡ് ബ്രോഡ്ബാൻഡ് കണക്ഷനുകൾക്ക് എതിരാളികൾ നൽകുന്ന പ്ലാനുകളെക്കാൾ 35 മുതൽ 45 ശതമാനം വരെ കുറഞ്ഞ നിരക്കിലാണ് ജിയോ ഫൈബർ പ്ലാനുകൾ ഏത്തുന്നത്. മാത്രമല്ല അതിവേഗ ഇന്റർനെറ്റും കോംപ്ലിമെന്ററി സേവനങ്ങളും നൽകി ബ്രോഡ്ബാൻഡ് വിപണിയെയും റിലയൻസ് ജിയോ തങ്ങളുടെ തന്ത്രങ്ങൾക്ക് അനുസരിച്ച് രൂപപ്പെടുത്തിയിരിക്കുന്നു.
അമേരിക്കയുടെ 5ജി സ്വപ്നം വിമാനക്കമ്പനികളുടെ ദുഃസ്വപ്നമായി മാറുന്നു

മൊബൈൽ രംഗത്തും ജിയോ ജൈത്രയാത്ര തുടരുകയാണ്. നവംബറിലെ സബ്സ്ക്രൈബർ അഡിഷൻ ഡാറ്റ ട്രായ് പുറത്ത് വിട്ടിരുന്നു. ഇത് പ്രകാരം നവംബറിൽ മാത്രം 20,19,362 പുതിയ ഉപഭോക്താക്കൾക്ക് കണക്ഷൻ നൽകാൻ റിലയൻസ് ജിയോയ്ക്ക് കഴിഞ്ഞു. ആകെ മൊത്തം 428 ദശലക്ഷം വരിക്കാരാണ് റിലയൻസ് ജിയോയുടെ വയർലെസ് ( മൊബൈൽ ) സേവനങ്ങൾ ഉപയോഗിക്കുന്നത്. നവംബറിൽ ഭാരതി എയർടെൽ 13,18,251 പുതിയ മൊബൈൽ വരിക്കാരെ ചേർത്തപ്പോൾ, വോഡഫോൺ ഐഡിയയ്ക്ക് ( വിഐ ) 2021 നവംബറിൽ 18,97,050 ഉപഭോക്താക്കളെ നഷ്ടമായി. സർക്കാർ ടെലിക്കോം സ്ഥാപനമായ ബിഎസ്എൻഎല്ലിനും നവംബർ നഷ്ടങ്ങളുടെ കാലമാണ്. പുതിയ ഉപഭോക്താക്കളെ ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല 2,40,062 മൊബൈൽ ഉപഭോക്താക്കൾ ബിഎസ്എൻഎല്ലിന് നഷ്ടമാകുകയും ചെയ്തു.

ഫിക്സഡ് ബ്രോഡ്ബാൻഡ് വിഭാഗത്തിലേക്ക് തിരിച്ച് വരാം. റിലയൻസ് ജിയോ നിലവിൽ രാജ്യത്തെ ഫിക്സഡ് ലൈൻ ബ്രോഡ്ബാൻഡ് കണക്ഷനുകളുടെ എണ്ണത്തിൽ ആധിപത്യം പുലർത്തുന്നു. നവംബറിൽ മാത്രം 0.19 മില്യൺ പുതിയ ഉപഭോക്താക്കളാണ് ജിയോ ഫൈബറിന്റെ സേവനങ്ങൾ സബ്സ്ക്രൈബ് ചെയ്തത്. ഇതോടെ റിലയൻസ് ജിയോയുടെ ഫിക്സഡ് ബ്രോഡ്ബാൻഡ് ഉപയോക്തൃ അടിത്തറ 4.3 ദശലക്ഷമായി ഉയർന്നു. എയർടെലാണ് റിലയൻസ് ജിയോയ്ക്ക് തൊട്ട് പിന്നിലായി ഫിക്സഡ് ബ്രോഡ്ബാൻഡ് സെഗ്മെന്റിലെ രണ്ടാമത്തെ വലിയ സേവനദാതാവ്. നവംബറിൽ 0.1 ദശലക്ഷം പുതിയ ഫിക്സഡ് ലൈൻ ബ്രോഡ്ബാൻഡ് വരിക്കാരെയാണ് എയർടെലിന് ലഭിച്ചത്. ഇതോടെ എയർടെലിന്റെ ഉപഭോക്തൃ അടിത്തറ നവംബറിൽ 4.08 ദശലക്ഷമായി മാറി.
150 രൂപയിൽ താഴെ മാത്രം വിലയുള്ള ജിയോ, എയർടെൽ, വിഐ റീചാർജ് പ്ലാനുകൾ

രാജ്യത്തെ പൊതുമേഖല ഫിക്സഡ് ബ്രോഡ്ബാൻഡ് സർവീസായ ബിഎസ്എൻഎല്ലിന്റെ തകർച്ച തുടരുകയാണ്! രണ്ട് പതിറ്റാണ്ടോളം ബ്രോഡ്ബാൻഡ് രംഗം അടക്കി വാണ് ബിഎസ്എൻഎല്ലിന്റെ ഉപഭോക്തൃ അടിത്തറ കുറഞ്ഞ് കൊണ്ടേയിരിക്കുന്നു. ബിഎസ്എൻഎല്ലിന്റെ യൂസർ ബേസ്, ഒക്ടോബറിലെ 4.72 ദശലക്ഷത്തിൽ നിന്ന്, നവംബറിൽ 4.2 ദശലക്ഷമായി കുറഞ്ഞിരിക്കുകയാണ്. നിലവിൽ രാജ്യത്തെ മൊത്തം ബ്രോഡ്ബാൻഡ് വരിക്കാരുടെ 98.68 ശതമാനവും അഞ്ച് സേവന ദാതാക്കളുടെ കയ്യിലാണെന്നും ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുറത്ത് വിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.

റിലയൻസ് ജിയോ, എയർടെൽ, ബിഎസ്എൻഎൽ എന്നിവയാണ് രാജ്യത്തെ മൂന്ന് പ്രധാന ഐഎസ്പികൾ എന്ന് ഇപ്പോൾ തന്നെ മനസിലായല്ലോ. ഇനി ഈ മൂന്ന് കമ്പനികളും 999 രൂപയ്ക്ക് നൽകുന്ന ബ്രോഡ്ബാൻഡ് പ്ലാനുകൾ പരിശോധിക്കാം. ഒരേ വിലയിൽ തന്നെ വ്യത്യസ്ത കമ്പനികൾ ബ്രോഡ്ബാൻഡ് പ്ലാനുകൾ അവതരിപ്പിക്കുമ്പോൾ ഏത് തിരഞ്ഞെടുക്കണം എന്നൊരു ആശയക്കുഴപ്പം വരാം. ഈ ആശയക്കുഴപ്പം പരിഹരിക്കാനും പ്ലാനുകളുടെ കൃത്യമായ താരതമ്യം യൂസേഴ്സിനായി നടത്തിയിരിക്കുകയാണ് ഞങ്ങൾ. കൂടുതൽ അറിയാൻ താഴേക്ക് വായിക്കുക.
വൻ കുതിപ്പുമായി എയർടെൽ, മേധാവിത്വം തുടർന്ന് ജിയോ, വിഐയ്ക്ക് വൻ തകർച്ച

ജിയോ ഫൈബർ 150 എംബിപിഎസ് പ്ലാൻ
ജിയോഫൈബറിന്റെ 999 രൂപ ബ്രോഡ്ബാൻഡ് പ്ലാൻ 30 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് 150 എംബിപിഎസ് ഡാറ്റ സ്പീഡ് നൽകുന്നു. എഫ് യു പി പരിധി 3,300 ജിബി ( 3.3 ടിബി ) ആണ്. ജിയോ ഫൈബർ, 150 എംബിപിഎസ് പ്ലാൻ ഒന്നിലധികം ഡിവൈസുകളിൽ ഇന്റർനെറ്റ് ആക്സസ് ലഭ്യമാക്കും. ജിയോഫൈബറിന്റെ ഏറ്റവും ജനപ്രിയ പ്ലാനുകളിൽ ഒന്ന് കൂടിയാണിത്. അതിവേഗ ഇന്റർനെറ്റിനൊപ്പം, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, ഇറോസ് നൗ, ആമസോൺ പ്രൈം, വൂട്ട്, സോണി ലിവ് പോലെയുള്ള ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള സബ്സ്ക്രിപ്ഷനുകളും ജിയോ ഫൈബർ 150 എംബിപിഎസ് പ്ലാനിൽ ലഭിക്കും. ആമസോൺ പ്രൈം വീഡിയോയുടെ ബണ്ടിൽ സബ്സ്ക്രിപ്ഷൻ ഒരു വർഷത്തേക്കാണ് ലഭിക്കുന്നത്. പ്ലാൻ തിരഞ്ഞെടുക്കുമ്പോൾ ജിഎസ്ടി ഈടാക്കുമെന്നതും ശ്രദ്ധിക്കേണ്ടതാണ്.

എയർടെൽ 200 എംബിപിഎസ് പ്ലാൻ
വിപണിയിലെ ഏറ്റവും പ്രധാന സർവീസ് പ്രൊവൈഡറുകളിൽ ഒന്നാണ് എയർടെൽ. വേഗതയേറിയ ബ്രോഡ്ബാൻഡ് കണക്ഷനുകളും കമ്പനി നൽകുന്നുണ്ട്. 200 എംബിപിഎസ് ഇന്റർനെറ്റ് വേഗത നൽകുന്ന ‘എന്റർടൈൻമെന്റ്' പായ്ക്കാണ് 999 രൂപ ( നികുതി കൂടാതെ) പ്രതിമാസ ചെലവിൽ എയർടെൽ നൽകുന്നത്. ഫൈബർ ഒപ്റ്റിക് ഇന്റർനെറ്റ് കണക്ഷൻ മികച്ച ബ്രോഡ്ബാൻഡ് കണക്ഷൻ അനുഭവം നൽകുന്നു. എയർടെൽ എക്സ്ട്രീം ഫൈബറിന്റെ 999 രൂപ പ്ലാൻ ഫെയർ യൂസേജ് പോളിസി രീതിയിൽ പ്രതിമാസം 3,300 ജിബി ( 3.3 ടിബി ) നൽകുന്നു. വിങ്ക് മ്യൂസിക്ക്, ആമസോൺ പ്രൈം, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനുകളും 'എയർടെൽ താങ്ക്സ് ബെനിഫിറ്റ്'സും പ്ലാനിന് ഒപ്പം ലഭ്യമാകും.
സ്വകാര്യ കമ്പനികളെ നേരിടാൻ 20 രൂപയിൽ താഴെ വിലയുള്ള പ്ലാനുകളുമായി ബിഎസ്എൻഎൽ

ബിഎസ്എൻഎൽ 200 എംബിപിഎസ് പ്ലാൻ
പൊതുമേഖല സ്ഥാപനമായ ബിഎസ്എൻഎൽ, ഭാരത് ഫൈബർ ബ്രോഡ്ബാൻഡ് സർവീസ് വഴി യൂസേഴ്സിന് 999 രൂപയുടെ പ്ലാൻ ഓഫർ ചെയ്യുന്നു. 200 എംബിപിഎസ് ഇന്റർനെറ്റ് വേഗം കിട്ടുന്ന "ഫൈബർ പ്രീമിയം" പ്ലാൻ ആണ് ഈ റേഞ്ചിൽ ബിഎസ്എൻഎൽ നൽകുന്നത്. 3,300 ജിബി ( 3.3 ടിബി ) ഫെയർ യൂസേജ് പരിധിയും പ്ലാനിൽ ഉണ്ട്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്രീമിയം പാക്ക് സബ്സ്ക്രിപ്ഷനും ലഭിക്കും, കൂടാതെ ഫെയർ യൂസേജ് പരിധിയ്ക്ക് ശേഷം രണ്ട് എംബിപിഎസ് ഇന്റർനെറ്റ് വേഗവും കിട്ടും. കൂടാതെ ആദ്യ ബില്ലിൽ വാടകയിൽ നിന്നും 500 രൂപ വരെ ഡിസ്കൌണ്ടും ലഭിക്കും.
-
54,535
-
1,19,900
-
54,999
-
86,999
-
49,975
-
49,990
-
20,999
-
1,04,999
-
44,999
-
64,999
-
20,699
-
49,999
-
11,499
-
54,999
-
7,999
-
8,980
-
17,091
-
10,999
-
34,999
-
39,600
-
25,750
-
33,590
-
27,760
-
44,425
-
13,780
-
1,25,000
-
45,990
-
1,35,000
-
82,999
-
17,999